സ്വന്തം ലേഖകൻ: സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ മടിക്കുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ പ്രകാശ് ജാവ്‌ദേക്കര്‍. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന വാദം വ്യവസായ വകുപ്പ് ഉയര്‍ത്തിക്കാട്ടുന്നതിനിടെയാണ് വിമര്‍ശനവുമായി പ്രകാശ് ജാവ്‌ദേക്കര്‍ രംഗത്തെത്തിയിരിക്കുന്നത്. എല്‍ഡിഎഫ്, യുഎസ്എഫ് സര്‍ക്കാരുകളുടെ സൗഹൃദപരമല്ലാത്ത ബിസിനസ് നയങ്ങളാണ് ഇതിന് കാരണമെന്നും ജാവ്‌ദേക്കര്‍ കുറ്റപ്പെടുത്തി. കേരളത്തിലെ യുവതീയുവാക്കള്‍ …
സ്വന്തം ലേഖകൻ: മണിപ്പുരില്‍ വീണ്ടും വന്‍ സംഘര്‍ഷം. ഇംഫാലില്‍ ബി.ജെ.പി. ഓഫീസിനു മുന്നിൽ തടിച്ചു കൂടിയ ജനങ്ങളെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചയാളുടെ മൃതദേഹവുമായി ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി മണിപ്പുരിലെ ഇംഫാല്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഇംഫാലിന് സമീപം ഏറ്റുമുട്ടലുണ്ടായി ഒരാള്‍ …
സ്വന്തം ലേഖകൻ: ഇറാനിലെ ജയിലിൽ 11 ദിവസമായി കഴിയുന്ന മലയാളികളടക്കമുള്ള മീൻപിടിത്തക്കാരുടെ മോചനത്തിന് വഴിയൊരുങ്ങിയില്ല. കേന്ദ്രവും കേരളവും പ്രശ്നത്തിൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ കുടുംബം. ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ജയിൽമോചനത്തിന് ശ്രമം നടത്തിയെങ്കിലും ഇതുവരെ ഫലംകണ്ടിട്ടില്ല. ജയിലിലായ മീൻപിടിത്തക്കാരുടെ കുടുംബങ്ങളെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യാഴാഴ്ച അഞ്ചുതെങ്ങ് മാമ്പള്ളിയിൽ സന്ദർശിച്ചിരുന്നു. പ്രശ്നത്തിൽ ഇടപെടുമെന്നും …
സ്വന്തം ലേഖകൻ: ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുന്നതിന് 1000 രൂപ പിഴയോടെ അനുവദിച്ച സമയ പരിധി ഇന്ന് അവസാനിക്കും. എല്ലാ നികുതിദായകരും ജൂലൈ ഒന്നിന് മുൻപ് ആധാറും പാനും ബന്ധിപ്പിക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ നിർദേശം. അല്ലാത്തപക്ഷം പാൻ പ്രവർത്തനരഹിതമാകും. പാൻ കെവൈസി മാനദണ്ഡമായതിനാൽ ബാങ്കുകളിലെയും മറ്റുമുള്ള സാമ്പത്തിക ഇടപാടുകൾ തടസ്സപ്പെടും. ഇടപാടുകൾ തുടരുന്നതിന് നിക്ഷേപകരോട് …
സ്വന്തം ലേഖകൻ: ലിയൊരു വൈജ്ഞാനിക മുന്നേറ്റമാണ് നാഷണല്‍ ജിയോഗ്രാഫിക് എന്ന മാസിക കഴിഞ്ഞ ഒരു നൂറ്റാണ്ടായി നടത്തിവന്നത്. ബഹുവര്‍ണച്ചിത്രങ്ങളും നീളമുള്ള ലേഖനങ്ങളുമുള്ള ആ മാസിക പയ്യെ ഓര്‍മയാകുകയാണ്. അവശേഷിച്ച സ്റ്റാഫ് റിപ്പോര്‍ട്ടര്‍മാരെക്കൂടി മാസിക പിരിച്ചുവിടുകയാണ്. അടുത്ത വര്‍ഷത്തോടെ മാസിക അച്ചടിയും അവസാനിപ്പിക്കും. ചോരതൊട്ടെടുക്കാനാകുന്നത്രയും ജീവന്‍ തോന്നുന്ന ഫോട്ടോഗ്രാഫുകളും, മിനുസമുള്ള പേപ്പറുകളില്‍ എഴുതപ്പെട്ട, സ്‌കൂള്‍ പ്രൊജക്ടുകള്‍ മുതല്‍ …
സ്വന്തം ലേഖകൻ: ചൊവാഴ്ച രാത്രി മസ്‌കറ്റ് – സലാല റോഡിലുണ്ടായ വാഹനാകടത്തില്‍ ആറു പേര്‍ മരിച്ചു. മുംബൈയില്‍ നിന്നുള്ള ഒരു കുടുംബത്തിലെ നാല് പേരും രണ്ടാമത്തെ കാറിലെ രണ്ടുപേരുമാണ് കൂട്ടിയിടിയില്‍ മരിച്ചത്. മുംബൈ കുടുംബം സഞ്ചരിക്കുകയായിരുന്ന വാഹനത്തിലെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. …
സ്വന്തം ലേഖകൻ: ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. അക്രമിയും നേപ്പാള്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. കാറില്‍ തോക്കുമായി എത്തിയ അക്രമിയെ നേരിടുന്നതിനിടെ സുരക്ഷാ ജീവനക്കാരും അക്രമിയും തമ്മില്‍ വെടിവെപ്പുണ്ടാകുകയായിരുന്നു. പെരുന്നാള്‍ ദിനമായ ഇന്നലെ വൈകീട്ട് 6.45ന് ആയിരുന്നു ആക്രമണം. അമേരിക്കക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കോണ്‍സുലേറ്റ് താത്കാലികമായി അടച്ചതായും സൗദി അറിയിച്ചു. …
സ്വന്തം ലേഖകൻ: സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് കണ്ടെടുത്ത, തകര്‍ന്ന ടൈറ്റന്‍ ജലപേടകത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം യാത്രികരുടെ ശരീരാവശിഷ്ടങ്ങളും ഉള്‍പ്പെടുന്നുണ്ടെന്ന് കരുതുന്നതായി യുഎസ് കോസ്റ്റ് ഗാര്‍ഡ്. കടല്‍ത്തട്ടില്‍നിന്ന് ശേഖരിച്ച പേടകത്തിന്റെ അവശിഷ്ടങ്ങളില്‍നിന്നാണ് ശരീരഭാഗങ്ങള്‍ എന്നു കരുതുന്നവ കണ്ടെടുത്തിട്ടുള്ളത്. ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പുറപ്പെട്ട ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് കമ്പനിയുടെ ടൈറ്റന്‍ എന്ന ജലപേടകം തകര്‍ന്ന് അഞ്ച് യാത്രക്കാരാണ് മരിച്ചത്. ഓഷ്യന്‍ഗേറ്റ് …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 ജൂലായ് 12നും 19നും ഇടയില്‍ വിക്ഷേപിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ്. ചന്ദ്രയാന്‍ 3 ബഹിരാകാശപേടകം പൂര്‍ണമായും സംയോജിപ്പിച്ചുവെന്നും അന്തിമഘട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിക്ഷേപണ തിയതി പ്രഖ്യാപിക്കുമെന്നും സോമനാഥ് അറിയിച്ചു. അതിനിടെ ജൂലായ് 13ന് ഉച്ചയ്ക്ക് 2.30നായിരിക്കും ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ …
സ്വന്തം ലേഖകൻ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. 2420 കോടി രൂപയോളം ചെലവിൽ നിർമാണം പൂർത്തിയാക്കിയ വിമാനത്താളത്തിൽ നിന്ന് ഇപ്പോൾ സർവീസ് നടത്തുന്നത് കേവലം രണ്ടു വിമാനക്കമ്പനികൾ മാത്രം. വിമാന സർവീസുകൾ കുറഞ്ഞതോടെ നിരക്കുകൾ കുത്തനെ കൂടി. ദൈനംദിന ചെലവുകൾ നടത്തിക്കൊണ്ടുപോകാൻ പോലും വിമാനത്താവള കമ്പനി പ്രയാസപ്പെടുന്ന സ്ഥിതി. …