സ്വന്തം ലേഖകൻ: അഞ്ചുലക്ഷം അതിഥിത്തൊഴിലാളികൾ സംസ്ഥാനത്തുണ്ടെന്നാണ് സർക്കാരിന്റെ ഔദ്യോഗികരേഖകൾ. എന്നാൽ, 31 ലക്ഷത്തോളം പേരുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഇക്കാര്യം സർക്കാരും നിഷേധിക്കുന്നില്ല. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനും ഈ മേഖലയിലെ സന്നദ്ധസംഘടനകളും നടത്തിയ വിവരശേഖരണത്തിലാണ് ഇതര സംസ്ഥാനത്തൊഴിലാളികളുടെ എണ്ണം സർക്കാർ കണക്കിനെക്കാൾ ആറിരട്ടിയാണെന്ന്് തെളിഞ്ഞത്. 2021 ഡിസംബറിൽ കിഴക്കമ്പലത്ത് അതിഥിത്തൊഴിലാളികൾ പോലീസിനെ ആക്രമിച്ചതിനുപിന്നാലെ …
സ്വന്തം ലേഖകൻ: അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ സര്‍വീസ് പ്രഖ്യാപിച്ച് ഖത്തര്‍. അഞ്ച് അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന നാവിക റൂട്ടാണ് തുറമുഖങ്ങളുടെ ഓപറേറ്റർമാരായ ക്യു ടെര്‍മിനല്‍സ് പ്രഖ്യാപിച്ചത്. സൗദി അറേബ്യ, ഒമാൻ, ഈജിപ്ത്, യുഎഇ, മൊറോക്കോ എന്നീ അഞ്ച് അറബ് രാജ്യങ്ങളെ ഹമദ് അന്താരാഷ്ട്ര തുറമുഖവുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ കപ്പല്‍ സര്‍വീസ്. ‘മിഡിലീസ്റ്റ് 6’ എന്നാണ് …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരിൽ മൂന്നിലൊന്ന് (38 ശതമാനം) പേർക്കും ഫാറ്റി ലിവർ അല്ലെങ്കിൽ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗങ്ങളുണ്ടെന്ന് എയിംസ് പഠനം. ഇന്ത്യയിലെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തെക്കുറിച്ചുള്ള പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ വിശകലനം ചെയ്ത എയിംസ് അടുത്തിടെ നടത്തിയ പഠനത്തിലാണ് ഫാറ്റി ലിവറിനെക്കുറിച്ച് പറയുന്നത്. മുതിർന്നവരിൽ മാത്രമല്ല, ഇത് 35 ശതമാനം കുട്ടികളെയും ബാധിക്കുന്നു. 2022 …
സ്വന്തം ലേഖകൻ: അമ്മയ്ക്കും മകൾക്കും നേരെ വിമാനയാത്രികൻ ലൈംഗികാതിക്രമം നടത്തിയതിൽ വിമാനക്കമ്പനിക്കെതിരെ പരാതി. ഡെൽറ്റ എയർലൈൻസിനെതിരെയാണ് 16 വയസുകാരിയായ മകളും അമ്മയും 2 മില്ല്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിനൽകിയത്. യാത്രക്കാരൻ്റെ പ്രവൃത്തി ശ്രദ്ധയില്പെടുത്തിയിട്ടും നടപടിയെടുക്കാൻ വിമാന ജീവനക്കാർ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. 2022 ജൂലായ് 26ന് ന്യൂയോർക്കിൽ നിന്ന് ഗ്രീസിലെ ഏതൻസിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. …
സ്വന്തം ലേഖകൻ: ഇസ്രയേലിലേക്ക് തീർത്ഥാടനത്തിന് പോയ മലയാളി സംഘത്തില്‍ നിന്ന് അംഗങ്ങളെ കാണാതായെന്ന് പരാതി. ഏഴു പേരെയാണ് കാണാതായത്. കാണാതായവരിൽ അഞ്ചുപേർ തിരുവനന്തപുരം സ്വദേശികളും രണ്ടുപേർ കൊല്ലം ജില്ലക്കാരുമാണ്. ജെറുസലേമിലുള്ള മസ്ജിദ് അൽ അഖ്സയിൽ വെച്ചാണ് സംഘത്തിലെ ഏഴുപേരെ കാണാതായത്. ഇവർ ബോധപൂർവ്വം മുങ്ങിയതാണെന്നാണ് ആരോപണം. കാണാതായവരെ കണ്ടെത്തുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാവൽ …
സ്വന്തം ലേഖകൻ: കേരളത്തെ നടുക്കി ആലുവയിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിക്ക് വേദനയോടെ വിടനൽകി നാട്. കുട്ടി ഒന്നാംക്ലാസിൽ പഠിച്ചിരുന്ന ആലുവ തായിക്കാട്ടുകര എല്‍പി സ്കൂളില്‍ പൊതുദർശനത്തിന് ശേഷം കീഴ്മാട് ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. സഹപാഠികളും നാട്ടുകാരുമുള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ആദരാഞ്ജലിയർപ്പിക്കാനായി സ്കൂള്‍ അങ്കണത്തില്‍ എത്തിയത്. അമ്മമാരും അധ്യാപകരുമെല്ലാം അലറിക്കരയുന്ന ഹൃദയഭേദകമായ കാഴ്ചകളായിരുന്നു സ്കൂൾ അങ്കണത്തിൽ. സംസ്കാരചടങ്ങുകളിലും …
സ്വന്തം ലേഖകൻ: ഒമാനിലെ വിമാനത്താവളങ്ങളിൽ നടപടിക്രമങ്ങൾ സുഗമമാക്കുന്ന എയർപോർട്ട് ചെക്ക്- ഇൻ സർവീസ് തുടക്കമായി. ഒമാൻ എയർപോർട്ട്സിന്‍റെ സഹകരണത്തോടെ ട്രാൻസം ഹാൻഡ്‌ലിങ് കമ്പനിയാണ് എയർപോർട്ട് ചെക്ക്- ഇൻ സർവീസിന് തുടക്കമിട്ടിരിക്കുന്നത്. പരമാവധി 24 മണിക്കൂറും കുറഞ്ഞത് ആറ് മണിക്കൂറും യാത്രയ്ക്ക് മുമ്പ് യാത്രക്കാർക്ക് എവിടെ നിന്നും ചെക്ക്- ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുന്നതാണ് പുതിയ സേവനം. …
സ്വന്തം ലേഖകൻ: ശ്രീലങ്കന്‍ യുവതിയെ കൊന്ന കേസില്‍ 2015ല്‍ അറസ്റ്റിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തമിഴ്‌നാട് സ്വദേശിയായ അന്‍പുദാസന്‍ നടേശന്റെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചത് അവസാന നിമിഷം. ബ്ലഡ് മണി (ദിയാധനം) സ്വീകരിച്ച് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ട യുവതിയുടെ കുടുംബം തയാറാണെന്ന് ജയില്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ എംബസി ജീവനക്കാരോട് അന്‍പുദാസന്‍ അറിയിച്ചപ്പോഴാണ് അവസാന നിമിഷം കാര്യങ്ങള്‍ മാറിമറിഞ്ഞത്. …
സ്വന്തം ലേഖകൻ: യാത്രക്കാരെ കുഴക്കി ഇടവേളക്കുശേഷം വീണ്ടും എയർ ഇന്ത്യ എക്സ്പ്രസ്. വെള്ളിയാഴ്ച സമയക്രമം മൊത്തം തെറ്റിച്ച വിമാനത്തിന്റെ സാങ്കേതിക തകരാർ യാത്രക്കാരെ ദുരിതത്തിലാക്കി. വിമാനത്തിൽ യാത്രക്കാർ കയറിയ ശേഷമുണ്ടായ സാങ്കേതിക തകരാർ മൂന്നു മണിക്കൂർ അവരെ വിമാനത്തിൽ കുരുക്കി. കോഴിക്കോടുനിന്ന് കുവൈത്തിലേക്ക് രാവിലെ ഒമ്പതിന് പുറപ്പെടേണ്ട വിമാനം 11നാണ് വെള്ളിയാഴ്ച പുറപ്പെട്ടത്. ഇതിനാൽ കുവൈത്തിൽ …
സ്വന്തം ലേഖകൻ: വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിന് അനുവദിച്ചപ്പോഴുള്ള പ്രതികരണം കാണിക്കുന്നത് വേഗമുള്ള റെയില്‍ സഞ്ചാരം കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി തങ്ങള്‍ മാത്രം തീരുമാനിച്ചാല്‍ നടപ്പാക്കാന്‍ കഴിയില്ല. കേന്ദ്രസര്‍ക്കാര്‍ അതിന് അനുകൂലമായി ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ഒരുകാലം ഇതിന് അംഗീകാരം തരേണ്ടതായി വരും. തല്‍ക്കാലം മുന്നോട്ടുകൊണ്ടുപോകുന്നില്ല എന്ന നിലപാടാണ് നേരത്തെ എടുത്തതെന്നും അദ്ദേഹം …