സ്വന്തം ലേഖകൻ: ആലുവയിൽ നിന്ന് കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിന്റെ പിൻഭാഗത്ത് നിന്നാണ് ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് ആലുവ ഗ്യാരേജിൽ നിന്ന് അഞ്ച് വയസുകാരി ചാന്ദ്‌നിയെ അസം സ്വദേശി തട്ടിക്കൊണ്ടുപോയത്. ബിഹാർ സ്വദേശികളുടെ മകളെയാണ് കാണാതായത്. അസം സ്വദേശിയായ പ്രതി കഴിഞ്ഞ രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടനടുത്ത് താമസിക്കാൻ …
സ്വന്തം ലേഖകൻ: തൊഴിലാളികള്‍ ജോലി മാറിയതിനാൽ അവരുടെ റസിഡൻസ് പെർമിറ്റ് പുതുക്കുന്നതിന് കമ്പനികൾക്ക് വിലക്ക്. 20ഓളം കമ്പനികളെയാണ് ജീവനക്കാരുടെ റസിഡൻസ് പെർമിറ്റ് പുതുക്കുന്നത് വിലക്കി കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസ് അഫയേഴ്സ് നിലപാടെടുത്തത്. കമ്പനിയിലെ തൊഴിലാളികള്‍ യഥാർഥ സ്പോൺസർമാർക്ക് പകരം മറ്റ് തൊഴിലുടമകള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത്തരം കേസുകൾ …
സ്വന്തം ലേഖകൻ: അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ പലിശ നിരക്കില്‍ മാറ്റം വരുത്തി ഗള്‍ഫ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍. രാജ്യത്തെ ബാങ്കുകള്‍ സെന്‍ട്രല്‍ ബാങ്കില്‍ ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുന്ന തുകയ്ക്കുള്ള പലിശനിരക്കിലാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് മാറ്റം വരുത്തിയിരിക്കുന്നത്. ഇരുപത്തിയഞ്ച് ബേസിസ് പോയിന്റിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒഡിഎഫ് നിരക്ക് 5.15 നിന്ന് 5.40 ശതമാനമായി …
സ്വന്തം ലേഖകൻ: ണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി തെരുവിൽ നടത്തിയ സംഭവത്തിൽ അന്വേഷണം സി.ബി.ഐക്ക് വിട്ടതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് വൻ തോതിൽ പ്രതിഷേധങ്ങൾക്കിടയാക്കിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സി.ബി.ഐ. അന്വേഷണത്തിന് ശുപാർശ ചെയ്തത്. ഇതോടൊപ്പം, കഴിഞ്ഞ മൂന്നു മാസത്തോളമായി തുടരുന്ന മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ, …
സ്വന്തം ലേഖകൻ: വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ക്ക് ഹ്രസ്വ വീഡിയോ സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും അനുവദിക്കുന്ന പുതിയ ഫീച്ചര്‍ മെറ്റ അവതരിപ്പിച്ചു. തല്‍ക്ഷണ വീഡിയോ സന്ദേശങ്ങള്‍ വോയ്സ് സന്ദേശങ്ങള്‍ക്ക് സമാനമാണ്, എന്നാല്‍ വീഡിയോയ്ക്കൊപ്പമുള്ള റെക്കോര്‍ഡിംഗ് പ്രക്രിയ വോയ്‌സ് മെസേജുകള്‍ക്ക് സമാനമാണ്. വീഡിയോ മോഡിലേക്ക് മാറുന്നതിനും അവരുടെ കോണ്‍ടാക്റ്റുകളുമായി 60 സെക്കന്‍ഡ് വരെ വീഡിയോ പങ്കിടുന്നതിനും ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റ് ഫീല്‍ഡിന്റെ …
സ്വന്തം ലേഖകൻ: ഇലോൺ മസ്‌ക് നേതൃത്വം നൽകുന്ന വൈദ്യുത കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ല ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഫാക്ടറി സ്ഥാപിക്കാൻ ഒരുങ്ങുന്നു. പ്രതിവർഷം അഞ്ച് ലക്ഷം ഇലക്ട്രിക് കാറുകൾ നിർമ്മിക്കാൻ ശേഷിയുള്ള ഫാക്ടറിയാണ് ടെസ്‌ല ഇന്ത്യയിൽ ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കമ്പനി വാണിജ്യ മന്ത്രാലയവുമായി ചർച്ച ആരംഭിച്ചതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് …
സ്വന്തം ലേഖകൻ: രാജ്യത്ത് വാഹനപ്പെരുപ്പവും ഡ്രൈവിങ് ലൈസൻസ് തട്ടിപ്പും കുറക്കുന്നതിന് പുതിയ നടപടി. ‘മൈ ഐഡന്റിറ്റി’ ആപ്ലിക്കേഷൻ വഴി ഡ്രൈവിങ് ലൈസൻസുകളും വാഹന രജിസ്ട്രേഷനും അംഗീകരിക്കുന്നതാണ് പുതിയ തീരുമാനം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിന്റെ തീരുമാനത്തെ തുടർന്നാണ് ഇതെന്ന് കുവൈത്ത് സൊസൈറ്റി ഫോർ ട്രാഫിക് സേഫ്റ്റിയുടെ തലവൻ ബദർ അൽ മതർ …
സ്വന്തം ലേഖകൻ: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ ഷെയ്ഖ് സഈദ് ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. രാജ്യത്തിന്റെ വിവിധ ഔദ്യോഗിക ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. സഹോദരന്റെ മരണത്തിൽ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി. ആരോഗ്യ പ്രശ്നങ്ങളാൽ ചികിത്സയിലായിരുന്ന ശൈഖ് സഈദിൻ്റെ അന്ത്യം ഇന്ന് പുലർച്ചെയായിരുന്നു. …
സ്വന്തം ലേഖകൻ: നഗരത്തിലും സമീപപ്രദേശങ്ങളിലും കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാഴാഴ്ച തീവ്രമഴ മുതല്‍ അതിതീവ്രമഴ വരെ പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ക്കൂടിയാണ് ജാഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമാണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. മൂന്നുവര്‍ഷത്തിനിടെ ജൂലായില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ദിവസമായിരുന്നു ബുധനാഴ്ച. 1557.8 മില്ലിമീറ്റര്‍ മഴയായിരുന്നു കഴിഞ്ഞദിവസം മുംബൈയില്‍ രേഖപ്പെടുത്തിയത്. …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി വീണ്ടും ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ ഹീത്രുവിനെ പിന്തള്ളിയാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും ഒന്നാമതെത്തിയത്. ആഗോളതലത്തില്‍ വിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന ഒ.എ.ജി. ഏവിയേഷനാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 49 ലക്ഷം യാത്രക്കാരാണ് ഈ മാസം ദുബായ് വിമാനത്താവളം വഴി …