1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്വിറ്ററിൻ്റെ “കിളി പോയി”! ലോഗോ, നിറം മാറ്റങ്ങളുമായി റിബ്രാൻ്റിങ് പ്രഖ്യാപിച്ച് ഇലോൺ മസ്ക്
ട്വിറ്ററിൻ്റെ “കിളി പോയി”! ലോഗോ, നിറം മാറ്റങ്ങളുമായി റിബ്രാൻ്റിങ് പ്രഖ്യാപിച്ച് ഇലോൺ മസ്ക്
സ്വന്തം ലേഖകൻ: മൈക്രോ ബ്ലോഗിങ്ങ് പ്ലാറ്റ്‌ഫോമായ ട്വിറ്റററിനെ റീബ്രാന്റ് ചെയ്യുന്നുവെന്ന് അറിയിച്ച് ട്വിറ്റര്‍ ഉടമയും വ്യവസായിയുമായ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ലോഗോയായ പക്ഷിയെ നീക്കി, പകരം എക്‌സ് എന്ന ലോഗോ നല്‍കുമെന്നാണ് ഇലോണ്‍ മസ്‌ക് അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ ലോഗോയായിരിക്കും ട്വിറ്ററിനൊപ്പം ഉണ്ടാവുകയെന്നാണ്‌ അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. താമസിക്കാതെ ഞങ്ങള്‍ ട്വിറ്റര്‍ …
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസിന് മികച്ച പങ്കാളിത്തം; അംഗങ്ങൾ 50 ലക്ഷം പിന്നിട്ടു
യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസിന് മികച്ച പങ്കാളിത്തം; അംഗങ്ങൾ 50 ലക്ഷം പിന്നിട്ടു
സ്വന്തം ലേഖകൻ: തൊഴിൽ നഷ്ട ഇൻഷുറൻസിൽ ചേരാൻ രണ്ടു മാസം കൂടി ബാക്കി നിൽക്കെ, പദ്ധതിയിൽ ഭാഗമായവരുടെ എണ്ണം 51.40 ലക്ഷം കടന്നു. മാനവ വിഭവ മന്ത്രാലയത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച പ്രതികരണമാണ് ജനങ്ങളിൽ നിന്നുണ്ടായത്. ജൂലൈ അവസാനത്തോടെ 46 ലക്ഷം പേരെങ്കിലും പദ്ധതിയിൽ ചേരുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ 24 ദിവസത്തിനിടെ മാത്രം 1.40 ലക്ഷം …
സൗദിയിൽ ഹുറൂബായവർക്കും എംബസി വഴി ഫൈനൽ എക്സിറ്റ് നേടി പോകാൻ അനുമതി
സൗദിയിൽ ഹുറൂബായവർക്കും എംബസി വഴി ഫൈനൽ എക്സിറ്റ് നേടി പോകാൻ അനുമതി
സ്വന്തം ലേഖകൻ: വിവിധ കാരണങ്ങളാൽ ഫൈനൽ എക്സിറ്റിൽ നാട്ടിലേയ്ക്ക് മടങ്ങാനാകാതെ ബുദ്ധിമുട്ടേണ്ടി വരുന്ന അൽ ഖസീം പ്രവാസികൾക്കായി വഴിതെളിയുന്നു. തൊഴിലുടമ ഹുറൂബ് ആക്കിയവർക്കും ഇഖാമ കാലാവധി അവസാനിച്ചവർക്കും ഫൈനൽ എക്സിറ്റിൽ പോകുന്നതിന് ഇപ്പോൾ കഴിയുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. അൽ ഖസീം പോലയുള്ള വിദൂര പ്രവിശ്യകളിലാണ് ഈ ആനുകൂല്യം നടപ്പിൽ വരുത്തിയിരിക്കുന്നത്. തൊഴിൽ സ്ഥാപനമോ തൊഴിലുടമയോ …
സ്വദേശിവത്കരണം: ബഹ്‌റൈനിൽ സർക്കാർ സർവീസിൽ പ്രവാസികൾക്ക് നിയന്ത്രണം
സ്വദേശിവത്കരണം: ബഹ്‌റൈനിൽ സർക്കാർ സർവീസിൽ പ്രവാസികൾക്ക് നിയന്ത്രണം
സ്വന്തം ലേഖകൻ: ബഹ്റൈനിൽ സ്വദേശിവൽക്കരണത്തിൻറെ ഭാഗമായി സർക്കാർ മേഖലയിൽ കൂടുതൽ തൊഴിൽ നിയമന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. ഇത് സംബന്ധിച്ച ശിപാർശക്ക് പാർലമെന്ററി കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. സർക്കാർ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ സ്വദേശികൾക്ക് ഉറപ്പ് വരുത്തുന്നതിൻറെ ഭാഗമായാണു നിയമന നിയന്ത്രണം ഏർപ്പെടുത്തണമെന്ന ശിപാർശ പാർലിമെൻററി കമ്മറ്റിക്ക് മുന്നിൽ അംഗീകാരത്തിനായി സമർപ്പിക്കപ്പെട്ടത്. സർക്കാർ സ്ഥാപനങ്ങളിൽ പ്രവാസികളെ നിയമിക്കുന്നതിൽ കൂടുതൽ …
ഒഡിഷ ട്രെയിൻ ദുരന്തത്തിന് കാരണം സിഗ്നലിങ് പിഴവ്; 41 മൃതദേഹങ്ങൾ തിരിച്ചറിയാൻ ബാക്കി
ഒഡിഷ ട്രെയിൻ ദുരന്തത്തിന് കാരണം സിഗ്നലിങ് പിഴവ്; 41 മൃതദേഹങ്ങൾ തിരിച്ചറിയാൻ ബാക്കി
സ്വന്തം ലേഖകൻ: ഒഡിഷയിലെ ബാലസോര്‍ തീവണ്ടി ദുരന്തത്തിന്റെ കാരണം വിശദമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. രാജ്യസഭയില്‍ എം.പിമാരുടെ ചോദ്യത്തിന് മറുപടിയായാണ് റെയില്‍വേ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സിഗ്നലിങ്ങിലെ പാളിച്ചയാണ് ദുരന്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോണ്‍ഗ്രസ് എം.പി. മുകുള്‍ വാസ്‌നിക്, സി.പി.എം. എം.പി. ജോണ്‍ ബ്രിട്ടാസ്, ആം ആദ്മി പാര്‍ട്ടി എം.പി. സഞ്ജയ് സിങ് എന്നിവരുടെ ചോദ്യത്തിനാണ് …
മണിപ്പുര്‍: യുവതികളെ നഗ്നരാക്കി നടത്തിയ ദിവസം 2 സ്ത്രീകളെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി
മണിപ്പുര്‍: യുവതികളെ നഗ്നരാക്കി നടത്തിയ ദിവസം 2 സ്ത്രീകളെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി
സ്വന്തം ലേഖകൻ: വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയ മണിപ്പുരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം ജോലിസ്ഥലത്തുനിന്ന് വലിച്ചിറക്കി കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിയ മെയ് നാലിന് തന്നെയാണ് ഈ സംഭവവും നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെയാണ് കൂട്ടബലാത്സംഗവും കൊലപാതകവും …
സംസ്ഥാന ചലച്ചിത്ര പുരസ്കാ രം: മമ്മൂട്ടി മികച്ച നടൻ; നടി വിൻസി അലോഷ്യസ്; ചിത്രം നൻപകൽ നേരത്ത് മയക്കം
സംസ്ഥാന ചലച്ചിത്ര പുരസ്കാ രം: മമ്മൂട്ടി മികച്ച നടൻ; നടി വിൻസി അലോഷ്യസ്; ചിത്രം നൻപകൽ നേരത്ത് മയക്കം
സ്വന്തം ലേഖകൻ: അൻപത്തിമൂന്നാത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ഇത് 8ാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടുന്നത്. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്. ന്നാ താൻ കേസ് …
കരിപ്പൂരിൽ സ്ഥലം ഏറ്റെടുക്കലിനുള്ള സമയപരിധി തീരാൻ ഇനി 10 നാൾ; റൺവേ വെട്ടിച്ചുരുക്കുമോ?
കരിപ്പൂരിൽ സ്ഥലം ഏറ്റെടുക്കലിനുള്ള സമയപരിധി തീരാൻ ഇനി 10 നാൾ; റൺവേ വെട്ടിച്ചുരുക്കുമോ?
സ്വന്തം ലേഖകൻ: രിപ്പൂർ വിമാനത്താവളത്തിൽ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നിർമാണത്തിന് ഭൂമി ഏറ്റെടുത്തുനൽകാൻ കേന്ദ്ര വ്യോമയാന മന്ത്രി അനുവദിച്ച സമയം അവസാനിക്കാൻ ഇനി ശേഷിക്കുന്നത് 10 ദിവസം. ഓഗസ്റ്റ് ഒന്നിനകം ഭൂമി ലഭ്യമായില്ലെങ്കിൽ റൺവേയുടെ നീളം 2860 മീറ്ററിൽനിന്ന് 2540 മീറ്ററായി വെട്ടിക്കുറയ്ക്കുമെന്നാണ് മന്ത്രി ജ്യോതിരാദിത്യസിന്ധ്യ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയത്. അതേസമയം, …
ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരെ കേസെടുത്ത് പോലീസ്; നടൻ്റെ വീടിന് നേരെ അക്രമം
ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച വിനായകനെതിരെ കേസെടുത്ത് പോലീസ്; നടൻ്റെ വീടിന് നേരെ അക്രമം
സ്വന്തം ലേഖകൻ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ സിനിമാ സംഘടനകൾ നടപടിയെടുത്തേക്കും. പൊലീസിന്റെ തുടർനടപടികൾ നോക്കി തീരുമാനമെടുക്കുമെന്നാണു വിവരം. സംഭവത്തിൽ സംയുക്തമായ തീരുമാനം എടുക്കുമെന്നാണു സിനിമാ സംഘടനാ പ്രതിനിധികൾ അറിയിച്ചത്. സംഭവത്തിൽ വിനായകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിനായകനെ ചോദ്യം ചെയ്തേക്കുമെന്നാണു വിവരം. അതേസമയം, കേസ് എടുക്കേണ്ടെന്ന് ഉമ്മൻ …
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: 4 പേർ അറസ്റ്റിൽ, മുഖ്യപ്രതിയുടെ വീട് കത്തിച്ച് സ്ത്രീകൾ
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: 4 പേർ അറസ്റ്റിൽ, മുഖ്യപ്രതിയുടെ വീട് കത്തിച്ച് സ്ത്രീകൾ
സ്വന്തം ലേഖകൻ: മണിപ്പൂരിൽ കുക്കി-സോമി കമ്മ്യൂണിറ്റിയിൽ നിന്നുള്ള രണ്ട് സ്ത്രീകളെ നഗ്നരായി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് ദിവസങ്ങൾക്ക് ശേഷം, കേസിലെ പ്രധാന പ്രതിയായ ഹുയിറേം ഹെറോദാസ് മെയ്തി ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. അറസ്റ്റിലായി മണിക്കൂറുകൾക്ക് ശേഷം, പ്രധാന പ്രതിയുടെ വീടിന് വ്യാഴാഴ്ച ഒരു കൂട്ടം സ്ത്രീകൾ തീയിട്ടു. ഹുയിറേമിന്റെ അറസ്റ്റിനെ …