1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രിയ നേതാവിന് യാത്രമൊഴി യേകി കേരളം; ഉമ്മൻ ചാണ്ടിയ്ക്ക് പുതുപ്പള്ളിയുടെ മണ്ണിൽ നിത്യവിശ്രമം
പ്രിയ നേതാവിന് യാത്രമൊഴി യേകി കേരളം; ഉമ്മൻ ചാണ്ടിയ്ക്ക് പുതുപ്പള്ളിയുടെ മണ്ണിൽ നിത്യവിശ്രമം
സ്വന്തം ലേഖകൻ: ജനഹൃദയങ്ങളിൽ ജീവിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കേരളം വിട ചെല്ലി. ജനങ്ങൾക്കായി ജീവിച്ച പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന് സെന്റ് ജോർജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിൽ ഒരുക്കിയ പ്രത്യേക കല്ലറയിൽ അന്ത്യ വിശ്രമം. തിരുനക്കരയിൽ നിന്ന് പുതുപ്പള്ളിയിലെ വീട്ടിലേക്കും അവിടെനിന്നു പള്ളിയിലേക്കും ജനസാഗരത്തിന്റെ അകമ്പടിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ മൃതശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നടന്നത്. പുതുപ്പള്ളിയിലും …
കുവൈത്തിൽ നാല് വര്‍ഷത്തെ കര്‍മപദ്ധതിയുമായി സർക്കാർ; വ​ൻ പ​ദ്ധ​തി​ക​ൾ; കോര്‍പറേറ്റ് നികുതി
കുവൈത്തിൽ നാല് വര്‍ഷത്തെ കര്‍മപദ്ധതിയുമായി സർക്കാർ; വ​ൻ പ​ദ്ധ​തി​ക​ൾ; കോര്‍പറേറ്റ് നികുതി
സ്വന്തം ലേഖകൻ: കുവൈത്തിന്റെ നാലുവര്‍ഷത്തെ സര്‍ക്കാര്‍ കര്‍മപദ്ധതിയില്‍ വാറ്റ് സംബന്ധിച്ച പരാമര്‍ശമില്ലെന്ന് റിപ്പോര്‍ട്ട്. 60 പേജുള്ള പദ്ധതിരേഖയില്‍ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം ഉള്‍പ്പെടുന്നതായും മാധ്യമങ്ങള്‍ വെളിപ്പെടുത്തി. കര്‍മപദ്ധതിയെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ആരംഭിക്കാനിരിക്കെയാണ് വിശദാംശങ്ങള്‍ പുറത്തുവന്നത്. 2023-2027 വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികളാണ് കര്‍മരേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സാമ്പത്തിക, സാമൂഹിക, വിനോദ, മാനവ വിഭവശേഷി മേഖലകളിലുടനീളമുള്ള 107 …
ഇന്ത്യന്‍ യാത്രികര്‍ക്കു പ്രത്യേകം മെനു അവതരിപ്പിച്ചു ലുഫ്താന്‍സ; എല്ലാ യാത്രാ ക്ലാസുകളിലും ലഭ്യമാകും
ഇന്ത്യന്‍ യാത്രികര്‍ക്കു പ്രത്യേകം മെനു അവതരിപ്പിച്ചു ലുഫ്താന്‍സ; എല്ലാ യാത്രാ ക്ലാസുകളിലും ലഭ്യമാകും
സ്വന്തം ലേഖകൻ: ഇന്ത്യന്‍ യാത്രികര്‍ക്കു പ്രത്യേകം മെനു അവതരിപ്പിച്ചു ലുഫ്താന്‍സ എയര്‍ലൈന്‍സ്. ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നുമുള്ള യാത്രികര്‍ക്കാണ് ജര്‍മന്‍ എയര്‍ലൈന്‍സായ ലുഫ്താന്‍സ പ്രത്യേക മെനു പ്രഖ്യാപിച്ചത്. ലുഫ്താന്‍സയിലെ ഇക്കോണമി, പ്രീമിയം ഇക്കോണമി, ബിസിനസ്, ഫസ്റ്റ്ക്ലാസ് എന്നീ നാലു യാത്രാ ക്ലാസുകളിലും പുതിയ ഭക്ഷണങ്ങള്‍ ലഭ്യമാവും. വെസ്റ്റേണ്‍, ഇന്ത്യന്‍ വെജിറ്റേറിയന്‍ രീതിയിലുള്ള ഭക്ഷണങ്ങള്‍ ഇക്കോണമി ക്ലാസില്‍ ലഭിക്കും. …
മണിപ്പൂരിൽ രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തി; കൂട്ടബലാത്സംഗം; രാജ്യ വ്യാപക പ്രതിഷേധം
മണിപ്പൂരിൽ രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തി; കൂട്ടബലാത്സംഗം; രാജ്യ വ്യാപക പ്രതിഷേധം
സ്വന്തം ലേഖകൻ: മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്‍ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മേയ് നാലാം തീയ്യതി നടന്ന സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക രോഷം ഉയരുകയാണ്. മണിപ്പൂരിലെ സംഘര്‍ഷ സാഹചര്യം കൂടുതല്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് സ്‍ത്രീകളെ അക്രമികള്‍ …
ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപം; നടൻ വിനായകനെതിരെ വ്യാപക പ്രതിഷേധം; പരാതി
ഉമ്മൻ ചാണ്ടിക്കെതിരെ അധിക്ഷേപം; നടൻ വിനായകനെതിരെ വ്യാപക പ്രതിഷേധം; പരാതി
സ്വന്തം ലേഖകൻ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച വിനായകനെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പരാതി. തൃശ്ശൂർ സ്വദേശി ഡേവിഡ് ആണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി എന്നിങ്ങനെയുള്ള …
കണ്ണീർക്കടലിലൂടെ സമയരഥത്തിൽ ഉമ്മൻ ചാണ്ടി; വിലാപയാത്ര പുതുപ്പള്ളിയിലെ വീട്ടിലേക്ക്
കണ്ണീർക്കടലിലൂടെ സമയരഥത്തിൽ ഉമ്മൻ ചാണ്ടി; വിലാപയാത്ര പുതുപ്പള്ളിയിലെ വീട്ടിലേക്ക്
സ്വന്തം ലേഖകൻ: ഉമ്മന്‍ചാണ്ടിയുടെ മൃതദേഹത്തെ വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടു. അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് വഴിയോരത്ത് കാത്ത് നില്‍ക്കുന്നത്. അണമുറിയാത്ത ജനസാഗരത്തില്‍ അലിഞ്ഞുകൊണ്ടാണ് അവസാന നിമിഷത്തിലും അദ്ദേഹത്തിന്റെ യാത്ര. തിരുനക്കര മൈതാനത്തെ പൊതുദര്‍ശനം അവസാനിപ്പിച്ച് പുതുപ്പള്ളിയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു. തിരുനക്കരയില്‍ നിന്നും പുതുപ്പള്ളി തറവാട്ടിലേക്കാണ് ആദ്യം മൃതദേഹം എത്തിക്കുക. 4.30 ന് തറവാട്ടില്‍ …
യൂറോപ്പിൽ മാരകമായ സിസിഎച്ച്എഫ് വൈറസ് പടരുന്നു; ഉയർന്ന മരണനിരക്ക്; മുന്നറിയിപ്പുമായി WHO
യൂറോപ്പിൽ മാരകമായ സിസിഎച്ച്എഫ് വൈറസ് പടരുന്നു; ഉയർന്ന മരണനിരക്ക്; മുന്നറിയിപ്പുമായി WHO
സ്വന്തം ലേഖകൻ: യൂറോപ്പ് ഉഷ്ണ തരംഗത്തിലും കാട്ടുതീയിലും വീർപ്പുമുട്ടുമ്പോൾ, വർധിച്ചുവരുന്ന താപനില തണുത്ത കാലാവസ്ഥയിൽ സാധാരണയായി കാണപ്പെടാത്ത വൈറസുകളുടെ വ്യാപനത്തെക്കുറിച്ചുള്ള ഭയവും ഉയർത്തിയിട്ടുണ്ട്. ടിക്കുകൾ (ചെള്ള്) വഴി പകരുന്ന അണുബാധയായ ക്രിമിയൻ-കോംഗോ ഹെമറാജിക് ഫീവറിനെ (സിസിഎച്ച്എഫ്) കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ, ഉയർന്ന മരണനിരക്ക് ഉള്ള അണുബാധയാണിത്. സിസിഎച്ച്എഫ് ആഫ്രിക്ക, ബാൾക്കൻ …
ലോക പാസ്പോർട്ട് റാങ്കിംഗ്; സിംഗപ്പൂർ ഒന്നാമത്; ഇന്ത്യയ്ക്ക് മുന്നേറ്റം; വീസയില്ലാതെ 57 രാജ്യങ്ങൾ സന്ദർശിക്കാം
ലോക പാസ്പോർട്ട് റാങ്കിംഗ്; സിംഗപ്പൂർ ഒന്നാമത്; ഇന്ത്യയ്ക്ക് മുന്നേറ്റം; വീസയില്ലാതെ 57 രാജ്യങ്ങൾ സന്ദർശിക്കാം
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യ 80-ാം സ്ഥാനത്ത്. ആഗോള ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ കൺസൽറ്റൻസിയായ ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ ഈ വർഷത്തെ, ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ സൂചികയിലാണ് ഇന്ത്യ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തിയത്. ടോഗോ, സെനഗൽ എന്നീ രാജ്യങ്ങളും ഇന്ത്യക്കൊപ്പം 80–ാം സ്ഥാനത്താണ്. ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് നിലവിൽ വീസയില്ലാതെ 57 …
കൊടുംചൂടിൽ പൊരിഞ്ഞ് യൂറോപ്പ്; ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു; വിനോദസഞ്ചാരികള്‍ ക്ക് മുന്നറിയിപ്പ്
കൊടുംചൂടിൽ പൊരിഞ്ഞ് യൂറോപ്പ്; ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു; വിനോദസഞ്ചാരികള്‍ ക്ക് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: അസഹനീയമായ ചൂടില്‍ ഉഷ്ണിച്ച് ഉരുകുകയാണ് യൂറോപ്പ്. പലയിടത്തും 40 ഡിഗ്രി സെല്‍ഷ്യസിനുമുകളിലാണ് അന്തരീക്ഷതാപനില. പലരാജ്യങ്ങളും ഉഷ്ണതരംഗത്തിന്റെ പിടിയിലാണ്. ഇത്തവണ പലരാജ്യങ്ങളിലും മഞ്ഞുകാലത്ത് സാധാരണപോലെ തണുപ്പുണ്ടായിരുന്നില്ല. തണുപ്പിലാഴേണ്ട ജനുവരിയില്‍ ഉഷ്ണതരംഗത്തിലായി. ഇപ്പോള്‍ വേനലും യൂറോപ്പിനെ വറചട്ടിയിലാക്കിയിരിക്കുന്നു. വിനോദസഞ്ചാര മേഖലയെയും ഉഷ്ണ തരംഗം വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഈ ചൂട് ഇനിയുള്ള ദിവസങ്ങളിലും തുടരുമെന്നാണ്‌ കാലാവസ്ഥാ …
മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളി; ഉമ്മൻ ചാണ്ടിയുടെ ആഗ്ര ഹപ്രകാരം ഔദ്യോഗിക ബഹുമ തികൾ വേണ്ടെന്ന് കുടുംബം
മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളി; ഉമ്മൻ ചാണ്ടിയുടെ ആഗ്ര ഹപ്രകാരം ഔദ്യോഗിക ബഹുമ തികൾ വേണ്ടെന്ന് കുടുംബം
സ്വന്തം ലേഖകൻ: ഉമ്മൻ ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം. ഉമ്മൻചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം മതിയെന്നാണ് കുടുംബത്തിൻ്റെ നിലപാട്. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതികൾ നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. കുടുംബവുമായി സംസാരിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം നടത്താനാണ് കുടുംബത്തിൻ്റെ …