1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ പുതിയ ഗതാഗത നിയമം ഉടന്‍ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി
കുവൈത്തില്‍ പുതിയ ഗതാഗത നിയമം ഉടന്‍ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി
സ്വന്തം ലേഖകൻ: പുതിയ ഗതാഗത നിയമം ഉടന്‍ നടപ്പിലാക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര- പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ്. അശ്രദ്ധരായ ഡ്രൈവര്‍മാരില്‍ നിന്ന് റോഡ് ഉപയോക്താക്കളെ സംരക്ഷിക്കുക എന്നതാണ് നിയമത്തിന്റെ പ്രാഥമിക ലക്ഷ്യം. അമിതവേഗം, റെഡ് ലൈറ്റുകള്‍ മറികടക്കുക, അംഗപരിമിതര്‍ക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോള്‍ …
മുൻകൂർജാമ്യഹർജി അറസ്റ്റിന് തടസ്സമല്ല; സിദ്ദിഖിനെ അറസ്റ്റ് ചെയ്യാതെ ഒളിച്ചുകളിച്ച് പോലീസ്
മുൻകൂർജാമ്യഹർജി അറസ്റ്റിന് തടസ്സമല്ല; സിദ്ദിഖിനെ അറസ്റ്റ് ചെയ്യാതെ ഒളിച്ചുകളിച്ച് പോലീസ്
സ്വന്തം ലേഖകൻ: ഗുരുതരകുറ്റകൃത്യങ്ങളിൽ പ്രതികളെ അറസ്റ്റുചെയ്യുന്നതിന്, സുപ്രിംകോടതിയിലോ ഹൈക്കോടതിയിലോ മുൻകൂർജാമ്യഹർജി ഫയൽചെയ്തിട്ടുണ്ട് എന്നത് തടസ്സമല്ല. നിയമമോ നിലവിലെ കീഴ്‌വഴക്കമോ അറസ്റ്റ് ചെയ്യുന്നതിന് പോലീസിനെ വിലക്കുന്നില്ലെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ബലാൽസംഗക്കേസിൽ ചൊവ്വാഴ്ച മുൻകൂർജാമ്യഹർജി തള്ളിയിട്ടും നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാത്ത പശ്ചാത്തലത്തിലാണ് മുൻകൂർജാമ്യഹർജി ഫയൽചെയ്തതിന്റെപേരിൽ അറസ്റ്റ് വിലക്കുണ്ടോ എന്നത് ചർച്ചയായിരിക്കുന്നത്. സിദ്ദിഖ് സുപ്രിംകോടതിയിൽ മുൻകൂർജാമ്യഹർജി ഫയൽചെയ്തിട്ടുണ്ട്. ജീവപര്യന്തം …
സൈബർ തട്ടിപ്പിന്റെ മുഖ്യകേന്ദ്രമായ മേവാത്ത്; 3 വർഷത്തിനിടെ 74 സംഘങ്ങൾ കവർന്നത് 336 കോടി രൂപ
സൈബർ തട്ടിപ്പിന്റെ മുഖ്യകേന്ദ്രമായ മേവാത്ത്; 3 വർഷത്തിനിടെ 74 സംഘങ്ങൾ കവർന്നത് 336 കോടി രൂപ
സ്വന്തം ലേഖകൻ: തൃശ്ശൂരിൽ എടിഎം തകർത്ത് കവർച്ച നടത്തിയ സംഭവം സംസ്ഥാനത്ത് ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. സംഭവത്തിലെ ആസൂത്രകൻ മേവാത്തി ഗ്യാങ് തലവനായ എ.മുഹമ്മദ് ഇക്രാം എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. സൈബർ തട്ടിപ്പിന് കുപ്രസിദ്ധമായ മേഖലയാണ് മേവാത്ത്. ഹരിയാന,യുപി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി മേഖലയാണിത്. രാജസ്ഥാനിലെ ഡീഗ് ജില്ലയിലെ മേവാത് മേഖല സൈബർ തട്ടിപ്പിൻ്റെ പ്രധാന …
ഹിസ്ബുല്ലയുടെ ജിഹാദ് കൗൺസിലിന്റെ തലയരിഞ്ഞ് ഇസ്രയേൽ; പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടു
ഹിസ്ബുല്ലയുടെ ജിഹാദ് കൗൺസിലിന്റെ തലയരിഞ്ഞ് ഇസ്രയേൽ; പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ലയെ (64) തെക്കൻ ലബനനിലെ ബെയ്റൂട്ടിൽ വെള്ളിയാഴ്ച നടത്തിയ ബോംബാക്രമണത്തിൽ കൊലപ്പെടുത്തിയതിനെ ‘വഴിത്തിരിവ്’ എന്നാണ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ഹമാസ്, ഹിസ്ബുല്ല നേതാക്കളുടെ പ്രവർത്തനങ്ങളും നീക്കങ്ങളും തുടർച്ചയായി അവലോകനം ചെയ്ത് കൊലപ്പെടുത്തുന്നതാണ് ഇസ്രയേൽ പിന്തുടരുന്ന രീതി. കൊലപ്പെടുത്തിയ പ്രധാന ഹിസ്ബുല്ല നേതാക്കളുടെ വിവരം ഇസ്രയേല്‍ പുറത്തുവിട്ടിട്ടുണ്ട്. രാജ്യാന്തര …
നസ്റല്ലയുടെ ഒറ്റിയത് ഇറാൻ പൗരനായ ഇസ്രയേൽ ചാരൻ; ഭൂഗർഭ അറ തകർത്ത് ബങ്കർ ബോംബുകൾ
നസ്റല്ലയുടെ ഒറ്റിയത് ഇറാൻ പൗരനായ ഇസ്രയേൽ ചാരൻ; ഭൂഗർഭ അറ തകർത്ത് ബങ്കർ ബോംബുകൾ
സ്വന്തം ലേഖകൻ: ഹിസ്ബുള്ള നേതാവ് സയ്യിജ് ഹസ്സൻ നസ്രല്ലയുടെ കൊലപാതകം ആസൂത്രണം ചെയ്യാൻ സഹായിച്ചത് ഇറാൻ പൗരനായ ഇസ്രയേൽ ചാരനെന്ന് വിവരം. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നസ്റല്ല എത്തിയ ബങ്കറിൽ കൃത്യമായി മിസൈൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോർ‌ട്ട്. ലെബനൻ വൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമമായ പാരീസിയൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നസ്രല്ല അതീവ രഹസ്യമായി …
സമയം തീരാൻ ദിവസങ്ങൾ മാത്രം; കുവൈത്ത് ബയോമെട്രിക് രജിസ്ട്രേഷന് തിരക്ക് ശക്തം
സമയം തീരാൻ ദിവസങ്ങൾ മാത്രം; കുവൈത്ത് ബയോമെട്രിക് രജിസ്ട്രേഷന് തിരക്ക് ശക്തം
സ്വന്തം ലേഖകൻ: നിശ്ചിത സമയപരിധി തീരുന്നതിനു മുൻപ് ബയോമെട്രിക് രജിസ്‌ട്രേഷന്‍ നടത്താത്തവരുടെ ഗവണ്‍മെന്റ് ഇടപാടുകള്‍ നിര്‍ത്തിവെക്കുന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങളില്‍ കുവൈത്ത് പൗരന്‍മാരുടെ വന്‍ തിരക്ക്. സെപ്റ്റംബര്‍ 30വരെയാണ് കുവൈത്ത് പൗരന്‍മാര്‍ക്ക് ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യുന്നതിന് അനുവദിച്ചിരിക്കുന്ന സമയം. ഇതിനു മുമ്പായി നടപടികള്‍ പൂര്‍ത്തീകരിക്കാനായാണ് സ്വദേശികള്‍ കൂട്ടത്തോടെ ബയോമെട്രിക് രജിസ്‌ട്രേഷന്‍ …
ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ളയെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേൽ; ആക്രമണം തലസ്ഥാനത്ത്
ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ളയെ വധിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേൽ; ആക്രമണം തലസ്ഥാനത്ത്
സ്വന്തം ലേഖകൻ: ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘമായ ഹിസ്ബുള്ളയുടെ ആസ്ഥാനത്തിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസ്സൻ നസ്രള്ള കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം (ഐഡിഎഫ്) ഔദ്യോഗികമായി അറിയിച്ചു. ലെബനീസ് തലസ്ഥാനമായ ബയ്റുത്തിനു തെക്ക് ദഹിയെയിലെ ഹിസ്ബുള്ള ആസ്ഥാനം വെള്ളിയാഴ്ചയാണ് ഇസ്രയേൽ ആക്രമിച്ചത്. ഇസ്രയേൽ ആക്രമണത്തിൽ ഹസ്സൻ നസ്രള്ളയുടെ മകൾ സൈനബ് നസ്രള്ള കൊല്ലപ്പെട്ടതായി …
മുംബൈയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; ആരാധനാലയങ്ങളിൽ വൻ സുരക്ഷ
മുംബൈയിൽ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; ആരാധനാലയങ്ങളിൽ വൻ സുരക്ഷ
സ്വന്തം ലേഖകൻ: ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ സുരക്ഷ ശക്തമാക്കി. ന​ഗരത്തിലെ വിവിധ ആരാധനാലയങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഉൾപ്പെടെ സുരക്ഷ വർധിപ്പിച്ചതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ സ്ഥലങ്ങളിൽ മോക് ഡ്രില്ലുകൾ നടത്താനും പോലീസിന് നിർദേശം ലഭിച്ചു. മുംബൈയിലെ ഡി.സി.പിമാരോട് അതത് സോണുകളിലെ സുരക്ഷ ക്രമീകരണങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. …
ടൂറിസം രംഗത്ത് നിര്‍ണായക നീക്കവുമായി ഇന്ത്യ; ഒരു ലക്ഷം സഞ്ചാരികള്‍ക്ക് വീസ സൗജന്യം
ടൂറിസം രംഗത്ത് നിര്‍ണായക നീക്കവുമായി ഇന്ത്യ; ഒരു ലക്ഷം സഞ്ചാരികള്‍ക്ക് വീസ സൗജന്യം
സ്വന്തം ലേഖകൻ: ഒരു ലക്ഷം വിദേശ സഞ്ചാരികള്‍ക്ക് വീസ ഇളവ് പ്രഖ്യാപനവുമായി ഇന്ത്യ. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കിഴിലുള്ള ചലോ ഇന്ത്യ പരിപാടിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ലോക ടൂറിസം ദിനമായ വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്ന ഒരു ലക്ഷം വിദേശ …
അര്‍ജുന് കണ്ണീരോടെ വിട; പ്രണാമം അർപ്പിക്കാൻ പതിനായിരങ്ങൾ; മൃതദേഹം സംസ്കരിച്ചു
അര്‍ജുന് കണ്ണീരോടെ വിട; പ്രണാമം അർപ്പിക്കാൻ പതിനായിരങ്ങൾ; മൃതദേഹം സംസ്കരിച്ചു
സ്വന്തം ലേഖകൻ: കേരളത്തിന്റെ മുഴുവന്‍ സ്‌നേഹത്തേയും ആദരവിനേയും സാക്ഷിനിര്‍ത്തി അര്‍ജുന് വിട. ഗംഗാവലി പുഴ ആഴങ്ങളിലൊളിപ്പിച്ച അര്‍ജുന്റെ മൃതദേഹംകണ്ണാടിക്കലെ വീട്ടില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. അര്‍ജുനെ ഒരുനോക്ക് കാണാന്‍, അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒരു നാട് മുഴുവന്‍ ഇപ്പോഴും കണ്ണാടിക്കലിലെ വീടിന് പുറത്തുണ്ട്. ശനിയാഴ്ച രാവിലെ 11.15-ഒാടെയാണ് സംസ്‌കാരച്ചടങ്ങുകള്‍ ആരംഭിച്ചത്. വീടിനുപിന്നിലായാണ് അര്‍ജുന്റെ ചിത ഒരുക്കിയത്. 11.45-ഓടെ ചടങ്ങുകള്‍ …