സ്വന്തം ലേഖകൻ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഒരു കോച്ചിൽ തീയിട്ട സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. തീയിട്ടത് കൊൽക്കത്ത സ്വദേശി പുഷൻജിത് സിദ്ഗറെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള പകയാണ് തീയിടാൻ കാരണമെന്നാണ് പ്രതിയുടെ മൊഴി. സ്റ്റേഷൻ പരിസരത്ത് ഭിക്ഷ എടുക്കാൻ സമ്മതിക്കാത്താണു തീയിടാൻ കാരണമെന്നും മൊഴിയിൽ പറയുന്നു. ബിപിസിഎല്‍ ഗോഡൗണിലെ …
സ്വന്തം ലേഖകൻ: ലൈംഗിക പീഡനപരാതിയിൽ ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരെ ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. ആറ് വനിതാ താരങ്ങളുടെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിതാവിന്റെയും പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബ്രിജ് ഭൂഷണ് താരങ്ങളെ ക്രൂരമായി പീഡിപ്പിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. ശ്വാസഗതി പരിശോധിക്കാനെന്ന പേരില്‍ …
സ്വന്തം ലേഖകൻ: സ്വദേശികളോടൊപ്പം രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് യാത്രക്കുമുമ്പ് ഡോക്യുമെന്റേഷൻ പൂര്‍ത്തിയാക്കണമെന്ന വാര്‍ത്ത നിഷേധിച്ച് നീതിന്യായ മന്ത്രാലയം. ഇതുസംബന്ധമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്നും അത്തരമൊരു നിർദേശം നല്‍കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കുവൈത്തി പൗരന്മാര്ക്ക് ഗാര്‍ഹിക തൊഴിലാളികളെ കൂടെ കൊണ്ടുപോകുന്നതില്‍ നിലവില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. പശ്ചിമബംഗാള്‍ സ്വദേശിയെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളതെന്നാണ് വിവരം. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. തീപ്പിടിത്തത്തിന് തൊട്ടുമുന്‍പ് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഈ സിസിടിവി ദൃശ്യങ്ങളിലുള്ള ആളാണെന്ന സംശയത്തെത്തുടര്‍ന്നാണ് ബംഗാള്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം. …
സ്വന്തം ലേഖകൻ: പ്രവാസി മലയാളികളുടെ എക്കാലത്തേയും ആവശ്യമായ യാത്രാ കപ്പൽ സര്‍വീസ് ആരംഭിക്കുവാൻ നോർക്കയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. മലബാർ ഡെവലപ്പ്മെന്റ് കൗൺസിലിന്റെയും കേരള മാരിടൈം ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കേരള യുഎഇ സെക്ടറിൽ കപ്പൽ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച് മാരിടൈം ബോർഡിന്റെയും കപ്പൽ കമ്പനി പ്രതിനിധികളുടെയും സംയുക്ത …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭ മേഖലാ സമ്മേളനം വിവാദത്തില്‍. സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ സംഘാടകര്‍ വന്‍തോതില്‍ പണം പിരിക്കുന്നു എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു ലക്ഷം ഡോളറിന്റെ ഗോള്‍ഡ് പാക്കേജ് ആണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദിയില്‍ ഇരിക്കാം, വിരുന്നുണ്ണാം. രണ്ട് സ്യൂട്ട് മുറികളും അനുവദിക്കും. കൂടാതെ ബാനറും പ്രദര്‍ശിപ്പിക്കും. സുവനീറില്‍ രണ്ടു …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് സ്‌കൂളുകളിലെ വേനലവധി ഇനി മുതല്‍ ആരംഭിക്കുക ഏപ്രില്‍ ആറിന്. അധ്യയന വര്‍ഷം 210 പ്രവൃത്തി ദിവസം ഉണ്ടാകും. പഠനത്തിന് നിശ്ചയിച്ച ദിവസം ലഭിക്കാനാണ് അവധികളില്‍ മാറ്റം വരുത്തുന്നത്. പ്രവേശനോത്സവത്തിന്‌റെ സംസ്ഥാനതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് പൊതുവിദ്യാഭ്യസമന്ത്രി വി ശിവന്‍ കുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. ഇനി മുതല്‍ ജൂണ്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും. …
സ്വന്തം ലേഖകൻ: പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്ക സഹായം നൽകും. മൃതദേഹം അയക്കാൻ കാർഗോ നിരക്കായ 560 ദിനാർ അർഹരായവർക്ക് നൽകാനുള്ള പദ്ധതി സംസ്ഥാന സർക്കാർ രൂപവത്കരിച്ചിട്ടുണ്ട്. ഇതിനായി ‘ബോഡി റീപാട്രിയേഷൻ ഫണ്ട്’ നീക്കിവെച്ചിട്ടുമുണ്ട്. നോർക്ക റൂട്ട്സ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നെങ്കിലും പ്രവാസികൾക്കിടയിൽ ഇതിന് വേണ്ടത്ര പ്രചാരണം ലഭിച്ചിട്ടില്ല. വിവിധ വിമാനക്കമ്പനികളുമായി നോർക്ക ഇത് …
സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം കുവൈത്ത് അധികൃതര്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 1.4 ലക്ഷം പേര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതായി വെളിപ്പെടുത്തല്‍. കോടതി വിധികള്‍ നടപ്പാക്കുന്നതിനും പൊതുഫണ്ട് സംരക്ഷിക്കുന്നതിനുമുള്ള രാജ്യത്തിന്റെ തീവ്രമായ ശ്രമങ്ങളുടെ ഭാഗമായാണ് 2022-ല്‍ 140,000-ത്തിലധികം പൗരന്മാര്‍ക്കും താമസക്കാര്‍ക്കും കുവൈത്ത് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. നീതിന്യായ മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലെ …
സ്വന്തം ലേഖകൻ: സ്കൂൾ അവധിക്കാലവും ആഘോഷ ദിനങ്ങളും കണക്കിലെടുത്ത് നാട്ടിൽ പോകാൻ ഒരുങ്ങുന്നവർക്ക് തിരിച്ചടിയായി വിമാന സർവീസുകളിലെ അനിശ്ചിതത്വം. കണ്ണൂർ, കോഴിക്കോട് മേഖലകളിലെ പ്രവാസികൾക്കാണ് എറെ ദുരിതം. കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റ് സർവീസ് നിർത്തിവെച്ചത് അനിശ്ചിതമായി നീളുകയാണ്. ജൂൺ നാലുവരെയുള്ള സർവീസുകൾ ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ഗോ ഫസ്റ്റ് പുതിയ ബുക്കിങ് സ്വീകരിക്കുന്നുമില്ല. ഇതോടെ വിമാന സർവീസ് …