സ്വന്തം ലേഖകൻ: ഖലിസ്താന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജറുടെ വധത്തില്‍ ‘വിദേശരാജ്യ’ത്തെ ആധികാരികമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന തെളിവു ലഭിച്ചിട്ടില്ലെന്ന് കനേഡിയന്‍ കമ്മിഷന്റെ റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയിലും ജനാധിപത്യസ്ഥാപനങ്ങളിലും വിദേശരാജ്യങ്ങളുടെ ഇടപെടലുണ്ടായോ എന്നന്വേഷിക്കാനായി നിയമിച്ച കമ്മിഷന്റെ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തല്‍. എന്നാല്‍, നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണത്തെക്കുറിച്ച് ഇന്ത്യ തെറ്റായ വിവരങ്ങള്‍ പരത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. …
സ്വന്തം ലേഖകൻ: ബഹിരാകാശത്ത് വീണ്ടും ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡാണ് സുനിത ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിനുണ്ടായ സാങ്കേതികത്തകരാര്‍ കാരണം എട്ടുമാസത്തോളമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്ന നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ഒരുമിച്ച് …
സ്വന്തം ലേഖകൻ: വാഷിങ്ടണിനു സമീപം റൊണാള്‍ഡ് റീഗന്‍ ദേശീയ വിമാനത്താവളത്തിനടുത്ത് യു.എസ്. യാത്രാവിമാനം സേനാ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് പോട്ടോമാക് നദിയില്‍ വീണുണ്ടായ അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 64 പേരുടേയും മരണം സ്ഥിരീകരിച്ചു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മൂന്ന് പേരുടേയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 40 പേരുടെ മൃതദേഹം കരയിലെത്തിച്ചു. 27 മൃതദേഹങ്ങള്‍ വിമാനത്തിനുള്ളില്‍നിന്നാണ് കണ്ടെടുത്തത്. നദിയില്‍ കൊടുംതണുപ്പായതിനാല്‍ ശേഷിക്കുന്നവരെ ജീവനോടെ കണ്ടെത്താന്‍ …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര പണമിടപാടുകൾക്ക് ഡോളറിനുപകരം മറ്റേതെങ്കിലും കറൻസി ഉപയോഗിക്കുന്നതിനെതിരേ ബ്രിക്സ് രാജ്യങ്ങൾക്കു വീണ്ടും മുന്നറിയിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മറ്റേതെങ്കിലും കറൻസി ഉപയോഗിച്ചാൽ 100 ശതമാനം ഇറക്കുമതിച്ചുങ്കം നേരിടേണ്ടിവരുമെന്നാണ് ട്രംപിന്റെ ഭീഷണി. സ്വന്തം സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം കുറിച്ചത്. ഡോളറിന് പകരം മറ്റ് ഏതെങ്കിലും കറൻസി ഉപയോഗിക്കില്ലെന്ന ഉറപ്പ് …
സ്വന്തം ലേഖകൻ: 2047-ൽ വികസിത രാജ്യമെന്ന സ്വപ്നം ഇന്ത്യ സാക്ഷാത്ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കൾ വികസിത രാജ്യത്തിന്റെ ഗുണഭോക്താക്കളാകുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. സമ്മേളനത്തിന് മുന്നോടിയായി സമ്പത്തിൻ്റെയും സമൃദ്ധിയുടെയും ദേവതയായ മഹാലക്ഷ്മിയെ വണങ്ങുന്നു. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും മഹാലക്ഷ്മി തുടർന്നു അനുഗ്രഹിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. ഒരു ജനാധിപത്യ രാജ്യമായി ഇന്ത്യ 75 …
സ്വന്തം ലേഖകൻ: ആരോഗ്യത്തിന് അപകടകരമാം വിധം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫ് കഴിക്കുന്നതിനെതിരെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി. ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സൗദി അധികൃതര്‍ നടത്തിയ ലബോറട്ടറി പരിശോധനകളില്‍ ബീഫ് റോസ്റ്റില്‍ ലിസ്റ്റീരിയ മോണോസൈറ്റോജെനുകള്‍ അടങ്ങിയതായി കണ്ടെത്തുകയായിരുന്നു. …
സ്വന്തം ലേഖകൻ: ഒമാനി തൊഴിലാളികൾക്ക് മുൻഗണന നൽകുന്ന കമ്പനികൾക്ക് പ്രവാസി വർക്ക് പെർമിറ്റിൽ 30 ശതമാനം കിഴിവ് നൽകുമെന്ന തൊഴിൽ മന്ത്രാലയം അറിയിച്ചു. ഒമാനൈസേഷന്‍ മുൻഗണന നൽകുന്ന കമ്പനികളെ പിന്തുണക്കുന്നതിനായി വേഗത്തിലുള്ള ഇടപാട് പ്രോസസ്സിങ്, കാര്യക്ഷമമായ ജോലി നടപടിക്രമങ്ങൾ, തൊഴിൽ ലൈസൻസ് ഫീസിൽ 30 ശതമാനം കിഴിവ് തുടങ്ങിയ ആനുകൂല്യങ്ങൾ ആണ് മന്ത്രാലയം വാഗ്ദാനം ചെയ്തിരിക്കുന്നത്. …
സ്വന്തം ലേഖകൻ: ദേശീയ-വിമോചന ദിനാഘേഷങ്ങള്‍ക്ക് ഫെബ്രുവരി രണ്ടിന് തുടക്കം കുറിക്കും. ഫെബ്രുവരി 25, 26 ആണ് ദേശീയ-വിമോചന ദിനങ്ങള്‍. രാജ്യം ബ്രിട്ടിഷ് സാമ്രാജ്യത്വത്തിന്റെ പിടിയില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെയും ഇറാഖിന്റെ അധിനിവേശത്തില്‍നിന്ന് മോചനം നേടിയതിന്റെ ഓര്‍മദിനങ്ങളാണ്. ആഘോഷത്തിന്റെ ഭാഗമായി ബയാന്‍ പാലസില്‍ അമീര്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെയാണ് പരിപാടികള്‍ തുടക്കമാകുന്നത്. തുടര്‍ന്ന് എല്ലാ ഗവര്‍ണറ്റേുകളടെ ആസ്ഥാനത്തു ഗവര്‍ണര്‍മാര്‍ …
സ്വന്തം ലേഖകൻ: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിൽ അടയ്ക്കാൻ ഉത്തരവിട്ട് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഗ്വാണ്ടനാമോയിലെ തടവറകൾ വിപുലീകരിക്കാനും ട്രംപ് ഉത്തരവിട്ടു. 30,000 കുടിയേറ്റക്കാരെ താമസിപ്പിക്കാൻ കഴിയുംവിധം തടവറ വിപുലീകരിക്കാൻ ആണ് ഉത്തരവ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് നല്കുന്ന കണക്ക് അനുസരിച്ച് നിരവധി അനധികൃത കുടിയേറ്റക്കാർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. പിടിയിലാകുന്നവരെ ആദ്യ ദിവസങ്ങളിൽ …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് അപകടം. വാഷിങ്ടണ്‍ വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. സൈന്യത്തിന്റെ ഹെലികോപ്റ്ററുമായാണ് വിമാനം കൂട്ടിയിടിച്ചത്. കാന്‍സാസില്‍ നിന്ന് വാഷിംങ്ടണിലേക്ക് വന്ന വിമാനമാണ് അപകടത്തല്‍പ്പെട്ടത്. യുഎസ് സമയം രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. പതിനെട്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 64 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് ഫെഡറല്‍ …