സ്വന്തം ലേഖകൻ: പ്രവാസി സമൂഹത്തിന് ജീവിക്കാന്‍ ഏറ്റവും മോശമായ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ട് വീണ്ടും കുവൈത്ത്. ഇന്‍റര്‍നാഷന്‍സ് ഡോട്ട് ഓര്‍ഗ് നടത്തിയ 2024 ലെ എക്സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേ പ്രകാരമാണിത്. തുടര്‍ച്ചയായ ഏഴാം തവണയായ ഏജന്‍സിയുടെ വാര്‍ഷിക സര്‍വേയില്‍ പ്രവാസികളുടെ കാര്യത്തില്‍ ഏറ്റവും മോശം രാജ്യമായി കുവൈത്ത് തെരഞ്ഞെടുക്കപ്പെടുന്നത്. 53 രാജ്യങ്ങളിലെ പ്രവാസി അനുഭവങ്ങള്‍ താരതമ്യം ചെയ്യുന്ന …
സ്വന്തം ലേഖകൻ: കര അധിനിവേശത്തിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ലെബനനുമായുള്ള വടക്കന്‍ അതിര്‍ത്തിയില്‍ അധിക ടാങ്കുകളും കവചിത വാഹനങ്ങളും വിന്യസിച്ച് ഇസ്രയേല്‍. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം ശക്തമാക്കുന്നതിനാല്‍ ലെബനനിലേക്കുള്ള നുഴഞ്ഞുകയറ്റത്തിന് തയാറാവാന്‍ സൈന്യത്തിന് ഇസ്രയേല്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണിത്. അതേസമയം ഹിസ്ബുള്ള റോക്കറ്റ് ആക്രമണം തുടര്‍ന്നാല്‍ ഗാസയുടെ അതേ ഗതി ലെബനനും നേരിടേണ്ടി വരുമെന്ന് ഇസ്രയേല്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷമാണ് പ്രധാനമായും രോഗം പകരുന്നത്. അതിനാൽ രോഗലക്ഷണങ്ങളുണ്ടായാൽ അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ വളരെയേറെ ശ്രദ്ധിക്കണമെന്ന് …
സ്വന്തം ലേഖകൻ: തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയവര്‍ ഹരിയാന സ്വദേശികളെന്ന് പൊലീസ്. എടിഎമ്മുകള്‍ മാത്രം ലക്ഷ്യമിട്ടുള്ള കൊള്ളസംഘമാണിവരെന്ന് സേലം കാര്‍ഗോ ഡിഐജി ഉമ അറിയിച്ചു. രണ്ട് ഗ്രൂപ്പുകളായാണ് സംഘം മോഷണം നടത്തുന്നത്. ഒരു സംഘം കാറിലും മറ്റൊരു സംഘം ട്രക്കിലും സഞ്ചരിക്കും. ഗൂഗിള്‍ മാപ്പില്‍ എടിഎമ്മുകള്‍ എവിടെയുണ്ടെന്ന് കണ്ടെത്തിയ ശേഷമാണ് സംഘം മോഷണം നടത്തുന്നത്. എടിഎം …
സ്വന്തം ലേഖകൻ: ഉത്തരകന്നഡയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് മലയാളി ഡ്രൈവർ അര്‍ജുന്റെ മൃതദേഹമെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൃതദേഹം ഉടൻ ബന്ധുക്കൾക്ക് വിട്ടുനൽകും. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായാണ്, കണ്ടെടുത്ത ശരീരത്തിലെ ഡിഎന്‍എ ഒത്തുനോക്കിയത്. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയില്‍ ആയതിനാല്‍ ഡിഎന്‍എ പരിശോധന നടത്തി ഉറപ്പിക്കുകയായിരുന്നു. ഏറെ ദുഷ്കരമായ …
സ്വന്തം ലേഖകൻ: ഖത്തരി പൗരന്‍മാര്‍ക്ക് ഇനി യുഎസിലേക്ക് യാത്ര ചെയ്യാന്‍ വീസയുടെ ആവശ്യമില്ല. യുഎസിന്‍റെ വീസ വെയ്‌വര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി വീസരഹിത പ്രവേശം അനുവദിക്കപ്പെടുന്ന ആദ്യ ജിസിസി രാജ്യമായി ഖത്തര്‍ മാറിയതോടെയാണിത്. ഒരു യാത്രയില്‍ പരമാവധി 90 ദിവസമാണ് അമേരിക്കയില്‍ തങ്ങാന്‍ കഴിയുക. വിനോദ സഞ്ചാരം, ബിസിനസ് ആവശ്യങ്ങള്‍ക്ക് ഈസൗകര്യം പ്രയോജനപ്പെടുത്താം. യുണൈറ്റഡ് സ്റ്റേറ്റ്‌സ് വീസ …
സ്വന്തം ലേഖകൻ: 2 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 90% ഇളവ് പ്രഖ്യാപിച്ച് ജസീറ എയർവേയ്സ്. ഒക്ടോബർ 19ന് മുൻപ് ടിക്കറ്റ് എടുക്കുകയും ഡിസംബർ 15നകം യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ആനുകൂല്യം. വിവിധ സെക്ടറുകളിലേക്ക് വ്യത്യസ്ത നിരക്കിളവാണ് ലഭിക്കുക. വർധിച്ച വിമാന നിരക്കു മൂലം യാത്രയിൽ കുട്ടികളെ ഒഴിവാക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് …
സ്വന്തം ലേഖകൻ: സാർക്കോ സൂയിസൈഡ് പോഡ് എന്ന ആത്മഹത്യാ ഉപകരണം ഉപയോഗിച്ച് യുവതി ആത്മഹത്യ ചെയ്തതിന് പിന്നാലെ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് സ്വീസ് പൊലീസ്. ആത്മഹത്യാപ്രേരണ, ആത്മഹത്യയെ പിന്തുണയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെന്ന് ഷാഫൗസൺ പൊലീസ് അറിയിച്ചു. സംഭവത്തിലെ നിരവധി പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ദ ലാസ്റ്റ് റിസോർട്ടിൻ്റെ സഹപ്രസിഡൻ്റ് ഫ്ലോറിയൻ വില്ലെറ്റ്, …
സ്വന്തം ലേഖകൻ: റഷ്യയ്‌ക്കെതിരായ വ്യേമാക്രമണം യുക്രൈന്‍ കടുപ്പിച്ചതോടെ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. ആണവായുധങ്ങള്‍ തിരിച്ചു പ്രയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യു.കെ. നല്‍കിയ ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയുടെ ഉള്‍മേഖലകളിലേക്കു പോലും യുക്രൈന്‍ ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിന്റെ ആണവായുധ മുന്നറിയിപ്പ്. ആണവായുധ ശേഷിയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ റഷ്യയ്‌ക്കെതിരേ നടത്തുന്ന ഏതൊരു ആക്രമണത്തെയും …
സ്വന്തം ലേഖകൻ: ഇസ്രയേലും ലെബനനിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയും തമ്മിലുള്ളസംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകി ലെബനനിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും ലെബനനിലുള്ള ഇന്ത്യൻ പൗരൻമാർ രാജ്യം വിടണമെന്നും ഇന്ത്യൻ എംബസി നിര്‍ദേശിച്ചു. സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇന്ത്യന്‍ പൗരന്‍മാര്‍ ലെബനനലിലേക്ക് യാത്ര …