1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡി കെ ശിവകുമാറോ സിദ്ധരാമയ്യോ? ആരാകും കർണാടക മുഖ്യമന്ത്രി? തിരക്കിട്ട ചർച്ചകൾ
ഡി കെ ശിവകുമാറോ സിദ്ധരാമയ്യോ? ആരാകും കർണാടക മുഖ്യമന്ത്രി? തിരക്കിട്ട ചർച്ചകൾ
സ്വന്തം ലേഖകൻ: കര്‍ണാടകയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാരെന്നതില്‍ അന്തിമ തീരുമാനം ഡല്‍ഹിയില്‍. കര്‍ണാടക മുഖ്യമന്ത്രി പദവിയ്ക്കായി ഡി കെ ശിവകുമാറും, എസ് സിദ്ധരാമയ്യയും ചരടുവലികള്‍ സജീവമാക്കിയതോടെയാണ് തീരുമാനം ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലേക്ക് എത്തിയത്. ചര്‍ച്ചകള്‍ക്കായി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ എത്തുന്ന സിദ്ധരാമയ്യയുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ …
ആര്യൻ ഖാനെ കുടുക്കാതിരി ക്കാൻ ഷാരൂഖ് ഖാനിൽ നിന്ന് സമീർ വാങ്കഡെ 25 കോടി ആവശ്യപ്പെട്ടു: സി.ബി.ഐ
ആര്യൻ ഖാനെ കുടുക്കാതിരി ക്കാൻ ഷാരൂഖ് ഖാനിൽ നിന്ന് സമീർ വാങ്കഡെ 25 കോടി ആവശ്യപ്പെട്ടു: സി.ബി.ഐ
സ്വന്തം ലേഖകൻ: മകൻ ആര്യൻ ഖാനെ ലഹരി കേസിൽ നിന്ന് ഒഴിവാക്കാൻ ബോളിവുഡ് താരം ഷാറൂഖ് ഖാനോട് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുംബൈ മേധാവിയായിരുന്ന സമീർ വാങ്കഡെ 25 കോടി കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി സി.ബി.ഐ. വാങ്കഡെക്കും മറ്റ് നാലുപേർക്കുമെതിരെ സി.ബി.ഐ സമർപ്പിച്ച എഫ്.ഐ.ആറിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ​കേസിലെ സാക്ഷി കെ.പി. ഗോസാവിക്കൊപ്പമാണ് വാങ്കഡെ ഗൂഢാലോചന …
ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ചൂടേറുന്നു; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ചൂടേറുന്നു; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ചൂട് ശക്തമായി തുടരുന്നു. അടുത്ത രണ്ടു ദിവസങ്ങളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൂട് ശക്തമായി തുടരും. താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് – വടക്ക് ബാതിന ഗവര്‍ണറേറ്റുകളിലാകും ചൂട് കൂടുതൽ ആയി അനുഭവപ്പെടുന്നത്. പുറം ജോലിക്കാരായ നിര്‍മാണ …
കുവെെത്തിലേക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ 10 വി​ര​ല​ട​യാ​ള​ങ്ങ​ൾ ഉൾപ്പെടെയുള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും
കുവെെത്തിലേക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ 10 വി​ര​ല​ട​യാ​ള​ങ്ങ​ൾ ഉൾപ്പെടെയുള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രവേശിക്കുന്നവരുടെ പൂർണ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി വിരലടയാളങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയുള്ള നവീകരണ പരിപാടികൾ ആരംഭിച്ചു കൊണ്ടിരിക്കുകയാണ്. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്മെന്റിന്റെയും ഇൻഫർമേഷൻ സിസ്റ്റംസ് സെന്‍ററിന്‍റെയും സഹകരണത്തോടെയാണ് രാജ്യത്ത് ഇത്തരത്തിലുള്ള പരിപാടികൾ നടന്നു കൊണ്ടിരിക്കുന്നത്. കര, വ്യോമ, കടൽ അതിർത്തി വഴി കുവെെത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവരെയും വിരലടയാളങ്ങൾ ശേഖരിക്കും. നിലവിൽ 12 ദശലക്ഷം …
കർണാടകയിലെ ചരിത്രവിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരെന്ന് ചർച്ച; സാധ്യത സിദ്ധരാമയ്യക്ക്
കർണാടകയിലെ ചരിത്രവിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരെന്ന് ചർച്ച; സാധ്യത സിദ്ധരാമയ്യക്ക്
സ്വന്തം ലേഖകൻ: കര്‍ണാടകയില്‍ വ്യക്തമായ ജനവിധിയില്‍ ഭരണം ഉറപ്പാക്കിയ കോണ്‍ഗ്രസില്‍ ഇനി മുഖ്യമന്ത്രിയാരെന്ന ആകാംക്ഷ. ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി യോഗം ചേരുക. ഇതില്‍ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്തായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നാണ് നേരത്തേ മുതല്‍ കോണ്‍ഗ്രസ് അറിയിച്ചിരുന്നത്. നിലവിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിലെ ജനപ്രീതിയുള്ള മുഖവുമായ സിദ്ധരാമയ്യക്കൊപ്പമോ പി.സി.സി. അധ്യക്ഷനും വിജയത്തിന് ചുക്കാന്‍ …
ഡോ. വന്ദന ദാസ് കൊലക്കേസ്: സന്ദീപിന് മാനസിക പ്രശ്‌നങ്ങളി ല്ല; കത്രികയെടുത്തത് മറ്റൊരു ഡോക്ടറെ ആക്രമിക്കാൻ
ഡോ. വന്ദന ദാസ് കൊലക്കേസ്: സന്ദീപിന് മാനസിക പ്രശ്‌നങ്ങളി ല്ല; കത്രികയെടുത്തത് മറ്റൊരു ഡോക്ടറെ ആക്രമിക്കാൻ
സ്വന്തം ലേഖകൻ: ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസികാരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര ജയിലിലെത്തി പ്രതിയെ പരിശോധിച്ചു. ആശുപത്രിയില്‍ ആക്രമണം നടത്തിയത് താന്‍ ആക്രമിക്കപ്പെടുമെന്ന് തോന്നിയതിനാലാണ് എന്നാണ് അയാള്‍ പറയുന്നത്. സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചതുമുതല്‍ വിവിധ തരത്തിലുള്ള വൈദ്യപരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. ജയിലിലെത്തിച്ചപ്പോഴും ആക്രമണ സ്വഭാവം കാണിച്ചിരുന്നു. കഴിഞ്ഞ ദിവസം …
കൊച്ചിയില്‍ 15,000 കോടിയുടെ ലഹരിമരുന്ന് വേട്ട; പിന്നില്‍ പാകിസ്താനിലെ ഹാജി സലീം ഗ്രൂപ്പെന്ന് സൂചന
കൊച്ചിയില്‍ 15,000 കോടിയുടെ ലഹരിമരുന്ന് വേട്ട; പിന്നില്‍ പാകിസ്താനിലെ ഹാജി സലീം ഗ്രൂപ്പെന്ന് സൂചന
സ്വന്തം ലേഖകൻ: കൊച്ചി പുറംകടലില്‍ കപ്പലില്‍നിന്ന് 15,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം വിപുലമാക്കി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി). മയക്കുമരുന്ന് കടത്തില്‍ അറസ്റ്റ് ചെയ്ത പാകിസ്താന്‍ സ്വദേശി സുബൈറിനെ എന്‍.സി.ബി. സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ കൂട്ടാളികള്‍ ആരെല്ലാം, എവിടേക്കാണ് കടത്തിയത്, മയക്കുമരുന്ന് കടത്തിലെ സാമ്പത്തിക ഇടപാട്, അന്താരാഷ്ട്ര ബന്ധം തുടങ്ങിയവയെല്ലാം എന്‍.സി.ബി. …
വ്യൂസ് കൂട്ടാന്‍ വിമാനം തകര്‍ത്തു; യുഎസ് യൂട്യൂബര്‍ക്ക് 20 വര്‍ഷം ജയില്‍ശിക്ഷ ലഭിച്ചേക്കും
വ്യൂസ് കൂട്ടാന്‍ വിമാനം തകര്‍ത്തു; യുഎസ് യൂട്യൂബര്‍ക്ക് 20 വര്‍ഷം ജയില്‍ശിക്ഷ ലഭിച്ചേക്കും
സ്വന്തം ലേഖകൻ: സ്വന്തം വീഡിയോയ്ക്ക് വ്യൂസ് കൂട്ടാന്‍ ബോധപൂര്‍വം വിമാനം തകര്‍ത്ത യുഎസ് യൂട്യൂബര്‍ക്ക് 20 കൊല്ലത്തെ ജയില്‍ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍. ട്രെവര്‍ ജേക്കബ് എന്ന യൂട്യൂബര്‍ വിചാരണ നേരിടാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കിയതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. മുപ്പത് ലക്ഷത്തിലധികം വ്യൂസാണ് ട്രെവര്‍ ജേക്കബിന്റെ ‘വിമാനം തകര്‍ക്കല്‍’ വീഡിയോ ഇതിനോടകം യൂട്യൂബില്‍ നേടിയത്. ഒന്നരക്കൊല്ലം …
വനിതാ സുഹൃത്തിനെ കോക്ക്പിറ്റില്‍ കയറ്റിയ പൈലറ്റിന് സസ്‌പെന്‍ഷന്‍; എയര്‍ ഇന്ത്യയ്ക്ക് പിഴ
വനിതാ സുഹൃത്തിനെ കോക്ക്പിറ്റില്‍ കയറ്റിയ പൈലറ്റിന് സസ്‌പെന്‍ഷന്‍; എയര്‍ ഇന്ത്യയ്ക്ക് പിഴ
സ്വന്തം ലേഖകൻ: വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ കയറാന്‍ അനുവദിച്ച എയര്‍ ഇന്ത്യ പൈലറ്റിന് സസ്‌പെന്‍ഷന്‍. മൂന്ന് മാസത്തേക്കാണ് പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഡി.ജി.സി.എ. 30 ലക്ഷം രൂപ പിഴയും ചുമത്തി. കഴിഞ്ഞ ഫെബ്രുവരി 27-ന് ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഡ്യൂട്ടിയിലുള്ള എയര്‍ ഇന്ത്യ സ്റ്റാഫിനെയാണ് പൈലറ്റ് കോക്പിറ്റില്‍ കയറാന്‍ …
“കർണാടകയിൽ വെറുപ്പിൻ്റെ കട പൂട്ടിച്ചു, സ്നേഹത്തിന്റെ കട തുറന്നു,” വിജയനായകനായി രാഹുൽ ഗാന്ധി
“കർണാടകയിൽ വെറുപ്പിൻ്റെ കട പൂട്ടിച്ചു, സ്നേഹത്തിന്റെ കട തുറന്നു,” വിജയനായകനായി രാഹുൽ ഗാന്ധി
സ്വന്തം ലേഖകൻ: കർണാടകയിലെ കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. കോർപറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മത്സരമായിരുന്നു കർണാടകയിൽ അരങ്ങേറിയത്. ജയം സാധാരണ ജനങ്ങൾക്കൊപ്പം നിന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇത് ആവർത്തിക്കുമെന്നും രാഹുൽ അറിയിച്ചു. വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു, കർണാടകയിൽ സ്നേഹത്തിന്റെ കട തുറന്നു. വിദ്വേഷം കൊണ്ടല്ല ഞങ്ങൾ ഈ യുദ്ധത്തിൽ പോരാടിയത്. ജനങ്ങളുടെ …