സ്വന്തം ലേഖകൻ: ഗോ ഫസ്റ്റ് സര്‍വീസ് നിര്‍ത്തിവെച്ചതോടെ പൈലറ്റുമാര്‍ കൂട്ടത്തോടെ എയര്‍ ഇന്ത്യയില്‍ അഭിമുഖത്തിന്. ഏതാനും ദിവസംകൊണ്ട് എഴുന്നൂറോളം പേരാണ് എയര്‍ ഇന്ത്യയിലേക്ക് പൈലറ്റാകാന്‍ അപേക്ഷ നല്‍കിയത്. ഗുഡ്ഗാവില്‍ നടന്ന വാക്ക്-ഇന്‍ അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണം കൂടിയതോടെ അഭിമുഖത്തിനു മുന്‍കൂര്‍ നിശ്ചയിച്ച സമയം നീട്ടേണ്ടതായും വന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച ഗോ ഫസ്റ്റിന്റെ …
സ്വന്തം ലേഖകൻ: മദ്യാസക്തി കുറയ്ക്കാന്‍ മനുഷ്യരില്‍ ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സ ആരംഭിച്ച് ചൈന. വെറും അഞ്ചു മിനിറ്റ് മാത്രം നീളുന്ന ശസ്ത്രക്രിയയിലൂടെ സ്ഥിരം മദ്യപാനിയായ 36കാരനില്‍ ആദ്യമായി ചിപ്പ് ഘടിപ്പിച്ചു. ഏപ്രില്‍ 12ന് മധ്യ ചൈനയിലെ ഹുനാന്‍ ബ്രെയിന്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. അഞ്ചുമാസം വരെ …
സ്വന്തം ലേഖകൻ: കുവൈത്തിലെ സാൽമിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളായ ഷൈജുവിന്റെയും ജീനയുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ നടപടികൾ പൂർത്തിയായി. ഇന്ന് ഉച്ചയ്ക്കു മോർച്ചറിയിൽ പൊതു ദർശനത്തിനു ശേഷം വൈകുന്നേരത്തെ വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് ശ്രമം. ഷൈജു സൈമണിന്റെ സംസ്കാരം നാളെ ളാക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിലും ഭാര്യ ജീനാമോളുടേത് ഏഴംകുളം നെടുമൺ …
സ്വന്തം ലേഖകൻ: ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദമായ ആർക്ടറസ്(XBB.1.16) വ്യാപനം ചില രാജ്യങ്ങളില്‍ വർധിക്കുന്നതിനെ തുടര്‍ന്ന് ജാഗ്രത നിർദേശവുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം. രാജ്യത്തെ നിലവിലെ ആരോഗ്യ സാഹചര്യം തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു. ജനുവരിയിലാണ് ആർക്ടറസ് കോവിഡ് വകഭേദം ആദ്യമായി കണ്ടെത്തിയത്. അതേസമയം, ആർക്ടറസ് ഒമിക്രോണിനെ പോലെയോ മറ്റ് ഉപവകഭേദങ്ങളെ പോലെയോ അപകടകാരിയല്ലെന്നാണ് ആരോഗ്യ …
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയെ തേള്‍ കുത്തി. ഏപ്രില്‍ 23-നാണ് സംഭവം. പരിക്കേറ്റ യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിക്കുന്നു. നാഗ്പുരില്‍നിന്ന് മുംബൈയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തില്‍വെച്ചാണ് യാത്രക്കാരിക്ക് തേളിന്റെ കുത്തേറ്റത്. കുത്തേറ്റയുടന്‍ വിമാനത്തില്‍വെച്ചുതന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്തയുടന്‍ വൈദ്യസഹായം …
സ്വന്തം ലേഖകൻ: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കേ, ബെംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വമ്പന്‍ റോഡ് ഷോ. 26 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് റോഡ് ഷോ. റോഡിന്റെ ഇരുഭാഗത്തും ബി.ജെ.പി. പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. മേയ് പത്തിനാണ് തിരഞ്ഞെടുപ്പ്. പതിമൂന്നിന് വോട്ടെണ്ണും. അതിനിടെ ര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ‘ദ കേരള സ്റ്റോറി’ സിനിമയെ …
സ്വന്തം ലേഖകൻ: നിമയിൽ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ചു പരസ്യമായി വെളിപ്പെടുത്തി നടൻ ടിനി ടോം. മകനു സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്നു വച്ചെന്നും കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയിൽ അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ പൊലീസിന്റെ ‘യോദ്ധാവ്’ ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.‘‘സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഈ വർഷത്തെ നീറ്റ് പരീക്ഷ അബ്ബാസിയയിലെ ഇന്ത്യൻ എജുക്കേഷൻ സ്കൂളില്‍ നടക്കും.മേയ് ഏഴിന് രാവിലെ 11.30ന് പരീക്ഷ ആരംഭിക്കും. രാജ്യത്തെ വിവിധ ഇന്ത്യന്‍ സ്കൂളുകളിൽനിന്നായി അഞ്ഞൂറിലധികം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർഥികൾക്കും സുഗമമായി പരീക്ഷ എഴുതാൻ സാധിക്കുന്ന തരത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി …
സ്വന്തം ലേഖകൻ: കോവിഡ് രോഗികളുടെ എണ്ണം കൂടുന്നെങ്കിലും അപകടം കുറവായിരിക്കും എന്ന പഠനവുമായി വിദഗ്ധർ. ഇനിയൊരു മഹാവ്യാധിക്ക് സാധ്യതയില്ലെന്നും രോഗികളുടെ എണ്ണം കൂടുമ്പോഴും മരണനിരക്കും ആശുപത്രിയിൽ തങ്ങുന്നവരുടെ എണ്ണവും കുറയുകയാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. ഗുരുതരമല്ലാത്ത ലക്ഷണങ്ങളാണ് രോഗികളിൽ കാണുന്നത്. കൂടാതെ മരണസാധ്യതയും കുറയുകയാണ്. കോവിഡിന്റെ ‘വേവ്‍ ലെറ്റ് യുഗം’ എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. കോവിഡ് …
സ്വന്തം ലേഖകൻ: മാസങ്ങൾ നീണ്ട ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യയും റഷ്യയും രൂപയിൽ ഉഭയകക്ഷി വ്യാപാരം നടത്താനുള്ള ശ്രമം തൽക്കാലത്തേയ്ക്ക് നിർത്തിവെച്ചു. വിലക്കുറവിൽ റഷ്യയിൽ നിന്ന് എണ്ണയും കൽക്കരിയും ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ കമ്പനികൾക്ക് ഇത് തിരിച്ചടിയാകും. സാധനങ്ങളുടെ ആഗോള കയറ്റുമതിയിൽ ഇന്ത്യയുടെ പങ്ക് വെറും 2 ശതമാനം മാത്രമാണ് എന്നുള്ളതാണ് കാര്യങ്ങൾ കുഴപ്പിക്കുന്നത്. അതുകൊണ്ടു …