സ്വന്തം ലേഖകൻ: സർക്കാർ സേവനങ്ങളുടെ ഏകീകൃത പ്ലാറ്റ്ഫോമായ സഹൽ ആപിന്റെ ഇംഗ്ലീഷ് പതിപ്പ് വരുന്നു. ആപിന്റെ ഇംഗ്ലീഷ് പതിപ്പ് ഉടൻ ലോഞ്ച് ചെയ്യുമെന്ന് ഔദ്യോഗിക സഹൽ അക്കൗണ്ട് പ്രഖ്യാപിച്ചു. എന്നാൽ തീയതി വ്യക്തമാക്കിയിട്ടില്ല. നിലവിൽ അറബി ഭാഷയിൽ മാത്രമാണ് ആപിൽ വിവരങ്ങളുള്ളത്. ഇത് പ്രവാസികൾ അടക്കമുള്ള അറബി ഇതര ഭാഷക്കാർക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് …
സ്വന്തം ലേഖകൻ: ഒക്ടോബര്‍ ഒന്ന് മുതല്‍ കുവൈത്തിലെ ഷോപ്പിങ് മാളുകളിലെ ബയോമെട്രിക് വിരലടയാള സേവനങ്ങള്‍ അവസാനിപ്പിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബയോമെട്രിക് വിരലടയാളം രജിസ്‌ട്രേഷന്‍ ഇനിയും പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള താമസക്കാരും പൗരന്മാരും ഒക്ടോബര്‍ ഒന്നിനു ശേഷം ക്രിമിനല്‍ തെളിവുകള്‍ക്കായുള്ള പബ്ലിക് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പേഴ്സണല്‍ ഐഡന്‍റിറ്റി വെരിഫിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന് കീഴിലുള്ള നിയുക്ത കേന്ദ്രങ്ങളില്‍ നേരിട്ടെത്തി അത് പൂര്‍ത്തിയാക്കണമെന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ഏറ്റവും പുതിയ എയര്‍ലൈന്‍ ആയ ശംഖ് എയറിന് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയം പ്രവര്‍ത്താനുമതി നല്‍കി. എന്നാല്‍ യാത്രക്കാരുമായി പറക്കുന്നതിന് എയര്‍ലൈനിന് ഡിജിസിഎയുടെ (ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അനുമതി ലഭിക്കേണ്ടതുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് 3 വര്‍ഷ കാലാവധിയുള്ള എന്‍ഒസിയും (നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ശംഖ് എയര്‍ലൈനിന് ലഭിച്ചിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടതിനുശേഷം ആക്രമണം ശക്തമാക്കി ഇരുരാജ്യങ്ങളും. ടെല്‍ അവീവിനെ ലക്ഷ്യമാക്കി ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഹിസ്ബുള്ള നടത്തി. ഇതിന് തിരിച്ചടിയായി തെക്കന്‍ ലെബനനില്‍ ആക്രമണം വീണ്ടും ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. രാജ്യത്തിന്‌റെ തെക്ക് ഭാഗത്ത് ഹിസ്ബുള്ളയ്‌ക്കെതിരെ കൂടുതല്‍ സമരങ്ങള്‍ നടത്തുന്നുണ്ടെന്ന് ഐഡിഎഫ് പറഞ്ഞു. ലൈബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരെ പുതിയ ആക്രമണങ്ങള്‍ …
സ്വന്തം ലേഖകൻ: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ഒരു മൃതദേഹത്തോട് കൂടിയാണ് ലോറിയുടെ കാബിന്‍ ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. കണ്ടെത്തിയ മൃതദേഹം അധികൃതര്‍ പുറത്തെടുത്തിട്ടുണ്ട്. ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍ നടത്തിയേക്കും. കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയില്‍ നിന്ന് …
സ്വന്തം ലേഖകൻ: കുവൈത്തിൽ ട്രാഫിക് നിയമങ്ങൾ ശക്തമാക്കി ഗതാഗത മന്ത്രാലയം. ഡ്രൈവ് ചെയ്യുന്ന സമയത്ത് സീറ്റ് ബെൽറ്റ് ലംഘനങ്ങളും മൊബൈൽ ഫോൺ ഉപയോഗവും കണ്ടെത്താൻ എ. ഐ പ്രവർത്തനക്ഷമമാക്കിയ ഓട്ടോമേറ്റഡ് ക്യാമറകൾ ഉപയോഗിക്കുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദ്ദേശത്തെ തുടർന്നാണ് പുതിയ ക്യാമറകൾ സ്ഥാപിക്കുന്നത്. …
സ്വന്തം ലേഖകൻ: മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ച യുവാവിന് ക്ലേഡ് 1ബി വകഭേദം സ്ഥിരീകരിച്ചു. എംപോക്സിന്റെ ഈ വകഭേദത്തിന്റെ വ്യാപനം ചൂണ്ടിക്കാട്ടിയായിരുന്നു ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജ്യത്ത് ആദ്യമായാണ് ക്ലേഡ് 1ബി വൈറസ് ബാധ കണ്ടെത്തുന്നത്. രാജ്യത്ത് ആദ്യമായി എം പോക്സ് സ്ഥിരീകരിച്ചത് ഡൽഹിയിലായിരുന്നു. എന്നാൽ അദ്ദേഹത്തിന് ക്ലേഡ് 2 വകഭേദത്തിലുള്ള വൈറസ് ബാധയായിരുന്നു. …
സ്വന്തം ലേഖകൻ: ഇറാനിലെ സായുധ സംഘമായ ഹിസ്ബുള്ളയ്‌ക്കെതിരേ ഇസ്രയേല്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പേജര്‍, വാക്കി ടോക്കി സ്‌ഫോടനങ്ങളില്‍ 39 പേര്‍ കൊല്ലപ്പെടുകയും 3000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ പുതിയ വെളിപ്പെടുത്തലുകള്‍. ഇറാന്‍ മുൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം ആസൂത്രിതമായ നടപ്പാക്കിയതാണെന്ന് സംശയിക്കുന്നതായി ഇറാനിലെ പാര്‍ലമെന്റ് അംഗം അഹമ്മദ് …
സ്വന്തം ലേഖകൻ: യു.എസ്സിലെ മുൻനിര ടെക്ക് സി.ഇ.ഒമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ, എന്‍വീഡിയ സി.ഇ.ഒ ജെന്‍സെന്‍ ഹുവാങ്, അഡോബി സി.ഇ.ഒ ശാന്തനു നാരായെൻ തുടങ്ങിയവർ പങ്കെടുത്തു. ലോട്ടെ പാലസ് ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. നിർമിത ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, സെമികണ്ടക്ടേഴ്സ്, ബയോടെക്നോളജി എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകുന്ന കമ്പനികളുമായാണ് …
സ്വന്തം ലേഖകൻ: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 182-ഓളം പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍. 700-ലേറെപ്പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ തെക്കന്‍ ലെബനനിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ശത്രുക്കള്‍ ആക്രമണം നടത്തുന്നതായി മന്ത്രാലയം വ്യക്തമാക്കി. 300-ഓളം ഹിസ്ബുള്ള കേന്ദ്രങ്ങളെ തിങ്കളാഴ്ച ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം എക്‌സില്‍ കുറിച്ചു. കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തലവന്‍ ഹെര്‍സി ഹെലവി അനുമതി നല്‍കിയതായും …