സ്വന്തം ലേഖകൻ: ആഭ്യന്തരസംഘര്‍ഷം നടക്കുന്ന സുഡാനില്‍ വെടിയേറ്റ് മരിച്ച രയരോം കാക്കടവ് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ (50) ഭാര്യയും മകളും കേരളത്തില്‍ തിരിച്ചെത്തി. രാവിലെ പത്ത് മണിയോടെയാണ് ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ലയും മകള്‍ മരീറ്റയും കൊച്ചിയില്‍ വിമാനമിറങ്ങിയത്. സുഡാനില്‍ സുരക്ഷാസേനയിലെ ഭക്ഷ്യസുരക്ഷയുടെ ചുമതലയുള്ള കരാര്‍ ജീവനക്കാരനാണ് ആല്‍ബര്‍ട്ട്. ഈ മാസം 16-നാണ് സുഡാനില്‍ സൈനികരും അര്‍ധസൈനികരും …
സ്വന്തം ലേഖകൻ: സുഡാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുള്ള ഓപ്പറേഷന്‍ കാവേരി ദ്രുതവേഗത്തില്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം. കൂടുതല്‍പേരെ തിരിച്ചുകൊണ്ടുവരുന്നതിനായി നാവികസേനയുടെ മൂന്നാമത്തെ കപ്പല്‍ ഐഎന്‍എസ് തര്‍ക്കാഷ് പോര്‍ട്ട് സുഡാനിലെത്തി. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും 3500 ഇന്ത്യക്കാരേയും 1000 ഒഫീഷ്യലുകളേയും കൂടി രക്ഷിക്കുക എന്നതാണ് ലക്ഷ്യമെന്നും വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര അറിയിച്ചു. ഇതുവരെ 1095 …
സ്വന്തം ലേഖകൻ: ലോകത്തെ ഞെട്ടിച്ച് കെനിയയിലെ തീരദേശ പട്ടണമായ മാലിന്ദിക്ക് സമീപം മൃതദേഹങ്ങളുടെ കൂട്ടം കണ്ടെത്തി. സ്വര്‍ഗത്തില്‍ പോകുമെന്ന വിശ്വാസത്തില്‍ പട്ടിണി കിടന്ന മരിക്കാന്‍ പ്രേരിപ്പിച്ച പാസ്റ്ററുടെ തൊണ്ണൂറോളം അനുയായികളാണ് മരിച്ചതെന്നാണ് കെനിയന്‍ പൊലീസ് നല്‍കുന്ന വിവരം. ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ചിലെ വിവാദ പ്രാസംഗികനായ പാസ്റ്റര്‍ പോള്‍ മക്കെന്‍സിയാണ് ഇത്രയധികം പേരുടെ മരണത്തിന് പിന്നിലെന്ന് …
സ്വന്തം ലേഖകൻ: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തി സുപ്രീം കോടതി. ബഫര്‍ സോണിലെ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ കോടതി നീക്കി. എന്നാല്‍ ഖനനം ഉള്‍പ്പടെ ഈ മേഖലകളില്‍ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടരും. കേരളത്തിലെ 23 സംരക്ഷിത മേഖലകള്‍ക്ക് ഇതോടെ ഇളവ് ലഭിക്കും. …
സ്വന്തം ലേഖകൻ: കഞ്ചാവു കടത്തുന്നതിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് സിങ്കപ്പുരില്‍ ഇന്ത്യന്‍ വംശജനെ തൂക്കിക്കൊന്നു. തങ്കരാജു സപിയ്യ (46) എന്നയാളെയാണ് തൂക്കിലേറ്റിയത്. ചാങ്കി പ്രിസണ്‍ കോംപ്ലക്‌സില്‍വെച്ച് ബുധനാഴ്ച വധശിക്ഷ നടപ്പാക്കിയതായി സിങ്കപ്പുരില്‍നിന്നുള്ള ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു കിലോ കഞ്ചാവ് കടത്തുന്നതിന് ഗൂഢാലോചന നടത്തിയെന്നാണ് ഇയാള്‍ക്കെതിരേ ചുമത്തിയ കുറ്റം. 1018 ഗ്രാം (ഒരു കിലോഗ്രാമിലധികം) കഞ്ചാവ് കടത്തുന്നതിന് …
സ്വന്തം ലേഖകൻ: മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മാമുക്കോയ(76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മലയാള സിനിമയുടെ ജനകീയ മുഖങ്ങളിലൊന്നായാണ് മാമുക്കോയ വിശേഷിപ്പിക്കപ്പെടുന്നത്. ഹാസ്യ നടനായി മലയാളി പ്രേക്ഷകരെ പൊട്ടി ചിരിപ്പിച്ച് മലയാള സിനിമയ്‌ക്കൊപ്പം വളര്‍ന്ന കലാകാരന്‍. പപ്പുവിന് …
സ്വന്തം ലേഖകൻ: ടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സിനിമാ സംഘടനകള്‍ ഉന്നയിക്കുന്നത്. നിർമാതാക്കൾക്കും കൂടെ അഭിനയിക്കുന്ന സഹപ്രവർത്തകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന സാഹചര്യം വന്നപ്പോഴാണ് ഇവർക്കെതിരെ നടപടിയെടുക്കേണ്ടി വന്നതെന്ന് സിനിമാ സംഘടനകൾ പറയുന്നു. സെറ്റിൽ താരങ്ങളുടെേത് മോശം പെരുമാറ്റമെന്നും സിനിമകളുമായി സഹകരിക്കില്ലെന്നും സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. താരസംഘടനയായ ‘അമ്മ’ കൂടി ഉൾപ്പട്ട …
സ്വന്തം ലേഖകൻ: കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. 11 ജില്ലകളിലൂടെ സര്‍വീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. വന്ദേഭാരതിന്റെ സി1 കോച്ചില്‍ കയറി പ്രധാനമന്ത്രി, സി2 കോച്ചിലെത്തി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി. വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്ക് വിവിധ …
സ്വന്തം ലേഖകൻ: വന്ദേ ഭാരത് ഉള്‍പ്പെടെ 3,200 കോടി രൂപയുടെ വികസന പദ്ധതികള്‍ കേരളത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് വഴിയൊരുക്കുന്ന വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കൊച്ചിയുടെ ജല ഗതാഗതം കൂടുതല്‍ സുഖമമാക്കുന്ന 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോയാണ് ഇതില്‍ ഏറ്റവും ആകർഷകമായ പദ്ധതി. തിരുവനന്തപുരം ഡിജിറ്റല്‍ …
സ്വന്തം ലേഖകൻ: ബഹിരാകാശ മേഖല സ്വകാര്യ സ്ഥാപനങ്ങൾക്കായി തുറന്നുകൊടുത്ത് മൂന്ന് വർഷത്തിന് ശേഷം, ഇന്ത്യൻ ബഹിരാകാശ നയം പുറത്തിറക്കി കേന്ദ്ര സർക്കാർ. ബഹിരാകാശ മേഖലയിലെ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളുടെ പങ്ക് വ്യക്തമാക്കുന്ന രേഖ വ്യാഴാഴ്ചയാണ് സർക്കാർ പുറത്തുവിട്ടത്. 2023 ലെ ഇന്ത്യൻ ബഹിരാകാശ നയം ഏപ്രിൽ ആറിന് മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് രേഖ പുറത്തിറക്കിയത്. ബഹിരാകാശ …