സ്വന്തം ലേഖകൻ: ഏറെ കോളിളക്കം സൃഷ്ടിച്ച ‘പങ്കാളികളെ കൈമാറല്‍’ കേസിലെ പരാതിക്കാരിയുടെ അരുംകൊലയില്‍ നടുങ്ങിയിരിക്കുകയാണ് കേരളം. പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം സംസ്ഥാനത്തും സജീവമാണെന്ന വാര്‍ത്ത ഒന്നരവര്‍ഷം മുന്‍പ് ഞെട്ടലോടെയാണ് കേരളം കേട്ടത്. കോട്ടയത്തെ യുവതിയാണ് ഭര്‍ത്താവിനെതിരേ അന്ന് പോലീസില്‍ പരാതിപ്പെട്ടത്. അന്നത്തെ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അടക്കമുള്ള പ്രതികളെ പോലീസ് പിടികൂടുകയും റിമാന്‍ഡിലാവുകയും ചെയ്തു. …
സ്വന്തം ലേഖകൻ: കർണാടകയിൽ സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12.30ന് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും ഉൾപ്പെടെ 10 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, …
സ്വന്തം ലേഖകൻ: ബഹ്റൈനിലെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ, ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായ എമിറേറ്റ്‌സുമായി കോഡ്‌ഷെയർ കരാർ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ എമിറേറ്റ്സ് സർവിസുള്ള യൂറോപ്പിലെയും കിഴക്കൻ മേഖലയിലേയും വിമാനത്താവളങ്ങളിലേക്ക് ഗൾഫ് എയർ കോഡ് പങ്കുവെക്കും. അതുവഴി ഗൾഫ് എയർ യാത്രക്കാർക്ക് യാത്ര ചെയ്യാനാവുന്ന സ്ഥലങ്ങളുടെ എണ്ണം വർധിക്കും. ഇന്തോനേഷ്യയിലെ ഡെൻപസർ, ബാലി, ബ്രസീൽ, …
സ്വന്തം ലേഖകൻ: ജൂലൈ 1 മുതൽ ബുക്ക് ചെയ്യുന്ന വിദേശ യാത്രാ പാക്കേജുകൾക്ക് ചെലവേറും. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (LRS) കീഴിൽ വിദേശത്തേക്ക് പണമയയ്‌ക്കുന്നതിന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ഉറവിടത്തിൽ (TCS) ശേഖരിക്കുന്ന നികുതി 20 ശതമാനമായി ഉയർത്തി. അതിനാൽ ജൂലൈ ഒന്ന് മുതൽ വിദേശ യാത്രാ പാക്കേജുകൾ ബുക്ക് ചെയ്യുന്നതിനുള്ള പണമടയ്ക്കലിന് നിലവിലുള്ള 5 …
സ്വന്തം ലേഖകൻ: പുതുതായി നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരം ഈ മാസം 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള വ്യാഴാഴ്ച പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ക്ഷണിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത്. …
സ്വന്തം ലേഖകൻ: “മുഴുവൻ കൊളംബിയയുടെയും ആഹ്ളാദം…” -പുനർജനിയുടെ വാർത്തയറിഞ്ഞപ്പോൾ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ പ്രതികരണം. രണ്ടാഴ്ചമുമ്പ് തകർന്നുവീണ വിമാനത്തിലെ നാലുകുട്ടികളെ ആമസോണിലെ കൊടുംവനത്തിൽ ജീവനോടെ കണ്ടെത്തിയതാണ് അദ്ഭുതവും ആശ്വാസവും പടർത്തിയത്. 11 മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെയുള്ളവരെയാണ് സൈന്യം തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഏഴുപേരുമായി സഞ്ചരിച്ച കൊളംബിയയുടെ സെസ്ന-206 വിമാനം മേയ് ഒന്നിനാണ് ആമസോൺ വനാന്തർഭാഗത്ത് തകർന്നുവീണത്. കുട്ടികളുടെ …
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം.കഴിഞ്ഞ തവണത്തേക്കാള്‍ 0.44 ശതമാനമാണ് വര്‍ധന. 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. വിഎച്ച്എസ്ഇ വിജയശതമാനം 99.9 ആണ്. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും. …
സ്വന്തം ലേഖകൻ: യാത്ര ചെയ്യാനും താമസിക്കാനും ഏറ്റവും ചിലവ് കുറഞ്ഞ യൂറോപ്യന്‍ നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണ്‍. ട്രാവല്‍ ഏജന്റുമാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും കൂട്ടായ്മയായ എ.ബി.ടി.എ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 35 യൂറോപ്യന്‍ നഗരങ്ങളില്‍ നിന്നാണ് ലിസ്ബണ്‍ യൂറോപ്പിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലി നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലിത്വാനിയന്‍ തലസ്ഥാനമായ വില്‍നിയസ്, പോളണ്ട് നഗരമായ …
സ്വന്തം ലേഖകൻ: വ്യവസായ പ്രമുഖനും ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാനുമായ എസ്.പി. ഹിന്ദുജ (87) അന്തരിച്ചു. ലണ്ടനില്‍ ആയിരുന്നു അന്ത്യം. കുറച്ചുകാലമായി ഡിമന്‍ഷ്യ ബാധിതനായിരുന്നു. ഹിന്ദുജ സഹോദരന്മാരിലെ മൂത്തയാളാണ് ശ്രീചന്ദ് പരമാനന്ദ് ഹിന്ദുജ എന്ന എസ്.പി. ഹിന്ദുജ. കമ്പനി വക്താവാണ് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മരണവാര്‍ത്ത അറിയിച്ചത്. 1935 നവംബര്‍ എട്ടിന് ബ്രിട്ടീഷ് ഇന്ത്യയിലെ സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലാണ് …
സ്വന്തം ലേഖകൻ: തമിഴ്നാട്ടിലെ ജല്ലികെട്ടിനും മഹാരാഷ്ട്രയിലെയും കര്‍ണാടകയിലേയും കാളയോട്ട മത്സരങ്ങള്‍ക്കും അനുമതി നല്‍കുന്നതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തള്ളി. ജസ്റ്റിസ് കെ.എം. ജോസഫിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് മൃഗസ്‌നേഹികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയത്. ജല്ലിക്കെട്ട് പോലുള്ള കായിക വിനോദങ്ങള്‍ സാംസ്‌കാരിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാ വകുപ്പ് പ്രകാരം അനുവദനീയമാകുന്നതിന് നിയമം നിര്‍മിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് …