1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പതിനായിരവും പിന്നിട്ട് രാജ്യത്ത് കോവിഡ് നിരക്ക്; 24 മണിക്കൂറിനിടെ 11,109 കേസുകള്‍
പതിനായിരവും പിന്നിട്ട് രാജ്യത്ത് കോവിഡ് നിരക്ക്; 24 മണിക്കൂറിനിടെ 11,109 കേസുകള്‍
സ്വന്തം ലേഖകൻ: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,109 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 49,622 സജീവ രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 236 ദിവസത്തെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് ബാധയാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. 29 മരണം രേഖപ്പെടുത്തിയതോടെ ആകെ മരണം 5,31,064 ആയി ഉയര്‍ന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഡല്‍ഹിയിലും …
ഏഴ് മണിക്കൂറിൽ തിരുവനന്തപുരം-കണ്ണൂർ യാത്ര, എട്ട് സ്റ്റോപ്പുകൾക്ക് സാധ്യത; വിഷു കൈനീട്ടമായി വന്ദേഭാരത്
ഏഴ് മണിക്കൂറിൽ തിരുവനന്തപുരം-കണ്ണൂർ യാത്ര, എട്ട് സ്റ്റോപ്പുകൾക്ക് സാധ്യത; വിഷു കൈനീട്ടമായി വന്ദേഭാരത്
സ്വന്തം ലേഖകൻ: കേരളം കാത്ത് കാത്തിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് അങ്ങനെ തിരുവനന്തപുരത്തേക്ക് എത്തുന്നു. ഈ മാസം 22ന് ട്രയൽ റൺ നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’യ്ക്ക് അനുസൃതമായി, 2019ലാണ് ഇന്ത്യൻ റെയിൽവേ രാജ്യത്തെ ആദ്യത്തെ സെമി-ഹൈ സ്പീഡ് ട്രെയിൻ – വന്ദേ ഭാരത് എക്സ്പ്രസ് പുറത്തിറക്കിയത്. ദക്ഷിണ റെയിൽവേയിലെ മൂന്നാമത്തെയും …
ദോഹ വിമാനത്താവളത്തില്‍ ഇന്ത്യന്‍ രൂപ നല്‍കി ഷോപ്പിങ് നടത്തി; മോദിക്ക് സല്യൂട്ട് നല്‍കി ഗായകന്‍
ദോഹ വിമാനത്താവളത്തില്‍ ഇന്ത്യന്‍ രൂപ നല്‍കി ഷോപ്പിങ് നടത്തി; മോദിക്ക് സല്യൂട്ട് നല്‍കി ഗായകന്‍
സ്വന്തം ലേഖകൻ: ദോഹ വിമാനത്താവളത്തില്‍ ഇന്ത്യന്‍ കറന്‍സി നല്‍കി ഷോപ്പിങ് നടത്താന്‍ സാധിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സല്യൂട്ട് ചെയ്ത് പ്രശസ്ത ഗായകന്‍ മീക സിങ്. ഡോളറിന് സമാനമായി ഇന്ത്യന്‍ രൂപയും വിനിമയം ചെയ്യാന്‍ സാഹചര്യമുണ്ടായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സല്യൂട്ട് എന്ന് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ ട്വീറ്റ് ചെയ്തത …
ഹൂഗ്ലി നദിയ്ക്ക് 32 മീറ്റര്‍ ചുവടെ ഇന്ത്യയുടെ ആദ്യ മെട്രോ പാത; പരീക്ഷണയോട്ടം വിജയകരം
ഹൂഗ്ലി നദിയ്ക്ക് 32 മീറ്റര്‍ ചുവടെ ഇന്ത്യയുടെ ആദ്യ മെട്രോ പാത; പരീക്ഷണയോട്ടം വിജയകരം
സ്വന്തം ലേഖകൻ: ഇന്ത്യയിലാദ്യമായി നദിക്കടിയിലൂടെയുള്ള മെട്രോ ട്രെയിൻ പരീക്ഷണയോട്ടം നടത്തി. ഹൂ​ഗ്ലി നദിയ്ക്ക് കീഴെ 32 മീറ്റര്‍ താഴ്ചയിൽ നിർമിച്ച തുരങ്കം വഴി കൊൽക്കത്ത മെട്രോയാണ് ബുധനാഴ്ച പരീക്ഷണയോട്ടം നടത്തിയത്. ഉദ്യോഗസ്ഥരും ബോര്‍ഡ് എന്‍ജിനീയർമാരും മെട്രോയുടെ പരീക്ഷണയോട്ടത്തിൽ പങ്കെടുത്തു. കൊല്‍ക്കത്ത മുതൽ ഹൗറ വരെയായിരുന്നു യാത്ര. കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നവ്യാനുഭവം പകരുന്ന യാത്രാസംവിധാനമായിരിക്കും ഇതെന്ന് ഉദ്യോഗസ്ഥര്‍ …
രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് ഉയരുന്നു; 24 മണിക്കൂറിനുള്ളില്‍ 10,158 പേര്‍ക്ക് രോഗം
രാജ്യത്ത് കോവിഡ് വ്യാപന നിരക്ക് ഉയരുന്നു; 24 മണിക്കൂറിനുള്ളില്‍ 10,158 പേര്‍ക്ക് രോഗം
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,158 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 44,998 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.42 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.02 ശതമാനവുമാണ്. കഴിഞ്ഞ ദിവസം 7830 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 30 ശതമാനത്തോളം …
ബിബിസിയ്‌ക്കെതിരെ കേസെടുത്ത് ഇ ഡി; നടപടി വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച്
ബിബിസിയ്‌ക്കെതിരെ കേസെടുത്ത് ഇ ഡി; നടപടി വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച്
സ്വന്തം ലേഖകൻ: വിദേശ വിനിമയ ചട്ടം ലംഘിച്ചുവെന്ന് കാട്ടി ബിബിസിയ്‌ക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഡല്‍ഹിയിലെ ബിബിസി ആസ്ഥാനത്ത് മൂന്ന് ദിവസം ആദായനികുതി വകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെയാണ് ബിബിസിയ്‌ക്കെതിരായ ഇ ഡി കേസ്. പ്രാഥമിക അന്വേഷണം നടത്തി ചട്ടലംഘനം ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസെടുത്തതെന്നാണ് ഇ ഡി കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന …
ബഷീർ വധക്കേസ്: ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി
ബഷീർ വധക്കേസ്: ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി
സ്വന്തം ലേഖകൻ: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണ കോടതി ഉത്തരവ് ചോദ്യംചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസിന്‍റെ ഉത്തരവ്. …
ഈ വലി പുലിവാലായേക്കും? ഷീഷ വലി ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്നതായി പഠനം
ഈ വലി പുലിവാലായേക്കും? ഷീഷ വലി ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്നതായി പഠനം
സ്വന്തം ലേഖകൻ: ഷീഷ (ഹുക്ക) വലിക്കുന്നത് ഹൃദയത്തെ ദോഷകരമായി ബാധിക്കുമെന്ന് പഠനം. ഷീഷയുടെ അപകടസാധ്യതയെക്കുറിച്ച് സമഗ്ര ബോധവൽക്കരണം അനിവാര്യമെന്ന് ഗവേഷകർ പറയുന്നു. ഷീഷ വലിയും മുതിർന്നവർക്കിടയിൽ വർധിച്ചു വരുന്ന ഹൃദ്രോഗ അപകടസാധ്യതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഖത്തർ സർവകലാശാലയിലെ ഗവേഷണ സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഖത്തറിലും മധ്യപൂർവ ദേശത്തും ഷീഷ വലിക്കുന്നവർ ധാരാളമാണ്. വിവിധ …
ഇതാണ് P 7! ലോകത്തിലെ ഏറ്റവും വിലയുള്ള വാഹന നമ്പര്‍! ലേലത്തിൽ പോയത് 122.6 കോടി രൂപയ്ക്ക്
ഇതാണ് P 7! ലോകത്തിലെ ഏറ്റവും വിലയുള്ള വാഹന നമ്പര്‍! ലേലത്തിൽ പോയത് 122.6 കോടി രൂപയ്ക്ക്
സ്വന്തം ലേഖകൻ: വാഹനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നമ്പര്‍ സ്വന്തമാക്കാന്‍ ലക്ഷങ്ങളും കോടികളും പൊടിക്കുന്ന ആളുകള്‍ നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍, ഒരു നമ്പറിനായി ആയിരങ്ങളും ലക്ഷങ്ങളും കോടികളും കടന്ന് 100 കോടി രൂപയ്ക്ക് മുകളില്‍ ചെലവാക്കുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണ്. എന്നാല്‍, ഇക്കാര്യവും സംഭവിച്ചിരിക്കുന്നു. ദുബായിയില്‍ നടന്ന നമ്പര്‍ ലേലത്തില്‍ 55 മില്ല്യണ്‍ ദിര്‍ഹത്തിനാണ് അതായത് ഏകദേശം 122.6 …
റഷ്യക്കാർ ക്ലോസറ്റുകൾപോലും കൊള്ളയടിക്കുന്നു; തുറന്നടിച്ച് യുക്രൈൻ വിദേശകാര്യമന്ത്രി
റഷ്യക്കാർ ക്ലോസറ്റുകൾപോലും കൊള്ളയടിക്കുന്നു; തുറന്നടിച്ച് യുക്രൈൻ വിദേശകാര്യമന്ത്രി
സ്വന്തം ലേഖകൻ: തങ്ങളുടെ രാജ്യത്തെ റഷ്യന്‍ കടന്നുകയറ്റത്തെ അതിനിശിതമായി വിമര്‍ശിച്ച് യുക്രൈന്‍ വിദേശകാര്യ സഹമന്ത്രി എമൈന്‍ ജാപറോവ. നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യുക്രൈന്‍ വിദേശകാര്യമന്ത്രി, റഷ്യ തങ്ങളെ കൊള്ളയടിക്കുന്നതായി ആരോപിച്ചു. യുക്രൈനിലെ വീടുകളില്‍നിന്ന് ക്ലോസറ്റുകള്‍ പോലും റഷ്യന്‍ സൈനികര്‍ കടത്തിക്കൊണ്ടുപോകുന്നതായി ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കവേ അവര്‍ കുറ്റപ്പെടുത്തി. ‘ഭാര്യയും മാതാവുമായുള്ള പല റഷ്യന്‍ സൈനികരുടേയും …