1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡോ. വന്ദന വധക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്; പി ജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു
ഡോ. വന്ദന വധക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്; പി ജി ഡോക്ടര്‍മാരുടെ സമരം ഭാഗികമായി പിന്‍വലിച്ചു
സ്വന്തം ലേഖകൻ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ക്രൈം ബ്രാഞ്ച് റൂറല്‍ ഡിവൈഎസ്പി എം.എം ജോസിനാണ് അന്വേഷണ ചുമതല. റൂറല്‍ എസ്.പി. എംഎല്‍ സുനില്‍കുമാറിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ പിഴവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചത്. …
വിമാനത്തില്‍ കയറാനെത്തി മഴ കൊണ്ട് പനി പിടിച്ച യാത്രക്കാര ന് കൊച്ചി വിമാനത്താവളം നഷ്ടപരിഹാരം നല്‍കാൻ വിധി
വിമാനത്തില്‍ കയറാനെത്തി മഴ കൊണ്ട് പനി പിടിച്ച യാത്രക്കാര ന് കൊച്ചി വിമാനത്താവളം നഷ്ടപരിഹാരം നല്‍കാൻ വിധി
സ്വന്തം ലേഖകൻ: നെടുമ്പാശേരി വിമാനത്താവളത്തില്‍ മഴനനയേണ്ടി വന്നതിനെത്തുടര്‍ന്ന് പനി പിടിച്ചെന്ന യാത്രക്കാരന്റെ പരാതിയില്‍ സിയാല്‍ 16,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റേതാണ് വിധി. എറണാകുളം വെണ്ണല സ്വദേശിയായ ടി ജി നന്ദകുമാര്‍ സമര്‍പ്പിച്ച പരാതിയില്‍ ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി ബി ബിനു, അംഗങ്ങളായ വി രാമചന്ദ്രന്‍, …
ഫിലിപ്പൈന്‍സുകാര്‍ക്കുള്ള തൊഴില്‍, സന്ദര്‍ശക വീസകള്‍ കുവൈത്ത് നിര്‍ത്തിവെച്ചു
ഫിലിപ്പൈന്‍സുകാര്‍ക്കുള്ള തൊഴില്‍, സന്ദര്‍ശക വീസകള്‍ കുവൈത്ത് നിര്‍ത്തിവെച്ചു
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഫിലിപ്പൈന്‍സുകാര്‍ക്കുള്ള തൊഴില്‍-സന്ദര്‍ശക വീസ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വെച്ച തൊഴിൽ കരാറിലെ വ്യവസ്ഥകള്‍ പാലിക്കാത്ത പശ്ചാത്തലത്തിലാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. 2018 മേയിലാണ് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്‍റിന് ഇരു രാജ്യങ്ങളും പുതിയ കരാറിൽ ഒപ്പിട്ടത്. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് …
25 കോടി പിഴ അടച്ചെന്ന് വ്യാജവാർത്ത; മറുനാടനെതിരെ നിയമ നടപടിയുമായി പൃഥ്വിരാജ് സുകുമാരൻ
25 കോടി പിഴ അടച്ചെന്ന് വ്യാജവാർത്ത; മറുനാടനെതിരെ നിയമ നടപടിയുമായി പൃഥ്വിരാജ് സുകുമാരൻ
സ്വന്തം ലേഖകൻ: തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത നൽകിയ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിക്കെതിരെ നിയമ നടപടിക്കൊരുങ്ങി പൃഥ്വിരാജ് സുകുമാരൻ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി താൻ 25,00,00,000 രൂപ അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിർമ്മിക്കുന്നുവെന്നും ആരോപിച്ച് തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത നൽകിയ മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിനെതിരെ ശക്തമായ നിയമനടപടികൾ …
ബൈഡന്റെ ക്ഷണം; മോദി ജൂണ്‍ 22 ന് യുഎസിലെത്തും; വൈറ്റ് ഹൗസില്‍ വിരുന്ന്
ബൈഡന്റെ ക്ഷണം; മോദി ജൂണ്‍ 22 ന് യുഎസിലെത്തും; വൈറ്റ് ഹൗസില്‍ വിരുന്ന്
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 22-ന് യുഎസ് സന്ദര്‍ശിക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും ഭാര്യ ജില്‍ ബൈഡന്റെയും ക്ഷണപ്രകാരമാണ് യാത്രയെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ജോ ബൈഡനും ജില്ലും ചേര്‍ന്ന് മോദിക്ക് യുഎസില്‍ വിരുന്നൊരുക്കും. 2021-ലാണ് മോദി ഇതിനുമുന്‍പ് വൈറ്റ് ഹൗസ് സന്ദര്‍ശിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ ഒട്ടേറെ തലങ്ങളില്‍ തുടരുന്ന സഹകരണം …
ഡോ. വന്ദനയ്ക്ക് നാടിന്റെ യാത്രാമൊഴി; സംസ്‌കാരച്ചടങ്ങു കൾ പൂര്‍ത്തിയായി; പ്രതിഷേധം തുടരുന്നു
ഡോ. വന്ദനയ്ക്ക് നാടിന്റെ യാത്രാമൊഴി; സംസ്‌കാരച്ചടങ്ങു കൾ പൂര്‍ത്തിയായി; പ്രതിഷേധം തുടരുന്നു
സ്വന്തം ലേഖകൻ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യട്ടിക്കിടെ അധ്യാപകന്റെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന്‍ നിവേദാണ് ചിതയ്ക്ക് തീക്കൊളുത്തിയത്. വന്ദനയുടെ അച്ഛനും അമ്മയും അവസാന ചുംബനം നല്‍കാനെത്തിയ ദൃശ്യങ്ങള്‍ കണ്ടുനിന്നവര്‍ക്ക് നോവായി. വളരെ വൈകാരികമായ രംഗങ്ങൾക്കാണ് കോട്ടയം കടത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിലെത്തിയവര്‍ സാക്ഷികളായത്. ആയിരങ്ങളാണ് …
ഗോ ഫസ്റ്റ് മെയ് 23 മുതൽ സർവീസ് പുനഃരാരംഭിക്കുമെന്ന് സൂചന; പഴയ മട്ടിലാവാൻ സമയമെടുത്തേക്കും
ഗോ ഫസ്റ്റ് മെയ് 23 മുതൽ സർവീസ് പുനഃരാരംഭിക്കുമെന്ന് സൂചന; പഴയ മട്ടിലാവാൻ സമയമെടുത്തേക്കും
സ്വന്തം ലേഖകൻ: ബജറ്റ് എയർലൈനായ ഗോ ഫസ്റ്റ് ​മെയ് 23 മുതൽ സർവീസ് പുനഃരാരംഭിക്കുമെന്ന് റിപ്പോർട്ട്. മണികൺട്രോളാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. എന്നാൽ, ചെറിയ തോതിൽ മാത്രമായിരിക്കും സർവീസ് ആരംഭിക്കുക. ഡൽഹിയിൽ നിന്നും 51 സർവീസുകളും മുംബൈയിൽ നിന്നും 31 സർവീസുകളും ഓപ്പറേറ്റ് ചെയ്യാനുള്ള അനുമതി ഗോ ഫസ്റ്റ് തേടിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ഇത്രത്തോളം …
ഖത്തറിൽ ഡ്രൈവിങ് ലൈസൻസ് മെട്രാഷ് 2 മുഖേന; നടപടിക്രമങ്ങൾ ലളിതമാക്കി
ഖത്തറിൽ ഡ്രൈവിങ് ലൈസൻസ് മെട്രാഷ് 2 മുഖേന; നടപടിക്രമങ്ങൾ ലളിതമാക്കി
സ്വന്തം ലേഖകൻ: ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ വിജയിക്കുന്നവർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പ് ആയ മെട്രാഷ് 2 മുഖേന ഡ്രൈവിങ് ലൈസൻസ് അനുവദിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത ജനറൽ ഡയറക്ടറേറ്റ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷ വിജയിച്ചവർക്ക് സർക്കാർ സേവന കേന്ദ്രങ്ങളെ സമീപിക്കാതെ സ്വന്തം മേൽവിലാസത്തിൽ ലൈസൻസ് ലഭിക്കുമെന്നതാണ് മെട്രാഷ് 2 വഴി അപേക്ഷ നൽകുന്നതിന്റെ …
കര്‍ണാടക പോളിങ് ബൂത്തില്‍: വീറുംവാശിയും ചോരാതെ ബിജെപിയും കോണ്‍ഗ്രസും
കര്‍ണാടക പോളിങ് ബൂത്തില്‍: വീറുംവാശിയും ചോരാതെ ബിജെപിയും കോണ്‍ഗ്രസും
സ്വന്തം ലേഖകൻ: കര്‍ണാടകം വിധിയെഴുതുന്നു. വീറുംവാശിയുമേറിയ പ്രചാരണത്തിനൊടുവിലാണ് സംസ്ഥാനം ബുധനാഴ്ച പോളിങ് ബൂത്തിലേക്ക് കടക്കുന്നത്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, നടന്‍ പ്രകാശ് രാജ് തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ബി.ജെ.പി. 130-135 സീറ്റുകളില്‍ വിജയിക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു. അതേസമയം തനിക്ക് അറുപത് ശതമാനത്തില്‍ അധികം വോട്ടുകള്‍ ലഭിക്കുമെന്ന് മുന്‍മുഖ്യമന്ത്രിയും …
വാട്സാപ്പ് രഹസ്യമായി ഫോൺ മൈക്ക് ഉപയോഗിക്കുന്നോ? ഗുരുതര ആരോപണവുമായി ട്വിറ്റര്‍ എൻജിനീയര്‍
വാട്സാപ്പ് രഹസ്യമായി ഫോൺ മൈക്ക് ഉപയോഗിക്കുന്നോ? ഗുരുതര ആരോപണവുമായി ട്വിറ്റര്‍ എൻജിനീയര്‍
സ്വന്തം ലേഖകൻ: വാട്‌സാപ്പ് രഹസ്യമായി ഉപകരണങ്ങളിലെ മൈക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ട്വിറ്ററിലെ എൻജിനീയറായ ഫോഡ് ഡാബിരി. ട്വിറ്ററിലാണ് വാട്‌സാപ്പ് മൈക്ക് ഉപയോഗിച്ചതിന്റെ സമയക്രമം വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെ ട്വിറ്ററില്‍ പങ്കുവെച്ചത്. താന്‍ ഉറങ്ങുന്ന സമയത്ത് വാട്‌സാപ്പ് പശ്ചാത്തലത്തില്‍ മൈക്രോഫോണ്‍ ഉപയോഗിക്കുന്നുവെന്ന് ഡാബിരി ആരോപിക്കുന്നു. രാവിലെ 4.20 നും 6.53 നും ഇടയില്‍ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ …