1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാപ്പിയുടെ മണം തിരിച്ചുകിട്ടിയത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം! പൊട്ടിക്കരഞ്ഞ് കോവിഡ് രോഗി
കാപ്പിയുടെ മണം തിരിച്ചുകിട്ടിയത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം! പൊട്ടിക്കരഞ്ഞ് കോവിഡ് രോഗി
സ്വന്തം ലേഖകൻ: ഏറെ ഭീതി വിതച്ച കോവിഡിന് ശേഷം ലോകം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ കോവിഡ് ബാധിച്ച പലര്‍ക്കും പഴയ ജീവിതത്തിലേക്ക് ഇതുവരെ മടങ്ങാന്‍ സാധിച്ചിട്ടില്ല. കോവിഡിലൂടെ ശരീരത്തിലുണ്ടായ പല മാറ്റങ്ങളും ഇപ്പോഴും അവരെ അലട്ടുന്നുണ്ട്. ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുമായി അവരിപ്പോഴും ആശുപത്രികള്‍ കയറി ഇറങ്ങുകയാണ്. അത്തരത്തില്‍ ഒരാളാണ് അമേരിക്കയ്ക്കാരിയായ ജെന്നിഫര്‍ ഹെന്‍ഡേഴ്‌സണ്‍. 2021 …
വിമാനങ്ങളിൽ യാത്രക്കാരുടെ മോശം പെരുമാറ്റം പതിവാകുന്നു; കമ്പനികൾക്ക് കത്തയച്ച് ഡിജിസിഎ
വിമാനങ്ങളിൽ യാത്രക്കാരുടെ മോശം പെരുമാറ്റം പതിവാകുന്നു; കമ്പനികൾക്ക് കത്തയച്ച് ഡിജിസിഎ
സ്വന്തം ലേഖകൻ: വിമാനങ്ങളിൽ യാത്രക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച് ഡിജിസിഎ വിമാന കമ്പനികൾക്ക് കത്തയച്ചു. മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്ന് ഡിജിസിഎ നിർദ്ദേശം നൽകി. വിമാനത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന യാത്രക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് എയർലൈനുകൾക്ക് സിവിൽ ഏവിയേഷൻ റിക്വയർമെന്റ് (സിഎആർ) പ്രകാരം വ്യവസ്ഥകളുണ്ടെന്ന് ഡിജിസിഎ വ്യക്തമാക്കി. അടുത്ത കാലത്തായി, വിമാനത്തിൽ പുകവലി, മദ്യപാനം, മോശം പെരുമാറ്റം, …
തിരുവനന്തപുരത്തുനിന്ന് കണ്ണൂ രിലേക്ക് വന്ദേഭാരത്: പ്രഖ്യാപനം 25 ന് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ
തിരുവനന്തപുരത്തുനിന്ന് കണ്ണൂ രിലേക്ക് വന്ദേഭാരത്: പ്രഖ്യാപനം 25 ന് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ
സ്വന്തം ലേഖകൻ: കേരളത്തിൽ വന്ദേഭാരത് തീവണ്ടി ഓടിക്കുന്നതുസംബന്ധിച്ച പ്രഖ്യാപനം ഈ മാസം 25-ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദർശിക്കുമ്പോൾ നടത്തും. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്താനാണ് ധാരണ. വന്ദേഭാരത് ഓടിക്കണമെങ്കിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടത്തുകയും സിഗ്നൽസംവിധാനം മെച്ചപ്പെടുത്തുകയും വേണം. ചിലയിടങ്ങളിൽ വൈദ്യുതിലൈനുകളുടെ ഉയരവും വർധിപ്പിക്കേണ്ടതുണ്ട്. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കും തിരിച്ചും പരീക്ഷണ ഓട്ടവും നടത്തേണ്ടതുണ്ട്. എന്നാൽ, …
യാത്രക്കാരൻ ജീവനക്കാരെ കൈയ്യേറ്റം ചെയ്തു; ഡല്‍ഹി-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
യാത്രക്കാരൻ ജീവനക്കാരെ കൈയ്യേറ്റം ചെയ്തു; ഡല്‍ഹി-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
സ്വന്തം ലേഖകൻ: യാത്രക്കാരൻ വിമാന ജീവനക്കാരെ കൈയ്യേറ്റംചെയ്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനമാണ് യാത്രക്കാരന്‍റെ നിലവിട്ട പെരുമാറ്റത്തെ തുടർന്ന് തിരിച്ചിറക്കിയത്. ഡല്‍ഹിയില്‍ നിന്നും തിങ്കളാഴ്ച രാവിലെ 6.35ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. വിഷയത്തിൽ എയര്‍ ഇന്ത്യ യാത്രക്കാരനെതിരെ ഡൽഹി എയർപ്പോർട്ട് പോലീസിന് …
കർണാടക രാഷ്ട്രീയത്തിൽ തീപാറും വിവാദമായി “അമുൽ – നന്ദിനി” പോര്; പാലിൽ കൈപൊള്ളി ബിജെപി
കർണാടക രാഷ്ട്രീയത്തിൽ തീപാറും വിവാദമായി “അമുൽ – നന്ദിനി” പോര്; പാലിൽ കൈപൊള്ളി ബിജെപി
സ്വന്തം ലേഖകൻ: കര്‍ണാടകയിലെ ക്ഷീരകര്‍ഷകര്‍ ചോര നീരാക്കി വളര്‍ത്തിയ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ ‘നന്ദിനി’ അല്ലാതെ മറ്റൊരു ബ്രാന്‍ഡും സംസ്ഥാനത്ത് അനുവദിക്കില്ലെന്നാണ് കെആര്‍ വിയുടെ നിലപാട്. കാവേരി നദീജല തര്‍ക്കം, ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനത്തെ സമരക്കളമാക്കിയ സംഘടനയാണ് കെആര്‍വി. അറിയാതെ പോലും അമൂല്‍ ഉത്പന്നങ്ങള്‍ വാങ്ങില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഹാസനില്‍ നന്ദിനി ഔട്ട്‌ലെറ്റില്‍ …
നൂറ് വയസ്സുവരെ ജീവിക്കുന്നവരുടെ രഹസ്യം; പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ച് ഗവേഷകർ
നൂറ് വയസ്സുവരെ ജീവിക്കുന്നവരുടെ രഹസ്യം; പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ച് ഗവേഷകർ
സ്വന്തം ലേഖകൻ: നൂറ് വയസുവരെ ജീവിക്കുന്നവരെ നമ്മൾ ആഘോഷിക്കാറുണ്ട്. നമ്മുടെ സന്തോഷത്തിന്റെയും ഒരുമിച്ചുള്ള സമയത്തിന്റെയും പങ്കുവെക്കലാണ് അത്. നൂറ് വയസ്സുവരെ ജീവിക്കുന്നവരുടെ കാരണം കണ്ടെത്തി ഗവേഷകർ. 1900കളില്‍ മനുഷ്യന്‍റെ ജീവിതദൈര്‍ഘ്യം 31 വയസ്സായിരുന്നു. എന്നാൽ 2023ല്‍ എത്തുമ്പോഴേക്കും രണ്ട് മടങ്ങിലധികം വര്‍ധിച്ച് 73.2 വര്‍ഷമായി മാറിയത്. 2050 ഓടെ 77.1 വയസ്സാകുമെന്നാണ് കണക്കാക്കുന്നത്. മാത്രവുമല്ല 100 …
അനുഗ്രഹം തേടിയ ബാലന്റെ ചുണ്ടിൽ ചുംബിച്ച സംഭവം; മാപ്പ് പറഞ്ഞ് ദലൈലാമ
അനുഗ്രഹം തേടിയ ബാലന്റെ ചുണ്ടിൽ ചുംബിച്ച സംഭവം; മാപ്പ് പറഞ്ഞ് ദലൈലാമ
സ്വന്തം ലേഖകൻ: അനുഗ്രഹം തേടിയെത്തിയ ബാലന്റെ ചുണ്ടിൽ ചുംബിച്ച സംഭവം വിവാദമായതിന് പിന്നാലെ, കുട്ടിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞ് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. തന്റെ പ്രവൃത്തികൊണ്ട് വേദനയുണ്ടായ കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നതായി ദലൈലാമ പ്രതികരിച്ചു. ദലൈലാമക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഖേദ പ്രകടനം നടത്തിയത്. കുട്ടിയുടെ ചുണ്ടിൽ …
ചൈനയെ ഒഴിവാക്കി ബദൽ മാർഗങ്ങൾ തേടി ദക്ഷിണ കൊറിയയും; ഇന്ത്യമായി കൂടുതൽ അടുക്കുന്നു
ചൈനയെ ഒഴിവാക്കി ബദൽ മാർഗങ്ങൾ തേടി ദക്ഷിണ കൊറിയയും; ഇന്ത്യമായി കൂടുതൽ അടുക്കുന്നു
സ്വന്തം ലേഖകൻ: ഇന്ത്യയുമായി വാണിജ്യബന്ധം ശക്തമാക്കാൻ ദക്ഷിണ കൊറിയ. അന്താരാഷ്ട്രവിപണിയിൽ ചൈനയെ ആശ്രയിക്കുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം. ആഗോളതലത്തിൽ അമേരിക്കയും ചൈനയുമായുള്ള ബന്ധം വഷളാകുന്നതിന്റെ തുടർച്ചയാണ് ദക്ഷിണകൊറിയയും ചൈനയുമായുള്ള വ്യാപാരബന്ധത്തിലും പ്രതിഫലിക്കുന്നത്. അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും ആഗോളവ്യാപാരരംഗത്ത് ചൈനയുമായുള്ള വാണിജ്യബന്ധം കുറക്കുന്നതിനുള്ള ശ്രമത്തിലാണ്. മാറിയ പശ്ചാത്തലത്തിൽ ദക്ഷിണകൊറിയ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ പദ്ധയിടുകയാണ്. സാമ്പത്തിക സുരക്ഷിതത്വത്തിന് ഇരുരാജ്യങ്ങളും …
ഈസ്റ്റർ ദിനത്തിൽ ഡൽഹി കത്തീഡ്രല്‍ സന്ദര്‍ശിക്കാൻ പ്രധാനമന്ത്രി മോദി; പ്രാ‍ർഥനയിൽ പങ്കെടുക്കും
ഈസ്റ്റർ ദിനത്തിൽ ഡൽഹി കത്തീഡ്രല്‍ സന്ദര്‍ശിക്കാൻ പ്രധാനമന്ത്രി  മോദി; പ്രാ‍ർഥനയിൽ പങ്കെടുക്കും
സ്വന്തം ലേഖകൻ: ഈസ്റ്റര്‍ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദർശിക്കും. വൈകിട്ട് ആറു മണിയോടെയാകും മോദിയെത്തുക. ക്രൈസ്തവ സഭകളുമായി അടുക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ദേവാലയ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ന്യൂനപക്ഷങ്ങളോടുള്ള പിന്തുണ തെളിയിക്കുന്നതാകും പ്രധാനമന്ത്രിയുടെ സന്ദർശനമെന്നു ഫാ. ഫ്രാൻസിസ് സ്വാമിനാഥൻ പറഞ്ഞു. ‘‘പ്രധാനമന്ത്രി വരുമെന്ന് അറിഞ്ഞതിൽ ഞങ്ങൾ ആവേശഭരിതരാണ്. …
തീവണ്ടി തീവെപ്പുകേസ്: ഷാരൂഖ് സെയ്ഫിയുടെ തീവ്രവാദബന്ധം പരിശോധിക്കാൻ പോലീസ്
തീവണ്ടി തീവെപ്പുകേസ്: ഷാരൂഖ് സെയ്ഫിയുടെ തീവ്രവാദബന്ധം പരിശോധിക്കാൻ പോലീസ്
സ്വന്തം ലേഖകൻ: എലത്തൂരിൽ തീവണ്ടി യാത്രക്കാർക്കുനേരെ പെട്രോളൊഴിച്ച് തീവെച്ച കേസിൽ തീവ്രവാദബന്ധം പരിശോധിക്കണമെന്ന് പോലീസിന്റെ കസ്റ്റഡി റിപ്പോർട്ട്. പ്രതി ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം പറയുന്നത്. ഷാരൂഖ് സെയ്ഫിക്ക് കേരളത്തിൽനിന്ന് സഹായം കിട്ടിയോ എന്ന് പരിശോധിക്കണമെന്നും കേരളത്തിനകത്തും പുറത്തും തെളിവെടുപ്പ് നടത്തണമെന്നും സാക്ഷികൾക്കു മുന്നിലെത്തിച്ച് …