സ്വന്തം ലേഖകൻ: ഈ സീസണ്‍ അവസാനിക്കുന്നതോടെ പി.എസ്.ജിയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി ക്ലബ്ബ് വിട്ടേക്കുമെന്ന് സൂചന. മെസ്സിയുടെ ഏജന്റും പിതാവുമായ ഹോര്‍ഗെ മെസ്സി സൂപ്പര്‍ താരത്തിന്റെ നിലപാട് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയെ അറിയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നു. മെസ്സിയുമായുള്ള പി.എസ്.ജിയുടെ കരാര്‍ അടുത്ത മാസം അവസാനിക്കും. പി.എസ്.ജി വിടാനൊരുങ്ങുന്ന മെസ്സി തന്റെ പഴയ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് …
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിമാനസർവിസുകൾ റദ്ദാക്കുന്നത് മെയ് ഒൻപതുവരെ നീട്ടി ഗോ ഫസ്റ്റ്. റദ്ദാക്കിയ സർവിസുകളുടെ ടിക്കറ്റ് തുക യാത്രക്കാര്‍ക്ക് തിരികെ നല്‍കാൻ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിമാനക്കമ്പനിക്ക് നിർദേശം നൽകി. ചട്ടങ്ങള്‍ പ്രകാരമുള്ള മുഴുവന്‍ തുകയും നിശ്ചിത സമയത്തിനുള്ളില്‍ തിരികെ നല്‍കാന്‍ ഡിജിസിഎ ഡയരക്ടർ വിക്രം ദേവ് …
സ്വന്തം ലേഖകൻ: സംഗീത മേഖലയെ വികസിപ്പിക്കാനും പിന്തുണയ്ക്കാനും സൗദി. കഴിവുള്ള സൗദി യുവാക്കൾക്കും യുവതികൾക്കും ശിൽപശാലകൾ നടത്തുന്നു. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് മെർവാസ് ശിൽപശാലകൾ നടത്താനുള്ള തീരുമാനം പ്രഖ്യാപിച്ചു. സൗദിയിലെ സംഗീത പ്രതിഭകളെ പിന്തുണയ്ക്കുന്നതിനുള്ള അതോറിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നായ ശിൽപശാലകൾ ഒരു കൂട്ടം അറബ് …
സ്വന്തം ലേഖകൻ: കഴിഞ്ഞ മാസം സൗദിയിൽ നിന്നും പ്രവാസികൾ അവരുടെ നാടുകളിലേയ്ക്ക് അയച്ചത് 959 കോടി റിയാൽ. 2022 മാർച്ച് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ അയച്ച പണം 34.7 ശതമാനം തോതിൽ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വഴി വിദേശികൾ 1469 കോടി റിയാൽ അയച്ചിരുന്നു. ഇതിനെ അപേക്ഷിച്ച് …
സ്വന്തം ലേഖകൻ: വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആഭ്യന്തര വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് (ഗോ എയർ) പാപ്പര്‍ അപേക്ഷയുമായി ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചു. തുടർന്ന് മേയ് മൂന്ന്, നാല്, അഞ്ച് തീയതികളിലെ എല്ലാ സർവീസുകളും കമ്പനി റദ്ദാക്കി. ഗോ എയർ സർവീസിൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ മുഴുവൻ പണവും തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചു. …
സ്വന്തം ലേഖകൻ: സൂപ്പര്‍ താരം ലയണല്‍ മെസിയെ സസ്‌പെന്‍ഡ് ചെയ്ത് പി.എസ്.ജി. ക്ലബിനെ അറിയിക്കാതെ സൗദി സന്ദര്‍ശനം നടത്തിയതിനാണ് നടപടി. രണ്ട് ആഴ്ചത്തേക്കാണ് മെസിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ മെസിക്ക് സാധിക്കില്ല. ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സൗദി യാത്രയ്ക്ക് മെസ്സി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. എന്നാല്‍ ക്ലബ് …
സ്വന്തം ലേഖകൻ: നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടുക്കാനായി കേന്ദ്ര ടെലികോം വകുപ്പിന്റെ കേന്ദ്രീകൃത സംവിധാനം പ്രാബല്യത്തിലായി. മൊബൈൽ നഷ്ടപ്പെട്ടാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് ശേഷം അതിന്റെ പരാതി റെസിപ്റ്റ് ഉപയോഗിച്ച് CEIR വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. അത് വഴി മൊബൈൽ ട്രാക്ക് ചെയ്യാൻ സാധിക്കും. മൊബൈൽ നഷ്ടപ്പെടുകയോ കളവ് പോകുകയോ ചെയ്താൽ …
സ്വന്തം ലേഖകൻ: ഓൺലൈൻ ഡെലിവറി മേഖലയിൽ കൂടുതൽ പൗരന്മാർക്ക് ജോലി നൽകാനൊങ്ങി സൗദി അറേബ്യ. ഇതിനായി കുഫു എന്ന പേരിൽ പുതിയ പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ചു. ഈ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷന് സൗകര്യമൊരുക്കുകയാണ് പുതിയ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നത്. വ്യക്തികൾക്കായുള്ള അബ്ഷർ പ്ലാറ്റ്ഫോമിലാണ് ‘കുഫു’ എന്ന പേരിൽ ഒരു പുതിയ സേവനം ആരംഭിച്ചത്. ഈ പ്ലാറ്റ്ഫോമിൽ …
സ്വന്തം ലേഖകൻ: രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിനുകൂടി ഒരുങ്ങുന്നു. ജൂൺ 10, 17 തീയതികളിലൊന്നിൽ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഭരണഘടന കോടതി വിധിയിലൂടെ പുനഃസ്ഥാപിക്കപ്പെട്ട 2020ലെ ദേശീയ അസംബ്ലി പിരിച്ചുവിട്ട ഉത്തരവിലുള്ള ചർച്ചയും അംഗീകാരം നൽകലും തിങ്കളാഴ്ചയിലെ യോഗത്തിൽ ഉണ്ടാകുമെന്നു അൽറായി …
സ്വന്തം ലേഖകൻ: ഗൾഫ് നാടുകളിലേത് ഉൾപ്പെടെ പ്രവാസി മലയാളികൾക്ക് സംസ്ഥാന സർക്കാറിനു കീഴിലെ റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ പൂർത്തിയാക്കുന്നതിനായി ‘പ്രവാസി മിത്രം’ഓൺലൈൻ സംവിധാനമെത്തുന്നു. ഗൾഫിലെയും മറ്റും പ്രവാസികൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളുടെ ഫലമായാണ് റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ യഥാസമയം തീർപ്പാക്കുന്ന ഓൺലൈൻ പോർട്ടൽ സംവിധാനം ഒരുക്കുന്നത്. ഇതിന്റെ ഉദ്ഘാടനം മേയ് …