1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡിജിറ്റൽ ഇന്ത്യ നിയമം: സാമൂ ഹിക മാധ്യമപോസ്റ്റുകളുടെ ഉത്തരവാദിത്വം ഇനി കമ്പനിയ്ക്ക്
ഡിജിറ്റൽ ഇന്ത്യ നിയമം: സാമൂ ഹിക മാധ്യമപോസ്റ്റുകളുടെ ഉത്തരവാദിത്വം ഇനി കമ്പനിയ്ക്ക്
സ്വന്തം ലേഖകൻ: പുതിയ ഡിജിറ്റൽ നിയമത്തിന്റെ ഭാഗമായി സാമൂഹികമാധ്യമങ്ങളുടെ ‘സെയ്ഫ് ഹാർബർ’ പരിരക്ഷ പുനഃപരിശോധിക്കുമെന്ന് കേന്ദ്ര ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖർ. 2000-ലെ ഐ.ടി. നിയമം പരിഷ്കരിച്ചാണ് ഡിജിറ്റൽ ഇന്ത്യ നിയമം കൊണ്ടുവരുന്നത്. പുതിയമാറ്റം സാമൂഹികമാധ്യമങ്ങൾ, ഇ-കൊമേഴ്‌സ്, നിർമിതബുദ്ധി തുടങ്ങിയ മുഴുവൻ ഇന്റർനെറ്റ് മാധ്യമങ്ങൾക്കും ബാധകമാവും. ഇതോടെ ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളുടെ ഉത്തരവാദിത്വം കമ്പനിയുടേതായി …
ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐഎംഎ; ജാഗ്രത വേണം
ബ്രഹ്മപുരത്തെ വിഷപ്പുക ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് ഐഎംഎ; ജാഗ്രത വേണം
സ്വന്തം ലേഖകൻ: ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്നുള്ള പുക ജനങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കൊച്ചി ഘടകം. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ പ്രവചിക്കാന്‍ സാധ്യമല്ലെങ്കിലും പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ശാശ്വത നടപടികള്‍ സര്‍ക്കാര്‍ …
ബെംഗളുരു-മൈസൂരു അതിവേ ഗ പാത നാളെ പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും; യാത്രാ സമയം പകുതിയായി കുറയും
ബെംഗളുരു-മൈസൂരു അതിവേ ഗ പാത നാളെ പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും; യാത്രാ സമയം പകുതിയായി കുറയും
സ്വന്തം ലേഖകൻ: ബെംഗളൂരു-മൈസൂരു അതിവേഗ പാത നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിക്കും. ഇതോടെ യാത്രാ ദൈര്‍ഘ്യം 3 മണിക്കൂറില്‍ നിന്ന് 75 മിനിട്ടായി കുറയും.എന്‍.എച്ച്‌-275ന്റെ ബെംഗളൂരു-നിദാഘട്ട-മൈസൂരു ഭാഗത്തിന്റെ 6-വരിപ്പാതയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഏകദേശം 8480 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. ബെംഗളുരു-മൈസൂരു ദേശീയപാത ഉദ്ഘാടനവുമായി ബന്ധപ്പെട്ട് …
വിമാനത്താവളങ്ങളില്‍ വനിതാ ടാക്‌സി ഡ്രൈവര്‍മാരെ നിയമിക്കാനൊരുങ്ങി സൗദി
വിമാനത്താവളങ്ങളില്‍ വനിതാ ടാക്‌സി ഡ്രൈവര്‍മാരെ നിയമിക്കാനൊരുങ്ങി സൗദി
സ്വന്തം ലേഖകൻ: സൗദിയിലെ റിയാദ്, ജിദ്ദ, ദമാം, മദീന വിമാനത്താവളങ്ങളില്‍ സ്വദേശികളായ വനിതാ ടാക്‌സി ഡ്രൈവര്‍മാരെ നിയമിക്കും. വനിതകള്‍ക്കായി പ്രത്യേക ട്രാക്ക് ഏര്‍പ്പെടുത്താനും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. 80 സ്വദേശി വനിതകളെയാണ് ഉടൻ നിയമിക്കുക. രണ്ടാം ഘട്ടത്തില്‍ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇത് സംബന്ധിച്ച് എയര്‍പോര്‍ട്ട് ടാക്‌സി കമ്പനികളുമായി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി കരാര്‍ …
സൗദി പൗരന്മാർക്ക് ഇലക്ട്രോണിക് വീസ പുനരാരംഭിച്ച് ഇന്ത്യ; ഒപ്പം അഞ്ച് ഉപവിഭാഗങ്ങളിലും വീസ
സൗദി പൗരന്മാർക്ക് ഇലക്ട്രോണിക് വീസ പുനരാരംഭിച്ച് ഇന്ത്യ; ഒപ്പം അഞ്ച് ഉപവിഭാഗങ്ങളിലും വീസ
സ്വന്തം ലേഖകൻ: സൗദി പൗരന്മാർക്ക് ഇലക്ട്രോണിക് വീസ (ഇ-വീസ) സംവിധാനം ഇന്ത്യ പുനരാരംഭിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇ-ടൂറിസ്റ്റ് വീസ, ഇ-ബിസിനസ് വീസ, ഇ-മെഡിക്കൽ വീസ, ഇ-മെഡിക്കൽ അറ്റൻഡന്‍സ് വീസ, ഇ-കോൺഫറൻസ് എന്നിങ്ങനെ അഞ്ച് ഉപവിഭാഗങ്ങളിലും ഇ-വീസ പുനഃസ്ഥാപിച്ചു. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് വീസ നേടാം. ഇന്ത്യന്‍ വീസ ഓണ്‍ലൈന്‍ (https://indianvisaonline.gov.in/evisa/tvoa.html) എന്ന …
കുവൈത്തിൽ 60 കഴിഞ്ഞ പ്രവാസികൾക്ക് സ്വകാര്യ മേഖലയിൽ ജോലിയിൽ തുടരാം
കുവൈത്തിൽ 60 കഴിഞ്ഞ പ്രവാസികൾക്ക് സ്വകാര്യ മേഖലയിൽ ജോലിയിൽ തുടരാം
സ്വന്തം ലേഖകൻ: 60 വയസ്സിനു മുകളിലുള്ള ബിരുദമില്ലാത്ത പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇളവു വരുത്തി. പ്രായപരിധി മൂലം സർക്കാർ സേവനം അവസാനിച്ചാൽ ഇവരെ സ്വകാര്യ മേഖലയിൽ തുടരാൻ അനുവദിക്കുന്നതാണ് പ്രധാന ഭേദഗതി. കുവൈത്തിലുള്ള കുടുംബത്തോടൊപ്പം തുടരാൻ ആഗ്രഹിക്കുന്നവരെയും നിലനിർത്തും. സർക്കാർ, സ്വകാര്യ മേഖലകളിലുള്ള 60 കഴിഞ്ഞവരുടെ സേവനം …
അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം വീണത് സൗത്ത് ചൈന കടലിൽ! വെളിപ്പെടുത്തലുമായി ഗവേഷക
അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം വീണത് സൗത്ത് ചൈന കടലിൽ! വെളിപ്പെടുത്തലുമായി ഗവേഷക
സ്വന്തം ലേഖകൻ: ലോക ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ അന്വേഷണങ്ങളിലൊന്നാണ് മലേഷ്യ എയർലൈൻസിന്റെ യാത്രാവിമാനം എംഎച്ച്370 എങ്ങനെ അപ്രത്യക്ഷമായി എന്നത്. 2014 മാർച്ച് 8ന് ക്വാലലംപുരിൽനിന്നു ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെയാണ് വിമാനം അപ്രത്യക്ഷമായത്. അന്നു തുടങ്ങിയ അന്വേഷണം ഇന്നും തുടരുകയാണ്. ഇത്രയും വലിയ വിമാനം എവിടെ പോയി? സാങ്കേതിക സംവിധാനങ്ങൾക്കൊന്നും ഇതുവരെ കൃത്യമായ തെളിവു പോലും കണ്ടെത്താൻ …
സംസ്ഥാനത്ത് 46 പേർക്ക് H1N1; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി; എച്ച് 3 എന്‍2 വിനെതിരെയും ജാഗ്രത
സംസ്ഥാനത്ത് 46 പേർക്ക് H1N1; ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രി; എച്ച് 3 എന്‍2 വിനെതിരെയും ജാഗ്രത
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 46 പേർക്ക് H1N1 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. വയറിളക്കവും ചിക്കൻപോക്സും വ്യാപിക്കുന്നതായും വലിയ ജാഗ്രത പുലർത്തണമെന്നും ഉന്നതല യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. പനി ബാധിച്ചു ആശുപത്രിയിൽ എത്തുന്നവരുടെ സ്രവം പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ധാരാളം വെള്ളം കുടിക്കണം; ദാഹിക്കുന്നത് വരെ കാത്തിരിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം …
കുവൈത്തിലെ ജ​ന​സം​ഖ്യ 43.85 ല​ക്ഷം; വി​ദേ​ശി​ക​ളി​ൽ പ​ത്തു​ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ ഇ​ന്ത്യ​ക്കാ​ർ
കുവൈത്തിലെ ജ​ന​സം​ഖ്യ 43.85 ല​ക്ഷം; വി​ദേ​ശി​ക​ളി​ൽ പ​ത്തു​ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ ഇ​ന്ത്യ​ക്കാ​ർ
സ്വന്തം ലേഖകൻ: രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ നി​ര​ക്കും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ്വ​ദേ​ശി-​വി​ദേ​ശി അ​നു​പാ​ത​വും സെ​ൻ​ട്ര​ൽ അ​ഡ്‌​മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് പു​റ​ത്തു​വി​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള റി​പ്പോ​ര്‍ട്ടാ​ണ് പു​റ​ത്തു​വി​ട്ട​ത്. ക​ണ​ക്കു​പ്ര​കാ​രം 4,385,717 ആ​ണ് കു​വൈ​ത്തി​ലെ മൊ​ത്തം ജ​ന​സം​ഖ്യ. ഇ​വ​രി​ൽ 1,488,716 പേ​ര്‍ സ്വ​ദേ​ശി​ക​ളും 2,897,001 പേ​ര്‍ പ്ര​വാ​സി​ക​ളു​മാ​ണ്. സ്വ​ദേ​ശി​ക​ളി​ൽ 729,638 പു​രു​ഷ​ന്മാ​രും 759,078 സ്ത്രീ​ക​ളു​മാ​ണ്. പ്ര​വാ​സി പു​രു​ഷ​ന്മാ​രു​ടെ എ​ണ്ണം …
വിഷപ്പുക: കൊച്ചിയിൽ ഗര്‍ഭിണികളും കുട്ടികളുമടക്കം പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പ്
വിഷപ്പുക: കൊച്ചിയിൽ ഗര്‍ഭിണികളും കുട്ടികളുമടക്കം പുറത്തിറങ്ങരുതെന്ന് ആരോഗ്യ വകുപ്പ്
സ്വന്തം ലേഖകൻ: ബ്രഹ്മപുരത്ത് നിന്നുള്ള വിഷപ്പുക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി അപകടസാധ്യതയുള്ളവര്‍ കഴിവതും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ ശ്രമിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. പുറത്തിറങ്ങുമ്പോള്‍ എന്‍ 95 മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതോടെയാണ് എട്ടാം ദിവസം ആരോഗ്യവകുപ്പ് …