1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൂടുതൽ രാജ്യങ്ങളുടെ വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത ബലൂണുകൾ; വ്യോമ പാതകൾ അടച്ചിട്ടു‌
കൂടുതൽ രാജ്യങ്ങളുടെ വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത ബലൂണുകൾ; വ്യോമ പാതകൾ അടച്ചിട്ടു‌
സ്വന്തം ലേഖകൻ: തുടർച്ചയായ ദിവസങ്ങളിൽ വിവിധ രാജ്യങ്ങളുടെ വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത വസ്തുക്കൾ പ്രത്യക്ഷപ്പെടുന്നത് വലിയ ആശങ്കയായിട്ടുണ്ട്. കഴിഞ്ഞ ദിവസം റൊമാനിയ, അയൽരാജ്യമായ മോൾഡോവ എന്നിവിടങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ ബലൂൺ പോലുള്ള അജ്ഞാത വസ്തുക്കൾ കണ്ടതായി റിപ്പോർട്ട് ചെയ്യുന്നു. റൊമാനിയയിലും അയൽരാജ്യമായ മോൾഡോവയിലും ചൊവ്വാഴ്ചയാണ് കാലാവസ്ഥാ ബലൂൺ പോലുള്ള വസ്തുക്കൾ ആകാശത്ത് സഞ്ചരിക്കുന്നത് കണ്ടത്. കാലാവസ്ഥാ ബലൂൺ …
എം. ശിവശങ്കര്‍ അറസ്റ്റില്‍; ലൈഫ് മിഷന്‍ കോഴക്കേസില്‍ ഏഴാം പ്രതി; വമ്പന്‍ സ്രാവുകള്‍ പുറത്തെന്ന് സ്വപ്ന
എം. ശിവശങ്കര്‍ അറസ്റ്റില്‍; ലൈഫ് മിഷന്‍ കോഴക്കേസില്‍ ഏഴാം പ്രതി; വമ്പന്‍ സ്രാവുകള്‍ പുറത്തെന്ന് സ്വപ്ന
സ്വന്തം ലേഖകൻ: ഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റില്‍. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിനു വേണ്ടി ശിവശങ്കര്‍ ഹാജരായിരുന്നു. രണ്ടാം ദിവസവും തുടര്‍ന്ന ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റു നടപടികളിലേക്ക് ഇ.ഡി കടക്കുകയായിരുന്നു. കേസില്‍ എം ശിവശങ്കര്‍ ഏഴാം പ്രതിയാണ്. യൂണിടാക് എംഡി സന്തോഷ് …
250 എയർബസും 220 ബോയിം ഗ് വിമാനങ്ങളും വാങ്ങാൻ എയർ ഇന്ത്യ; ചരിത്രത്തിലെ ഏറ്റവും വലിയ കരാർ
250 എയർബസും 220 ബോയിം ഗ് വിമാനങ്ങളും വാങ്ങാൻ എയർ ഇന്ത്യ; ചരിത്രത്തിലെ ഏറ്റവും വലിയ കരാർ
സ്വന്തം ലേഖകൻ: ഫ്രഞ്ച് വിമാന നിർമ്മാതാക്കളായ എയർ ബസുമായും അമേരിക്കൻ കമ്പനിയായ ബോയിംഗിൽ നിന്നും വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി ഇന്ത്യ. 220 എയര്‍ബസുകളും 250 ബോയിംഗ് വിമാനങ്ങളുമാണ് വാങ്ങുക.85 ബില്യൺ ഡോളറിന്റേതാണ് കരാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോൺ, രത്തൻ ടാറ്റ തുടങ്ങിയവർ പങ്കെടുത്ത വിഡിയോ കോണ്‍ഫറന്‍സിലാണ് കരാർ പ്രഖ്യാപിച്ചത്. ഇന്ത്യയും …
സൗദിയില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥരായി ഇനി സ്വദേശികള്‍ മാത്രം; പുതിയ നിയമ ഭേദഗതി
സൗദിയില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥരായി ഇനി സ്വദേശികള്‍ മാത്രം; പുതിയ നിയമ ഭേദഗതി
സ്വന്തം ലേഖകൻ: സൗദിയില്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയും മേല്‍നോട്ടവും ഇനി മുതല്‍ വിദേശികള്‍ക്ക് അന്യം. അവ സ്വദേശികള്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്താന്‍ സൗദി മന്ത്രിമാരുടെ കൗണ്‍സില്‍ തീരുമാനിച്ചതോടെയാണിത്. രാജ്യത്തെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും പുതിയ വ്യവസ്ഥ ബാധകമാകും. ഇത് സംബന്ധിച്ച നിയമ ഭേദഗതികള്‍ക്ക് സൗദി …
തുർക്കി ഭൂകമ്പം: അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ ​നി​ന്ന് ഏ​ഴു​ദി​വ​സ​ത്തി​നു ശേ​ഷം സ്ത്രീ​യ്ക്ക് രണ്ടാം ജന്മം
തുർക്കി ഭൂകമ്പം: അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ ​നി​ന്ന് ഏ​ഴു​ദി​വ​സ​ത്തി​നു ശേ​ഷം സ്ത്രീ​യ്ക്ക് രണ്ടാം ജന്മം
സ്വന്തം ലേഖകൻ: തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളിൽ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സിഡിഎഎ) നാഷനൽ സെർച് ആൻഡ് റെസ്‌ക്യൂ ടീം. ഏഴു ദിവസമായി ഇവിടെ കിടക്കുന്ന സ്ത്രീയെയാണ് രക്ഷിച്ചത്. പുറത്തെടുത്ത സത്രീക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ബഹ്‌റൈൻ …
ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്; രൂക്ഷ വിമർശനം
ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്; രൂക്ഷ വിമർശനം
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (ബിബിസി) ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ഓഫീസില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കി ബിബിസിയുടെ ഡോക്യുമെന്ററി പുറത്ത് വന്നതിന് പിന്നാലെയാണ് റെയ്ഡ്. അന്താരാഷ്ട്ര നികുതിയടക്കമുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ ‘സര്‍വേ’ നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ നല്‍കുന്ന …
വാട്സാപ്പിൽ ഇനി ഒരൊറ്റ ക്ലിക്കിൽ 100 ചിത്രങ്ങൾ അയയ്ക്കാം, അതും ക്വാളിറ്റി ഒട്ടും കുറയാതെ
വാട്സാപ്പിൽ ഇനി ഒരൊറ്റ ക്ലിക്കിൽ 100 ചിത്രങ്ങൾ അയയ്ക്കാം, അതും ക്വാളിറ്റി ഒട്ടും കുറയാതെ
സ്വന്തം ലേഖകൻ: കഴിഞ്ഞ കുറച്ച് പതിപ്പുകളിലായി നിരവധി വൻ മാറ്റങ്ങളാണ് വാട്സാപ് കൊണ്ടുവന്നത്. സുരക്ഷയ്ക്കും ഉപയോക്താക്കൾക്ക് സൗകര്യപ്രദവുമായ നിരവധി ഫീച്ചറുകളാണ് പരീക്ഷിക്കുന്നത്. ഒറ്റയടിക്ക് 100 മീഡിയ ഫയലുകൾ വരെ അയയ്ക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ ആണ് വാട്സാപ്പിൽ ഉടൻ വരാൻ പോകുന്നത്. ഇത് മെസേജിങ്ങിൽ വലിയൊരു മാറ്റം കൊണ്ടുവരുമെന്നാണ് കരുതുന്നത്. ചില ബീറ്റാ ടെസ്റ്റർമാർക്ക് ഒരേസമയം …
യുകെയുടെ ഏറ്റവും വലിയ സ്‌കോച്ച് വിപണി ഇനി ഇന്ത്യ; ഫ്രാൻസിന് കടത്തിവെട്ടി ഒന്നാമത്
യുകെയുടെ ഏറ്റവും വലിയ സ്‌കോച്ച് വിപണി ഇനി ഇന്ത്യ; ഫ്രാൻസിന് കടത്തിവെട്ടി ഒന്നാമത്
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ സ്‌കോച്ച് വിപണി ഇനി ഫ്രാൻസല്ല. ഇന്ത്യയാണ് ഫ്രാൻസിനെ പിന്തള്ളി ആ സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി വൈനുകളുടെ നാടായ ഫ്രാൻസാണ് ലോകത്ത് ഏറ്റവും കൂടുതൽ സ്‌കോച്ച് കുടിച്ച് തീർത്തിരുന്നത്. എന്നാൽ 2022 ലെ കണക്കുകൾ പ്രകാരം 219 മില്യൺ ബോട്ടിൽ സ്‌കോച്ചാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്തത്. ഫ്രാൻസാകട്ടെ …
ബഹ്റൈനിൽ ലേബർ രജി സ്ട്രേഷൻ പദ്ധതി; ഒക്ടോബർ 27നു മുമ്പ് വീസ കാലാവധി കഴിഞ്ഞവർക്ക് ചേരാം
ബഹ്റൈനിൽ ലേബർ രജി സ്ട്രേഷൻ പദ്ധതി; ഒക്ടോബർ 27നു മുമ്പ് വീസ കാലാവധി കഴിഞ്ഞവർക്ക് ചേരാം
സ്വന്തം ലേഖകൻ: ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ 27നു​മു​മ്പ് വി​സ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്ക് ബ​ഹ്റൈ​നി​ൽ ​ആ​രം​ഭി​ച്ച ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ പ​ദ്ധ​തി​യി​ൽ ചേ​രാം. ഇ​തി​നു​പു​റ​മെ, ​െഫ്ല​ക്സി വി​സ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും പ​ദ്ധ​തി​യി​ൽ ചേ​രാം. ഐ.​സി.​ആ​ർ.​എ​ഫു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യി​ൽ ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​താ​ണ് ഇ​ക്കാ​ര്യം. ലേ​ബ​ർ ര​ജി​സ്ട്രേ​ഷ​ൻ പ​ദ്ധ​തി …
വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിക്കുന്നതായി തമിഴ് സംഘടന; അവകാശവാദം തള്ളി ശ്രീലങ്ക
വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിക്കുന്നതായി തമിഴ് സംഘടന; അവകാശവാദം തള്ളി ശ്രീലങ്ക
സ്വന്തം ലേഖകൻ: എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് തമിഴ് സംഘടന. തമിഴ് നാഷണല്‍ മൂവ്മെന്റ് (ടി.എന്‍.എം.) നേതാവ് പി. നെടുമാരന്‍ ആണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഉചിതമായ സമയത്ത് പ്രഭാകരന്‍ വെളിയില്‍വരുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ് പുലികളെന്നറിയപ്പെടുന്ന എല്‍.ടി.ടി.ഇയുടെ തലവനായ വേലുപ്പിള്ള പ്രഭാകരന്‍ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്ന് അവകാശപ്പെട്ട നെടുമാരന്‍, അദ്ദേഹം …