സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വാട്ടര്‍ ചാര്‍ജ് വര്‍ധിപ്പിക്കും. ലിറ്ററിന് ഒരു പൈസയാണു വര്‍ധിപ്പിക്കുക. നിരക്ക് വര്‍ധിപ്പിക്കാനുള്ള ജലവിഭവ കവകുപ്പിന്റെ ശിപാര്‍ശ ഇന്നു ചേര്‍ന്ന ഇടതു മുന്നണി യോഗം അംഗീകരിച്ചു. ജലവിഭവവകുപ്പിന്റെ ശിപാര്‍ശ പരിശോധിച്ച് നിരക്ക് വര്‍ധനയ്ക്ക് അനുമതി നല്‍കിയതായി ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം നികത്തുന്നതിനാണു വെള്ളത്തിന്റെ നിരക്ക് …
സ്വന്തം ലേഖകൻ: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഇനി ആർത്തവ അവധിയെടുക്കാം. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ഇത്തരത്തിൽ ആർത്തവ അവധി നൽകുന്നത്. കുസാറ്റിൽ ഓരോ സെമിസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നൽകാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം. നിലവിൽ 75% ഹാജറുള്ളവർക്കേ സെമസ്റ്റർ പരീക്ഷ എഴുതാനാകൂ. ഹാജർ കുറവാണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ …
സ്വന്തം ലേഖകൻ: വിജയകരമായ ഒരു അസാധാരണ ശസ്ത്രക്രിയയിലൂടെ യുക്രൈനിയന്‍ സൈനികന്റെ നെഞ്ചില്‍ നിന്നും ഒരു ഗ്രനേഡ് പൊട്ടാതെ പുറത്തെടുത്തു. ഏത് നിമിഷവും പൊട്ടിത്തെറിക്കാമെന്ന നിലയിലുള്ള ഗ്രനേഡ് സ്വന്തം ഹൃദയത്തിന് താഴെ പേറിയാണ് സൈനികന്‍ ആശുപത്രിയിലെത്തിയത്. യുക്രൈന്‍ തലസ്ഥാനമായ കീവിലെ സൈനിക ആശുപത്രിയില്‍ നടന്ന അത്യന്തം അപകടകരമായ ശസ്ത്രക്രിയയ്‌ക്കൊടുവില്‍ സൈനികന്‍ ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു. ഗ്രനേഡ് പൊട്ടാന്‍ …
സ്വന്തം ലേഖകൻ: വിമാനത്തില്‍ വയോധികയുടെ ദേഹത്ത് താന്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും അവര്‍ സ്വയം ചെയ്തതാണെന്നുമുള്ള പ്രതിയുടെ വാദത്തിനെതിരെ പരാതിക്കാരി രംഗത്ത്. ഡല്‍ഹി പോലീസെടുത്ത കേസില്‍ അറസ്റ്റിലായ ശങ്കര്‍ മിശ്രയുടെ വാദം പൂര്‍ണമായും കെട്ടിച്ചമച്ചതും തെറ്റും ബാലിശവുമാണെന്നും അവര്‍ പറഞ്ഞു. ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി പരസ്പരവിരുദ്ധമായ ആരോപണമാണ് പ്രതി ഉയര്‍ത്തിയതെന്നും അവര്‍ വ്യക്തമാക്കി. തന്റേതിന് സമാനമായ മോശം അനുഭവം …
സ്വന്തം ലേഖകൻ: കുവൈത്തിലെ മൊത്തം തൊഴിലാളികളുടെ എണ്ണത്തില്‍ 24 ശതമാനവും ഇന്ത്യക്കാര്‍. ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ മുൻ വർഷത്തേതിൽനിന്ന് വര്‍ധനയും രേഖപ്പെടുത്തി. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരുടെ എണ്ണത്തിലാണ് കഴിഞ്ഞ വര്‍ഷങ്ങളെയപേക്ഷിച്ച് വര്‍ധന രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രമായ അല്‍അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് ലേബർ ഡിസ്ട്രിബ്യൂഷൻ ചാർട്ട് പ്രകാരം 4.7 ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തില്‍ …
സ്വന്തം ലേഖകൻ: 2023 ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തെയും തിരഞ്ഞെടുത്ത് ന്യൂയോര്‍ക്ക് ടൈംസ്. പട്ടികയില്‍ പതിമൂന്നാമതായാണ് ന്യൂയോര്‍ക്ക് ടൈംസ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിമനോഹരമായ കടല്‍ത്തീരങ്ങളാലും കായലുകളാലും രുചികരമായ ഭക്ഷണങ്ങളാലും സാംസ്‌കാരിക തനിമയാലും പ്രശസ്തമാണ് കേരളമെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു. വൈക്കത്തഷ്ടമി ഉത്സവത്തെ കുറിച്ചും സര്‍ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയേയും ന്യൂയോര്‍ക്ക് …
സ്വന്തം ലേഖകൻ: ക്ഷേപ തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയുടെ സ്വത്തുക്കള്‍ എങ്ങോട്ടുപോയി എന്നതില്‍ ദുരൂഹതകള്‍ തുടരുന്നു. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ 77.5 ലക്ഷം രൂപയുടെ സ്വത്തുവകകള്‍ ഉണ്ടെന്നാണ് പ്രവീണ്‍ റാണ വെളിപ്പെടുത്തിയിരുന്നത്. തൃശ്ശൂരിലെ എച്ച്ഡിഎഫ്‌സി ബാങ്കില്‍ 23 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപവും മൂന്നിടത്ത് സ്വന്തമായി ഭൂമിയും 41.6 ലക്ഷത്തിന്റെ ബെന്‍സ് കാര്‍ ഉണ്ടെന്നും തിരഞ്ഞെടുപ്പ് …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ആഡംബര നദീജല ടൂറിസം സവാരി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നിന്ന് പുറപ്പെടുന്ന എം.വി.ഗംഗാ വിലാസ് ക്രൂയിസിലുള്ള യാത്ര വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 32 സ്വസ് വിനോദ സഞ്ചാരികളുമായി വരാണസിയില്‍ നിന്ന് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിലേക്കാണ് യാത്ര. …
സ്വന്തം ലേഖകൻ: ആകാശത്ത് വെച്ചൊരു വിവാഹാഭ്യര്‍ത്ഥനയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു യുവാവാണ് വിവാഹാഭ്യര്‍ത്ഥനയുമായി വീഡിയോയിലുള്ളത്. 51 സെക്കന്റ് മാത്രമാണ് ഈ വീഡിയോയ്ക്കുള്ള ദൈര്‍ഘ്യം. വിമാനത്തിനുള്ളിലെ ഇടനാഴിയിലൂടെ ഒരു യുവാവ് നടന്നുവരുന്നതാണ് വീഡിയോയുടെ തുടക്കം. രമേഷ് കൊട്നാന എന്ന വ്യക്തിയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. തന്റെ കൈയ്യില്‍ ഒരു പോസ്റ്ററും അയാള്‍ കരുതിയിട്ടുണ്ടായിരുന്നു. …
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ ഒരുങ്ങി അഭ്യന്തര മന്ത്രാലയം. ജനസംഖ്യാ സന്തുലനം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുങ്ങുന്നു. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്‍റെ നേതൃത്വത്തില്‍ താമസ കാര്യ വകുപ്പും പബ്ലിക് അതോറിറ്റി ഓഫ് മാൻപവറും സംയുക്തമായി ഈ മാസം …