സ്വന്തം ലേഖകൻ: വരുമാന വർധന ലക്ഷ്യമിട്ട് ഇന്ധനത്തിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയും വാഹന, കെട്ടിട നികുതിയും വര്‍ധിപ്പിച്ചും ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ബജറ്റ്. ഇതോടെ വില വർധനയെന്ന ആശങ്കയിലേക്കു നീങ്ങുകയാണു ജനം. പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തും. മദ്യത്തിന് അധിക സെസ് ഏർപ്പെടുത്തിയതോടെ 20 മുതല്‍ 40 രൂപ …
സ്വന്തം ലേഖകൻ: ചൊവ്വാഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്.പി.ഒ.) പിന്‍വലിച്ച് അദാനി എന്റര്‍പ്രൈസസ്. എഫ്.പി.ഒ.യ്ക്ക് 112 ശതമാനം അപേക്ഷകള്‍ ലഭിച്ചിരുന്നെങ്കിലും ബുധനാഴ്ച വിപണിയില്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ വന്‍തോതില്‍ ഇടിഞ്ഞു. ഇതോടെ എഫ്.പി.ഒ.യുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടാക്കി എഫ്.പി.ഒ.യുമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്നും തുക തിരിച്ചുനല്‍കുമെന്നും …
സ്വന്തം ലേഖകൻ: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കൾ കോടതിയെ സമീപിച്ചു. സനായിലെ അപ്പീൽ കോടതിയെ ആണ് യുവാവിൻറെ ബന്ധുക്കൾ സമീപിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷൻ കൗൺസിൽ രാജ്യാന്തരതലത്തിൽ ശ്രമങ്ങൾ തുടങ്ങിയിരുന്നു കേന്ദ്ര സർക്കാരും ഇടപെട്ടിരുന്നു. എന്നാൽ നഷ്ടപരിഹാരം സ്വീകരിക്കാൻ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ തയാറാകാതെ …
സ്വന്തം ലേഖകൻ: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണിയടക്കം രണ്ടുപേര്‍ മരിച്ചു. കുറ്റിയാട്ടൂര്‍ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. പ്രസവവേദനയെ തുടര്‍ന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടം. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. മരിച്ച ഇരുവരും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. അപകടം നടക്കുമ്പോള്‍ റീഷയുടെ മാതാപിതാക്കള്‍ …
സ്വന്തം ലേഖകൻ: വിമാനയാത്രയെ ജനാധിപത്യവത്കരിച്ച വിമാനമെന്നുപേരുള്ള 747 ജംബോ ജെറ്റ് ഇനി ബോയിങ് നിര്‍മിക്കില്ല. അവസാനത്തെ വിമാനം അമേരിക്കന്‍ വിമാനക്കമ്പനിയായ അറ്റ്ലസ് എയറിനു കൈമാറി ഇതിന്റെ നിര്‍മാണം ബോയിങ് അവസാനിപ്പിച്ചു. വാഷിങ്ടണിലെ എവെറെറ്റിലുള്ള ബോയിങ്ങിന്റെ നിര്‍മാണശാലയില്‍നടന്ന ചടങ്ങില്‍ കമ്പനിയുടെ ഇപ്പോഴത്തെയും മുമ്പത്തെയും ജീവനക്കാരും നടനും പൈലറ്റുമായ ജോണ്‍ ട്രവോള്‍ട്ടയുള്‍പ്പെടെയുള്ള പ്രമുഖരും പങ്കെടുത്തു. വിമാനയാത്രക്കാരുടെ എണ്ണംകൂടിക്കൊണ്ടിരുന്ന 1960-കളിലാണ് …
സ്വന്തം ലേഖകൻ: വിദേശ ഇന്ത്യക്കാരെ അവഗണിച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് പ്രവാസി സംഘടനകൾ. പൊതുതിരഞ്ഞെടുപ്പു മുന്നിൽ കണ്ട് കണ്ണിൽ പൊടിയിടുന്ന ബജറ്റ് ബിജെപി ഭരണം ഇല്ലാത്ത സംസ്ഥാനങ്ങളെ പാടെ അവഗണിച്ചതായും കുറ്റപ്പെടുത്തി. വിവിധ സംഘടനാ പ്രതിനിധികളുടെ വിലയിരുത്തൽ. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച യൂണിയന്‍ ബജറ്റില്‍ രാജ്യത്തെ …
സ്വന്തം ലേഖകൻ: ബഹ്റൈനും ഖത്തറിനും ഇടയിലുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് അൽ കഅബി പറഞ്ഞു. ചൊവ്വാഴ്ച (ജനുവരി 31) പാർലമെന്റിന്റെ പ്രതിവാര സമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട എംപിമാരുടെ അന്വേഷണത്തിന് പ്രതികരണമായി അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അധികൃതർ തമ്മിൽ ആശയ …
സ്വന്തം ലേഖകൻ: ടെലിവിഷന്‍ പാനലുകള്‍ക്ക് തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതോടെ ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുറയും. ടെലിവിഷന്‍ പാനലുകളുടെ തീരുവ 2.5 ശതമാനമാണ് കുറയുക. സിഗരറ്റ്, സ്വര്‍ണ്ണം, വെള്ളി, വജ്രം, വസ്ത്രം എന്നിവയുടെ വിലകൂടും. കോംപൗണ്ടിങ് റബറിന്റെ തീരുവ കൂട്ടി. മൊബൈല്‍ നിര്‍മാണ സാമഗ്രികളുടെ തീരുവ കുറച്ചു. ഇതോടെ മൊബൈല്‍ ഫോണുകളുടെ …
സ്വന്തം ലേഖകൻ: പുതിയ നികുതി ഘടനയില്‍ ചേരുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. നിലവില്‍ പുതിയ സ്‌കീമിലുള്ളവര്‍ ഏഴ് ലക്ഷം വരെ നികുതി നല്‍കേണ്ടതില്ല. നിലവില്‍ ഇത് അഞ്ച് ലക്ഷം വരെയായിരുന്നു. എന്നാല്‍ പഴയ സ്‌കീമില്‍ തുടരുന്ന ആദായ നികുതിദായകര്‍ക്ക് നിലവിലെ സ്ലാബ് തന്നെ തുടരും. അവര്‍ക്ക് ഇളവുണ്ടാവില്ല. പുതിയ സ്‌കീമിന്റെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍. നാലുമാസത്തേയ്ക്കാണ് കൂടിയ നിരക്ക് ഈടാക്കുക. യുണിറ്റിന് 9 പൈസയാണ് കൂടുക. 40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ വൈദ്യുതി ബോര്‍ഡിനുണ്ടായ അധിക ബാധ്യത നികത്തുന്നതിന്റെ ഭാഗമാണ് നിരക്ക് വര്‍ധന. ഇന്ന് മെയ് …