സ്വന്തം ലേഖകൻ: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായ ഇന്ദോര്‍ 70 രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളെ വരവേല്‍ക്കാനൊരുങ്ങി. പ്രവാസികള്‍ക്ക് വീടുകളില്‍ താമസമൊരുക്കിയും നഗരഹൃദയത്തില്‍ ആഗോള ഉദ്യാനം നിര്‍മിച്ചും ശുചിത്വത്തില്‍ വിട്ടുവീഴ്ചയില്ലാതെയുമാണ് തയ്യാറെടുത്തത്. മൂന്നുദിവസത്തെ പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ മധ്യപ്രദേശിന്റെ വാണിജ്യ തലസ്ഥാനമായ ഇന്ദോറില്‍ ഞായറാഴ്ച തുടങ്ങും. പ്രധാനവേദിയായ വിജയ് നഗറിലെ ബ്രില്യന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന …
സ്വന്തം ലേഖകൻ: ആകാശയാത്രയിൽ സുരക്ഷയുടെ പേരില്‍ ആശങ്കപ്പെടുന്നവര്‍ക്കായി എയര്‍ലൈന്‍ റേറ്റിങ്‌സ് ഡോട്ട് കോം ലോകത്തെ ഏറ്റവും സുരക്ഷിതമായ വ്യോമയാന കമ്പനികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്. 385 എയര്‍ലൈനുകളുടെ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തിയ ശേഷമാണ് അവര്‍ 20 സുരക്ഷിത എയര്‍ലൈനുകളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ഇതിനൊപ്പം 10 ബജറ്റ് എയര്‍ലൈനുകളുടെ പട്ടികയുമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ അപകടങ്ങൾ, ഗുരുതര സാഹചര്യങ്ങൾ, സര്‍ക്കാര്‍ …
സ്വന്തം ലേഖകൻ: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കയറിയ രാജവെമ്പാലയെ പിടികൂടി. പാലക്കാട് വടക്കഞ്ചേരി പാലക്കുഴി മുണ്ടപ്ലാക്കല്‍ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിനുള്ളിലാണ് പാമ്പ് കയറിയത്. ഏകദേശം 10 വയസ്സ് തോന്നിക്കുന്ന ആൺ രാജവെമ്പാലയാണ് കാറിൽ ഇരിപ്പുറപ്പിച്ചത്. ഏകദേശം രണ്ടു മണിക്കൂറിലേറെ നീണ്ട ആശങ്കകൾക്കൊടുവിൽ വടക്കഞ്ചേരി സ്വദേശിയായ മുഹമ്മദാലി രാജവെമ്പാലയെ പിടികൂടി കൂട്ടിലാക്കി. വടക്കഞ്ചേരി വനപാലക സംഘത്തിന്റെ …
സ്വന്തം ലേഖകൻ: വിമാനത്തിനുള്ളില്‍ വീണ്ടും യാത്രക്കാരന്റെ മോശം പെരുമാറ്റം. ഗോ ഫസ്റ്റ് വിമാനത്തിനുള്ളില്‍ എയര്‍ ഹോസ്റ്റസിനോട് വിദേശ ടൂറിസ്റ്റായ യാത്രക്കാരന്‍ മോശമായി പെരുമാറിയതായാണ് പരാതി. ജനുവരി അഞ്ചിന് ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള വിമാനത്തിലാണ് സംഭവം. എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് വീണ്ടും വിമാനത്തിനുള്ളില്‍ മോശം പെരുമാറ്റമുണ്ടായത്. വിദേശ …
സ്വന്തം ലേഖകൻ: 2021 ഡിസംബര്‍ 15 മുതല്‍ ഇതുവരെ വിവിധ കാരണങ്ങളാല്‍ 3000 ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിന്‍വലിച്ചതായി കുവൈത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദ അറിയിച്ചു. വ്യവസ്ഥകള്‍ പാലിക്കാത്ത പ്രവാസികളുടെ ലൈസന്‍സുകളാണ് റദ്ദാക്കിയത്. ലൈസന്‍സിന് അര്‍ഹതയില്ലാത്ത തസ്തികകളിലേക്കോ നിശ്ചിത ശമ്പളം ഇല്ലാത്ത ജോലിയിലേക്കോ വീസ മാറിയത് ഉള്‍പ്പെടെ …
സ്വന്തം ലേഖകൻ: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ, കലാകിരീടം സ്വന്തമാക്കി കോഴിക്കോട്. 945 പോയിന്റോടെയാണ് കോഴിക്കോടിന്റെ കിരീട നേട്ടം. 925 പോയന്റോടെ കണ്ണൂരും പാലക്കാടും രണ്ടാംസ്ഥാനത്താണ്. ആലപ്പുഴയിൽ കൈവിട്ട കലാകിരീടമാണ് ഇക്കുറി കോഴിക്കോട് തിരിച്ചുപിടിച്ചത്. കോഴിക്കോട്ട് ജനുവരി മൂന്നുമുതൽ ഏഴുവരെ 24 വേദികളിലായി നടന്ന മത്സരങ്ങളിൽ 14,000 ത്തോളം കുട്ടികളാണ് മാറ്റുരച്ചത്. കലോത്സവത്തിന് …
സ്വന്തം ലേഖകൻ: കോവിഡ് രോഗമുക്തി നേടിയവരിൽ ഹൃദയാഘാതങ്ങൾ വർധിക്കുന്നുവെന്നത് പഠനത്തിന് വിധേയമാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം. ആർ.). ഹൃദ്രോഗത്തിന് കോവിഡ് കാരണമാകുന്നുവെന്ന പഠനറിപ്പോർട്ടുകളുടെയും രാജ്യത്ത് അമ്പതിനുതാഴെ പ്രായമുള്ളവരിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയാഘാത മരണങ്ങളുടെയും അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് സാമൂഹിമാധ്യമങ്ങളിലുൾപ്പടെ പ്രചരിക്കുന്ന വാർത്തകൾ ജനങ്ങളിൽ ഭീതി സൃഷ്ടിക്കുന്നു. കോവിഡിനുശേഷം കഴിഞ്ഞ …
സ്വന്തം ലേഖകൻ: വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ മോശമായി പെരുമാറി പ്രശ്‌നമുണ്ടാക്കിയാല്‍ സാഹചര്യം നിയന്ത്രിക്കുന്നതിന് വിമാനക്കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). വാക്കാലുള്ള ആശയവിനിമയവും അനുരഞ്ജന സമീപനങ്ങളും ഫലംകാണാതെ വന്നാല്‍ ആവശ്യമെങ്കില്‍ മോശമായി പെരുമാറുന്ന യാത്രക്കാരെ ക്യാമ്പിന്‍ ക്രൂ അംഗങ്ങള്‍ക്ക് കെട്ടിയിടാമെന്ന് ഡിജിസിഎ നിര്‍ദേശിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികരുടെ ദേഹത്ത് യാത്രക്കാരന്‍ …
സ്വന്തം ലേഖകൻ: വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ സഞ്ചരിക്കവെ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്ര അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ശങ്കര്‍ മിശ്ര ബെംഗളൂരുവിലാണെന്ന വിവരത്തെത്തുടര്‍ന്ന് ഒരുസംഘത്തെ ഡല്‍ഹി പോലീസ് കര്‍ണാടകയിലേക്ക് അയച്ചിരുന്നു. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും സാമൂഹിക മാധ്യമങ്ങള്‍ വഴി ഇയാള്‍ സുഹൃത്തുകളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. …
സ്വന്തം ലേഖകൻ: തൊഴിൽ തർക്കം രമ്യമായി പരിഹരിച്ചില്ലെങ്കിൽ തൊഴിലുടമയ്ക്കെതിരെ പരാതി നൽകാൻ തൊഴിലാളികൾക്ക് അവകാശമുണ്ടെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളിക്കെതിരെ തൊഴിലുടമയ്ക്കും പരാതി നൽകാം. ഇരുവരുടെയും പരാതി സ്വീകരിച്ച് എതിർകക്ഷിയോട് വിശദീകരണങ്ങൾ ചോദിച്ച് ഒത്തുതീർപ്പിനാണ് തൊഴിൽതർക്ക പരിഹാര സമിതി മുൻഗണന നൽകുക. വിട്ടുവീഴ്ചയ്ക്കു ഇരുകൂട്ടരും തയാറായില്ലെങ്കിൽ കേസ് ലേബർ കോടതിയിലേക്കു മാറ്റും. തൊഴിൽ തർക്ക പരിഹാര …