1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കമല വന്നാൽ ഇസ്രയേൽ ഇല്ലാതാകുമെന്ന് ട്രംപ്, ജനങ്ങളെ വിഭജിക്കുന്നുവെന്ന് കമല; തീപാറി ആദ്യ സംവാദം
കമല വന്നാൽ ഇസ്രയേൽ ഇല്ലാതാകുമെന്ന് ട്രംപ്, ജനങ്ങളെ വിഭജിക്കുന്നുവെന്ന് കമല; തീപാറി ആദ്യ സംവാദം
സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസും നേർക്കുനേർ. കമല പ്രസിഡന്റ് ആയാൽ അമേരിക്കയുടെ സഖ്യരാജ്യമായ ഇസ്രയേൽ ഇല്ലാതാകുമെന്ന് ട്രംപ് ആരോപിച്ചു. എന്നാൽ ട്രംപ് അമേരിക്കൻ ജനങ്ങളെ വിഭജിക്കുകയാണെന്ന് കമല തിരിച്ചടിച്ചു. ‘കമലാ ഹാരിസ് ഇസ്രയേലിനെ വെറുക്കുന്നു. അവർ പ്രസിഡന്റ് ആയാൽ ഇസ്രയേൽ രണ്ടുവർഷത്തിനുള്ളിൽ …
ഫാസ്ടാഗിനു പകരം ഒബിയു; സ്വകാര്യ വാഹനങ്ങൾക്ക് 20 കിലോമീറ്റർ വരെ ടോൾ വേണ്ട
ഫാസ്ടാഗിനു പകരം ഒബിയു; സ്വകാര്യ വാഹനങ്ങൾക്ക് 20 കിലോമീറ്റർ വരെ ടോൾ വേണ്ട
സ്വന്തം ലേഖകൻ: ടോൾ ബൂത്തുകളിലെ നീണ്ട ക്യൂവിന് വിരാമമിടാൻ ദേശീയപാത നിയമങ്ങളിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ. സ്വകാര്യ വാഹനങ്ങൾക്ക് ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ഇനി മുതല്‍ ടോൾ ബാധകമാവില്ല. ജിഎൻഎസ്എസ് (​ഗ്ലോബൽ നാവി​ഗേഷൻ സാറ്റലൈറ്റ് സിസ്റ്റം) സംവിധാനം നടപ്പാക്കുന്നതായി കേന്ദ്ര ​ഗതാഗതമന്ത്രാലയം വിജ്ഞാപനമിറക്കി. 2008-ലെ ദേശീയ പാത ഫീ ചട്ടത്തിലാണ് ഭേദ​ഗതി വരുത്തിയിരിക്കുന്നത്. പുതിയ …
തനിക്കെതിരായ പീഡന പരാതി ചതി, പിന്നിൽ സിനിമയിലുള്ളവർ തന്നെയെന്ന് സംശയം – നിവിൻ പോളി
തനിക്കെതിരായ പീഡന പരാതി ചതി, പിന്നിൽ സിനിമയിലുള്ളവർ തന്നെയെന്ന് സംശയം – നിവിൻ പോളി
സ്വന്തം ലേഖകൻ: തനിക്കെതിരായ ലൈം​ഗികാരോപണത്തിനു പിന്നിൽ ​ഗൂഢാലോചന സംശയിച്ച് നടൻ നിവിൻ പോളി. സിനിമയിൽനിന്നുള്ളവർ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിലാണ് നിവിൻ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നൽകിയത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ നടിമാരുൾപ്പെടെ നിരവധി പേർ നടന്മാർക്കും സംവിധായകർക്കുമെതിരെ …
അറിയാത്ത കാര്യങ്ങള്‍ ചെയ്ത് അഴിയെണ്ണരുത്; വിദേശത്ത് പോകുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ
അറിയാത്ത കാര്യങ്ങള്‍ ചെയ്ത് അഴിയെണ്ണരുത്; വിദേശത്ത് പോകുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ
സ്വന്തം ലേഖകൻ: വിദേശരാജ്യങ്ങളിലേക്ക് വിനോദസഞ്ചാരത്തിനായി പോവുക എന്നത് ഇന്ന് അത്ര അപൂര്‍വതയൊന്നുമല്ല. ഒരുകാലത്ത് പണക്കാര്‍ക്ക് മാത്രം സാധ്യമായിരുന്ന ഇത്തരം വിദേശ ടൂറുകള്‍ ഇന്ന് കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ പലരും ആദ്യമായാണ് വിദേശ യാത്രകള്‍ നടത്തുന്നതും. ചില കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കില്‍ വിദേശത്തേക്കുള്ള നമ്മുടെ വിനോദയാത്രകള്‍ ദുരിതയാത്രകളായി മാറും. വിദേശത്ത് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. …
ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് കുവൈത്ത്
ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: നിശ്ചിത സമയപരിധിക്കുള്ളില്‍ ബയോമെട്രിക് വിരലടയാളം പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെടുന്ന പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമുള്ള എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കി. പൗരന്മാര്‍ 2024 സെപ്റ്റംബര്‍ 30നകവും പ്രവാസികള്‍ക്ക് 2024 ഡിസംബര്‍ 31 നകവുമാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍ പബ്ലിക് പ്രോസിക്യൂഷനോ ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇന്‍വെസ്റ്റിഗേഷനോ പ്രത്യേക നിയന്ത്രണങ്ങള്‍ എന്തെങ്കിലും ഏര്‍പ്പെടുത്താത്ത …
2 വർഷത്തെ നിയമപോരാട്ടം; യുഎഇയിൽ വാഹനാപകടത്തി ൽ പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം
2 വർഷത്തെ നിയമപോരാട്ടം; യുഎഇയിൽ വാഹനാപകടത്തി ൽ പരിക്കേറ്റ മലയാളിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം
സ്വന്തം ലേഖകൻ: യുഎഇയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് ഒടുവില്‍ നഷ്ടപരിഹാരം ലഭിച്ചു. ഡെലിവറി ബോയിയായി ജോലിചെയ്യുകയായിരുന്ന മലപ്പുറം സ്വദേശിയായ ഷിഫിനാ(24)ണ് നഷ്ടപരിഹാരം ലഭിച്ചത്. 11.5 കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിച്ചത്. വിവധ ഘട്ടങ്ങളിലായി നടത്തിയ നിയമ പോരാട്ടത്തിൻ്റെ ഫലമായാണ് ഇത്രയും തുക നഷ്ടപരിഹാരമായി ലഭിച്ചത്. വാഹനാപകടത്തെ തുടര്‍ന്ന് 5 ദശലക്ഷം ദിര്‍ഹം നഷ്ടപരിഹാരം …
ആരാകും ലോകത്തെ ആദ്യ ട്രില്യണയര്‍; അപൂർവ നേട്ടത്തിനായി മസ്കും അദാനിയും
ആരാകും ലോകത്തെ ആദ്യ ട്രില്യണയര്‍; അപൂർവ നേട്ടത്തിനായി മസ്കും അദാനിയും
സ്വന്തം ലേഖകൻ: ആഗോളതലത്തിലെ അതിസമ്പന്നരുടെ സ്വത്തില്‍ വരും വര്‍ഷങ്ങളില്‍ വന്‍ കുതിപ്പുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ആദ്യ മഹാ കോടീശ്വരൻ (ട്രില്യണയർ) എന്ന ഖ്യാതി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് സ്വന്തമാക്കിയേക്കും. 2027 ഓടെ ഇലോണ്‍ മസ്‌ക് ഈ നേട്ടം കൈവരിക്കുമെന്ന് ‘ഇന്‍ഫോര്‍മ കണക്റ്റ് അക്കാദമി’ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യക്കാരനായ ഗൗതം അദാനി ഈ പട്ടികയില്‍ …
ശ്വാസകോശ അണുബാധ: വെന്റിലേറ്ററിലുള്ള സീതാറാം യെച്ചൂരിയുടെ നില അതീവഗുരുതരം
ശ്വാസകോശ അണുബാധ: വെന്റിലേറ്ററിലുള്ള സീതാറാം യെച്ചൂരിയുടെ നില അതീവഗുരുതരം
സ്വന്തം ലേഖകൻ: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവഗുരതരമായി തുടരുന്നു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ന്യൂഡല്‍ഹി എയിംസിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിക്കപ്പെട്ട യെച്ചൂരി കഴിഞ്ഞ നാലുദിവസമായി വെന്റിലേറ്ററില്‍ ചികിത്സയിലാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം യെച്ചൂരിയുടെ ആരോഗ്യനില അതീവസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നു സിപിഎം പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു. എഴുപത്തിരണ്ടുകാരനായ യെച്ചൂരി ന്യുമോണിയ ബാധയെത്തുടര്‍ന്ന് …
കുടുംബപ്രശ്‌നങ്ങള്‍ മുതല്‍ സാമ്പത്തികപ്രതിസന്ധി വരെ; കേരളത്തിലെ ആത്മഹത്യകൾ ഞെട്ടിക്കുന്ന നിലയിൽ
കുടുംബപ്രശ്‌നങ്ങള്‍ മുതല്‍ സാമ്പത്തികപ്രതിസന്ധി വരെ; കേരളത്തിലെ ആത്മഹത്യകൾ ഞെട്ടിക്കുന്ന നിലയിൽ
സ്വന്തം ലേഖകൻ: ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം. ആഗോളതലത്തില്‍ പൊതുസമൂഹാരോഗ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ആത്മഹത്യ. ആഗോളതലത്തില്‍ പ്രതിവര്‍ഷം ഏഴ് ലക്ഷത്തോളം പേരാണ് വിവിധ കാരണങ്ങളാല്‍ ജീവിതം അവസാനിപ്പിക്കുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ മുതല്‍ സാമ്പത്തിക പ്രതിസന്ധിവരെ ലോകവ്യാപകമായി ആത്മഹത്യകള്‍ക്കു വഴിവെയ്ക്കുന്നുണ്ട്. കേരളത്തില്‍നിന്ന് അടുത്തിടെ പുറത്തുവരുന്ന ആത്മഹത്യയുടെ കണക്കുകള്‍ നല്‍കുന്ന സൂചനകള്‍ വളരെ ഗുരുതരമാണ്. …
പരീക്ഷണത്തിനായി 400 തവണ വിജയകരമായി പറന്നു; ദുബായിയുടെ ആകാശത്ത് ഇനി പറക്കും ടാക്‌സികള്‍
പരീക്ഷണത്തിനായി 400 തവണ വിജയകരമായി പറന്നു; ദുബായിയുടെ ആകാശത്ത് ഇനി പറക്കും ടാക്‌സികള്‍
സ്വന്തം ലേഖകൻ: യാത്രാസേവനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി പറക്കും ടാക്‌സികള്‍ 400-ലേറെ തവണ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. യു.എ.ഇ. യില്‍ അടുത്ത വര്‍ഷം പറക്കും ടാക്സികള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ച്ചര്‍ ഏവിയേഷന്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. നൂതന യാത്രാസേവനങ്ങള്‍ നല്‍കാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടത്തുന്നത്. എയര്‍ ടാക്‌സിയുടെ ഭാരം, പ്രകടന നിലവാരം തുടങ്ങിയവ …