1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംഭവം പറക്കുന്നുണ്ടോ എന്ന് നോക്കാൻ പോയതാ! കോക്പിറ്റ് വിവാദത്തിൽ ഷൈനിൻ്റെ മറുപടി
സംഭവം പറക്കുന്നുണ്ടോ എന്ന് നോക്കാൻ പോയതാ! കോക്പിറ്റ് വിവാദത്തിൽ ഷൈനിൻ്റെ മറുപടി
സ്വന്തം ലേഖകൻ: വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽ കയറാൻ ശ്രമിച്ചതിന് നടൻ ഷൈൻ ടോം ചാക്കോയെ ദുബായ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച വാർത്ത ഈയിടെ എല്ലാവരും അറിഞ്ഞതാണ്. കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനേത്തുടർന്ന് ഷൈനിനെ വിമാനത്തിൽനിന്ന് ഇറക്കിവിടുകയായിരുന്നു. ഈ സംഭവത്തിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് ഷൈൻ. വിമാനം ഓടിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാൻ പോയതാണെന്ന് അദ്ദേഹം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കോക്പിറ്റ് …
വാഹനാപകടത്തില്‍ ഋഷഭ് പന്തിന് പരിക്ക്; കത്തിയ കാറിന്റെ ഗ്ലാസ് തകർത്ത് പുറത്തുവന്നു (വീഡിയോ)
വാഹനാപകടത്തില്‍ ഋഷഭ് പന്തിന് പരിക്ക്; കത്തിയ കാറിന്റെ ഗ്ലാസ് തകർത്ത് പുറത്തുവന്നു (വീഡിയോ)
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനു പരുക്കേറ്റ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അതിവേഗത്തിലെത്തിയ മെഴ്സിഡീസ് ബെൻസ് ജിഎൽഇ 43 കാർ ഡിവൈഡറിൽ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. കുടുംബത്തിനൊപ്പം പുതുവത്സരം ആഘോഷിക്കാൻ ഡൽഹിയിൽനിന്ന് ഉത്തരാഖണ്ഡിലെ റൂർക്കിയിലേക്കു വരുന്ന വഴിയാണ് അപകടം നടന്നത്. പന്ത് തന്നെയായിരുന്നു വാഹനം ഓടിച്ചത്. ഡ്രൈവിങ്ങിനിടെ …
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു; അന്ത്യം അഹമ്മദാബാദിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു; അന്ത്യം അഹമ്മദാബാദിൽ
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി (99) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച് സെന്ററിൽ ഇന്നു പുലർച്ചെ മൂന്നരയ്ക്കായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ബുധനാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുമെന്ന് അമ്മയെ അനുസ്മരിച്ച് …
എഡ്സൺ അരാന്റസ് ദൊ നാസിമെന്റോ ഇനി ഓർമ്മ; ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു
എഡ്സൺ അരാന്റസ് ദൊ നാസിമെന്റോ ഇനി ഓർമ്മ; ഫുട്ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു
സ്വന്തം ലേഖകൻ: ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ചികിൽസയിലായിരുന്നു ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ അഗ്രഗണ്യനാണ് പെലെ. തന്റെ ആദ്യ പ്രഫഷനൽ ക്ലബ്ബായ സാന്റോസിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്താണ് പെലെ ബ്രസീൽ ഫുട്ബോൾ ടീമിലേക്കെത്തിയത്. 1957 ജൂലൈ ഏഴിന് ആദ്യമായി …
ജനുവരി 1 മുതൽ ചൈനയട ക്കം 6 രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തുന്നവർക്ക് RTPCR നിർബന്ധം
ജനുവരി 1 മുതൽ ചൈനയട ക്കം 6 രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തുന്നവർക്ക് RTPCR നിർബന്ധം
സ്വന്തം ലേഖകൻ: കോവിഡ് രൂക്ഷമായ ആറു രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ചൈന, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‍ലാൻഡ്, ഹോങ്കോങ്, ജപ്പാൻ എന്നീ രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ജനുവരി ഒന്നു മുതൽ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. പുറപ്പെടുന്നതിനു മുമ്പായി യാത്രക്കാർ എയർ സുവിധ പോർട്ടലിർ രജിസ്റ്റർ ചെയ്യണമെന്നും …
രാജ്യത്ത് എവിടെയായാലും സ്വന്തം മണ്ഡലത്തില്‍ വോട്ട്; നിര്‍ണായക നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
രാജ്യത്ത് എവിടെയായാലും സ്വന്തം മണ്ഡലത്തില്‍ വോട്ട്; നിര്‍ണായക നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ
സ്വന്തം ലേഖകൻ: ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക് രാജ്യത്ത് എവിടെ നിന്നും വോട്ട് ചെയ്യാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുന്നു. വോട്ടിംഗ് മെഷനിനില്‍ പുതിയ സംവിധാനം ഒരുക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം. ജനുവരി 16ന് ചേരുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ …
ബഫർ സോൺ: സർവേ നമ്പർ ഉൾപ്പെടുത്തിയ ഭൂപടത്തിലും പിഴവുകൾ; പരാതി പ്രളയം
ബഫർ സോൺ: സർവേ നമ്പർ ഉൾപ്പെടുത്തിയ ഭൂപടത്തിലും പിഴവുകൾ; പരാതി പ്രളയം
സ്വന്തം ലേഖകൻ: ബഫര്‍സോണില്‍ സര്‍വെ നമ്പര്‍ ചേര്‍ത്ത പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഭൂപടം പ്രസിദ്ധീകരിച്ചത്. എന്നാല്‍ പുതിയ ഭൂപടത്തിലും പിഴവുകളുണ്ടെന്ന് ആക്ഷേപമുയര്‍ന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ജനങ്ങള്‍ക്കു ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് സര്‍വെ നമ്പര്‍ കൂടി ഉള്‍പ്പെടുത്തിയ പുതിയ ഭൂപടം ബുധനാഴ്ച സര്‍ക്കാര്‍ പുറത്തു വിട്ടത്. എന്നാല്‍ പുതിയ ഭൂപടത്തിലും പിശകുകളുണ്ടെന്നാണ് …
ലോകത്ത് പ്രതിവര്‍ഷം പാഴാവു ന്നത് 100 കോടി ടണ്‍ ഭക്ഷണ മെന്ന് യുഎന്‍; ഭക്ഷ്യമാലിന്യം പുതിയ പ്രതിസന്ധി
ലോകത്ത് പ്രതിവര്‍ഷം പാഴാവു ന്നത് 100 കോടി ടണ്‍ ഭക്ഷണ മെന്ന്  യുഎന്‍; ഭക്ഷ്യമാലിന്യം പുതിയ പ്രതിസന്ധി
സ്വന്തം ലേഖകൻ: ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ അളവും ഉപയോഗിക്കപ്പെടുന്ന ഭക്ഷണത്തിന്റെ അളവും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് യു.എന്നിന്റെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021 ലെ യുണൈറ്റഡ് നേഷന്‍സ് എന്‍വയണ്‍മെന്റ് പ്രോഗ്രാമിന്റെ ഫൂഡ് വേസ്റ്റ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പ്രകാരം, പ്രതിവര്‍ഷം 100 കോടി ടണ്‍ ഭക്ഷണസാധനങ്ങളാണ് പാഴാക്കിക്കളയുന്നത്. അതായത്, മൊത്തം ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്റെ മൂന്നിലൊരു ഭാഗം പാഴാവുകയോ …
കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കി കേന്ദ്രം; വിമാനത്താവളങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാം
കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കി കേന്ദ്രം; വിമാനത്താവളങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാം
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രം. തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകേണ്ടിവരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റൂട്ടുകളില്‍ യാത്ര ചെയ്യുന്ന 2 ശതമാനം യാത്രക്കാരെ ഇന്ത്യയിലെ വിമാനത്താവളത്തില്‍ റാന്‍ഡം സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ …
വിഷൻ 2030 പദ്ധതികളുമായി ഖത്തർ മുന്നോട്ട്; ആരോഗ്യ മേഖലയിൽ വൻ കുതിപ്പ്
വിഷൻ 2030 പദ്ധതികളുമായി ഖത്തർ മുന്നോട്ട്; ആരോഗ്യ മേഖലയിൽ വൻ കുതിപ്പ്
സ്വന്തം ലേഖകൻ: ഖത്തർ ദേശീയ പദ്ധതിയായ വിഷൻ 2030 ലക്ഷ്യമിട്ടുള്ള തന്ത്രപ്രധാന പദ്ധതികൾക്കനുസൃതമായി, ആരോഗ്യ മേഖലയിലും വൻ കുതിപ്പ് സൃഷ്ടിക്കുകയാണ് ഖത്തർ. ആരോഗ്യ മന്ത്രാലയവും പങ്കാളികളും നടത്തുന്ന തുടർശ്രമങ്ങളുടെ ഫലമായി ഈ വർഷവും രാജ്യത്തിന്റെ ആരോഗ്യ മേഖല വലിയ നേട്ടങ്ങൾക്കാണ് സാക്ഷ്യം വഹിച്ചതെന്ന് വാർഷിക റിപ്പോർട്ട് വിലയിരുത്തി. 2018-2022 ദേശീയ ആരോഗ്യ പദ്ധതിയുടെ 90 ശതമാനവും …