സ്വന്തം ലേഖകൻ: 51ാമത് ബഹ്റൈൻ ദേശീയ ദിനം വിപുലമായ പരിപാടികളോടെ രാജ്യമെങ്ങും ആഘോഷിച്ചു. കോവിഡ് മഹാമാരിയുടെ ഭീഷണിയിൽനിന്നും മോചിതമായ സാഹചര്യത്തിൽ വർധിച്ച ആവേശത്തോടെയാണ് ജനങ്ങൾ ആഘോഷങ്ങളിൽ പങ്കുചേർന്നത്. സഖീർ പാലസിൽ നടന്ന ദേശീയ ദിനാഘോഷത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സന്ദേശം നൽകി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ …
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും മികച്ച നഗരമായി പാരീസ് തിരഞ്ഞെടുക്കപ്പെട്ടു. ദുബായ് ആണ് മികച്ച രണ്ടാമത്തെ നഗരം. യുകെ ആസ്ഥാനമായുള്ള മാര്‍ക്കറ്റിങ് ഗവേഷണ സ്ഥാപനമായ യൂറോമോണിറ്ററാണ് ലോകത്തിലെ 100 നഗരങ്ങളുടെ പട്ടികയില്‍നിന്നും മികച്ച നഗരങ്ങളെ തിരഞ്ഞെടുത്തത്. വിനോദസഞ്ചാരനയങ്ങള്‍, അടിസ്ഥാന സൗകര്യം, ആരോഗ്യം, സുരക്ഷ, സാമ്പത്തികം, സുസ്ഥിരത എന്നിങ്ങനെ ആറ് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ആംസ്റ്റര്‍ഡാം, …
സ്വന്തം ലേഖകൻ: ‘സ്‌കൂള്‍ വിട്ടാല്‍ നേരേ പോകുക ബീഡി തെറുക്കാനാണ്. ഇരുട്ടുന്നതുവരെ ആ പണിയെടുക്കും. കോളേജില്‍ പഠിക്കുമ്പോള്‍ കല്‍പ്പണിക്കിറങ്ങി. സിമിന്റും മണ്ണും ചുമന്നിട്ടുണ്ട്. നിയമത്തിന് പഠിക്കുമ്പോള്‍ ഹോട്ടല്‍ കഴുകുന്ന ജോലി. പാതിരാത്രി വരെ നീളുന്ന അധ്വാനം. ഒന്നും വെറുതെയായില്ല…’ -അമേരിക്കയില്‍ ജില്ലാ ജഡ്ജിയായ സുരേന്ദ്രന്‍ കെ.പട്ടേലിന്റെ വൈകാരികപ്രസംഗത്തില്‍ അഭിഭാഷകരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ …
സ്വന്തം ലേഖകൻ: ഈ വർഷം നവംബർ 30 വരെ ഉപരിപഠനത്തിനു വിദേശരാജ്യങ്ങളിലേക്കു പോയതു 6.46 ലക്ഷം പേർ. കഴിഞ്ഞ 6 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ വർഷം 4.44 ലക്ഷമായിരുന്നു. വിദേശത്തു പഠിക്കാൻ പോകുന്നവരുടെ കൃത്യമായ കണക്കു കൈവശമില്ലെന്നു കേന്ദ്രസർക്കാർ വിശദീകരിക്കുന്നു. വീസ അപേക്ഷകളിൽ നിന്നും മറ്റും ശേഖരിച്ച വിവരങ്ങളാണു കേന്ദ്രം പാർലമെന്റിൽ സമർപ്പിച്ചത്. …
സ്വന്തം ലേഖകൻ: 2022 ഫിഫ ലോകകപ്പ് ഖത്തറിനോടനുബന്ധിച്ച് ഇതിനകം നടന്നുകൊണ്ടിരിക്കുന്ന നിരവധി പരിപാടികൾക്കൊപ്പം ഡിസംബർ 18 ന് ഖത്തറിന്റെ ദേശീയ ദിനം പ്രമാണിച്ച് കൂടുതൽ ആഘോഷ പരിപാടികൾക്കായി കത്താറയിലെ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ഒരുങ്ങുന്നു. ഡിസംബർ 14 മുതൽ 15 വരെ തുടർച്ചയായി രണ്ട് ദിവസം പ്രത്യേക പ്രകടനങ്ങളോടെ കത്താറ ദേശീയ ദിനം ആഘോഷിക്കും. തുടർന്ന് …
സ്വന്തം ലേഖകൻ: കുവെെറ്റിൽ സന്ദർശക വീസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. നടപടിക്രമങ്ങൾ അവസാനഘട്ടത്തിൽ എത്തി എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ പുറത്തുവിടുമെന്ന് കുവെെറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്ത് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പുതിയ വർഷം ആരംഭിക്കുമ്പോൾ അതിന്റെ തുടക്കത്തിൽ തന്നെ നിയമം …
സ്വന്തം ലേഖകൻ: 2020 -ല്‍ ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡില്‍ ‘പെയ്തി’റങ്ങിയത് 74 ടണ്‍ വരുന്ന മൈക്രോപ്ലാസ്റ്റിക്കെന്ന് റിപ്പോര്‍ട്ട്. എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്ന ജേണലില്‍ 2022 ഡിസംബര്‍ 12 ന് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് വിവരങ്ങളുള്ളത്. അഞ്ച് മില്ലിമീറ്ററില്‍ താഴെ വ്യാസമുള്ള പ്ലാസ്റ്റിക്ക് ശകലങ്ങളാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍. 30 ലക്ഷം പ്ലാസ്റ്റിക് കുപ്പികൾക്ക് സമാനമായ …
സ്വന്തം ലേഖകൻ: ഇത്തവണ ലോകകപ്പിൽ അച്ചടക്കം പാലിച്ച് ഇംഗ്ലണ്ട് ആരാധകർ. ചരിത്രത്തിലാദ്യമായി ഇംഗ്ലണ്ടിന്റെ ആരാധകർ അറസ്റ്റിലാകാത്ത ലോകകപ്പെന്ന ഖ്യാതിയും സ്വന്തം. ഖത്തർ ലോകകപ്പിൽ ഇതേവരെ ഇംഗ്ലണ്ടിന്റെയോ വെയിൽസിന്റെയോ ആരാധകരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് യുകെ ഫുട്ബോൾ പൊലീസിങ് യൂണിറ്റ് മേധാവി ചീഫ് കോൺസ്റ്റബിൾ മാർക്ക് റോബർട്ട് പറഞ്ഞു. ക്വാർട്ടറിൽ ഫ്രാൻസിനോടു തോറ്റ് ഇംഗ്ലണ്ട് പുറത്തായശേഷമുള്ള റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ടാണു …
സ്വന്തം ലേഖകൻ: 20 വര്‍ഷത്തിനുശേഷം KGF തുറക്കുന്നു! റോക്കി ഭായിയല്ല, കേന്ദ്ര സർക്കാർ!. 140 വർഷങ്ങത്തോളം പഴക്കമുള്ള ഈ സ്വർണ ഖനിയില്‍ വീണ്ടും ഖനനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. 2001 മാർച്ച് 31-ന് ആയിരുന്നു ഭാരത് ഗോൾഡ് മൈൻസ് എന്ന പൊതുമേഖലാ ഖനന കമ്പനി കെ.ജി.എഫിലെ പ്രവർത്തനം അവസാനിപ്പിച്ചത്. പ്രവർത്തനനഷ്ടം ഏറിയതോടെയായിരുന്നു ഖനിക്ക് പൂട്ടിടേണ്ടി …
സ്വന്തം ലേഖകൻ: കുവൈത്തില്‍ കാർ രജിസ്ട്രേഷൻ പുതുക്കുന്നതിന് മലിനീകരണ മുക്ത സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ പൂര്‍ത്തിയായതായി എൻവയോൺമെന്‍റ് പബ്ലിക് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ഇത് സംബന്ധമായ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ഇതോടെ കാര്‍ പാസിംഗ് പരിശോധനാ കേന്ദ്രങ്ങളിൽ ആഭ്യന്തര ഉദ്യോഗസ്ഥരോടൊപ്പം …