സ്വന്തം ലേഖകൻ: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തിരശ്ശീല വീണപ്പോൾ, കലാകിരീടം സ്വന്തമാക്കി കോഴിക്കോട്. 945 പോയിന്റോടെയാണ് കോഴിക്കോടിന്റെ കിരീട നേട്ടം. 925 പോയന്റോടെ കണ്ണൂരും പാലക്കാടും രണ്ടാംസ്ഥാനത്താണ്. ആലപ്പുഴയിൽ കൈവിട്ട കലാകിരീടമാണ് ഇക്കുറി കോഴിക്കോട് തിരിച്ചുപിടിച്ചത്. കോഴിക്കോട്ട് ജനുവരി മൂന്നുമുതൽ ഏഴുവരെ 24 വേദികളിലായി നടന്ന മത്സരങ്ങളിൽ 14,000 ത്തോളം കുട്ടികളാണ് മാറ്റുരച്ചത്. കലോത്സവത്തിന് …
സ്വന്തം ലേഖകൻ: കോവിഡ് രോഗമുക്തി നേടിയവരിൽ ഹൃദയാഘാതങ്ങൾ വർധിക്കുന്നുവെന്നത് പഠനത്തിന് വിധേയമാക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം. ആർ.). ഹൃദ്രോഗത്തിന് കോവിഡ് കാരണമാകുന്നുവെന്ന പഠനറിപ്പോർട്ടുകളുടെയും രാജ്യത്ത് അമ്പതിനുതാഴെ പ്രായമുള്ളവരിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയാഘാത മരണങ്ങളുടെയും അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് സാമൂഹിമാധ്യമങ്ങളിലുൾപ്പടെ പ്രചരിക്കുന്ന വാർത്തകൾ ജനങ്ങളിൽ ഭീതി സൃഷ്ടിക്കുന്നു. കോവിഡിനുശേഷം കഴിഞ്ഞ …
സ്വന്തം ലേഖകൻ: വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ മോശമായി പെരുമാറി പ്രശ്‌നമുണ്ടാക്കിയാല്‍ സാഹചര്യം നിയന്ത്രിക്കുന്നതിന് വിമാനക്കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). വാക്കാലുള്ള ആശയവിനിമയവും അനുരഞ്ജന സമീപനങ്ങളും ഫലംകാണാതെ വന്നാല്‍ ആവശ്യമെങ്കില്‍ മോശമായി പെരുമാറുന്ന യാത്രക്കാരെ ക്യാമ്പിന്‍ ക്രൂ അംഗങ്ങള്‍ക്ക് കെട്ടിയിടാമെന്ന് ഡിജിസിഎ നിര്‍ദേശിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികരുടെ ദേഹത്ത് യാത്രക്കാരന്‍ …
സ്വന്തം ലേഖകൻ: വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ സഞ്ചരിക്കവെ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്ര അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ശങ്കര്‍ മിശ്ര ബെംഗളൂരുവിലാണെന്ന വിവരത്തെത്തുടര്‍ന്ന് ഒരുസംഘത്തെ ഡല്‍ഹി പോലീസ് കര്‍ണാടകയിലേക്ക് അയച്ചിരുന്നു. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും സാമൂഹിക മാധ്യമങ്ങള്‍ വഴി ഇയാള്‍ സുഹൃത്തുകളുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. …
സ്വന്തം ലേഖകൻ: തൊഴിൽ തർക്കം രമ്യമായി പരിഹരിച്ചില്ലെങ്കിൽ തൊഴിലുടമയ്ക്കെതിരെ പരാതി നൽകാൻ തൊഴിലാളികൾക്ക് അവകാശമുണ്ടെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളിക്കെതിരെ തൊഴിലുടമയ്ക്കും പരാതി നൽകാം. ഇരുവരുടെയും പരാതി സ്വീകരിച്ച് എതിർകക്ഷിയോട് വിശദീകരണങ്ങൾ ചോദിച്ച് ഒത്തുതീർപ്പിനാണ് തൊഴിൽതർക്ക പരിഹാര സമിതി മുൻഗണന നൽകുക. വിട്ടുവീഴ്ചയ്ക്കു ഇരുകൂട്ടരും തയാറായില്ലെങ്കിൽ കേസ് ലേബർ കോടതിയിലേക്കു മാറ്റും. തൊഴിൽ തർക്ക പരിഹാര …
സ്വന്തം ലേഖകൻ: യുഎഇയില്‍ സന്ദര്‍ശക വീസയില്‍ ദുബായില്‍ എത്തിയവരുടെ വീസാ കാലാവധി കഴിഞ്ഞാല്‍ പിഴ മാത്രം അടച്ചാല്‍ പോരാ. ഇതിനുപുറമെ രാജ്യം വിടാന്‍ ഔട്ട് പാസും വാങ്ങണം. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍റ് ഫോറിനേഴ്സ് അഫയേഴ്സിലെ കസ്റ്റമര്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളങ്ങളില്‍ നിന്നോ അല്ലെങ്കില്‍ കര അതിര്‍ത്തി പോയിന്‍റുകളിലെ എമിഗ്രേഷന്‍ …
സ്വന്തം ലേഖകൻ: പ്രധാന ആശുപത്രികളുടെ വിപുലീകരണവും രാജ്യത്തെ വർധിച്ച മെഡിക്കൽ സേവനങ്ങളിലെ ആവശ്യകതയും കണക്കിലെടുത്ത് വരുംനാളുകളിലും വിദേശികളെ കൂടുതല്‍ നിയമിക്കേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി പറഞ്ഞു. രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നിലവിൽ ജോലിചെയ്യുന്നത് 38,549 വിദേശികളാണെന്നും അദ്ദേഹം വ്യക്തമാക്കി. യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് വിദേശി നിയമനത്തിന് അനുമതി നൽകിയതെന്നും …
സ്വന്തം ലേഖകൻ: അനധികൃതമായി ട്യൂഷൻ നടത്തുന്ന വിദേശികൾക്കെതിരെ ശക്തമായ നടപടികൾക്കൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്ത് ലൈസൻസില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്ററുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അനധികൃതമായി ട്യൂഷൻ നടത്തുന്നവരെ പിടികൂടിയാല്‍ നാടുകടത്തല്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പ്രാദേശിക പത്രമായ അൽ ഖബാസ് റിപ്പോർട്ട് ചെയ്തു. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങളുടെ …
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ പ്രതി ശങ്കര്‍ മിശ്ര പരാതിക്കാരിയോട് മാപ്പപേക്ഷിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. സംഭവദിവസം വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ പരാതിക്കാരിയുടെ അടുത്തേക്ക് വന്ന ശങ്കര്‍ മിശ്ര, തനിക്ക് കുടുംബമുണ്ടെന്നും വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കരുതെന്നും ആവശ്യപ്പെട്ട് കരഞ്ഞുവെന്നും നേരത്തെ പരാതിക്കാരി എയര്‍ ഇന്ത്യയ്ക്ക് …
സ്വന്തം ലേഖകൻ: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് രാജ്യത്തിന്റെ ഭരണ ഏറ്റെടുത്തതിന്റെ മൂന്നാം വാർഷികമാണ് ജനുവരി 12ന്. ഇത് പ്രമാണിച്ച് രാജ്യത്ത് ജനുവരി 12ന് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ് രാജാവ്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. രാജ്യത്തെ ഏതെല്ലാം സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും എന്ന …