സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധി ആരോപിച്ച് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ കൈക്കൊണ്ടുവരികയാണ് ടെക് ഭീമനായ ആമസോണ്‍. ഇരുപതിനായിരത്തോളം ജീവനക്കാരെ കമ്പനി പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ 10,000 ജീവനക്കാരെ ആമസോണ്‍ ഒഴിവാക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കരുതിയിരുന്നതിലും ഇരട്ടിയാളുകള്‍ക്ക് ജോലി നഷ്ടമാകും. വിതരണശൃഖലയുമായി ബന്ധപ്പെട്ട് ജോലിയെടുക്കുന്നവര്‍, ടെക്‌നിക്കല്‍ സ്റ്റാഫുകള്‍, മുതിര്‍ന്ന …
സ്വന്തം ലേഖകൻ: കപ്രശസ്ത ഫ്രഞ്ച് എഴുത്തുകാരന്‍ ഡൊമിനിക് ലാപിയര്‍(91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു മരണം. ഇന്ത്യയെക്കുറിച്ചെഴുതാന്‍ പ്രത്യേക അഭിനിവേശം പ്രകടിപ്പിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അവലംബിച്ച് ലാറി കോളിന്‍സുമായി ചേര്‍ന്ന് ലാപിയര്‍ രചിച്ച ‘സ്വാതന്ത്യം അര്‍ധരാത്രിയില്‍’, കൊല്‍ക്കത്തയിലെ ജീവിതത്തെക്കുറിച്ച് പറയുന്ന ‘സിറ്റി ഓഫ് ജോയ്’ എന്നീ പുസ്തകങ്ങള്‍ വലിയ പ്രശസ്തി നേടി. ‘ഈസ് …
സ്വന്തം ലേഖകൻ: നല്ല ശമ്പളത്തിൽ ഏതെങ്കിലും സ്ഥാപനത്തിൽ ജോലി കിട്ടുക എന്നതാണ് എല്ലാവരുടെയും സ്വപ്‌നം. ജോലി കിട്ടിയാലോ ചെയ്യുന്ന ജോലിക്ക് അനുസരിച്ച് ശമ്പളം ലഭിക്കുന്നില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. എന്നാൽ ഒരു ജോലിയും ചെയ്യിപ്പിക്കാതെ തനിക്ക് വെറുതെ ശമ്പളം നൽകുന്നെന്ന് ആരോപിച്ച് ആരെങ്കിലും പരാതി പറയുന്നത് കേട്ടിട്ടുണ്ടോ..എന്നാൽ തൊഴിലുടമക്കെതിരെ അത്തരത്തിലൊരു പരാതിയുമായി എത്തിയിരിക്കുകയാണ് ഐറിഷുകാരനായ ജീവനക്കാരൻ. ഐറിഷ് …
സ്വന്തം ലേഖകൻ: കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി നാളെ. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 2018- ല്‍ നടന്ന കൊലപാതകത്തില്‍ തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരാണ് പ്രതികള്‍. ഇവർ കുറ്റക്കാരാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. എന്നാല്‍ പ്രതികളുടെ കുറഞ്ഞ പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് …
സ്വന്തം ലേഖകൻ: ചെങ്കണ്ണ് കാരണം കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്കുള്ള കുടുംബത്തിന് വിമാനയാത്ര മുടങ്ങി. ശനിയാഴ്ച രാവിലെയാണ് സംഭവം. എയർപോർട്ടിലെത്തിയ ഇവരെ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതുമൂലം ഡോക്ടർ പരിശോധിക്കുകയും യാത്രചെയ്യാൻ സാധിക്കുകയില്ലെന്ന് അറിയിക്കുകയുമായിരുന്നു. മലപ്പുറം തിരൂർ നിറമരുതൂരിൽനിന്നുള്ള ഭർത്താവും ഭാര്യയും മകളുമടങ്ങുന്ന കുടുംബം ഇതോടെ തിരികെ പോയി. ഭാര്യക്കും മകൾക്കും കണ്ണിൽ അസുഖമുണ്ടായിരുന്നു. ഇവർക്ക് യാത്രാതടസ്സം അറിയിച്ചതോടെ ഭർത്താവും …
സ്വന്തം ലേഖകൻ: ലോകത്തിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഡ്രൈവർലെസ് പാർക്കിംഗ് അവതരിപ്പിക്കുകയാണ് ലക്ഷ്വറി വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ്. ജർമനിയിലെ ജെർലിംഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു മൾട്ടിനാഷണൽ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി കമ്പനിയായ ബോഷുമായി ചേർന്നാണ് മെർസിഡീസ് ഈ നേട്ടത്തിലേക്ക് ചുവടുവെച്ചിരിക്കുന്നത്. എന്നാൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നാകും പലരുടേയും മനസിലെത്തുന്ന ആദ്യ ചോദ്യം. ജർമനിയിലെ സ്റ്റട്ട്ഗാർട്ടിലുള്ള മെർസിഡീസ് …
സ്വന്തം ലേഖകൻ: മാസങ്ങള്‍ക്ക് മുമ്പ് ലോകകപ്പ് ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനിയും സ്‌പെയ്‌നും ഒപ്പം ജപ്പാനും കോസ്റ്ററീക്കയും അടങ്ങിയ ഇ ഗ്രൂപ്പിന് മരണ ഗ്രൂപ്പെന്ന വിശേഷണം ലഭിച്ചപ്പോള്‍ പലരും അതത്ര കാര്യമാക്കിയില്ല. എന്നാല്‍ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതോടെ ആ വിശേഷണം അച്ചട്ടായിരിക്കുകയാണ് അതിന് കാരണമായതോ ജപ്പാനും. ജർമനിയും സ്പെയിനും ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്നു ഒന്നാം …
സ്വന്തം ലേഖകൻ: ബാല്യകാല സുഹൃത്തായ യുവാവിനെ വിവാഹം കഴിച്ച് ഐ.ടി എന്‍ജിനിയര്‍മാരായ ഇരട്ടകള്‍. മഹാരാഷ്ട്രയിലെ സോളാപൂരിലാണ് സംഭവം. പിങ്കി, റിങ്കി എന്നീ യുവതികളാണ് അത്യപൂര്‍വമായ തീരുമാനമെടുത്തത്. സോളാപുറിലെ അക്ലുജ് ഗ്രാമത്തിലാണ് വിവാഹചടങ്ങ് നടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ബാല്യകാല സുഹൃത്തായ അതുലിനെയാണ് ഇരുവരും വിവാഹം കഴിച്ചത്. പെണ്‍കുട്ടികളും അമ്മയും അസുഖം …
സ്വന്തം ലേഖകൻ: വ്യോമയാന സുരക്ഷാ റാങ്കിങ്ങില്‍ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യ. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സമഗ്ര സുരക്ഷാ ഓഡിറ്റില്‍ 48-ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. ചൈന, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളെയടക്കം പിന്തള്ളിയാണ് നേട്ടം. ചരിത്രത്തിലെ ഏറ്റവും കൂടിയ സ്‌കോറാണ് ഇന്ത്യ നേടിയിരിക്കുന്നത്. അവസാനം ഓഡിറ്റ് നടന്ന 2018ല്‍ 69.95 ശതമാനമായിരുന്ന സ്‌കോര്‍ നാലു …
സ്വന്തം ലേഖകൻ: പ്രമുഖ നടൻ കൊച്ചുപ്രേമൻ (കെ.എസ്. പ്രേംകുമാർ– 68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിനിമയിൽ വരുന്നതിനു മുൻപു നാടകത്തിൽ സജീവമായിരുന്നു. സീരിയലിലും അഭിനയിച്ചിട്ടുണ്ട്. തമാശ റോളുകളിലും ക്യാരക്ടർ റോളുകളിലും കയ്യടി നേടി. തിരുവനന്തപുരം ജില്ലയിലെ പേയാടാണ് ജനനം. പേയാട് സർക്കാർ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. …