സ്വന്തം ലേഖകൻ: വലതുവിങ്ങിലൂടെ നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിൽ ജെറോം എംബെകെലി ബോക്സിന്റെ മധ്യഭാഗത്തേക്ക് ഉയർത്തിയ ക്രോസിൽ നിന്നായിരുന്നു ഇൻജറി ടൈമിന്റെ മൂന്നാം മിനിറ്റിൽ വിൻസന്റ് അബൂബക്കറിന്റെ ഹെഡർ ഗോൾ(1–0). 2002നു ശേഷം ലോകകപ്പിൽ കാമറൂൺ നേടുന്ന ആദ്യ ജയം. ജയിച്ചാലും പുറത്താണെന്ന ബോധ്യം ഉള്ളതിനാൽ ചട്ടം ലംഘിച്ച് അഭിമാന നിമിഷം ജഴ്സി ഊരിയായിരുന്നു ക്യാപ്റ്റൻ വിൻസന്റ് …
സ്വന്തം ലേഖകൻ: കാത്തിരുന്ന് ലഭിച്ച കണ്ണൂർ എയർപോർട്ട് ഫലപ്രദമായി ഉപയോഗിക്കാനാവാതെ പ്രവാസികൾ. വിമാനസർവീസുകളുടെ അപര്യാപ്തതയും അമിത ടിക്കററ് നിരക്കുമാണ് പ്രവാസികളെ കണ്ണൂർ എയർപോർട്ടിലൂടെയുളള യാത്രയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മാത്രമാണ് അന്താരാഷ്ട്ര വിമാനസർവീസുകളുളളത് . എന്നാൽ ഈ സെക്ടറിലെ യാത്ര പ്രവാസികൾക്ക് കാര്യക്ഷമമായി ഉപയോഗിക്കാനാവുന്നില്ല എന്നതാണ് സത്യം. അമിത …
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരി, റഷ്യ-യുക്രൈന്‍ യുദ്ധം എന്നിവ മൂലം ജീവിതച്ചെലവുകള്‍ കുത്തനെ ഉയരുമ്പോഴും ചില വികസിത രാജ്യങ്ങളേക്കാള്‍ നന്നായി ഇന്ത്യ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ബ്രിട്ടണ്‍, ജര്‍മനി തുടങ്ങിയ വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് എസ്ബിഐ റിസര്‍ച്ച് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വിലക്കയറ്റത്തിന്റേയും അനിശ്ചിതത്വത്തിന്റേയും നാളുകളില്‍ ഇന്ത്യ ഒരു മരുപ്പച്ചയായി …
സ്വന്തം ലേഖകൻ: ജിദ്ദ-കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. വിമാനത്തിലെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടര്‍ന്നാണ് നടപടി. കോഴിക്കോട് ഇറങ്ങേണ്ട വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. യാത്രക്കാരും ജീവനക്കാരുമുള്‍പ്പടെ 197 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. സമീപത്തെ ആശുപത്രികളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ ജിദ്ദയില്‍ നിന്നു പുറപ്പെട്ട …
സ്വന്തം ലേഖകൻ: രാജ്യത്ത് പുതിയ സ്വദേശിവൽക്കരണ പദ്ധതി പ്രഖ്യാപിച്ചു. സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ഒരു ലക്ഷത്തി എഴുപതിനായിരം തൊഴിവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ പദ്ധതി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനമാക്കി കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വകാര്യ മേഖലയിൽ 1,70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ‘തൗതീൻ 2’ എന്ന പദ്ധതിയാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. വ്യവസായ …
സ്വന്തം ലേഖകൻ: ക്രിസ്മസ്, പുതുവത്സര സീസൺ ആരംഭിച്ചതോടെ ആകാശക്കൊള്ളയുമായി വിമാനക്കമ്പനികൾ. ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്ക് ശൈത്യകാല അവധി ഈ മാസം പത്തിനുശേഷം ആരംഭിക്കുന്നതിനാൽ നിരവധി കുടുംബങ്ങളാണ് നാട്ടിലേക്ക് പറക്കാനിരിക്കുന്നത്.ക്രിസ്മസ്, നവവത്സര ആഘോഷങ്ങൾക്കായി നാട്ടിൽ പോവുന്നവരും നിരവധിയാണ്. മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമല സന്ദർശനത്തിനായി മാലയിട്ടവരും നിരവധിയാണ്. ഇതോക്കെ മുന്നിൽക്കണ്ടാണ് വിമാനക്കമ്പനികൾ കൊല്ലുന്ന നിരക്കുമായി രംഗത്തെത്തിയിരിക്കുന്നത്. ബജറ്റ് വിമാനക്കമ്പനികൾ …
സ്വന്തം ലേഖകൻ: കുവൈത്തിലെയും ഖത്തറിലെയും പൗരന്മാർക്ക് ഷെങ്കൻ വിസ അനുവദിക്കുന്ന കാര്യത്തിൽ യൂറോപ്യൻ പാർലമെന്റ് കമ്മിറ്റി അംഗീകാരം. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ യൂറോപ്യൻ പാർലമെന്റിന്റെ പൗരസ്വാതന്ത്ര്യം, നീതിന്യായം, ആഭ്യന്തര കാര്യങ്ങൾ എന്നിവ സംബന്ധിച്ച കമ്മിറ്റി ഇരുരാജ്യങ്ങൾക്കും അനുകൂലമായി വോട്ടുചെയ്തു. 42 വോട്ടുകളുടെ പിന്തുണയോടെയാണ് അംഗീകാരം. 16 എതിർവോട്ടുകളും രേഖപ്പെടുത്തി. ഷെങ്കൻ വിസ സൗകര്യം ലഭിക്കുന്നതോടെ വിവിധ …
സ്വന്തം ലേഖകൻ: ഇമിഗ്രേഷൻ ക്ലിയറൻസിനും ഓൺ അറൈവൽ വീസയ്ക്കുമായി ബാങ്കോക്ക് വിമാനത്താവളത്തില്‍ ഈയിടെയായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടുത്തെ തിരക്കിനെക്കുറിച്ചുള്ള പരാതികള്‍ ഈയിടെയായി സോഷ്യല്‍ മീഡിയയിലും മറ്റും നിറഞ്ഞിരുന്നു. നീണ്ട ക്യൂ ഒഴിവാക്കാനായി പുതിയ സംവിധാനം ഒരുക്കുകയാണ് ഇന്ത്യയിലെ തായ്‌ലൻഡ് എംബസി. ഇന്ത്യൻ യാത്രക്കാർക്ക് ഇനിമുതല്‍ എംബസിയിൽ നിന്നോ കോൺസുലേറ്റിൽ നിന്നോ തായ്‌ലൻഡ് വീസ ലഭിക്കുമെന്ന് …
സ്വന്തം ലേഖകൻ: 2023 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും എന്ന് എസ് ആന്റ് പി ഗ്ലോബലും മോര്‍ഗന്‍ സ്റ്റാന്‍ലിയും. ജപ്പാനേയും ജര്‍മനിയേയും പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടകം കൈവരിക്കുക. നിലവില്‍ ജപ്പാനും ജര്‍മമനിക്കും പിന്നില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. അടുത്തിടെയാണ് ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ആറാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് …
സ്വന്തം ലേഖകൻ: വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടികള്‍ കര്‍ക്കശമാക്കാനുള്ള തീരുമാനവുമായി കുവൈത്ത്. വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ കിംവതന്തികള്‍ പ്രചരിപ്പിക്കുകയും ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും രാജ്യത്ത് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ഇവയ്‌ക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ അധികൃതര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് അല്‍ ഖബസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ജനങ്ങള്‍ക്കിടയില്‍ തെറ്റായതും തെറ്റിദ്ധാരണ …