സ്വന്തം ലേഖകൻ: സാമ്പത്തിക ഇടപാടുകൾ കൂടുതൽ വേഗത്തിലാക്കി കുവൈത്തില്‍ ‘ആപ്പിൾ പേ’ സേവനം സജീവമാക്കുന്നു. ഡിസംബർ ഏഴുമുതൽ രാജ്യത്ത് ‘ആപ്പിൾ പേ’ സേവനം ഔദ്യോഗികമായി ആരംഭിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ആപ്പിൾ ഫോൺ, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്കു ഇതോടെ സാമ്പത്തിക കൈമാറ്റം എളുപ്പമാകും. നേരിട്ട് പണമിടപാടുകൾ നടത്താൻ സൗകര്യം ഒരുക്കുന്ന ആപ്പിൾ ഉപകരണങ്ങൾക്കായുള്ള സാങ്കേതികവിദ്യയാണ് ആപ്പിള്‍ പേ. …
സ്വന്തം ലേഖകൻ: വിനീഷ്യസ് ജൂനിയര്‍ നല്‍കിയ ആ പാസ് കാലുകൊണ്ട് തട്ടിയുയര്‍ത്തി വായുവിലേക്ക് ചെരിഞ്ഞ് റിച്ചാര്‍ലിസന്‍ തൊടുത്തുവിട്ട ബൈസൈക്കിള്‍ കിക്ക് ലക്ഷ്യം കണ്ടപ്പോള്‍ പിറന്നത് ഖത്തർ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും മനോഹരമായ ഗോള്‍. നിങ്ങള്‍ ഒരു ബ്രസീല്‍ ആരാധകന്‍ അല്ലെങ്കില്‍പ്പോലും ആ ഗോള്‍ ആഘോഷിക്കും. സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും റിച്ചാര്‍ലിസന്റെ ഗോള്‍ ആവര്‍ത്തിച്ച് കാണുകയാണ് ആരാധകര്‍. ഇതേ …
സ്വന്തം ലേഖകൻ: മറ്റ് രാജ്യങ്ങളുടെ എംബസികളും നയതന്ത്രജ്ഞരും ഇന്ത്യയിലുണ്ട്. എന്നാല്‍ അവരുടെ യാത്ര എങ്ങനെയായിരിക്കും. ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ഇതിനായി അവര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള വനിതാ നയതന്ത്രജ്ഞര്‍ ഈ ശീലങ്ങളെല്ലാം മാറ്റിയിരിക്കുകയാണ്. നാല് അതിപ്രശസ്ത നയതന്ത്രജ്ഞര്‍ ഇന്ത്യയില്‍ സ്വന്തമായി ഓട്ടോറിക്ഷ വാങ്ങിയിരിക്കുകയാണ്. ഓഫീസിലേക്കുള്ള ഇവരുടെ യാത്രയെല്ലാം ഈ വാഹനങ്ങളിലൂടെയാണ്. ഇതിന്റെ ദൃശ്യങ്ങളും ഇവര്‍ …
സ്വന്തം ലേഖകൻ: മെറ്റാവേഴ്‌സ് എന്ന സ്വപ്‌നവുമായി ഇറങ്ങിയ ഫെയ്സ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് അടുത്ത വര്‍ഷം മേധാവി സ്ഥാനം രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ട്. മെറ്റാവേഴ്‌സിനായി മെറ്റാ കമ്പനിയുടെ പണം ഇറക്കിയത് നിക്ഷേപകരുടെ കടുത്ത രോഷത്തിന് ഇടവരുത്തിയിരുന്നു. ഇതുവരെ 3600 കോടി ഡോളറാണ് മെറ്റാവേഴ്‌സിനായി ചെലവിട്ടത്. അടുത്ത ഓരോ വര്‍ഷവും 1000 കോടി ഡോളർ വീതം വേണമെന്നാണ് കണക്കുകൂട്ടല്‍. …
സ്വന്തം ലേഖകൻ: ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പഞ്ചാബ് സ്വദേശിയെ ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയശേഷം ഇയാളെ ഓസ്‌ട്രേലിയയ്ക്ക് കൈമാറാനുള്ള നടപടികള്‍ തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു. ഓസ്ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡില്‍ 2018-ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഫാര്‍മസി ജീവനക്കാരിയായ ഇരുപത്തിനാലുകാരിയെ വാന്‍ഗെറ്റി ബീച്ചില്‍വെച്ച്, രാജ്വിന്ദര്‍ സിങ് കൊലപ്പെടുത്തുകയായിരുന്നു. രണ്ടുദിവസത്തിനു ശേഷം ഭാര്യയെയും മക്കളെയും ജോലിയും ഉപേക്ഷിച്ച് …
സ്വന്തം ലേഖകൻ: ഒരു ഭാഗത്ത് സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പിലാക്കുമ്പോഴും തൊഴില്‍ മേഖലയില്‍ നിന്ന് പുറത്തുകടക്കുന്ന സൗദി പൗരന്‍മാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ മേഖലാ ജോലികളില്‍ നിന്നാണ് കൂടുതല്‍ പേരും ഒഴിവാകുന്നതെന്ന് സൗദി ഗസറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2022 വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ജോലി ഉപേക്ഷിച്ച സൗദികളുടെ ആകെ എണ്ണം 153,347 പുരുഷന്മാരും …
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ ആശുപത്രികളിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസികളുടെ പ്രസവവുമായി ബന്ധപ്പെട്ട ഫീസുകള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളുമായി ആരോഗ്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് മന്ത്രാലയം ഇത് നടപ്പിലാക്കാനുള്ള നടപടികളുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. കുവൈത്തിലെ മെറ്റേണിറ്റി ഹോസ്പിറ്റലില്‍ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്നാണ് …
സ്വന്തം ലേഖകൻ: ദുൽഖർ സൽമാനു നിക്ഷേപമുള്ള ഇലക്ട്രിക് ബൈക്ക് കമ്പനി അൾട്രാവയലറ്റ് ഓട്ടമോട്ടീവിന്റെ ആദ്യ ബൈക്ക് എഫ് 77 വിപണിയിൽ. ഒർജിനൽ, റെക്കോൺ എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന ബൈക്കിന്റെ വില യഥാക്രമം 3.80 ലക്ഷം രൂപയും 4.55 ലക്ഷം രൂപയുമാണ്. ഇതു കൂടാതെ എഫ് 77 ന്റെ പ്രത്യേക പതിപ്പും കമ്പനി പുറത്തിറക്കി. 77 എണ്ണം …
സ്വന്തം ലേഖകൻ: ചൈനയില്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിക്കുന്നതിനാല്‍ ഇന്ത്യയിലെ നിര്‍മാണശാലയില്‍ നാലിരട്ടി ജോലിക്കാരെ എടുക്കാന്‍ ഫോക്‌സ്‌കോണ്‍ തീരുമാനിച്ചെന്ന് ബ്ലൂംബര്‍ഗ്. ആപ്പിളിനായി ഐഫോണ്‍ നിര്‍മിച്ചു നല്‍കുന്ന ഏറ്റവും വലിയ കരാര്‍ കമ്പനിയായ ഫോക്‌സ്‌കോണിന്റെ ചൈനയിലെ നിര്‍മാണശാലയിലാണ് ജോലിക്കാര്‍ കലാപം അഴിച്ചുവിട്ടത്. ഷെങ്ഷൗവിലുള്ള ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാണ ഫാക്ടറിയിലാണ് സമരം. ഞങ്ങളുടെ ശമ്പളം തരൂ എന്നു …
സ്വന്തം ലേഖകൻ: 2022-23 അധ്യയന വര്‍ഷത്തിലെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍ച്ച് ഒന്‍പതിന് ആരംഭിക്കും. മാര്‍ച്ച് 29-ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷ ക്രമീകരണം. എസ്എസ്എല്‍സി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിനാണ് തുടങ്ങുക. മേയ് പത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 70 മൂല്യനിര്‍ണയ ക്യാമ്പുകളായിരിക്കും ഇത്തവണ. നാലരലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഇത്തവണ …