സ്വന്തം ലേഖകൻ: നാല് കുവൈത്ത് പൗരന്‍മാരും പാകിസ്താന്‍, സിറിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും അടക്കം ഏഴു പേരെ കുവൈത്ത് പബ്ലിക് പ്രൊസിക്യൂഷന്റെ നേതൃത്വത്തില്‍ വധശിക്ഷ നടപ്പിലാക്കി. നേരത്തേ വിവിധ കോടതികളിലായി വധിശിക്ഷവരുടെ അപ്പീല്‍ സെസേഷന്‍ കോടതികള്‍ തള്ളിയതിനെ തുടര്‍ന്നാണ് കുവൈത്ത് അമീര്‍ നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ അനുമതിയോടെ ഏഴ് …
സ്വന്തം ലേഖകൻ: ജൂലൈ 21 2022. ബ്രിട്ടീഷ് ദിനപത്രം ‘ദി ഗാർഡിയൻ’ പ്രസിദ്ധീകരിച്ച ഒരു വാർത്ത ഇങ്ങനെ ”ലോകകപ്പിന് തയ്യാറെടുക്കുന്നതിനിടെ 29 നായ്ക്കളെ വെടിവെച്ചുകൊന്ന സംഭവത്തിൽ ഖത്തറിൽ രോഷം പുകയുന്നു’. ഒരു ബന്ധവുമില്ലാത്ത രണ്ടുസംഭവങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു തലക്കെട്ടാണിത്. 29 നായ്ക്കളെ കൊന്ന ക്രൂരകൃത്യമാണോ അതോ 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്താണ് സംഭവമെന്നതാണോ പ്രശ്നമെന്ന് …
സ്വന്തം ലേഖകൻ: ക്രിസ്തുമസ് സീസണ്‍ എത്തിയതോടെ വീണ്ടും യാത്രക്കാരെ കൊള്ളയചിച്ച് വിമാനക്കമ്പനികള്‍. ചെന്നൈ, ബംഗളൂരു എന്നീ സ്ഥലങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കാണ് യാത്രക്കാര്‍ ഭീമമായ പണം നല്‍കേണ്ടി വരുന്നത്. ഡിസംബര്‍ 15ന് ശേഷം നിലവിലുള്ള വിമാനച്ചാര്‍ജ് ഇരട്ടിയാക്കിയിരിക്കുകയാണ് കമ്പനികള്‍. ഇതോടെ ചെന്നൈ, ബംഗളൂരു എന്നീ സ്ഥലങ്ങളിലെ മലയാളികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. പൊതുവെ സ്വകാര്യ ബസുകളില്‍ നിരക്ക് കൂടുതലാണ്. …
സ്വന്തം ലേഖകൻ: ആമസോണിലും കൂട്ടപ്പിരിച്ചുവിടൽ. അലക്സ, ക്ലൗഡ് ഗെയിമിങ്ങ് അടക്കം എല്ലാ വിഭാഗങ്ങളിൽ നിന്നുമായി 10,000ഓളം ജീവനക്കാരെ ഈ ആഴ്ച പിരിച്ചുവിട്ടതായി കമ്പനി വൃത്തങ്ങൾ അറിയിച്ചു. ജോലി നഷ്ടമായവരിൽ നിരവധി ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇവരിൽ പലരും സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇനിൽ ഇക്കാര്യം അറിയിച്ചു. മെറ്റയിൽ പതിമൂന്ന് ശതമാനത്തോളം ജീവനക്കാരെ പിരിച്ച് വിടാനായിരുന്നു തീരുമാനം. 11,000 ലേറെ …
സ്വന്തം ലേഖകൻ: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള അസ്വാരസ്യങ്ങൾ വഷളാവുകയാണ്. ക്ലബിനും പരിശീലകനുമെതിരെ പരസ്യ വിമർശനവുമായി ക്രിസ്റ്റ്യാനോ എത്തിയതിനു പിന്നാലെ താരത്തിൻ്റെ ചുവർ ചിത്രം യുണൈറ്റഡ് ഹോം സ്റ്റേഡിയമായ ഓൾഡ് ട്രാഫോർഡിൽ നിന്ന് നീക്കി. ഇതിൻ്റെ വിഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോയുടെ അഭിമുഖം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും നടപടിയെടുക്കുമെന്നും …
സ്വന്തം ലേഖകൻ: സ്വകാര്യമേഖലകളിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നത് ബങ്കുകൾ പുനരാരംഭിക്കുന്നു. വായ്പ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രവാസികൾക്ക് വായ്പ ലഭിക്കുന്നതിനുള്ള മിനിമം വേതനം നേരത്തേയുണ്ടായിരുന്ന 500 ദീനാറിൽനിന്ന് 300 ദീനാറായി കുറച്ചിട്ടുമുണ്ട്. കുറഞ്ഞ ജോലി കാലയളവ് ഒരു വർഷത്തിന് പകരം നാലു മാസമായി കുറച്ചതായും പ്രാദേശിക പത്രം റിപ്പോർട്ടുചെയ്തു. അതേസമയം, സെൻട്രൽ ബാങ്ക് …
സ്വന്തം ലേഖകൻ: പ്രത്യേക നിയമസഭ സമ്മേളനം ഡിസംബര്‍ അഞ്ചു മുതല്‍ വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭായോഗം തീരുമാനം. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ ബില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ നേരത്തെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഇത് ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് ബില്‍ കൊണ്ടുവരുന്നതിനുള്ള നീക്കം. ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കുന്നതുമായി …
സ്വന്തം ലേഖകൻ: 2024 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ‘അമേരിക്കയുടെ തിരിച്ച് വരവ് ഇവിടെ തുടങ്ങുന്നു’ എന്നായിരുന്നു ഫ്ലോറിഡയിലെ മാർ-എ-ലാഗോ എസ്റ്റേറ്റിൽ വെച്ച് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കൊണ്ടുള്ള ട്രംപിൻറെ വാക്കുകൾ. ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ, അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള …
സ്വന്തം ലേഖകൻ: നീല്‍ ആംസ്‌ട്രോംഗിലൂടെ തുടങ്ങി വെച്ച ദൗത്യം വിപുലീകരിക്കാന്‍ നാസ. ഭൂമിക്ക് പുറത്ത് ഒരു സ്ഥിരം സാന്നിധ്യമുണ്ടാക്കാനുള്ള പുറപ്പാടിലാണ്. അതായത് അവിടെ താമസിച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന ശൈലിയാണ് മുന്നില്‍ കാണുന്നത്. നേരത്തെ തന്നെ അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിലൂടെ ഇത് സാധ്യമാക്കിയിരുന്നു നാസ. ഇപ്പോഴിതാ അതിനും അപ്പുറത്തേക്കാണ് നാസയുടെ സഞ്ചാരം. ചന്ദ്രനിലേക്കുള്ള വലിയ ചുവടുവെപ്പിന്റെ ഭാഗമായി …
സ്വന്തം ലേഖകൻ: കോൾ വരുമ്പോൾ ഫോൺ സ്‌ക്രീനിൽ വിളിക്കുന്നയാളുടെ പേര് കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തുടങ്ങിയെന്ന് റിപ്പോർട്ട്. ടെലികോം ഓപ്പറേറ്റർമാരിൽ നിന്ന് ലഭ്യമായ വരിക്കാരുടെ കെവൈസി റെക്കോർഡ് അനുസരിച്ചായിരിക്കും പേര് കാണിക്കുക. ഇത് സംബന്ധിച്ചുള്ള ട്രായിയുടെ കൺസൾട്ടേഷൻ പേപ്പർ അടുത്ത ആഴ്ച തന്നെ തയാറാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇത് …