സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍ലൈന്‍സ് കൂടുതൽ സർവീസ് നടത്താൻ ഒരുങ്ങുന്നു. ഡിസംബര്‍ 12 മുതല്‍ ആണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മസ്‌കത്ത്-മുംബൈ റൂട്ടിൽ ആണ് സർവീസ് നടത്തുന്നത്. ആഴ്ചയിൽ ഏഴ് സർവീസ് വീതം നടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഇതിന് ആവശ്യമായ അനുമതി നൽകി. എ 320 നിയോ …
സ്വന്തം ലേഖകൻ: നവംബര്‍ 20-ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിനായി ഖത്തറിലെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കായി സംഘാടകര്‍ ഒരുക്കിവച്ചിരിക്കുന്ന വിസ്മയകരമായ കാഴ്ചകളെയും വിനോദ പരിപാടികളെയും കുറിച്ച് ഗൈഡ് പുറത്തറക്കി ഫിഫ ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ആരാധകര്‍ സന്ദര്‍ശിക്കേണ്ട നഗരങ്ങള്‍, പ്രധാന കേന്ദ്രങ്ങള്‍, വിവിധ സംഗീത, വിനോദ പരിപാടികള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു ടൂറിസ്റ്റ് ഗൈഡാണ് …
സ്വന്തം ലേഖകൻ: വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ പിടിക്കപ്പെട്ട് നാടുകടത്തലിന് വിധേയമായവര്‍ വീണ്ടും വ്യാജരേഖകള്‍ ചമച്ച് കുവൈത്തിലേക്ക് തിരിച്ചുവരുന്നത് കണ്ടെത്തി തടയുകയെന്ന ലക്ഷ്യത്തോടെ വിമാനത്താവളത്തിലും സമുദ്ര, കര അതിര്‍ത്തികളിലും ബയോമെട്രിക് പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കുവൈത്ത് അധികൃതര്‍ തീരുമാനിച്ചു. നാടുകടത്തപ്പെട്ടവര്‍ വ്യാജ രേഖകള്‍ ചമച്ച് വീണ്ടും കുവൈത്തില്‍ എത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കണ്ണിലെ കൃഷ്ണമണി, മുഖം, …
സ്വന്തം ലേഖകൻ: വേഗം രാജ്യത്തിന്റെ ശക്തി, വേഗത്തെ ഇന്ത്യയുടെ അഭിലാഷവും ശക്തിയുമായാണ് കാണുന്നത്’ ദക്ഷിണേന്ത്യയിലെ ആദ്യത്തേതും രാജ്യത്തെ അഞ്ചാമത്തേയും വന്ദേഭാരത് എക്സ്പ്രസ് (ചെന്നൈ-മൈസൂരു) തീവണ്ടിയും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലും ഉദ്ഘാടനം ബെംഗളൂരുവിൽ വെച്ച് നിർവ്വഹിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് പറഞ്ഞത് ഇപ്രകാരമായിരുന്നു. തദ്ദേശീയമായി നിർമ്മിക്കുന്ന തീവണ്ടി എന്ന പ്രത്യേകതയും വന്ദേഭാരത് …
സ്വന്തം ലേഖകൻ: ഒമ്പതു മാസം കൊണ്ടാണ് ലോകത്തെ ആദ്യത്തെ സോഷ്യല്‍ മീഡിയ കമ്പനികളിലൊന്നായ ട്വിറ്ററിന്റെ ഓഹരികള്‍ എലോണ്‍ മസ്‌ക് വാങ്ങിക്കൂട്ടുന്നതും, 9.1 ശതമാനം ഓഹരികളോടെ (264 കോടി ഡോളര്‍ മൂല്യം) ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് ക്ഷണിക്കപ്പെടുന്നതും. മസ്‌ക് ട്വിറ്റര്‍ നേതൃത്തിലേക്ക് വരാതിരിക്കാന്‍ വിപണിയില്‍ ‘പോയിസണ്‍ പില്‍’ പ്രയോഗമുള്‍പ്പടെ നടത്തിയെങ്കിലും ആറുമാസം നീണ്ട നാടകങ്ങള്‍ക്കൊടുവില്‍ 4300 കോടി …
സ്വന്തം ലേഖകൻ: താമസ കെട്ടിടങ്ങളിൽനിന്നും മറ്റും മലിനജലം റോഡിലോ പൊതു സ്ഥലങ്ങളിലേക്കോ മറ്റു താമസ ഇടങ്ങളിലേക്കോ ഒഴുക്കിയാൽ ശിക്ഷ നടപടികൾ നേരിടേണ്ടി വരുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി. ഇങ്ങനെ റോഡും പരിസരവും വൃത്തികേടാക്കുന്നവർ ഒന്നാംഘട്ടത്തിൽ 200 റിയാൽ പിഴ അടക്കേണ്ടി വരും. മാലിന്യ പൈപ്പുകളും മറ്റും കേടുപാടുകൾ തീർക്കുന്നതിന് ഒരു ദിവസത്തെ സമയമാണ് മുനിസിപ്പാലിറ്റി നൽകിയിരിക്കുന്നത്. ചില …
സ്വന്തം ലേഖകൻ: ‘ഇറ്റ്സ് കമിങ് ഹോം… ഇറ്റ്സ് കമിങ് ഹോം… ഫുട്ബാൾ ഈസ് കമിങ് ഹോം… ദിസ് ടൈം ഫോർ ഷ്യൂവർ ഇറ്റ്സ് കമിങ് ഹോം…’-ഇംഗ്ലണ്ടിലെ നോർവിച് സിറ്റിയിൽനിന്നുമെത്തിയ സ്റ്റീഫനും കൂട്ടുകാരും ദോഹ കോർണിഷിലെ ഫ്ലാഗ് പ്ലാസയിൽ തൂവെള്ളയിൽ റെഡ് ക്രോസുള്ള ദേശീയ പതാക വീശുമ്പോൾ തൊട്ടരികിലായി തൃശൂർപൂര നഗരിയിലെ ആവേശം പോലെ ചെണ്ടയും വാദ്യമേളങ്ങളും …
സ്വന്തം ലേഖകൻ: രാജ്യത്ത് സുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ ബയോമെട്രിക് സംവിധാനങ്ങൾ ഒരുക്കുന്നു.കണ്ണും മുഖവും സ്‌കാൻ ചെയ്യുന്ന നൂതന മെഷീനുകളും ഇലക്ട്രോണിക് സിഗ്നേച്ചറുകളും വിമാനത്താവളത്തില്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ സംവിധാനങ്ങള്‍ നടപ്പിലാകുന്നതോടെ സുരക്ഷ പരിശോധനകൾ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനും സാധിക്കും. വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ രാജ്യത്തെത്തുന്നത് തടയാനും ഇതുവഴി കഴിയും. കുവൈത്തിൽനിന്ന് നാടുകടത്തിയവർ, തൊഴില്‍ …
സ്വന്തം ലേഖകൻ: ചരിത്രമാകുന്നൊരു വിക്ഷേപണത്തിനു കണ്ണുനട്ടിരിക്കുകയാണ് ഇന്ത്യന്‍ ബഹിരാകാശ മേഖല. ചന്ദ്രനും ചൊവ്വയുമൊക്കെ കൈയെത്തും ദൂരത്താണെന്നു തെളിയിച്ച, പുനരുപയോഗ വിക്ഷേപണ വാഹനം യാഥാര്‍ഥ്യമാക്കുന്നതിന്റെ അന്തിമഘട്ടത്തിലേക്കു കടന്ന നമ്മുടെ സ്വന്തം ഐ എസ് ആര്‍ ഒ അല്ല ഈ വിക്ഷേപണത്തിലെ താരം. മറിച്ച് ഒരു സ്വകാര്യ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ്. ബഹിരാകാശ മേഖയില്‍ ഒരു സ്വകാര്യ സ്റ്റാര്‍ട്ട് …
സ്വന്തം ലേഖകൻ: ‘മെറ്റ പ്ലാറ്റ്ഫോംസിൽ’ ജോലി ചെയ്യാന്‍ കാനഡയിലേക്ക് സ്ഥലം മാറിയെത്തിയ ഇന്ത്യക്കാരനായ ജീവനക്കാരനെ രണ്ട് ദിവസത്തിന് ശേഷം പുറത്താക്കി. ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി 11,000 ജീവനക്കാരെ പിരിച്ചുവിട്ട മെറ്റയുടെ നടപടിയുടെ ഭാഗമായാണ് ഹിമാന്‍ഷു വി എന്ന യുവാവിന് ജോലി നഷ്ടമായത്. ‘കാനഡയിലോ ഇന്ത്യയിലോ ഒരു സോഫ്‌റ്റ്‌വെയർ എന്‍ജിനീയറുടെ തസ്തികയോ നിയമനമോ ഉണ്ടെങ്കില്‍ എന്നെ അറിയിക്കുക …