1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്റൈനിൽ മാർപാപ്പ കുർബാന അർപ്പിച്ചു; ഭക്തിസാന്ദ്രമായി ബഹ് റൈൻ നാഷണൽ സ്റ്റേഡിയം
ബഹ്റൈനിൽ മാർപാപ്പ കുർബാന അർപ്പിച്ചു; ഭക്തിസാന്ദ്രമായി ബഹ് റൈൻ നാഷണൽ സ്റ്റേഡിയം
സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ കത്തോലിക്കാ വിശ്വാസികൾക്ക് സ്വപ്ന സാക്ഷാൽക്കാരമായി ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ വിശ്വാസികൾക്ക് മുന്നിൽ മാർപാപ്പ കുർബാന അർപ്പിച്ചത് ബഹ്‌റൈനും നവ്യാനുഭവമായി. രാവിലെ 8.15ഓടെയാണ് ഫ്രാൻസിസ് മാർപാപ്പ സ്റ്റേഡിയത്തിൽ എത്തിയത്. തുടർന്ന് പോപ്പ് മൊബീലിൽ സ്റ്റേഡിയത്തിനു വലംവെച്ച മാർപ്പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. …
കൂട്ടപ്പിരിച്ചുവിടൽ വിവാദത്തിന് പിന്നാലെ ട്വിറ്ററിൽ പുതിയ ഫീച്ചറുമായി മസ്ക്; ഇനി ദൈര്‍ഘ്യമേറിയ കുറിപ്പുകളും
കൂട്ടപ്പിരിച്ചുവിടൽ വിവാദത്തിന് പിന്നാലെ ട്വിറ്ററിൽ പുതിയ ഫീച്ചറുമായി മസ്ക്; ഇനി ദൈര്‍ഘ്യമേറിയ കുറിപ്പുകളും
സ്വന്തം ലേഖകൻ: ട്വിറ്ററിൽ പുതിയ മാറ്റം പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്. ട്വിറ്ററില്‍ ഇനിമുതല്‍ ചെറു കുറിപ്പുകള്‍ക്കു പകരം ദൈർഘ്യമേറിയ കുറിപ്പുകള്‍ പങ്കുവെക്കാന്‍ സാധിക്കുന്ന തരത്തിൽ മാറ്റം വരുത്തുമെന്ന് മസ്ക് വ്യക്തമാക്കി. ട്വിറ്ററിന്റെ ഉടമസ്ഥവകാശം ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് ടെസ്‌ല മേധാവി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ‘ട്വിറ്ററിൽ നീണ്ട കുറിപ്പുകൾ വൈകാതെ തന്നെ ട്വീറ്റ് ചെയ്യാൻ സാധിക്കും, നോട്ട് …
പല തവണ ഷാരോണിനെ കൊല്ലാന്‍ ശ്രമം, ജ്യൂസ് ചലഞ്ച്! തെളിവെടുപ്പിൽ മുഖം മറച്ച്, തലകുനിച്ച് ഗ്രീഷ്മ
പല തവണ ഷാരോണിനെ കൊല്ലാന്‍ ശ്രമം, ജ്യൂസ് ചലഞ്ച്! തെളിവെടുപ്പിൽ മുഖം മറച്ച്, തലകുനിച്ച് ഗ്രീഷ്മ
സ്വന്തം ലേഖകൻ: ജ്യൂസ് ചലഞ്ച് നടത്തിയതും ഷാരോണിനെ കൊല്ലാന്‍ വേണ്ടിയായിരുന്നുവെന്ന് ഗ്രീഷ്മയുടെ മൊഴി. ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് ഗ്രീഷ്മ ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് വിവരം. എന്നാല്‍ ഏതുതരത്തിലുള്ള വിഷമാണ് ജ്യൂസില്‍ കലര്‍ത്തിയതെന്നോ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളോ പുറത്തുവന്നിട്ടില്ല. ഗ്രീഷ്മ പലവട്ടം ഷാരോണിന് ജ്യൂസ് നല്‍കിയിരുന്നതായി ഷാരോണിന്റെ കുടുംബം നേരത്തേ ആരോപണമുന്നയിച്ചിരുന്നു. ഇരുവരും പുറത്തുപോകുന്ന സമയത്തെല്ലാം …
101 സ്ത്രീകളുടെ മൃതദേഹങ്ങള്‍ ലൈംഗികമായി ഉപയോഗിച്ചു! ബ്രിട്ടനെ ഞെട്ടിച്ച് മോര്‍ച്ചറിയിലെ രാക്ഷസന്‍
101 സ്ത്രീകളുടെ മൃതദേഹങ്ങള്‍ ലൈംഗികമായി ഉപയോഗിച്ചു! ബ്രിട്ടനെ ഞെട്ടിച്ച് മോര്‍ച്ചറിയിലെ രാക്ഷസന്‍
സ്വന്തം ലേഖകൻ: 23 സ്ത്രീകളുടെ മൃതദേഹങ്ങള്‍ കൂടി ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന് ‘മോര്‍ച്ചറിയിലെ രാക്ഷസന്റെ’ കുറ്റസമ്മതം. ബ്രിട്ടനിലെ ആശുപത്രിയില്‍ ഇലക്ട്രീഷ്യനായിരുന്ന ഡേവിഡ് ഫുള്ളറാണ് 13 വര്‍ഷത്തിനിടെ 23 മൃതദേഹങ്ങള്‍ കൂടി ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് കോടതിയില്‍ സമ്മതിച്ചത്. രണ്ട് യുവതികളെ കൊലപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ച കേസുകളില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ഡേവിഡ് ഫുള്ളര്‍. 78 …
സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപണം; മൂന്ന് മലയാളികൾ ഉൾപ്പെടെ 26 നാവികർ ഗിനിയിൽ തടവിൽ
സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപണം; മൂന്ന് മലയാളികൾ ഉൾപ്പെടെ 26 നാവികർ ഗിനിയിൽ തടവിൽ
സ്വന്തം ലേഖകൻ: സ്ത്രീധനപീഡനത്തെത്തുടർന്ന് ഭർത്തൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്ത്‌ അടക്കം 16 ഇന്ത്യക്കാർ പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയിൽ തടവിൽ. അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചെന്ന കാരണം പറഞ്ഞ് ഇവരെ നൈജീരിയയിലേക്ക് മാറ്റാനാണ് നീക്കം. ഓഗസ്റ്റ് ഏഴിന് ദക്ഷിണാഫ്രിക്കയിൽനിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവരാനാണ് ഹെറോയിക് ഐഡൻ എന്ന കപ്പലിൽ 26 പേർ എത്തിയത്. നോർവേ …
ഹയ്യാ കാർഡ് ഉടമകൾക്ക് സൗജന്യ ചികിത്സയുമായി ഖത്തർ; താരങ്ങൾക്കും അത്യാധുനിക ചികിത്സ
ഹയ്യാ കാർഡ് ഉടമകൾക്ക് സൗജന്യ ചികിത്സയുമായി ഖത്തർ; താരങ്ങൾക്കും അത്യാധുനിക ചികിത്സ
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് കാണാൻ രാജ്യത്തേക്ക് എത്തുന്ന ഫുട്‌ബോൾ ആരാധകർക്കായി വിപുലമായ മെഡിക്കൽ സേവനങ്ങൾ ഒരുക്കി ഖത്തർ. ലോകകപ്പ് ടിക്കറ്റെടുത്ത ഹയ്യാ കാർഡ് ഉടമകൾക്ക് രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ആരോഗ്യ സേവനങ്ങൾ സൗജന്യമാണ്. അടിയന്തരഘട്ടത്തിൽ ആംബുലൻസ് സേവനവും ലഭ്യമാണ്. രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും ആരാധകർക്ക് സേവനം തേടാം. ആരാധകർ ഖത്തറിൽ താമസിക്കുന്നത് …
കുവൈത്ത്-ബെംഗളൂരു സെക്ടറില്‍ ബജറ്റ് വിമാന സര്‍വീസുമായി ജസീറ എയർവേയ്‌സ്
കുവൈത്ത്-ബെംഗളൂരു സെക്ടറില്‍ ബജറ്റ് വിമാന സര്‍വീസുമായി ജസീറ എയർവേയ്‌സ്
സ്വന്തം ലേഖകൻ: കുവൈത്ത് -ബെംഗളൂരു സെക്ടറില്‍ ബജറ്റ് വിമാന സര്‍വീസുമായി ജസീറ എയർവേയ്‌സ്. വ്യാഴം, ശനി ദിവസങ്ങളിൽ വൈകീട്ട് 6 ന് കുവൈത്തില്‍ ‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 1:15 ന് ബെംഗളൂരുവില്‍ ഇറങ്ങും. തിരികെ പുലര്‍ച്ചെ 2 ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 4:50 ന് കുവൈത്തില്‍ എത്തും. ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് …
13 മണിക്കൂര്‍ സ്‌ട്രെച്ചറില്‍ കിടന്ന് ലോകത്തെ ഏറ്റവും ഉയരം കൂടിയ വനിതയുടെ ആദ്യ വിമാനയാത്ര
13 മണിക്കൂര്‍ സ്‌ട്രെച്ചറില്‍ കിടന്ന് ലോകത്തെ ഏറ്റവും ഉയരം കൂടിയ വനിതയുടെ ആദ്യ വിമാനയാത്ര
സ്വന്തം ലേഖകൻ: റുമെയ്‌സ ഗെല്‍ഗി, ലോകത്തെ ഏറ്റവും ഉയരം കൂടിയ വനിത. 215.16 സെന്റി മീറ്ററാണ് റുമെയ്‌സയുടെ ഉയരം. വീവര്‍ വിന്‍ഡ്രോം എന്ന അപൂര്‍വമായ ജനിതക രോഗാവസ്ഥയാണ് റുമെയ്‌സയുടെ ഈ ഉയരത്തിന് പിന്നില്‍. 2021 ഒക്ടബോറില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയെങ്കിലും ഈ റെക്കോഡ് റുമെയ്‌സയ്ക്കുണ്ടാക്കുന്ന തലവേദന ചെറുതല്ല. പ്രായത്തില്‍ കവിഞ്ഞ അസാധാരണ വളര്‍ച്ച, എല്ലുകള്‍ക്ക് …
ഇന്ത്യ അസാമാന്യ വികസന ശേഷിയുള്ള രാജ്യം: ഇന്ത്യാക്കാരെ വാനോളം പുകഴ്ത്തി പുടിന്‍
ഇന്ത്യ അസാമാന്യ വികസന ശേഷിയുള്ള രാജ്യം: ഇന്ത്യാക്കാരെ വാനോളം പുകഴ്ത്തി പുടിന്‍
സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ അസാമാന്യമായ കഴിവും ഉത്കര്‍ഷേച്ഛയുള്ളവരുമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. പുരോഗമനത്തിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇന്ത്യയ്ക്ക് അനന്തസാധ്യതകളാണുള്ളതെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും പുതിൻ പറഞ്ഞു. ഇന്ത്യയുടെ ഉയര്‍ന്ന ജനസംഖ്യ അതിന് മുതൽക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ ഏകതാദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് പുതിന്‍ ഇന്ത്യയെ പുകഴ്ത്തി സംസാരിച്ചത്. നവംബര്‍ നാലിനാണ് റഷ്യയുടെ …
യൂറോപ്പിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ചാരിറ്റി ക്ലിനിക്കിൽ ചികിൽത്സക്ക് ഉമ്മൻ ചാണ്ടി
യൂറോപ്പിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നായ ചാരിറ്റി ക്ലിനിക്കിൽ ചികിൽത്സക്ക് ഉമ്മൻ ചാണ്ടി
സ്വന്തം ലേഖകൻ: ചികിത്സയ്ക്കായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പോകുന്നത് ജർമ്മനിയിലെ പ്രശസ്തമായ ചാരിറ്റി ക്ലിനിക്ക് ആശുപത്രിയിൽ. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് 312 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ചാരിറ്റി ക്ലിനിക്ക്. മലയാളികൾ ഉൾപ്പെടെയുള്ളവർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. നാളെ പുലർച്ചെ തിരുവനന്തപുരത്ത് നിന്നും ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് പുറപ്പെടും. മകൻ ചാണ്ടി ഉമ്മൻ, …