സ്വന്തം ലേഖകൻ: നവംബര്‍ 1 മുതല്‍ ഖത്തറിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്ക് കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുന്ന ഖത്തര്‍ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും ദോഹയിലെത്തിയ ശേഷമുള്ള കോവിഡ് പരിശോധനയും വേണ്ടെന്നു പൊതുജനാരോഗ്യ മന്ത്രാലയം. ഖത്തറിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ യാത്രയ്ക്ക് 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 24 …
സ്വന്തം ലേഖകൻ: ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയ്യാ പ്ലാറ്റ്ഫോമിലെയും മൊബൈല്‍ ആപ്ലിക്കേഷനിലെയും ഫാമിലി ആന്റ് ഫ്രണ്ട്സ് സേവനം നവംബര്‍ ഒന്നു വരെ മാത്രമേ ലഭിക്കുകയുള്ളൂ എന്ന് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു. അതോടെ, നവംബര്‍ ഒന്നു മുതല്‍ ഫിഫ വേള്‍ഡ് കപ്പ് 2022 ടിക്കറ്റ് ഉടമകള്‍ക്ക് …
സ്വന്തം ലേഖകൻ: കുവൈത്തിൽ പകർച്ചപ്പനി ഉണ്ടെങ്കിലും സ്‌കൂളുകളിൽ മാസ്‌ക് നിർബന്ധമല്ലെന്ന് അധികൃതർ അറിയിച്ചു. ചുമ, ജലദോഷം, പനി, ഛർദി എന്നീ ലക്ഷണങ്ങളുള്ള വിദ്യാർഥികളെ സ്കൂളിലേക്കു വിടരുതെന്ന് അഭ്യർഥിച്ചു. രോഗവിവരം സ്കൂളിനെ അറിയിക്കുകയും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്താൽ പ്രത്യേക പരീക്ഷ എഴുതാൻ അനുവദിക്കുമെന്നും വ്യക്തമാക്കി. ഫ്ലൂ വാക്സീൻ എടുത്ത് പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പും നിർദേശിച്ചു. അതിനിടെ …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങള്‍ക്ക് തുല്യമായ വേതനം വനിതാ താരങ്ങള്‍ക്കും നല്‍കുമെന്ന് അറിയിച്ച് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ട്വീറ്ററിലൂടെയാണ് ജയ് ഷാ ഈ ചരിത്ര തീരുമാനം അറിയിച്ചത്. മാച്ച് ഫീയിലാണ് തുല്യ വേതനം നല്‍കുന്നത്. പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം നല്‍കുന്നതിലൂടെ ലിംഗസമത്വം ഇന്ത്യന്‍ ക്രിക്കറ്റിന് കൈവന്നുവെന്ന് ജയ് ഷാ വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: വിദ്യാഭ്യാസം തുടരാനായി യുദ്ധഭൂമിയായി മാറിയ യുക്രൈനിലേക്ക് കഴിഞ്ഞ രണ്ട് മാസമായാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മടങ്ങിത്തുടങ്ങിയത്. എന്നാല്‍ വീണ്ടും റഷ്യയുമായുള്ള സംഘര്‍ഷം വര്‍ധിച്ചതോടെ എത്രയും വേഗം യുക്രൈന്‍ വിടണമെന്ന് പൗരന്മാരോട് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. കേവലം ഏഴ് ദിവസത്തെ ഇടവേളയില്‍ രണ്ട് തവണയാണ് ഉത്തരവ് പുറത്തിറക്കിയത്. കലുഷിതമായ സാഹചര്യത്തിലും യുക്രൈനില്‍ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് വിദ്യാര്‍ഥികള്‍. …
സ്വന്തം ലേഖകൻ: ജിസിസി വീസയുള്ളവര്‍ക്ക് (കൊമേഴ്‌സ്യല്‍ പ്രഫഷന്‍) ഒമാനിലേക്ക് യാത്ര ലളിതമാക്കി അധികൃതര്‍. ഏതു രാജ്യത്തു നിന്നും വരുന്ന ഗള്‍ഫ് പ്രവാസികള്‍ക്കും ഒമാനില്‍ ഓണ്‍ അറൈവല്‍ വീസ ലഭ്യമാകും. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുതിയ സര്‍ക്കുലര്‍ പ്രകാരം നാട്ടില്‍ നിന്നു വരുന്ന ഗള്‍ഫ് …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന് പന്തുരുളാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഖത്തറിനെതിരേ ആഗോള തലത്തില്‍ വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഖത്തര്‍ ശൂറാ കൗണ്‍സിലിലിന്റെ അമ്പത്തി ഒന്നാമത് സെഷന്റെ ഉദ്ഘാടന വേളയില്‍ നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തിലാണ് ഖത്തറിനെതിരേ നടക്കുന്ന …
സ്വന്തം ലേഖകൻ: കുവൈത്തിനു പുറത്ത് ആറു മാസത്തിൽ കൂടുതൽ താമസിക്കുന്നവരുടെ ഇഖാമ സ്വയമേവ റദ്ദാകുമെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമം ആഭ്യന്തര മന്ത്രാലയം കർശനമാക്കി. നേരത്തേ ഗാർഹിക ജോലിക്കാർക്കും പതിനെട്ടാം നമ്പർ വീസക്കാർക്കും ഇൗ നിബന്ധന പുനഃസ്ഥാപിച്ചിരുന്നു. ഇത് മറ്റു മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ഡിസംബറിൽ നിയമം ഭാഗികമായി പുനഃസ്ഥാപിച്ചിരുന്നു. ഗാർഹിക ജോലിക്കാർക്കു മാത്രമായിരുന്നു …
സ്വന്തം ലേഖകൻ: പതിറ്റാണ്ടുകളായി കുളിക്കാത്തതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും വൃത്തിഹീനനെന്ന് അറിയപ്പെട്ട മനുഷ്യൻ മരിച്ചു. ഇറാൻ സ്വദേശിയായ അമൗ ഹാജി (94) ആണ് മരിച്ചത്. തെക്കൻ പ്രവിശ്യയായ ഫാർസിലെ ദേജ്ഗാഹ് ഗ്രാമത്തിൽ വച്ച് ഞായറാഴ്ചയാണ് ഇദ്ദേഹം മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. രോഗം പിടിപെടുമോ എന്ന ഭയത്താലാണ് ഹാജി കുളിക്കുന്നത് ഒഴിവാക്കിയത്. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് ആദ്യമായി …
സ്വന്തം ലേഖകൻ: തനിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ അപ്രീതി രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതു സംബന്ധിച്ച് ഗവർണർ ഇന്നലെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. മന്ത്രി ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തോടുള്ള പ്രീതി നഷ്ടമായെന്നും ഗവർണർ കത്തിൽ പറയുന്നു. കേരളത്തിലെയും ദേശീയ തലത്തിലെയും …