1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്‌പെയിനില്‍ നിന്ന് കാൽനടയാ യി ഖത്തറിലേക്ക്; സാൻ്റിയാ ഗോയെ കാണാതായി; അവസാ ന സന്ദേശം ഇറാഖിൽനിന്ന്
സ്‌പെയിനില്‍ നിന്ന് കാൽനടയാ യി ഖത്തറിലേക്ക്; സാൻ്റിയാ ഗോയെ കാണാതായി; അവസാ ന സന്ദേശം ഇറാഖിൽനിന്ന്
സ്വന്തം ലേഖകൻ: നവംബര്‍ 20ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നതിനായി സ്‌പെയിനില്‍ നിന്ന് ദോഹയിലേക്ക് കാല്‍നടയായി യാത്ര ചെയ്യുകയായിരുന്ന സ്പാനിഷ് പൗരനെ വഴി മധ്യേ കാണാതായതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ജനുവരിയില്‍ മാഡ്രിഡില്‍ നിന്ന് യാത്ര തിരിച്ച സാന്റിയാഗോ സാഞ്ചെസ് കോഗ്‌ഡോറിനെയാണ് വഴിമധ്യേ കാണാതായത്. ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തിന് പങ്കെടുക്കാമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം സ്‌പെയിനില്‍ …
ഖത്തറിൽ പൊതുഗതാഗതത്തിൽ ഇനി മാസ്ക് നിർബന്ധമല്ല; കൂടുതൽ ഇളവുകളുമായി അധികൃതർ
ഖത്തറിൽ പൊതുഗതാഗതത്തിൽ ഇനി മാസ്ക് നിർബന്ധമല്ല; കൂടുതൽ ഇളവുകളുമായി അധികൃതർ
സ്വന്തം ലേഖകൻ: ഖത്തറിൽ ഇന്നു മുതൽ പൊതുഗതാഗത സൗകര്യങ്ങളിൽ യാത്ര ചെയ്യാൻ മാസ്ക് നിർബന്ധമില്ല. അതേസമയം ആരോഗ്യ കേന്ദ്രങ്ങളിലെ മാസ്ക് വ്യവസ്ഥ തുടരും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ദോഹ മെട്രോ, കർവ ബസ്, ടാക്‌സി തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങളിൽ യാത്രക്കാർ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥ പിൻവലിച്ചത്. അതേസമയം ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ നിർബന്ധമായും …
കുവൈത്തില്‍ ഒരാഴ്ചയ്ക്കു ള്ളിൽ 3000 പ്രവാസികളുടെ അനധികൃത ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി
കുവൈത്തില്‍ ഒരാഴ്ചയ്ക്കു ള്ളിൽ 3000 പ്രവാസികളുടെ അനധികൃത ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കി
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും അനധികൃതമായി കൈവശം വയ്ക്കുന്ന 3000ത്തിലേറെ ലൈസന്‍സുകള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ജനറല്‍ ട്രാഫിക് വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ലക്ഷക്കണക്കിന് പ്രവാസികള്‍ അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വയ്ക്കുന്നുവെന്ന ആരോപണത്തെ …
വിഷ്ണുപ്രിയക്ക് വിട നല്‍കി നാട്; സുഹൃത്തിനെയും ശ്യാംജിത്ത് കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പോലീസ്
വിഷ്ണുപ്രിയക്ക് വിട നല്‍കി നാട്; സുഹൃത്തിനെയും ശ്യാംജിത്ത് കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പോലീസ്
സ്വന്തം ലേഖകൻ: പാനൂര്‍ കൊലക്കേസിലെ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ്. പൊന്നാനി സ്വദേശിയായ യുവാവിനെയും കൊലപ്പെടുത്താനായിരുന്നു ശ്യാംജിത്ത് ലക്ഷ്യമിട്ടത്. ഈ സുഹൃത്തുമായി വിഷ്ണുപ്രിയ വാട്‌സാപ്പില്‍ സംസാരിക്കുന്നതിനിടെയാണ് ശ്യാംജിത്ത് വീട്ടിലെത്തി അരുംകൊല നടത്തിയത്. സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ ഏറെ നിര്‍ണായകമായതും പൊന്നാനി സ്വദേശിയുടെ മൊഴികളായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഞായറാഴ്ച നടന്ന …
ചരിത്രമെഴുതി ഐഎസ്ആർഒ; ജിഎസ്എല്‍വി മാര്‍ക് 3 വിക്ഷേപണം വിജയം; ഒറ്റയടിക്ക് 36 ഉപഗ്രഹങ്ങൾ
ചരിത്രമെഴുതി ഐഎസ്ആർഒ; ജിഎസ്എല്‍വി മാര്‍ക് 3 വിക്ഷേപണം വിജയം; ഒറ്റയടിക്ക് 36 ഉപഗ്രഹങ്ങൾ
സ്വന്തം ലേഖകൻ: ബാഹുബലി, ഫാറ്റ്ബോയ് തുടങ്ങിയ വിളിപ്പേരുകളിലറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ ജിഎസ്എൽവി മാർക്ക്–3 എന്ന റോക്കറ്റ് 36 ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത് ഇന്ത്യയുടെ എക്കാലത്തെയും വലിയ സ്വപന സാക്ഷാത്കാരത്തിലേക്കാണ്. ഞായർ പുലർച്ചെ 12.07ന് വൺവെബ് ഇന്ത്യ–1 ദൗത്യം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പറന്നുയരുകയായിരുന്നു. 19 മിനിറ്റിനുള്ളിൽ ആദ്യ 4 ഉപഗ്രഹങ്ങൾ നിർദിഷ്ട ഭ്രമണപഥത്തിൽ …
കുവൈത്ത് പാര്‍ലമെന്റിലെ മുഴുവന്‍ ജോലികളും സ്വദേശിവത്ക്കരിക്കാന്‍ നീക്കം
കുവൈത്ത് പാര്‍ലമെന്റിലെ മുഴുവന്‍ ജോലികളും സ്വദേശിവത്ക്കരിക്കാന്‍ നീക്കം
സ്വന്തം ലേഖകൻ: കുവൈത്ത് നാഷനല്‍ അസംബ്ലിയുമായി ബന്ധപ്പെട്ട മുഴുവന്‍ തസ്തികകളിലും നിലവില്‍ ജോലി ചെയ്യുന്ന വിദേശികളെ ഒഴിവാക്കി പകരം കുവൈത്ത് പൗരന്‍മാരെ നിയോഗിക്കാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം പാര്‍ലമെന്റിന് മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയാണ് എംപിയായ അബ്ദുല്‍ കരീം അല്‍ കന്താരി. രാജ്യത്ത് സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എംപിയുടെ ശുപാര്‍ശ. പ്രാദേശിക ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. …
കണ്ണൂരിൽ 23കാരിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു; പ്രതി പിടിയിൽ; പിന്നിൽ പ്രണയപ്പക
കണ്ണൂരിൽ 23കാരിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു; പ്രതി പിടിയിൽ; പിന്നിൽ പ്രണയപ്പക
സ്വന്തം ലേഖകൻ: പാനൂരിൽ ഫാർമസി ജീവനക്കാരിയായ യുവതിയെ പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാം ജിത്താണ് പിടിയിലായത്. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സുഹൃത്താണ് ഇയാളെന്നും പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് വ്യക്തമാക്കി. പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള പകയാണ് വിഷ്ണുപ്രിയയെ ക്രൂരമായി കൊലപ്പെടുത്താനുണ്ടായ കാരണം.ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മുഖംമൂടി ധരിച്ചെത്തിയ ആളെ …
അരുണാചലില്‍ ഹെലികോപ്റ്റര്‍ അപകടം; മലയാളിയടക്കം നാലു സൈനികർക്ക് വീരമൃത്യു
അരുണാചലില്‍ ഹെലികോപ്റ്റര്‍ അപകടം; മലയാളിയടക്കം നാലു സൈനികർക്ക് വീരമൃത്യു
സ്വന്തം ലേഖകൻ: അരുണാചൽ പ്രദേശിലെ സിയാങ് ജില്ലയിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് മലയാളിയടക്കം നാലുസൈനികർക്ക് വീരമൃത്യു. ചെറുവത്തൂർ കിഴക്കേമുറിയിലെ എം.കെ. അശോകന്റെയും കെ.വി. കൗസല്യയുടെയും മകൻ കെ.വി. അശ്വിൻ (24) ആണ് മരിച്ച മലയാളി. കോപ്റ്ററിലുണ്ടായിരുന്ന അഞ്ചാമനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. നാലുവർഷമായി സൈന്യത്തിലെ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിൽ സേവനം ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ഓണത്തിനായിരുന്നു …
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ തെളിവുണ്ടെന്ന് സ്വപ്ന; ആത്മകഥ രണ്ടാം ഭാഗത്തിൽ ന്യൂക്ലിയർ ബോംബ്
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ തെളിവുണ്ടെന്ന് സ്വപ്ന; ആത്മകഥ രണ്ടാം ഭാഗത്തിൽ ന്യൂക്ലിയർ ബോംബ്
സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും സമയമാകുമ്പോൾ പുറത്തുവിടുമെന്നും സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്. എം.ശിവശങ്കറിനെതിരെയും തെളിവുകളുണ്ട്. ആത്മകഥയുടെ രണ്ടാം ഭാഗത്തിൽ ന്യൂക്ലിയർ ബോംബുണ്ടാകുമെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ‘‘എം.ശിവശങ്കറിന്റെ പുസ്തകത്തിൽനിന്നാണ് ആത്മകഥയെഴുതാനുള്ള ആശയം ലഭിച്ചത്. വ്യാജമായ ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഉണ്ടായിരുന്നു. …
ഒമാനിൽ ദീർഘകാല വീസ സ്വന്തമാക്കിയവരിൽ കൂടുതൽ ഇന്ത്യക്കാരെന്ന് കണക്കുകൾ
ഒമാനിൽ ദീർഘകാല വീസ സ്വന്തമാക്കിയവരിൽ കൂടുതൽ ഇന്ത്യക്കാരെന്ന് കണക്കുകൾ
സ്വന്തം ലേഖകൻ: ഒമാനിൽ ദീർഘകാല വീസ സ്വന്തമാക്കിയവരിൽ കൂടുതൽ ഇന്ത്യക്കാരെന്ന് കണക്കുകൾ. 600ൽ പരം പ്രവാസികളാണ് ഇതിനോടകം അഞ്ച്, പത്ത് വർഷത്തെ താമസാനുമതി നേടിയത്. ഇവരിൽ 250 ഓളം പേർ ഇന്ത്യക്കാരാണ്. ഒമാനിൽ ദീർഘകാല താമസാനുമതി തേടി വരും ദിവസങ്ങളിൽ കൂടുതൽ പ്രവാസികൾ എത്തും. വീസ നടപടികൾ എളുപ്പമാക്കുന്നതിന് സഹായങ്ങളുമായി ഏജൻസികൾ ഉൾപ്പെടെ രംഗത്തുണ്ട്. സംരംഭകരാണ് …