1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉറക്കെ മിണ്ടുകയും ചിരിക്കുക യും ചെയ്യുന്ന സ്ത്രീകളെ പിടികൂടാൻ സ്ത്രീകളെ തന്നെ നിയോഗിച്ച് താലിബാന്‍
ഉറക്കെ മിണ്ടുകയും ചിരിക്കുക യും ചെയ്യുന്ന സ്ത്രീകളെ പിടികൂടാൻ സ്ത്രീകളെ തന്നെ നിയോഗിച്ച് താലിബാന്‍
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ കര്‍ശനമായ നിയമങ്ങള്‍ നടപ്പാക്കാന്‍ സ്ത്രീകളെ തന്നെ ചാരപ്പണിക്ക് നിയോഗിച്ച് താലിബാന്‍. ഉറക്കെ മിണ്ടുന്നവരെയും ചിരിക്കുന്നവരെയുമുള്‍പ്പടെ പിടികൂടാനാണ് ഇവര്‍ക്കുള്ള നിര്‍ദേശം. 2021ല്‍ അധികാരത്തില്‍ വന്നതിന് ശേഷം വനിതകള്‍ വീടിന് പുറത്തിറങ്ങി തൊഴില്‍ ചെയ്യുന്നതും സ്‌കൂളുകളിലും സര്‍വകലാശാലകളിലും പഠിക്കുന്നതും താലിബാന്‍ വിലക്കിയിരുന്നു. എന്നാല്‍ പ്രൊപ്പഗേഷന്‍ ഓഫ് വെര്‍ച്യു ആന്റ് പ്രിവെന്‍ഷന്‍ ഓഫ് വൈസ് …
ബ്രൂണൈ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി; സിംഗപ്പൂരും സന്ദർശിക്കും
ബ്രൂണൈ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി; സിംഗപ്പൂരും സന്ദർശിക്കും
സ്വന്തം ലേഖകൻ: ബ്രൂണൈ സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച മോദി ബ്രൂണൈയിലെത്തുന്നതോടെ ഈ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും അദ്ദേഹം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇന്ത്യ-ബ്രൂണൈ ബന്ധം ശക്തിപ്പെടുത്തുകയും ഇരുരാജ്യങ്ങളും തമ്മില്‍ 40 വര്‍ഷമായുള്ള നയതന്ത്രബന്ധം പുതുക്കുകയുമാണ് ലക്ഷ്യമിടുന്നത്. ബ്രൂണൈയുടെ ഭരണാധികാരിയായ ഹസനുല്‍ ബോല്‍കിയയുടെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. മോദിക്ക് ആതിഥേയനാകുന്ന ഹസനുൽ ബോൽകി, …
ഖത്തറിലെ സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം; നിയമത്തിന്​ അമീറിന്റെ അംഗീകാരം
ഖത്തറിലെ സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം; നിയമത്തിന്​ അമീറിന്റെ അംഗീകാരം
സ്വന്തം ലേഖകൻ: ഖത്തറിലെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിന്​ അനുമതി നൽകുന്ന നിയമത്തിന്​ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ അംഗീകാരം. 2024ലെ 12ാം നമ്പർ നിയമത്തിനാണ്​ അമീർ അംഗീകാരം നൽകിയത്​. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച്​ ആറു മാസം തികയുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുക, സ്വദേശി മാനവവിഭവ ശേഷി പരമവാധി …
കുവൈത്തിൽ ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് സമർപ്പിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും
കുവൈത്തിൽ ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് സമർപ്പിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും
സ്വന്തം ലേഖകൻ: കുവൈത്തിൽ ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് സമർപ്പിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഇതു സംബന്ധിച്ച നിർദേശം കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നൽകിയിട്ടുണ്ട്. ഇതിന് മുൻപ് കുവൈത്ത് സ്വദേശികള്‍ക്കാണ് ബാങ്ക് മുഖേന മുന്നറിയിപ്പ് നല്‍കും. സ്വദേശികള്‍ക്ക് ഈ മാസം 30 വരെയാണ് ബയോമെട്രിക് ഫിംഗര്‍പ്രിന്‍റ് എടുക്കാനായി സര്‍ക്കാര്‍ സമയം അനുവദിച്ചിരിക്കുന്നത്. തീരുമാനം അനുസരിക്കാത്ത പൗരന്മാരുടെ …
കുവൈത്തില്‍ വാഹന കൈമാറ്റം സഹേൽ ആപ്പ് വഴി ഓൺലൈനായി നടത്താൻ അനുമതി
കുവൈത്തില്‍ വാഹന കൈമാറ്റം സഹേൽ ആപ്പ് വഴി ഓൺലൈനായി നടത്താൻ അനുമതി
സ്വന്തം ലേഖകൻ: ഇനി മുതൽ വാഹന കൈമാറ്റം സഹേൽ ആപ്പ് വഴി ഓൺലൈനായി നടത്താൻ അനുമതി നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഈ പുതിയ സംവിധാനം വഴി 24 മണിക്കൂർ സേവനം ലഭ്യമാക്കുകയും, വാഹന കൈമാറ്റവുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. സഹേൽ ആപ്പ് വഴിയുള്ള വാഹന കൈമാറ്റം നടത്താൻ, വാഹനം കൈമാറ്റം ചെയ്യാൻ …
ഹിറ്റ്ലർക്കുശേഷം ജർമനിയിൽ തീവ്രവലതുപക്ഷം; സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ മുന്നേറ്റം
ഹിറ്റ്ലർക്കുശേഷം ജർമനിയിൽ തീവ്രവലതുപക്ഷം; സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ മുന്നേറ്റം
സ്വന്തം ലേഖകൻ: രണ്ടാം ലോക യുദ്ധത്തിന് ശേഷം ആദ്യമായി ജർമൻ സംസ്ഥാന പാർലമെന്റിൽ ഏറ്റവും വലിയ ശക്തിയായി തീവ്രവലതുപക്ഷം. ഞായറാഴ്ച നടന്ന സംസ്ഥാന പാർലമെന്റ് തിരഞ്ഞെടുപ്പിലാണ് കുടിയേറ്റ വിരുദ്ധരായ ആൾട്ടർനേറ്റിവ് ഫോർ ജർമനി മികച്ച പ്രകടനം കാഴ്ചവച്ചത്. എക്സിറ്റ് പോളുകൾ പ്രകാരം പഴയ കിഴക്കൻ ജർമനിയുടെ ഭാഗമായിരുന്ന തുറുങ്കിയയിൽ ഒന്നാമതും സാക്സോണിയിൽ രണ്ടാമതുമാണ് തീവ്രവലതുപക്ഷം. നിലവിലെ …
6000 ചതുരശ്ര അടിയിൽ ലിഫ്റ്റും പൂളുമടങ്ങുന്ന മണിമാളിക; ആരോപണങ്ങളിൽ മുങ്ങി ADGP
6000 ചതുരശ്ര അടിയിൽ ലിഫ്റ്റും പൂളുമടങ്ങുന്ന മണിമാളിക; ആരോപണങ്ങളിൽ മുങ്ങി ADGP
സ്വന്തം ലേഖകൻ: പി.വി.അന്‍വര്‍ എം.എല്‍.എ. ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ വിവാദമായി എ.ഡി.ജി.പി. അജിത് കുമാറിന്റെ വീട് നിർമാണവും. ഒരു പോലീസുദ്യോഗസ്ഥന്‍ വീട് നിര്‍മിക്കുന്നതില്‍ എന്താണ് കുറ്റമെന്ന് തോന്നാം. എന്നാല്‍, കോടികള്‍ മതിക്കുന്ന ഭൂമിയില്‍ കോടികള്‍ മുടക്കി അത്യാഡംബര മാളിക പണിയുന്നതിന്റെ സാമ്പത്തിക സ്രോതസ്സ് എന്താണെന്ന ചോദ്യമാണ് ഉയരുന്നത്. ഭൂഗര്‍ഭ നിലയുള്‍പ്പെടെ മൂന്ന് നില കെട്ടിടമാണ് കവടിയാറിലെ …
ലാ​വോ​സി​ൽ സൈ​ബ​ർ ​ത​ട്ടിപ്പു മാഫിയയിൽ ​നി​ന്ന് 47 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ചതായി ഇന്ത്യൻ എംബസി
ലാ​വോ​സി​ൽ സൈ​ബ​ർ ​ത​ട്ടിപ്പു മാഫിയയിൽ ​നി​ന്ന് 47 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ചതായി ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​മാ​യ ലാ​വോ​സി​ൽ സൈ​ബ​ർ​ത​ട്ടി​പ്പു കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ 47 ഇ​ന്ത്യ​ക്കാ​രെ മോ​ചി​പ്പി​ച്ച​താ​യി ഇ​ന്ത്യ​ൻ എം​ബ​സി. ബോ​ക്കി​യോ പ്ര​വി​ശ്യ​യി​ലെ ഗോ​ള്‍​ഡ​ണ്‍ ട്ര​യാ​ങ്കി​ള്‍ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക​മേ​ഖ​ല​യി​ലെ സൈ​ബ​ര്‍​ത​ട്ടി​പ്പു കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ർ​ബ​ന്ധ​പൂ​ർ​വം ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. 29 പേ​രെ പോ​ലീ​സ് ഇ​ന്ത്യ​ൻ എം​ബ​സി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 18 പേ​ര്‍ നേ​രി​ട്ട് എം​ബ​സി​യി​ലെ​ത്തി. ഇ​ന്ത്യ​യി​ലെ തൊ​ഴി​ല്‍​ത​ട്ടി​പ്പു സം​ഘ​ങ്ങ​ളു​ടെ വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ടാ​ണ് ഇ​വ​രി​ല്‍ …
ഹമാസ് ബന്ദികളുടെ കൂടുതൽ മൃതദേഹങ്ങൾ; നെതന്യാഹുവി നെതിരെ ഇസ്രയേലിൽ പ്രതിഷേധം കടുക്കുന്നു
ഹമാസ് ബന്ദികളുടെ കൂടുതൽ മൃതദേഹങ്ങൾ; നെതന്യാഹുവി നെതിരെ ഇസ്രയേലിൽ പ്രതിഷേധം കടുക്കുന്നു
സ്വന്തം ലേഖകൻ: ഒക്ടോബർ ഏഴിന് ഹമാസ് തട്ടികൊണ്ടുപോയ ബന്ദികളിൽ ആറുപേരുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ച ഗാസ മുനമ്പിൽ ഇസ്രയേലി സൈന്യം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. മരിച്ചവരുടെ കൂട്ടത്തിൽ അമേരിക്കൻ-ഇസ്രയേലി പൗരനായ ഹെർഷ് ഗോൾഡ്ബർഗ്- പോളിനും ഉള്ളതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചിട്ടുണ്ട്. റഫാ നഗരത്തിലെ ഹമാസിന്റെ സാന്നിധ്യമുണ്ടായിരുന്ന തുരങ്കങ്ങളിൽ നടത്തിയ പരിശോധനയിലാണ് ജീവനറ്റ …
‘ആർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും നടപ്പിലാക്കും,’ ഫ്ലോറിഡയിൽ കഞ്ചാവ് ഉപയോഗം നിയമപരമാക്കാൻ ട്രംപ്
‘ആർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും നടപ്പിലാക്കും,’ ഫ്ലോറിഡയിൽ കഞ്ചാവ് ഉപയോഗം നിയമപരമാക്കാൻ ട്രംപ്
സ്വന്തം ലേഖകൻ: വിനോദത്തിനായുള്ള കഞ്ചാവ് ഉപയോഗം നിയമപരമാക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റും ഡോണൾഡ്‌ ട്രംപ്. തനിക്ക് വോട്ടുള്ള, ഫ്ളോറിഡയിലാണ് പുതിയ നിയമനിർമാണത്തിന് പിന്തുണയുമായി ട്രംപ് രംഗത്തെത്തിയത്. ആളുകൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മുതിർന്നവർക്കായി വ്യക്തിഗത അളവിൽ കഞ്ചാവ് നിയമവിധേയമാക്കുമെന്ന് ശനിയാഴ്ചയാണ് സമൂഹമാധ്യമമായ ട്രൂത്തിലൂടെ ട്രംപ് പ്രഖ്യാപിച്ചത്. വൈദ്യോപയോഗങ്ങൾക്കോ വിനോദത്തിനോ ആയി കഞ്ചാവ് ഉപയോഗിക്കാനുള്ള അനുമതി മിക്ക അമേരിക്കൻ …