സ്വന്തം ലേഖകൻ: അഡ്മിഷൻ ആവശ്യങ്ങൾക്കുള്ള എൻ.ആർ.ഐ സർട്ടിഫിക്കറ്റ്, പെൻഷൻ ആവശ്യത്തിനുള്ള ലൈഫ് സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച അപേക്ഷകർക്ക് ഇന്ത്യൻ എംബസിയിൽ മുൻകൂർ ബുക്കിങ് ആവശ്യമില്ല. പ്രവൃത്തിദിനങ്ങളിൽ ഉച്ചക്ക് 12നും ഒരു മണിക്കുമിടയിൽ എംബസിയിൽ നേരിട്ടെത്തി അപേക്ഷ നടപടികൾ പൂർത്തിയാക്കാമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. സാമൂഹ മാധ്യമങ്ങളിലൂടെയാണ് എംബസി അറിയിപ്പ് നൽകിയത്. അതിനിടെ ഫിഫ ലോകകപ്പിനെ …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന് വ്യോമ സുരക്ഷ നല്‍കാന്‍ ബ്രിട്ടനില്‍ നിന്ന് 12 സ്‌ക്വാഡ്രണ്‍ യുദ്ധ വിമാനങ്ങള്‍ എത്തി. ഖത്തരി അമീരി വ്യോമസേനയ്ക്കു വേണ്ടിയാണ് ദുഖാന്‍ എയര്‍ബേസിലേയ്ക്ക് 12 യുദ്ധ വിമാനങ്ങള്‍ എത്തിയത്. ഫിഫ ലോകകപ്പിനിടെ ഖത്തറിന്റെ ആകാശത്ത് സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ചുള്ള പ്രതിരോധ സഹകരണത്തിന്റെ ഭാഗമായാണ് യുദ്ധ വിമാനങ്ങളുടെ വരവ്. ഖത്തരി അമീരി എയര്‍ഫോഴ്‌സ് …
സ്വന്തം ലേഖകൻ: രാജ്യത്തെ രണ്ടാമത്തെ ഹയാ കാർഡ് സർവീസ് സെന്ററിന് ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ (ഡിഇസിസി) തുടക്കമായി. ഡിഇസിസി സന്ദർശനത്തിലൂടെ ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്ക് കാർഡ് സംബന്ധിച്ച എല്ലാവിധ സംശയങ്ങളും അകറ്റാം. ആരാധകർക്ക് ഡിജിറ്റൽ ഹയാ കാർഡ് മതി. എന്നാൽ ആവശ്യമുള്ളവർക്ക് പ്രിന്റ് ചെയ്ത കാർഡും ഇവിടെ നിന്ന് ലഭിക്കും. …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026ഓടെ പ്രവർത്തനക്ഷമമാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുള്ള അതിവേഗ റെയിൽ (എച്ച്എസ്ആർ) പാതയിലൂടെ 320 കിലോമീറ്റർ വേഗതയിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സൂററ്റിനും ബിലിമോറയ്ക്കും ഇടയിൽ ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഹമ്മദാബാദിനും മുംബൈയ്‌ക്കുമിടയിൽ അതിവേഗ റെയിൽ …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ, ലോകകപ്പ് ആരവങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഖത്തറിലെ ടെലികോം സേവന ദാതാക്കളായ ഊരിദുവും. ലോകകപ്പിനായി ഖത്തറിലേക്ക് വരുന്ന ഫുട്ബോള്‍ ആരാധകര്‍ക്കായി ഹയ്യാ സിം കാര്‍ഡും നിലവിലെ ഉപഭോക്താക്കള്‍ക്ക് 2022 ഗിഫ്റ്റ് എന്ന പേരില് ആകര്‍ഷകമായ ഓഫറുകളുമാണ് ലോകകപ്പിന്റെ മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക പ്രദശത്തേക്കുള്ള ഔദ്യോഗിക ടെലി …
സ്വന്തം ലേഖകൻ: രാജ്യത്ത് പൊതുമേഖലകളിലും സ്വകാര്യ മേഖലയിലും ജോലിചെയ്യുന്ന വിദേശികളുടെ എണ്ണം കുറക്കുന്നതിന് സിവിൽ സർവിസ് കമീഷൻ നീക്കം തുടങ്ങിയതായി റിപ്പോർട്ട്. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വിദേശികളെ കഴിയാവുന്നത്ര ഒഴിവാക്കി തൊഴില്‍ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതൽ ജോലി നല്‍കണമെന്ന നയത്തിന്റെ ഭാഗമായാണ് നടപടി. മൂന്നുഘട്ടമായാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ, …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള നടപടികളുമായി ആഭ്യന്തര മന്ത്രാലയം. ലക്ഷക്കണക്കിന് പ്രവാസികള്‍ അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വയ്ക്കുന്നുവെന്ന് ആരോപണത്തെ തുടര്‍ന്നാണ് നടപടി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധനയെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. …
സ്വന്തം ലേഖകൻ: എറണാകുളത്തുനിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇവരെ തിരുവല്ലയില്‍ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവം നരബലിയാണെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഭഗവന്ത്-ലൈല ദമ്പതിമാർക്കുവേണ്ടിയാണ് നരബലി നടത്തിയതെന്നാണ് പോലീസിന് ലഭിച്ച സൂചന. പൊന്നുരുന്നി സ്വദേശിയും കടവന്ത്രയില്‍ ലോട്ടറി …
സ്വന്തം ലേഖകൻ: നിലവില്‍ ഒരു വാട്‌സാപ് ഗ്രൂപ്പില്‍ പരമാവധി ഉള്‍ക്കൊള്ളിക്കാവുന്നത് 512 പേരെയാണ്. ഇത് അധികം താമസിയാതെ 1024 പേരായി വര്‍ധിപ്പിച്ചേക്കുമെന്ന് വാബീറ്റാഇന്‍ഫോ റിപ്പോര്‍ട്ടു ചെയ്യുന്നു. ഒരാള്‍ക്ക്, താനടക്കം 1024 പേരുടെ പുതിയ ഗ്രൂപ്പ് തുടങ്ങാനാകുമെന്നാണ് വാബീറ്റാഇന്‍ഫോ പറയുന്നത്. വാട്‌സാപ് ഇതിന്റെ ടെസ്റ്റിങ് തുടങ്ങിയിട്ടുണ്ട്. വാട്‌സാപ്പിന്റെ അര്‍ജന്റീനയിലെ ചുരുക്കം ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് പുതിയ ഫീച്ചര്‍ …
സ്വന്തം ലേഖകൻ: പൂർണമായും കാർബൺ രഹിത ഹരിത നഗരം (എക്സ് സീറോ) സ്ഥാപിക്കാൻ കുവൈത്ത് ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലുതും മേഖലയിലെ ആദ്യത്തേതുമായിരിക്കും എക്സ് സീറോ എന്ന ഹരിത നഗര പദ്ധതി. ഒരു ലക്ഷം പേർക്ക് താമസിച്ച് ജോലി ചെയ്യാവുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയാകും ഇത്. ആകാശ ദൃശ്യത്തിൽ ഒരു പുഷ്പത്തെ പോലുള്ള നഗരത്തിലേക്കു കാറുകളുടെ …