സ്വന്തം ലേഖകൻ: സ്വന്തമായി വാഹനമുള്ള ഖത്തറിലെ പ്രവാസി ഡ്രൈവര്‍മാര്‍ക്ക് ഫിഫ ലോകകപ്പില്‍ അധിക വരുമാനം ഉണ്ടാക്കാന്‍ സുവര്‍ണാവസരം. ലോകകപ്പ് വേളയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ കണ്ടെത്തുന്നിതിനായി ടാക്‌സി ഡ്രൈവര്‍മാരുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തര്‍. ഗതാഗത മന്ത്രാലയവും ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി …
സ്വന്തം ലേഖകൻ: കുവൈത്തിൽ 60 വയസ്സിന് മുകളിലുള്ള ബിരുദം ഇല്ലാത്ത 15,724 വിദേശികൾ രാജ്യം വിട്ടതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അറിയിച്ചു. ഇവർക്ക് താൽക്കാലിക താമസാനുമതി നൽകുന്നത് 2021 ജനുവരി ഒന്നു മുതൽ നിർത്തിവച്ചതാണ് കൊഴിഞ്ഞുപോക്കിനു കാരണം. ജനസംഖ്യാ ക്രമീകരണത്തിന്റെയും തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിന്റെയും ഭാഗമായാണ് നിയന്ത്രണം. ജൂണിലെ കണക്ക് അനുസരിച്ച് …
സ്വന്തം ലേഖകൻ: പാറശാലയിൽ ഡിഗ്രി വിദ്യാർത്ഥി ഷാരോണിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പെൺ സുഹൃത്ത് ഗ്രീഷ്മയുടെ മാതാവിനേയും അമ്മാവനേയും അറസ്റ്റ് ചെയ്ത് പോലീസ്. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിനാണ് ഇരുവരേയും പ്രതി ചേർച്ചത്. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധ മൊഴികൾ നൽകിയതാണ് ഇരുവരേയും കുടുക്കിയത്. ഷാരോണിന് നൽകാനുള്ള കഷായത്തിൽ കളനാശിനി കലക്കാൻ ഗ്രീഷ്മയെ സിന്ധു …
സ്വന്തം ലേഖകൻ: ട്വിറ്ററിനെ അടിമുടി പരിഷ്‌കരിക്കാൻ ഒരുങ്ങുകയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. എന്നാല്‍ മസ്‌കിന് ഇതിനായി ഒരു ടീമുണ്ട്. അതിന്റെ മുന്‍നിരയിലുള്ള ഒരു ഇന്ത്യന്‍ അമേരിക്കന്‍ വംശജനാണ്. മസ്‌കിന്റെ എല്ലാ നീക്കങ്ങള്‍ക്കും പിന്നിലെ ബുദ്ധികേന്ദ്രമെന്ന് ശ്രീറാം കൃഷ്ണന്‍ എന്ന ഈ യുവാവിനെ വിളിക്കാം. നേരത്തെ ട്വിറ്ററിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ മികവും ശ്രീറാമിനുണ്ട്. സിലിക്കണ്‍ വാലിയിലെ നിക്ഷേപ …
സ്വന്തം ലേഖകൻ: വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു എഴുത്തുകാരന്‍ എം ടി വാസുദേവൻ നായർക്കാണു കേരളജ്യോതി പുരസ്‌കാരം. ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ, പി ഐ മുഹമ്മദ് …
സ്വന്തം ലേഖകൻ: പെട്രോൾ വില ഉയർത്തുന്നില്ലെന്ന് കുവൈത്ത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ സബ്‌സിഡി പുനഃപരിശോധിക്കുന്ന ഉന്നത സമിതിയാണ് ഇത് സംബന്ധമായ തീരുമാനം കൈക്കൊണ്ടത്. നിലവിലെ സബ്സിഡികൾ തുടരാനും പെട്രോൾ, ഡീസൽ, പാചക വാതകം ഉൾപ്പെടെയുള്ള ഇന്ധനങ്ങൾക്ക് വില വർധിപ്പിക്കേണ്ടതില്ലെന്നും സമിതി തീരുമാനിച്ചതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ധന വില ഉയർത്തിയാൽ നിത്യോപയോഗ സാധനങ്ങൾക്കടക്കം വിലക്കയറ്റം ഉണ്ടാകുവാൻ …
സ്വന്തം ലേഖകൻ: ഇടക്കാലത്ത് ഗള്‍ഫ് രാജ്യങ്ങള്‍ വലിയ തോതിലുള്ള സാമ്പത്തിമാന്ദ്യ ഭീഷണി നേരിട്ടെങ്കിലും എല്ലാവരും തന്നെ പിന്നീട് ശക്തമായ രീതിയില്‍ തിരിച്ചുകയറി. മലയാളികള്‍ ഉള്‍പ്പടെ നിരവധി വിദേശികള്‍ക്ക് ഇത് നല്‍കിയ ആശ്വാസം ചില്ലറയല്ല. ഇപ്പോഴിതാ ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ശക്തമാവുമെന്നാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ എം എഫ്) വ്യക്തമാക്കുന്നത്. മിഡിൽ ഈസ്റ്റിലെയും മധ്യേഷ്യയിലെയും എണ്ണ …
സ്വന്തം ലേഖകൻ: ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ തൂക്കുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 141 ആയി. 177 ഓളം പേരെ ഇതുവരെ രക്ഷപ്പെടുത്തി. ഇനിയും അനേകം പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണ്. തൂക്കുപാലം തകര്‍ന്നുവീഴുമ്പോള്‍ സ്ത്രീകളും കുട്ടികളും അടക്കം 500 ഓളം പേര്‍ പാലത്തിലുണ്ടായിരുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍. രക്ഷപ്പെടുത്തിയ പലരുടേയും നില അതീവ ഗുരുതരാവസ്ഥയിലാണ്. …
സ്വന്തം ലേഖകൻ: പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ (22) അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിൽവച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് സൂചന നൽകി. ഗ്രീഷ്‌മയുടെ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും അമ്മയുടെ സഹോദരന്റെ മകളും കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും കൂടുതൽ അന്വേഷണം …
സ്വന്തം ലേഖകൻ: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻപ്രായം 60 ആക്കി. കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ ഈ പ്രായപരിധി തൽക്കാലം ഏർപ്പെടുത്തില്ല. ഈ സ്ഥാപനങ്ങളിൽ പഠനത്തിനുശേഷം തീരുമാനമെടുക്കും. പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യത്യസ്തമായ പെൻഷൻ പ്രായമാണ് ഇപ്പോഴുള്ളത്. റിയാബ് തലവൻ ചെയർമാനായി 2017ൽ രൂപീകരിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഏപ്രിൽ 22ന് മന്ത്രിസഭായോഗം പരിഗണിച്ചു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. 122 …