സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് 19 ന്റെ പുതിയ വകഭേദം കണ്ടെത്തിയായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വളരെ വേഗത്തിൽ വ്യാപിക്കാൻ കഴിയുന്ന എക്സ് എക്സ് ബി വകഭേദമാണ് കണ്ടെത്തിയത്. കൊറോണ വൈറസിന് ഇതിനകം ഒട്ടേറെ ജനിതക മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. എന്നാൽ കൊറോണ വൈറസ് തടയുന്നതിനുള്ള പൊതുജനാരോഗ്യ നടപടികളും …
സ്വന്തം ലേഖകൻ: രാജ്യത്തെ സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളില്‍ വിദേശികള്‍ക്ക് ഇനി മുതല്‍ തൊഴില്‍ നല്‍കില്ലെന്ന തീരുമാനവുമായി അധികൃതര്‍. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അത് കരാര്‍ അടിസ്ഥാനത്തില്‍ മാത്രമാണെന്നും മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവ പുതുക്കുന്നുണ്ടെങ്കില്‍ തന്നെ ഒരു വര്‍ഷത്തേക്ക് മാത്രമേ പുതുക്കുകയുള്ളൂ. അഞ്ച് …
സ്വന്തം ലേഖകൻ: കുറഞ്ഞ ചെലവിൽ വിമാന യാത്ര വാഗ്ദാനം ചെയ്ത് ജസീറ എയർവെയ്സ് തിരുവനന്തപുരത്തേക്ക് 30ന് സർവീസ് ആരംഭിക്കുന്നു. കുവൈത്തിൽനിന്ന് ഞായർ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 6.25ന് പുറപ്പെടുന്ന വിമാനം പുലർച്ചെ (തിങ്കൾ, ബുധൻ) 2.05ന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് 2.50നു പുറപ്പെട്ട് രാവിലെ 5.55ന് കുവൈത്തിൽ എത്തും. എ320 വിമാനത്തിൽ 160 പേർക്കു യാത്ര …
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിന് വന്‍ തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് തളളണമെന്ന ദിലീപിന്റെ ഹര്‍ജി കോടതി അംഗീകരിച്ചില്ല. ദിലീപും സുഹൃത്തും കൂട്ടുപ്രതിയുമായ ശരത്തും നല്‍കിയ ഹര്‍ജിയാണ് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് തളളിയത്. ദിലീപിനും ശരത്തിനും എതിരായ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് തുടരന്വേഷണ …
സ്വന്തം ലേഖകൻ: ട്വിറ്ററിന്റെ ഉടമയായി ചുമതലയേറ്റതിന് പിന്നാലെ കടുത്ത നടപടികളുമായി ടെസ്ല സിഇഒ ഇലോണ്‍ മസ്ക്. തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കിയ ജനപ്രിയ പ്ലാറ്റ്ഫോമില്‍ മസ്ക് തന്റെ അഭിലാഷങ്ങള്‍ എങ്ങനെ കൈവരിക്കുമെന്നതില്‍ സൂചനകളും നല്‍കി. സ്പാം ബോട്ടുകള്‍ ഇല്ലാതാക്കുക, ഉപയോക്താക്കൾ ഉള്ളടക്കം എങ്ങനെ അവതരിപ്പിക്കണമെന്ന് നിർണ്ണയിക്കുന്ന അൽഗോരിതങ്ങൾ പൊതുവായി ലഭ്യമാക്കുക, വിദ്വേഷത്തിനും വിഭജനത്തിനും …
സ്വന്തം ലേഖകൻ: നവംബര്‍ 1 മുതല്‍ ഖത്തറിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ക്ക് കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുന്ന ഖത്തര്‍ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും ദോഹയിലെത്തിയ ശേഷമുള്ള കോവിഡ് പരിശോധനയും വേണ്ടെന്നു പൊതുജനാരോഗ്യ മന്ത്രാലയം. ഖത്തറിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ യാത്രയ്ക്ക് 48 മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 24 …
സ്വന്തം ലേഖകൻ: ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയ്യാ പ്ലാറ്റ്ഫോമിലെയും മൊബൈല്‍ ആപ്ലിക്കേഷനിലെയും ഫാമിലി ആന്റ് ഫ്രണ്ട്സ് സേവനം നവംബര്‍ ഒന്നു വരെ മാത്രമേ ലഭിക്കുകയുള്ളൂ എന്ന് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി അറിയിച്ചു. അതോടെ, നവംബര്‍ ഒന്നു മുതല്‍ ഫിഫ വേള്‍ഡ് കപ്പ് 2022 ടിക്കറ്റ് ഉടമകള്‍ക്ക് …
സ്വന്തം ലേഖകൻ: കുവൈത്തിൽ പകർച്ചപ്പനി ഉണ്ടെങ്കിലും സ്‌കൂളുകളിൽ മാസ്‌ക് നിർബന്ധമല്ലെന്ന് അധികൃതർ അറിയിച്ചു. ചുമ, ജലദോഷം, പനി, ഛർദി എന്നീ ലക്ഷണങ്ങളുള്ള വിദ്യാർഥികളെ സ്കൂളിലേക്കു വിടരുതെന്ന് അഭ്യർഥിച്ചു. രോഗവിവരം സ്കൂളിനെ അറിയിക്കുകയും മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്താൽ പ്രത്യേക പരീക്ഷ എഴുതാൻ അനുവദിക്കുമെന്നും വ്യക്തമാക്കി. ഫ്ലൂ വാക്സീൻ എടുത്ത് പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പും നിർദേശിച്ചു. അതിനിടെ …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങള്‍ക്ക് തുല്യമായ വേതനം വനിതാ താരങ്ങള്‍ക്കും നല്‍കുമെന്ന് അറിയിച്ച് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ട്വീറ്ററിലൂടെയാണ് ജയ് ഷാ ഈ ചരിത്ര തീരുമാനം അറിയിച്ചത്. മാച്ച് ഫീയിലാണ് തുല്യ വേതനം നല്‍കുന്നത്. പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യവേതനം നല്‍കുന്നതിലൂടെ ലിംഗസമത്വം ഇന്ത്യന്‍ ക്രിക്കറ്റിന് കൈവന്നുവെന്ന് ജയ് ഷാ വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: വിദ്യാഭ്യാസം തുടരാനായി യുദ്ധഭൂമിയായി മാറിയ യുക്രൈനിലേക്ക് കഴിഞ്ഞ രണ്ട് മാസമായാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മടങ്ങിത്തുടങ്ങിയത്. എന്നാല്‍ വീണ്ടും റഷ്യയുമായുള്ള സംഘര്‍ഷം വര്‍ധിച്ചതോടെ എത്രയും വേഗം യുക്രൈന്‍ വിടണമെന്ന് പൗരന്മാരോട് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. കേവലം ഏഴ് ദിവസത്തെ ഇടവേളയില്‍ രണ്ട് തവണയാണ് ഉത്തരവ് പുറത്തിറക്കിയത്. കലുഷിതമായ സാഹചര്യത്തിലും യുക്രൈനില്‍ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് വിദ്യാര്‍ഥികള്‍. …