സ്വന്തം ലേഖകൻ: രാജ്യത്തെ ഫുഡ് ഡെലിവറി സർവീസുകൾക്ക് പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ നിലവില്‍ വന്നു. ആഭ്യന്തരമന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലായിരുന്നു പെരുമാറ്റച്ചട്ടം നിർബന്ധമാക്കിയത്. തീരുമാനം നടപ്പിലായതോടെ മലയാളികള്‍ അടക്കമുള്ള വിദേശ തൊഴിലാളികളും പ്രതിസന്ധിയിലായി. പുതിയ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനായി കൂടുതല്‍ സമയപരിധി രാജ്യത്തെ ഫുഡ് ഡെലിവറി കമ്പനികള്‍ നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മുന്നൊരുക്കം നടത്താതെ പരിഷ്കരണം …
സ്വന്തം ലേഖകൻ: അസാമാന്യ ധൈര്യത്തോടുകൂടി അർബുദത്തെ നേരിട്ട വ്യക്തിയായിരുന്നു കോടിയേരി. പാൻക്രിയാസ് കാൻസർ അഡ്വാൻസ്ഡ് സ്റ്റേജിൽ ആയിരുന്നിട്ടുകൂടി പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ അദ്ദേഹം കാണിച്ച ആർജവം അസാമാന്യമായിരുന്നു. ആരോഗ്യസ്ഥിതി മോശമായി ഇടക്കിടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുമ്പോഴും തൊട്ടടുത്ത ദിവസം ആരോഗ്യസ്ഥിതിയിൽ അൽപം പുരോഗതി കാണുമ്പോൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചിരുന്നതായും ഡോക്ടർ ഫേസ്ബുക്ക് …
സ്വന്തം ലേഖകൻ: കണ്ണൂര്‍ വിമാനത്താവളം മുതല്‍ പാതയോരങ്ങളില്‍ അണിനിരന്ന ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളോടെ പോളിറ്റ്ബ്യൂറോ അംഗവും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശ്ശേിരിയിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ തലശ്ശേരി ടൗണ്‍ഹാളില്‍ പ്രിയ സഖാവിന്റെ ഭൗതിക ശരീരം ഏറ്റുവാങ്ങി. രാത്രി പത്ത് മണി വരെ ഇവിടെ പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയ്ക്ക് 12.54 …
സ്വന്തം ലേഖകൻ: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ (69) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ആയിരുന്നു അന്ത്യം. അര്‍ബുദബാധ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു പുറപ്പെട്ടത്. കോടിയേരിയുടെ ആരോഗ്യനിലയില്‍ …
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പിൽ നിന്ന് പ്രതീക്ഷിക്കുന്നത് 1,700 കോടി ഡോളർ വരുമാനമെന്ന് സംഘാടകർ. ഫിഫ ലോകകപ്പ് ഖത്തർ 2022 സിഇഒ നാസർ അൽ ഖാദർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകകപ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും നിർമാണങ്ങൾക്കുമായി 800 കോടി ഡോളർ ആണ് ചെലവിട്ടത്. മുൻ ഫിഫ ലോകകപ്പുകൾക്കും ഏകദേശം ഇത്രയും തുക തന്നെയാണ് ചെലവായതും. …
സ്വന്തം ലേഖകൻ: രാഷ്ട്രീയസ്ഥിരത വീണ്ടെടുക്കാൻ ശ്രമിക്കുന്ന കുവൈത്തിൽ മാറ്റത്തിന് വോട്ട് നൽകി ജനങ്ങൾ. പ്രതിപക്ഷത്തിന് മുന്നേറ്റം നൽകുകയും സർക്കാർ അനുകൂല ക്യാമ്പിന് തിരിച്ചടി നൽകുകയും ചെയ്തു എന്ന് നിരീക്ഷിക്കപ്പെടുന്ന വിധിയിൽ, ദേശീയ അസംബ്ലിയിൽ ഇടവേളക്കുശേഷം വീണ്ടും വനിത സാന്നിധ്യവുമുണ്ടായി. ആലീ അൽ ഖാലിദ് രണ്ടാം മണ്ഡലത്തിലും, ജിനാൻ ബുഷെഹ്രി മൂന്നാം മണ്ഡലത്തിലും വിജയിച്ചു. 16 പുതുമുഖങ്ങളാണ് …
സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയും ഇന്ന് യൂറോപ്പിലേക്ക് യാത്രതിരിക്കും. മുഖ്യമന്ത്രിക്കൊപ്പം മറ്റ് മന്ത്രിമാരും അടങ്ങുന്ന ഉന്നതതല സംഘം ഇന്ന് രാത്രിയോടെയാണ് പുറപ്പെടുക. പതിമൂന്നാം തിയതി വരെയാണ് സന്ദർശനം. ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പഠിക്കുകയാണ് യാത്രയുടെ പ്രധാനലക്ഷ്യം. സംഘം യൂറോപ്പിലെ വിവിധ രാജ്യങ്ങൾ സന്ദർശിക്കും. ഫിന്‍ലന്‍ഡ്, നോര്‍വേ, ഇംഗളണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിക്കുന്നത്. …
സ്വന്തം ലേഖകൻ: വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും ഉള്ള ഇളവുകൾ എയർ ഇന്ത്യ വെട്ടിക്കുറച്ചു. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ ഇളവുകൾ 50 ശതമാനത്തിൽ നിന്ന് 25 ശതമാനം ആയാണ് വെട്ടിക്കുറച്ചത്. അടിസ്ഥാന നിരക്കുകളിലെ പുതുക്കിയ ഇളവ് സെപ്റ്റംബർ 29 മുതൽ പ്രാബല്യത്തിൽ വന്നു. നിരക്കുകൾ വെട്ടികുറച്ചാലും എയർ ഇന്ത്യയിൽ മറ്റ് സ്വകാര്യ എയർലൈനുകളെ അപേക്ഷിച്ച് …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 5ജി അവതരിപ്പിച്ചു. ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചാണ് അദ്ദേഹം 5ജി സേവനങ്ങള്‍ക്ക് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിലേക്കും അതിനോട് ചേര്‍ന്നുള്ള നൂതന സാധ്യതകളിലേക്കും അവസരങ്ങളിലേക്കും കൈപിടിച്ചുയര്‍ത്തുന്ന സാങ്കേതിക വിദ്യയായിരിക്കും 5ജി. വയര്‍ലെസ് …
സ്വന്തം ലേഖകൻ: ഒമാനിൽ പാസ്പോർട്ടുകളിൽ വിസ സ്റ്റാമ്പിങ് നിർത്തുന്നത് റെസിഡന്റ് കാർഡിന് പ്രാധാന്യം വർധിപ്പിക്കും. പാസ്പോർട്ടുകളിൽ വിസ സ്റ്റാമ്പ് ചെയ്യാത്തത് യാത്രയെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് ഒമാൻ അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, താമസരേഖ സംബന്ധമായ എല്ലാ ആവശ്യങ്ങൾക്കും ഒമാൻ അധികൃതർ നൽകുന്ന റെസിഡന്റ് കാർഡുകൾ മതിയാവുമെന്നും വ്യക്തമാക്കുന്നു. വിസ ഓൺലൈനിലൂടെ ആക്കുക വഴി താമസരേഖകൾ പുതുക്കുന്നത് എളുപ്പമാക്കുകയാണ് …