സ്വന്തം ലേഖകൻ: കുവൈത്തില്‍ കാർ രജിസ്ട്രേഷൻ പുതുക്കുന്നതിന് പരിസ്ഥിതി അതോറിറ്റി അനുമതി നിര്‍ബന്ധമാക്കുന്നു. പരിശോധനയിൽ മലിനീകരണം തെളിഞ്ഞാൽ വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. കുവൈത്തില്‍ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് മലിനീകരണ മുക്ത സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഇതോടെ കാര്‍ പാസിംഗ് പരിശോധനാ കേന്ദ്രങ്ങളിൽ ആഭ്യന്തര ഉദ്യോഗസ്ഥരോടപ്പം …
സ്വന്തം ലേഖകൻ: കനത്ത മഴയില്‍ ബംഗളൂരുവിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി. നഗരത്തിന്റെ തെക്ക്, കിഴക്കന്‍, മധ്യഭാഗങ്ങളും ബെല്ലഡൂരിലെ ഐടി മേഖല ഉള്‍പ്പെടെ പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. ബുധനാഴ്ച വൈകുന്നേരം മുതല്‍ ആരംഭിച്ച മഴയാണ് ദുരിതം വിതച്ചത്. അടുത്ത മൂന്നു ദിവസത്തേയ്ക്ക് കൂടി അതിശക്തമായ മഴയുണ്ടാകുമെന്നനാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മജെസ്റ്റിക്കിനു സമീപം ഭിത്തി തകര്‍ന്നുവീണ് …
സ്വന്തം ലേഖകൻ: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈമാസം 22-ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാവണമെന്നും അന്വേഷണത്തില്‍ ഒരു തരത്തിലുള്ള ഇടപെടലും നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം അഡീഷണണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പരാതിക്കാരിയേയോ സാക്ഷികളേയോ ഒരു തരത്തിലും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്നും ജനപ്രതിനിധിയെന്ന …
സ്വന്തം ലേഖകൻ: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഒടുവില്‍ ചൈനീസ് ഭീമന്‍ പാണ്ടകള്‍ ഖത്തറിലെത്തി. ഇതോടെ പശ്ചിമേഷ്യയില്‍ പാണ്ടകളെ ലഭിക്കുന്ന ആദ്യ രാജ്യമായി ഖത്തര്‍ മാറി. ലോകകപ്പിന് ഒരുങ്ങുന്ന ഖത്തറിന് ചൈനീസ് ജനതയുടെ സമ്മാനമെന്ന നിലക്കാണ് രണ്ടു പാണ്ടകളെ ബുധനാഴ്ച ഇങ്ങോട്ടേക്കെത്തിച്ചത്. സുഹൈല്‍, സൊരയ എന്നിങ്ങനെ പേരുകളുള്ള പാണ്ടകള്‍ അല്‍ഖോര്‍ പാര്‍ക്കില്‍ ശീതീകരിച്ച ആഡംബര കൂടാരത്തിലാണ് താമസം. സുഹൈല്‍ …
സ്വന്തം ലേഖകൻ: നവംബർ ഒന്നു മുതൽ രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ സേവനങ്ങളിൽ 70% വെർച്വൽ കൺസൽറ്റേഷൻ ആയിരിക്കും. ഹെൽത്ത് സെന്ററുകളിലെത്തിയുള്ള കൂടിക്കാഴ്ച 30% രോഗികൾക്ക് മാത്രമായിരിക്കും. പ്രാഥമിക പരിചരണ കോർപറേഷന്റെതാണ് (പിഎച്ച്‌സിസി) പ്രഖ്യാപനം. ലോകകപ്പ് സമയത്ത് ഹെൽത്ത് സെന്ററുകളിലെ സന്ദർശകരുടെ തിരക്ക് കുറയ്ക്കാൻ ഇ-സേവനങ്ങൾ, വെർച്വൽ, ഓൺലൈൻ സെഷനുകൾ ആയിരിക്കും പ്രധാനമായും നടപ്പാക്കുക. ഫിഫ …
സ്വന്തം ലേഖകൻ: ലോകകപ്പ് ആരാധകർക്ക് ഖത്തറിലേക്കുള്ള പ്രവേശനം സുഗമമാക്കാൻ ഖത്തർ എയർവേയ്‌സ് വെട്ടിക്കുറച്ചത് 18 നഗരങ്ങളിലേക്കുള്ള സർവീസുകൾ. ആരാധകരുമായി എത്തുന്ന യാത്രാ വിമാനങ്ങൾക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സ്ഥല ലഭ്യത ഉറപ്പാക്കാനാണ് 18 നഗരങ്ങളിലേയ്ക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചതെന്ന് ദോഹയിൽ വാർത്താസമ്മേളനത്തിൽ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടിവ് അക്ബർ അൽ ബേക്കർ പറഞ്ഞു. ലോകകപ്പിനിടെ കൂടുതൽ …
സ്വന്തം ലേഖകൻ: ഊർജ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും പിന്തുണ നൽകാൻ സൗദിക്കൊപ്പം പൂർണമായി നിലകൊള്ളുമെന്ന് യുഎഇയും കുവൈത്തും വ്യക്തമാക്കി. എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കാനുള്ള ഒപെക് പ്ലസ് തീരുമാനത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നതായും ഇരുരാജ്യങ്ങളും വ്യക്തമാക്കി. ഒപെക് തീരുമാനത്തെ തുടർന്ന് ലഭിച്ച വിമർശനങ്ങളിൽ സൗദി അറേബ്യക്ക് അസന്ദിഗ്ധവും പൂർണവുമായ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കുവൈത്ത് വിദേശകാര്യ …
സ്വന്തം ലേഖകൻ: ഡോളറിനെതിരെ വീണ്ടും മൂക്ക് കുത്തി ഇന്ത്യന്‍ രൂപ. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 83 പിന്നിട്ടിരിക്കുകയാണ്. യു എസ് ട്രഷറി വരുമാനം വര്‍ധിച്ചത് ആണ് രൂപക്ക് തിരിച്ചടിയായത് എന്നാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് നിരക്കായ 83.02 ലാണ് ഇന്ന് രൂപ ഇന്ന് അവസാനിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ കറന്‍സിക്ക് 66 പൈസയുടെ നഷ്ടമാണ് ഉണ്ടായത്. ഫെഡറല്‍ …
സ്വന്തം ലേഖകൻ: പരാജയത്തിലും മധുരം; കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ആയിരത്തിലധികം വോട്ടു നേടാനായത് പാർട്ടിയിൽ ശശി തരൂരിനുള്ള സ്വീകാര്യതയുടെ തെളിവായി. വിവിധ സംസ്ഥാനങ്ങളിലെ നേതൃത്വം ഖർഗെയ്ക്കു പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടും 9,308 വോട്ടുകളിൽ 1,072 വോട്ടുകളാണ് തരൂരിനു ലഭിച്ചത്. 22 വർഷങ്ങള്‍ക്കു മുൻപ് അധ്യക്ഷ സ്ഥാനത്തേക്ക് ജിതേന്ദ്ര പ്രസാദും സോണിയ ഗാന്ധിയും മത്സരിച്ചപ്പോൾ പോൾ …
സ്വന്തം ലേഖകൻ: ലോകകപ്പിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ മത്സര ടിക്കറ്റുകളുടെ ഓവർ ദ് കൗണ്ടർ വിൽപന ഇന്ന് തുടങ്ങും. ഇതുവരെ 2.89 ദശലക്ഷം ലോകകപ്പ് ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ അധികൃതർ വ്യക്തമാക്കി. വെസ്റ്റ് ബേയിലെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ (ഡിഇസിസി) ആണ് ടിക്കറ്റ് വിൽപനയ്ക്കായുള്ള 2 സെന്ററുകളിലെ ആദ്യ സെന്റർ …