1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങി ഖത്തര്‍ എയര്‍പോര്‍ട്ടുകള്‍; 1600 പ്രതിദിന സര്‍വീസുകള്‍
ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങി ഖത്തര്‍ എയര്‍പോര്‍ട്ടുകള്‍; 1600 പ്രതിദിന സര്‍വീസുകള്‍
സ്വന്തം ലേഖകൻ: ഖത്തറിലെ ദോഹ, ഹമദ് വിമാനത്താവളങ്ങൾക്ക് ഫിഫ ലോകകപ്പിനിടെ മണിക്കൂറിൽ 100 വിമാനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടെന്ന് അധികൃതർ. സ്വന്തമായി വ്യോമ മേഖല യാഥാർത്ഥ്യമായതോടെയാണ് വിമാനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷിയും വർധിച്ചത്. ഈ മാസം 8നാണ് ലോകകപ്പുമായി ബന്ധപ്പെട്ട പുതിയ വ്യോമമേഖലാ ഡിസൈൻ പദ്ധതി ഉൾപ്പെടെയുള്ള എല്ലാ പദ്ധതികളും നയങ്ങളും ഖത്തർ എയർ ട്രാഫിക് …
ഫാർമസി ലൈസൻസുകൾ കുവൈത്തികൾക്ക് മാത്രമാക്കിയ ഉത്തരവിനെതിരെ പ്രതിഷേധം
ഫാർമസി ലൈസൻസുകൾ കുവൈത്തികൾക്ക് മാത്രമാക്കിയ ഉത്തരവിനെതിരെ പ്രതിഷേധം
സ്വന്തം ലേഖകൻ: കുവൈത്തിൽ ഫാർമസി ലൈസൻസുകൾ കുവൈത്തികൾക്ക് മാത്രമാക്കിയ മന്ത്രിതല ഉത്തരവിനെതിരെ അഭിഭാഷക സംഘം. തീരുമാനം പുനഃപരിശോധിക്കണമെന്നു മെയ്‌സൻ ലോ ഫേം ആവശ്യപ്പട്ടു. ഫാർമസി ലൈസൻസുകൾ സ്വദേശികൾക്ക് മാത്രമായി പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇത് സംബന്ധിച്ച തീരുമാനം ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് പ്രഖ്യാപിച്ചത്. പാർലിമെന്റ് ഭേദഗതിയിലൂടെലാണ് …
കൊച്ചി വിമാനത്താവളത്തിൽ ബിസിനസ് ജെറ്റ് ടെർമിനൽ ഈ വർഷം തുടങ്ങുമെന്ന് മുഖ്യമന്ത്രി
കൊച്ചി വിമാനത്താവളത്തിൽ ബിസിനസ് ജെറ്റ് ടെർമിനൽ ഈ വർഷം തുടങ്ങുമെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കൊച്ചി വിമാനത്താവളത്തിൽ നിർമാണം പൂർത്തിയായി വരുന്ന ബിസിനസ് ജെറ്റ് ടെർമിനൽ ഈ വർഷം പ്രവർത്തനം തുടങ്ങുമെന്ന് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി വിമാനത്താവള കമ്പനി ലിമിറ്റഡി (സിയാൽ)ന്റെ 28-ാം വാർഷിക പൊതുയോഗത്തിൽ, ഓഹരിയുടമകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇടുക്കിയിൽ നിന്ന് ഓൺലൈനായാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുത്തത്. ലോകത്തെ ഒന്നാകെ ഗ്രസിച്ച …
അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസ്: നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ
അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസ്: നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ
സ്വന്തം ലേഖകൻ: യുട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ശ്രീനാഥ് ഭാസി ഹാജരായത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ഹോട്ടലിൽ നടന്ന അഭിമുഖത്തിന് ഇടയിലായിരുന്നു സംഭവം. …
സ്കൂളുകൾ അനധികൃത പണപ്പിരിവ് നടത്തരുത്; കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
സ്കൂളുകൾ അനധികൃത പണപ്പിരിവ് നടത്തരുത്; കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
സ്വന്തം ലേഖകൻ: വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരിൽ നിന്ന് അനധികൃത പണപ്പിരിവ് നടത്താൻ പാടില്ലെന്നു കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾക്ക് കർശന താക്കീതു നൽകി. ഇതുസംബന്ധിച്ച സർക്കുലർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വിതരണം ചെയ്തു. ഫോട്ടോകോപ്പി എടുക്കൽ, ക്ലാസ് റൂം അലങ്കരിക്കൽ തുടങ്ങി സ്കൂളിലെ മറ്റു ജോലികൾ ഇവരെക്കൊണ്ട് ചെയ്യിക്കാൻ പാടില്ലെന്നും കർശന നിർദേശമുണ്ട്. സ്കൂളിലേക്ക് ആവശ്യമുള്ള …
പുതുതായി കുവൈത്തില്‍ ജോലിക്കെത്തുന്നവര്‍ക്ക് യോഗ്യതാ പരീക്ഷ; പാസാവാത്തവരെ തിരിച്ചയക്കും
പുതുതായി കുവൈത്തില്‍ ജോലിക്കെത്തുന്നവര്‍ക്ക് യോഗ്യതാ പരീക്ഷ; പാസാവാത്തവരെ തിരിച്ചയക്കും
സ്വന്തം ലേഖകൻ: പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള കൂടുതല്‍ നടപടികളുമായി കുവൈത്ത്. പുതുതായി രാജ്യത്തേക്ക് തൊഴില്‍ വീസയില്‍ വരുന്നവര്‍ പ്രൊഫഷനല്‍ ടെസ്റ്റ് പാസ്സാവണമെന്നതാണ് പുതിയ നിയമം. തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ഡയരക്ടര്‍ ജനറല്‍ ഡോ. മുബാറക് അല്‍ അസ്മി അറിയിച്ചതാണ് ഇക്കാര്യം. മികച്ച പ്രൊഫഷനല്‍ തൊഴിലാളികള്‍ മാത്രമേ പുതുതായി …
വാട്‌സാപ്, സൂം യൂസർമാർ കെവൈസി ഫോം നല്‍കേണ്ടി വന്നേക്കും; ടെലകോം ബില്ലില്‍ മാറ്റം
വാട്‌സാപ്, സൂം യൂസർമാർ കെവൈസി ഫോം നല്‍കേണ്ടി വന്നേക്കും; ടെലകോം ബില്ലില്‍ മാറ്റം
സ്വന്തം ലേഖകൻ: ഇന്റര്‍നെറ്റ് മേഖലയില്‍ മുമ്പെങ്ങും ഇല്ലാതിരുന്ന തരത്തിലുള്ള ശക്തമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്രമെന്നു സൂചന. സന്ദേശക്കൈമാറ്റവും ഫോണ്‍ കോളുകളും നടത്താവുന്ന ഓവര്‍ ദ ടോപ് (ഒടിടി) സേവനങ്ങള്‍ക്ക് ഇന്ത്യ ലൈസന്‍സ് ഏര്‍പ്പെടുത്തിയേക്കുമെന്ന് പിടിഐ റിപ്പോര്‍ട്ടു ചെയ്യുന്നു. കേന്ദ്ര ഐടി മന്ത്രാലയം താമസിക്കാതെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ടെലികമ്യൂണിക്കേഷന്‍സ് ബില്‍ 2022ല്‍ ആണ് പുതിയ മാറ്റങ്ങള്‍ …
മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു
മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു
സ്വന്തം ലേഖകൻ: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. അണുബാധയെ തുടര്‍ന്ന് ഒരാഴ്ചയായി ഐസിയുവില്‍ ആയിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നിലമ്പൂര്‍ മുക്കട്ട വലിയപള്ളി ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും. ഇന്ന് നിലമ്പൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. ഏഴ് …
ഐ.ടി., ഇലക്‌ട്രോണിക്സ് മേഖലയ്ക്ക് വൻ ഇളവുമായി സംസ്ഥാന വ്യവസായനയം; നികുതി തിരികെ
ഐ.ടി., ഇലക്‌ട്രോണിക്സ് മേഖലയ്ക്ക് വൻ ഇളവുമായി സംസ്ഥാന വ്യവസായനയം; നികുതി തിരികെ
സ്വന്തം ലേഖകൻ: ഐ.ടി., ഇലക്‌ട്രോണിക്സ് മേഖലയിൽ ജോലിക്ക് ചേരുന്നവർക്ക് അപ്രന്റീസ് കാലയളവിൽ നൽകുന്ന പ്രതിഫലത്തിന്റെ നിശ്ചിതശതമാനം സർക്കാർ വഹിക്കും. ഇത് ഉൾപ്പെടെ ഐ.ടി. രംഗത്ത് വൻകിട കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്ന ഇൻസന്റീവുകൾ സർക്കാർ പ്രഖ്യാപിക്കും. ഈ നിർദേശങ്ങൾ ഉൾപ്പെടുന്ന വ്യവസായനയത്തിന്റെ കരടിന് വ്യവസായവകുപ്പ് രൂപംനൽകി. വൈകാതെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും. 50 കോടിയിൽപ്പരം രൂപ മുതൽമുടക്കുള്ള …
കു​വൈ​ത്ത് എ​യ​ർ​വേ​സ് ഉ​യ​ർ​ന്ന ത​സ്തി​ക​ക​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ഇ​ര​ട്ടി​യാ​ക്കു​ന്നു
കു​വൈ​ത്ത് എ​യ​ർ​വേ​സ് ഉ​യ​ർ​ന്ന ത​സ്തി​ക​ക​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ഇ​ര​ട്ടി​യാ​ക്കു​ന്നു
സ്വന്തം ലേഖകൻ: തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യി സ്വ​ദേ​ശി വ​ത്ക​രി​ക്കു​ന്ന​തി​ലേ​ക്ക് കു​വൈ​ത്ത് എ​യ​ർ​വേ​സ് നീ​ങ്ങു​ന്നു. ക​മ്പ​നി​യി​ലെ എ​ല്ലാ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളും സ​മീ​പ​ഭാ​വി​യി​ൽ കു​വൈ​ത്തി​ക​ൾ​ക്ക് മാ​ത്രം ആ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ്വ​ദേ​ശി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കും. ഇ​തി​ന്റെ ഭാ​ഗ​മാ​യി തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ള സ്കെ​യി​ലും ആ​നു​കൂ​ല്യ​ങ്ങ​ളും പ​ഠി​ക്കാ​നും വി​ല​യി​രു​ത്താ​നു​മാ​യി വി​വി​ധ ക​മ്പ​നി​ക​ളു​മാ​യി പ്രോ​ജ​ക്ട് ഒ​പ്പു​വെ​ച്ചു. …