1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
250 കുഞ്ഞുങ്ങളെ സൈബര്‍ കെണിയിലാക്കി ലൈംഗിക ചൂഷണം; ഓസ്ട്രേലിയക്കാരൻ ഒടുവില്‍ പിടിയിൽ
250 കുഞ്ഞുങ്ങളെ സൈബര്‍ കെണിയിലാക്കി ലൈംഗിക ചൂഷണം; ഓസ്ട്രേലിയക്കാരൻ ഒടുവില്‍ പിടിയിൽ
സ്വന്തം ലേഖകൻ: അമേരിക്കയിലെ അതിപ്രശസ്തനായ യൂട്യൂബ് താരമാണ് താനെന്ന വ്യാജ ഐഡന്റ്ിറ്റിയില്‍ ഓസ്‌ട്രേലിയക്കാരനായ യുവാവ് ലൈംഗികമായി മുതലെടുത്തത് ലോകമെമ്പാടുമുള്ള 250ഓളം കുട്ടികളെ. കുട്ടികളെ ചിത്രങ്ങളും സ്‌ക്രീന്‍ഷോട്ടുകളും കാട്ടി ഭീഷണിപ്പെടുത്തി കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയാണ് ഇയാള്‍ ലൈംഗികാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. കുട്ടികളുടെ ഭയത്തേയും ബലഹീനതകളേയും മുതലെടുത്ത് ചരിത്രത്തിലെ ഏറ്റവും ഹീനമായ ലൈംഗിക കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടിരുന്ന പ്രതി ഒടുവില്‍ പൊലീസിന്റെ പിടിയിലായി. …
‘സിനിമയില്‍ ഒരു ശക്തികേന്ദ്ര വുമില്ല,’ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മമ്മൂട്ടി; A.M.M.A. ഓഫീസില്‍ വീണ്ടും പരിശോധന
‘സിനിമയില്‍ ഒരു ശക്തികേന്ദ്ര വുമില്ല,’ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മമ്മൂട്ടി; A.M.M.A. ഓഫീസില്‍ വീണ്ടും പരിശോധന
സ്വന്തം ലേഖകൻ: ആഴ്ചകൾ നീണ്ട മൗനത്തിന് ശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മമ്മൂട്ടി. സിനിമയില്‍ ശക്തി കേന്ദ്രമില്ലെന്നാണ് മമ്മൂട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. സിനിമയില്‍ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനിൽക്കാൻ പറ്റുന്ന രംഗവുമല്ല സിനിമ എന്നതാണ് മമ്മൂട്ടിയുടെ വാദം. സമാനമായ നിലപാടായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട മോഹന്‍ലാലും സ്വീകരിച്ചത്. ജസ്റ്റിസ് ഹേമ കമ്മറ്റി …
ഖത്തറില്‍ ട്രാഫിക് പിഴകള്‍ക്കുള്ള 50% ഇളവ് അവസാനിക്കുന്നു; ഇനി രാജ്യം വിടാന്‍ വിലക്ക്
ഖത്തറില്‍ ട്രാഫിക് പിഴകള്‍ക്കുള്ള 50% ഇളവ് അവസാനിക്കുന്നു; ഇനി രാജ്യം വിടാന്‍ വിലക്ക്
സ്വന്തം ലേഖകൻ: ജൂണ്‍ ഒന്നിന് ആരംഭിച്ച ട്രാഫിക് നിയമലംഘന പിഴകളുടെ 50 ശതമാനം ഇളവ് ഇന്ന് (ഓഗസ്റ്റ് 31) അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. 2024 മെയ് മാസത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്. താമസക്കാര്‍, സന്ദര്‍ശകര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കാണ് ഇളവിന് അര്‍ഹതയുള്ളത്. മൂന്ന് വര്‍ഷത്തില്‍ കൂടാത്ത കാലയളവിനുള്ളില്‍ രേഖപ്പെടുത്തുന്ന ലംഘനങ്ങള്‍ക്കും …
സതാംപ്ടൺ സർവ്വകലാശാല ഇന്ത്യയിലേക്ക്; 2025 മുതൽ ഡിഗ്രി, പിജി കോഴ്സുകൾ ആരംഭിക്കും
സതാംപ്ടൺ സർവ്വകലാശാല ഇന്ത്യയിലേക്ക്; 2025 മുതൽ ഡിഗ്രി, പിജി കോഴ്സുകൾ ആരംഭിക്കും
സ്വന്തം ലേഖകൻ: ദേശീയ വിദ്യാഭ്യാസ നയപ്രകാരം യു.കെയിലെ സതാംപ്ടൺ സർവകലാശാലയും കേന്ദ്ര വിദേശമന്ത്രാലയവും ധാരണയായി. ഡിഗ്രി, പിജി കോഴ്സുകളിലേക്കുള്ള പ്രവേശനം 2025 ജൂലൈയിൽ ആരംഭിക്കും. ഗുരുഗ്രാമിലാണ് സർവകലാശാല ക്യാംപസ് സ്ഥാപിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഇന്ത്യയിൽ ആരംഭിക്കുന്ന ആദ്യ വിദേശ സർവകലാശാല ക്യാമ്പസാണിത്. ലോകത്തിലെ മികച്ച ക്യാമ്പസുകളുടെ പട്ടികയിൽ ഉൾപ്പെട്ട സർവകലാശാല ആണ് സതാംപ്ടൺ. …
പവർ ഗ്രൂപ്പിൽ ഞാനില്ല, മലയാള സിനിമയെ തകർക്കരുത്: മൌനം വെടിഞ്ഞ് മാധ്യമങ്ങളെ കണ്ട് മോഹൻലാൽ
പവർ ഗ്രൂപ്പിൽ ഞാനില്ല, മലയാള സിനിമയെ തകർക്കരുത്: മൌനം വെടിഞ്ഞ് മാധ്യമങ്ങളെ കണ്ട് മോഹൻലാൽ
സ്വന്തം ലേഖകൻ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമയിലുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് നടനും താരസംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റുമായ മോഹൻലാൽ. സിനിമാ വ്യവസായത്തെ തകർക്കുന്ന വിവാദമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച, കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ചിനു ശേഷമാണ് മോഹൻലാൽ മാധ്യമങ്ങളോട് സംസാരിച്ചത്. ‘ഹേമാകമ്മിറ്റി റിപ്പോർട്ടിനെ …
പാസ്‌പോര്‍ട്ടില്‍ ഇനി യൂറോപ്യന്‍ സ്റ്റാമ്പ് പതിക്കില്ല; പകരം ഡിജിറ്റല്‍ സംവിധാനം
പാസ്‌പോര്‍ട്ടില്‍ ഇനി യൂറോപ്യന്‍ സ്റ്റാമ്പ് പതിക്കില്ല; പകരം ഡിജിറ്റല്‍ സംവിധാനം
സ്വന്തം ലേഖകൻ: പാസ്‌പോര്‍ട്ടുകളില്‍ സ്റ്റാമ്പ് പതിപ്പിക്കുന്ന രീതി നവംബര്‍ പത്തോടെ യൂറോപ്യന്‍ യൂണിയന്‍ അവസാനിപ്പിക്കുകയാണ്. അതായത് നിങ്ങളുടെ പാസ്‌പോര്‍ട്ടില്‍ യൂറോപ്യന്‍ യൂണിയന്റെ സ്റ്റാമ്പ് പതിപ്പിക്കണം എന്നാഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ നവംബര്‍ പത്തിനു മുന്‍പ് ഏതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരിക്കണം. അല്ലെങ്കില്‍ യൂറോപ്യന്‍ സ്റ്റാമ്പ് ഇനിയൊരിക്കലും നിങ്ങളുടെ പാസ്‌പോര്‍ട്ടില്‍ പതിയില്ല. ഈ രീതി നിര്‍ത്തി പകരം ഡിജിറ്റല്‍ സംവിധാനം …
സ്‌പൈസ് ജെറ്റ് ഗുരുതര പ്രതിസന്ധിയില്‍; ദുബായില്‍ നിന്ന് യാത്രക്കാരില്ലാതെ മടങ്ങി വിമാനങ്ങൾ
സ്‌പൈസ് ജെറ്റ് ഗുരുതര പ്രതിസന്ധിയില്‍; ദുബായില്‍ നിന്ന് യാത്രക്കാരില്ലാതെ മടങ്ങി വിമാനങ്ങൾ
സ്വന്തം ലേഖകൻ: വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ് ഗുരുതര സാമ്പത്തികപ്രതിസന്ധിയില്‍. പ്രവര്‍ത്തന മൂലധനത്തില്‍ പ്രതിസന്ധി നേരിട്ടതോടെ കമ്പനിയുടെ 150 ക്യാബിന്‍ ക്രൂ ജീവനക്കാരെ ശമ്പളമില്ലാത്ത നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു. മൂന്നുമാസത്തേക്കാണ് ഇവരോട് അവധിയില്‍ പോകാന്‍ കമ്പനി നിര്‍ദേശിച്ചിരിക്കുന്നത്. സീസണല്ലാത്തതിനാല്‍ സര്‍വീസുകളുടെ എണ്ണം കുറയ്ക്കുന്നുവെന്നു കാട്ടിയാണ് ഇവരോട് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ ഓഹരി വിപണിയിലും വന്‍ ഇടിവ് …
കുവൈത്തിൽ അനധികൃത താമസക്കാർക്ക് പിടിവീഴും: ശക്തമായ നടപടിയെന്ന് ആഭ്യന്തരമന്ത്രി
കുവൈത്തിൽ അനധികൃത താമസക്കാർക്ക് പിടിവീഴും: ശക്തമായ നടപടിയെന്ന് ആഭ്യന്തരമന്ത്രി
സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴില്‍മേഖല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി തൊഴിലടങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോനകള്‍ക്ക് തുടക്കം കുറിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് പുതിയ തീരുമാനം. ആറ് ഗവര്‍ണറേറ്റുകളുടെയും സര്‍ക്കാറിന്റെ വിവിധ ഏജന്‍സികളുടെയും സഹകരണത്തോടെയാണ് നടപടികള്‍. താമസ, കുടിയേറ്റ നിയമലംഘകരെ പിടികൂടുക എന്നതാണ് സര്‍ക്കാര്‍ ലഷ്യമിടുന്നത്. ഒന്നാം ഉപ പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് …
പൊതുമാപ്പ് അപേക്ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടിലെത്താൻ സൗകര്യവുമായി യുഎഇ
പൊതുമാപ്പ് അപേക്ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടിലെത്താൻ സൗകര്യവുമായി യുഎഇ
സ്വന്തം ലേഖകൻ: യുഎഇയിലെ പൊതുമാപ്പ് അപേക്ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ നാട്ടിലെത്താന്‍ സൗകര്യമൊരുക്കുകയാണ് യുഎഇ. ഇതുമായി ബന്ധപ്പെട്ട് യുഎഇയുടെ വിവിധ വിമാന കമ്പനികളുമായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ് , കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ചര്‍ച്ച നടത്തി. വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കണമെന്നാണ് ഐസിപി ആവശ്യപ്പെട്ടത്. ഇത്തിഹാദ്, എമിറേറ്റ്‌സ്, എയര്‍ അറേബ്യ, ഫ്ളൈ …
പാസ്പോര്‍ട്ട് സേവനങ്ങൾ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മസ്ക്കറ്റ് ഇന്ത്യന്‍ എംബസി
പാസ്പോര്‍ട്ട് സേവനങ്ങൾ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി മസ്ക്കറ്റ് ഇന്ത്യന്‍ എംബസി
സ്വന്തം ലേഖകൻ: വെബ്‌സൈറ്റിന്റെ സാങ്കേതിക നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി മസ്‌ക്കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു. പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറന്‍സ് സേവനങ്ങളാണ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടാം തീയതിവരെ സേവനങ്ങള്‍ തടസ്സപ്പെടുമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്. അതേസമയം ബിഎല്‍എസ് സെന്ററിലെ കോണ്‍സുലര്‍ വിസാ സേവനങ്ങള്‍ക്ക് തടസുമണ്ടാകില്ലെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസിയുടെ …