സ്വന്തം ലേഖകൻ: കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ 3500 വിദേശികൾ വിമാന ടിക്കറ്റിനായി കാത്തിരിക്കുന്നു. വിവിധ കമ്പനികളുമായി തൊഴിൽ കരാർ അവസാനിപ്പിച്ച് നിയമലംഘകരായി തുടരുന്നതിനിടെ പരിശോധനയിൽ പിടിയിലായവരാണ് ഭൂരിപക്ഷം പേരും. ഇവരിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് സൂചന. പലരുടെയും യാത്രാ നടപടികൾ ശരിയാക്കിയെങ്കിലും നാട്ടിലേക്കുള്ള ടിക്കറ്റിന് പണം ഇല്ലാത്തതിനാൽ ഇവിടെ തന്നെ തുടരുകയാണ്. ഇവർക്കുള്ള താമസം, ഭക്ഷണം, വെള്ളം, …
സ്വന്തം ലേഖകൻ: ഒക്ടോബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ 5ജി സേവനങ്ങള്‍ക്ക് തുടക്കമിടും. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ഘാടനത്തിന് മുമ്പായി സെപ്റ്റംബര്‍ 29 ന് തന്നെ പ്രധാനമന്ത്രി 5ജിയ്ക്ക് തുടക്കമിടുമെന്ന് ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 5ജി സേവനങ്ങള്‍ വിന്യസിക്കുന്നതിന് …
സ്വന്തം ലേഖകൻ: ഇന്ത്യൻ ഐടി പ്രൊഫഷണലുകളെ തായ്ലൻഡിലേക്കും മ്യാൻമറിലേക്കും ആകർഷിക്കുന്ന വ്യാജ ജോബ് റാക്കറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ.കോൾ സെന്റർ അഴിമതിയിലും ക്രിപ്‌റ്റോകറൻസി തട്ടിപ്പിലും ഏർപ്പെട്ടിരിക്കുന്ന സംശയാസ്പദമായ ഐടി സ്ഥാപനങ്ങൾ തായ്‌ലൻഡിലെ ‘ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്’ തസ്തികകളിലേക്ക് ഇന്ത്യൻ യുവാക്കളെ എത്തിക്കാനുള്ള ശ്രമം നടത്തുന്നതായി കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇത്തരം തൊഴിൽ വാഗ്ദാനം തട്ടിപ്പാണെന്നും …
സ്വന്തം ലേഖകൻ: കേരളത്തിലെ പ്രമുഖരെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻഐഎ. പിടിച്ചെടുത്ത രേഖകളിൽ തെളിവുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ എൻഐഎ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസത്തെ റെയ്ഡിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണു വെളിപ്പെടുത്തല്‍. പ്രതികളെ ഏഴുദിവസം കസ്റ്റഡിയില്‍ വിട്ടു. പ്രതികളുടെ വീടുകളില്‍ കണ്ടെത്തിയ രേഖകള്‍ ഗൂഢാലോചനയ്ക്കു തെളിവാണ്. ഇതേപ്പറ്റി വിശദമായ അന്വേഷണം …
സ്വന്തം ലേഖകൻ: ഇന്ത്യൻ രൂപ ചരിത്രത്തിൽ ആദ്യമായ വൻ തകർച്ചയിലേക്ക്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഒരു ഡോളറിന് 81.16 എന്ന നിലയിലേക്ക് കഴിഞ്ഞ ദിവസം എത്തി. രൂപ ഇടിഞ്ഞതിനാൽ ഈ സാഹചര്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണം അയക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസികൾ. നാട്ടിലേക്ക് പണം അയയ്ക്കാന്‍ എത്തിയ അവസരം ഉപയോഗപ്പെടുത്തി പലരും പണം അയക്കുന്ന തിരക്കിലാണ്. ഖത്തര്‍ …
സ്വന്തം ലേഖകൻ: സന്ദർശക വീസയിൽ രാജ്യത്തേക്ക് വരുന്നവർ പാലിക്കേണ്ട നിബന്ധനങ്ങൾ എല്ലാവരും ശക്തമായി പാലിക്കണമെന്ന് ബഹ്റൈൻ ആഭ്യന്തരമന്ത്രാലയവും ബഹ്റൈൻ എയർപോർട്ട് കമ്പനിയും അറിയിച്ചു. നിരവധി യാത്രക്കാർ നിയമങ്ങൾ പാലിക്കാതെ എത്തുന്നത് കൊണ്ട് തിരിച്ചു പോകേണ്ട അവസ്ഥയാണ് ഉള്ളത്. ഇന്ത്യൻ എംബസി ആണ് ഇക്കാര്യം അറിയിച്ചത്. എംബസി സോഷ്യൽ മീഡിയാ അകൗണ്ടിലൂടെ ഇതിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. …
സ്വന്തം ലേഖകൻ: രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാര്‍ക്കായി അധികൃതര്‍ പുതുതായി നടപ്പില്‍ വരുത്തിയ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കി സുരക്ഷാ ഏജന്‍സികള്‍. ഡെലിവറി സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആരോഗ്യ മന്ത്രാലയം അനുദിക്കുന്ന ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാിരിക്കണം, യൂനിഫോം ധരിക്കണം എന്നിവ ഉള്‍പ്പെടെ വിവിധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ മാസം അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു. ഇത് പാലിക്കപ്പെടുന്നുണ്ടോ എന്ന …
സ്വന്തം ലേഖകൻ: പണം ചോദിച്ചെത്തുന്നവരേക്കൊണ്ട് പൊറുതിമുട്ടിയെന്ന് 25 കോടിയുടെ ഓണം ബംബർ നേടിയ അനൂപ്. രാവിലെ മുതല്‍ പണം ചോദിച്ച് വീട്ടില്‍ വരുന്നവരുടെ തിരക്കാണെന്നും പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുന്നില്ലെന്നും അനൂപ് പറയുന്നു. ഇത്തരക്കാരെ പേടിച്ച് ഒളിച്ചു താമസിക്കേണ്ട ഗതികേടിലാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ അനൂപ് വെളിപ്പെടുത്തി. ആളുകളെ സഹായിക്കാന്‍ മനസ്സുണ്ടെന്നും എന്നാല്‍ രണ്ട് …
സ്വന്തം ലേഖകൻ: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നതിനിടെ സംസ്ഥാനത്ത് വ്യാപക അക്രമം. പല സ്ഥലങ്ങളിലും ഹർത്താലനുകൂലികൾ ഗതാഗതം തടസ്സപ്പെടുത്തുകയും ബസുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സ്വകാര്യസ്വത്തും പൊതുസ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന്റെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി ഖത്തറിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് നവംബര്‍ ഒന്നു മുതല്‍ ആഭ്യന്തര മന്ത്രാലയം വിലക്ക് പ്രഖ്യാപിച്ചു. ഡിസംബര്‍ 23 വരെ ഓണ്‍ അറൈവല്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശക വിസകള്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിമാനമാര്‍ഗവും കടല്‍ വഴിയും കരവഴിയുമുള്ള യാത്രകള്‍ക്കെല്ലാം ഈ വ്യവസ്ഥ ബാധകമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഏതാനും …