സ്വന്തം ലേഖകൻ: ലോകകപ്പ് ഫുട്‌ബോൾ സമയത്തെ ഗതാഗത സൗകര്യങ്ങളും പരിഷ്‌കാരങ്ങളും വിശദമാക്കി പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി. ഖത്തറിലെ താമസക്കാർക്കും സ്വദേശികൾക്കും സ്വന്തം വാഹനം ഉപയോഗിക്കാമെന്നും ദോഹ മെട്രോ ദിവസവും 21 മണിക്കൂർ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു. ലോകകപ്പ് ഫുട്‌ബോൾ സമയത്ത് ആരാധകരുടെ യാത്ര എങ്ങനെയെന്നുള്ളതിന്റെ വിശദമായ രൂപരേഖയാണ് സുപ്രീംകമ്മിറ്റി ഫോർ …
സ്വന്തം ലേഖകൻ: വിദേശികൾക്കുള്ള ആരോഗ്യപരിശോധന ജഹറ ഹെൽത്ത് സെന്ററിൽനിന്ന് ജഹറ ആശുപത്രി–2ലേക്കു മാറ്റി. കൂടുതൽ രോഗികളെ ഉൾക്കൊള്ളുന്നതിനാണ് മാറ്റം. ദിവസേന 600 പേരെ ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. രാവിലെ 8 മുതൽ ഒന്നുവരെയും വൈകിട്ട് 2 മുതൽ 6 വരെയുമാണ് പ്രവൃത്തി സമയം. അതിനിടെ കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള നടപടികളുമായി …
സ്വന്തം ലേഖകൻ: അന്ധവിശ്വാസവുമായി ബന്ധപ്പെട്ട് ഇലന്തൂരില്‍നടന്ന നരബലിയുമായി ബന്ധപ്പെട്ട ക്രൂരതകള്‍ പുറത്തുവന്നതിന് പിന്നാലെ മലയാലപ്പുഴയിലെ മന്ത്രവാദ ചികിത്സാ കേന്ദ്രമായ ‘വാസന്തിയമ്മമഠം’ യുവജനസംഘടനകള്‍ അടിച്ചുതകര്‍ത്തു. ഇവിടെ മന്ത്രവാദചികിത്സ നടത്തുന്നതിനിടെ ഒരു കുട്ടി കുഴഞ്ഞുവീണതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഡി.വൈ.എഫ്.ഐ, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കെട്ടിടത്തിന്റെ ചിലഭാഗങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. വിളക്കുകളും മറ്റും തകര്‍ത്തിട്ടുണ്ട്. …
സ്വന്തം ലേഖകൻ: നരബലിക്കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളേയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഈ മാസം 24 വരെ പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. ഭഗവൽ സിങ്, ഭാര്യ ലൈല, ഷാഫി എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. അതേസമയം, മനുഷ്യമാംസം ഭക്ഷിച്ചുവെന്ന ആരോപണം പ്രതികൾ നിഷേധിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വരുമ്പോൾ …
സ്വന്തം ലേഖകൻ: സർക്കാർ പുതുതായി തയാറാക്കിയ തൊഴിൽനിയമം തൊഴിലാളിയുടെയും ഉടമയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ്. അൽ ബറഖ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭായോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സുൽത്താൻ. പുതിയ തൊഴിൽനിയമം നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ സഹായകമാവും. തൊഴിലാളികൾക്കും തൊഴിൽ ഉടമക്കും ഇടയിൽ സന്തുലിതത്വം ഉണ്ടാക്കും. അതോടൊപ്പം തൊഴിലന്വേഷകർക്ക് സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നത് …
സ്വന്തം ലേഖകൻ: അഡ്മിഷൻ ആവശ്യങ്ങൾക്കുള്ള എൻ.ആർ.ഐ സർട്ടിഫിക്കറ്റ്, പെൻഷൻ ആവശ്യത്തിനുള്ള ലൈഫ് സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച അപേക്ഷകർക്ക് ഇന്ത്യൻ എംബസിയിൽ മുൻകൂർ ബുക്കിങ് ആവശ്യമില്ല. പ്രവൃത്തിദിനങ്ങളിൽ ഉച്ചക്ക് 12നും ഒരു മണിക്കുമിടയിൽ എംബസിയിൽ നേരിട്ടെത്തി അപേക്ഷ നടപടികൾ പൂർത്തിയാക്കാമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. സാമൂഹ മാധ്യമങ്ങളിലൂടെയാണ് എംബസി അറിയിപ്പ് നൽകിയത്. അതിനിടെ ഫിഫ ലോകകപ്പിനെ …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന് വ്യോമ സുരക്ഷ നല്‍കാന്‍ ബ്രിട്ടനില്‍ നിന്ന് 12 സ്‌ക്വാഡ്രണ്‍ യുദ്ധ വിമാനങ്ങള്‍ എത്തി. ഖത്തരി അമീരി വ്യോമസേനയ്ക്കു വേണ്ടിയാണ് ദുഖാന്‍ എയര്‍ബേസിലേയ്ക്ക് 12 യുദ്ധ വിമാനങ്ങള്‍ എത്തിയത്. ഫിഫ ലോകകപ്പിനിടെ ഖത്തറിന്റെ ആകാശത്ത് സുരക്ഷ ഒരുക്കുന്നത് സംബന്ധിച്ചുള്ള പ്രതിരോധ സഹകരണത്തിന്റെ ഭാഗമായാണ് യുദ്ധ വിമാനങ്ങളുടെ വരവ്. ഖത്തരി അമീരി എയര്‍ഫോഴ്‌സ് …
സ്വന്തം ലേഖകൻ: രാജ്യത്തെ രണ്ടാമത്തെ ഹയാ കാർഡ് സർവീസ് സെന്ററിന് ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ (ഡിഇസിസി) തുടക്കമായി. ഡിഇസിസി സന്ദർശനത്തിലൂടെ ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്ക് കാർഡ് സംബന്ധിച്ച എല്ലാവിധ സംശയങ്ങളും അകറ്റാം. ആരാധകർക്ക് ഡിജിറ്റൽ ഹയാ കാർഡ് മതി. എന്നാൽ ആവശ്യമുള്ളവർക്ക് പ്രിന്റ് ചെയ്ത കാർഡും ഇവിടെ നിന്ന് ലഭിക്കും. …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026ഓടെ പ്രവർത്തനക്ഷമമാകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുള്ള അതിവേഗ റെയിൽ (എച്ച്എസ്ആർ) പാതയിലൂടെ 320 കിലോമീറ്റർ വേഗതയിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ സൂററ്റിനും ബിലിമോറയ്ക്കും ഇടയിൽ ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഹമ്മദാബാദിനും മുംബൈയ്‌ക്കുമിടയിൽ അതിവേഗ റെയിൽ …
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ, ലോകകപ്പ് ആരവങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഖത്തറിലെ ടെലികോം സേവന ദാതാക്കളായ ഊരിദുവും. ലോകകപ്പിനായി ഖത്തറിലേക്ക് വരുന്ന ഫുട്ബോള്‍ ആരാധകര്‍ക്കായി ഹയ്യാ സിം കാര്‍ഡും നിലവിലെ ഉപഭോക്താക്കള്‍ക്ക് 2022 ഗിഫ്റ്റ് എന്ന പേരില് ആകര്‍ഷകമായ ഓഫറുകളുമാണ് ലോകകപ്പിന്റെ മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക പ്രദശത്തേക്കുള്ള ഔദ്യോഗിക ടെലി …