സ്വന്തം ലേഖകൻ: കുവൈത്തിൽ ഡെലിവറി വാഹനങ്ങൾക്കുള്ള പുതിയ നിയന്ത്രണങ്ങൾ അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധങ്ങളും ഡെലിവറി ചെയ്യുന്ന വാഹനങ്ങൾക്കാണ് പുതിയ ആരോഗ്യമാനദണ്ഡങ്ങൾ ഏർപ്പെടുത്തുക. വാഹനത്തിന്റെ ഡ്രൈവർക്ക് ആരോഗ്യ മന്ത്രാലയം നൽകിയ ആരോഗ്യ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്നാണ് പ്രധാന നിബന്ധന. തൊഴിലാളിയുടെ റസിഡൻസ് ഡെലിവറി കമ്പനിയുടെ പേരിൽ …
സ്വന്തം ലേഖകൻ: കുവൈത്തിലെ ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയർവേയ്‌സ് ഇന്ത്യയിലേക്ക് സർവീസുകൾ വ്യാപിപ്പിക്കുന്നു. കമ്പനിയുടെ ബെംഗളൂരുവിലേക്കും തിരുവനന്തപുരത്തേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ഒക്ടോബർ 30 മുതൽ ആരംഭിക്കുമെന്ന് ജസീറ എയർവേയ്‌സ് അറിയിച്ചു. കുവൈത്തിൽ നിന്ന് ചൊവ്വ, ഞായർ ദിവസങ്ങളിൽ 18:25ന് പുറപ്പെട്ട് ഉച്ചക്ക് 02:05ന് തിരുവനന്തപുരത്തെത്തും. തിരിച്ച് ബുധൻ, തിങ്കൾ ദിവസങ്ങളിൽ 02:50ന് തിരുവനന്തപുരത്ത്‌നിന്ന് ടേക് …
സ്വന്തം ലേഖകൻ: ജനപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിച്ചേക്കാം. ഇതിലൊന്നാണ് എഡിറ്റ് ബട്ടൺ. മിക്ക ഉപയോക്താക്കൾക്കും ഇത് ഏറെ ഉപകാരപ്പെടും. വാബീറ്റാഇന്‍ഫോ ഈ ഫീച്ചറിന്റെ സ്‌ക്രീൻഷോട്ട് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, മെസേജ് എഡിറ്റ് ചെയ്‌തിട്ടുണ്ടോ ഇല്ലയോ എന്ന് അറിയിക്കുന്ന ടാഗ് വാട്സാപ്പിൽ …
സ്വന്തം ലേഖകൻ: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കൺസഷനുമായി ബന്ധപ്പെട്ട തർക്കത്തിൽ അച്ഛനെയും മകളെയും ജീവനക്കാർ മർദിച്ച സംഭവത്തിൽ റിപ്പോർട്ടു തേടി ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസി എംഡിയോടെയാണ് റിപ്പോർട്ടു തേടിയത്. ഇന്നു തന്നെ റിപ്പോർട്ട് തരണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ലഭിച്ചശേഷം കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കയ്യൂക്ക് കാണിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നു മന്ത്രി വ്യക്തമാക്കി. …
സ്വന്തം ലേഖകൻ: ലോകകപ്പ് മാച്ച് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകർക്ക് ഹയ്യ കാർഡ് നേരിട്ട് സ്വന്തമാക്കാൻ സൗകര്യങ്ങളുമായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. അലി ബിൻ ഹമദ് അൽ അതിയ്യ അറിനയിലും (അബ്ഹ അറിന), ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറിലും (ഡി.ഇ.സി.സി) ആരംഭിക്കുന്ന സെൻറുകൾ വഴി ഹയ്യ പ്രിൻറ് കാർഡുകൾ ആരാധകർക്ക് ലഭ്യമാവുമെന്ന് …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളുടെ ചികിത്സ ദമാന് കീഴിലെ ആശുപത്രികളിലേക്ക് മാറ്റാനുള്ള നടപടികൾക്ക് വൈകുമെന്ന് സൂചന. വിവിധ മന്ത്രാലയങ്ങളുടെ ഏകോപനത്തില്‍ ഉണ്ടാകുന്ന കാലതാമസമാണ് പ്രതിസന്ധിക്കു കാരണം. ഡോക്ടർമാര്‍ അടങ്ങുന്ന ആരോഗ്യ ജീവനക്കാരുമായി ദമാന്‍ കരാറിൽ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും വിസ, മെഡിക്കല്‍ ലൈസന്‍സ് തുടങ്ങിയവക്ക് ഏറെ സമയമെടുക്കുമെന്നാണ് സൂചനകള്‍. ജഹ്റയിലും അഹമ്മദിയിലും ഈ വര്‍ഷാവസാനം ആശുപത്രികള്‍ പ്രവർത്തനം തുടങ്ങാനുള്ള …
സ്വന്തം ലേഖകൻ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ യൂസേഴ്സ് ഫീ കൊള്ളയെന്നു പരാതി. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ടിക്കറ്റ് എടുക്കുന്നവരിൽ നിന്നു വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടിയ നിരക്കാണ് ഇവിടെ രാജ്യാന്തര യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. ഇതിനു പുറമെ വിദേശ രാജ്യങ്ങളിൽ നിന്നു വിമാന ടിക്കറ്റ് എടുക്കുന്നവരിൽ നിന്ന് …
സ്വന്തം ലേഖകൻ: കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് ഗവര്‍ണര്‍. മുഖ്യമന്ത്രിയുമായി കത്തിലൂടെ നടത്തിയ ആശയവിനിമയത്തിന്റെ പകര്‍പ്പുകളടക്കം പുറത്തുവിട്ടാണ് ഗവര്‍ണര്‍ വി.സി നിയമന വിവാദത്തില്‍ വിശദീകരണം നല്‍കിയത്. പുനര്‍നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി. എന്നാല്‍ വെയിറ്റേജ് നല്‍കാമെന്നായിരുന്നു താന്‍ പറഞ്ഞത്. നിര്‍ബന്ധിച്ചതോടെയാണ് മുഖ്യമന്ത്രിയുടെ വാക്കിന് വില നല്‍കിയത്. നിയമനം നിയമവിധേയമല്ലെന്ന് താന്‍ …
സ്വന്തം ലേഖകൻ: തിരുവോണം ബംപർ അടിച്ച സന്തോഷത്തിലാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപും കുടുംബവും. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയാണ് അനൂപിന് അടിച്ചത്. ടിക്കറ്റ് വാങ്ങാൻ 50 രൂപയുടെ കുറവുണ്ടായിരുന്നതിനാൽ മകൻ അദ്വൈതിന്റെ കുടുക്ക പൊട്ടിച്ചാണ് അനൂപ് ടിക്കറ്റ് വാങ്ങിയത്. ആദ്യം മറ്റൊരു ടിക്കറ്റാണ് എടുത്തതെന്നും നമ്പർ …
സ്വന്തം ലേഖകൻ: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന് തീപിടിച്ച സംഭവത്തിൽ 90 സെക്കൻഡിനുള്ളിൽ റെസ്ക്യൂ ടീം രക്ഷാപ്രവർത്തനം നടത്തിയതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു വിമാനത്തിന് തീപിടിക്കുന്നത്. ’90 സെക്കൻഡിനുള്ളിൽ പ്രതികരിക്കുകയും വിമാനത്തിലെ തീ കെടുത്തുകയും ചെയ്തതിന് മസ്‌കത്ത് ഇന്റർനാഷനൽ എയർപോർട്ടിലെ ഫയർ ആൻഡ് റെസ്‌ക്യൂ ടീമിന് അഭിമാനകരമായ സല്യൂട്ട്’ -ഒമാൻ …