സ്വന്തം ലേഖകൻ: ലോകകപ്പിലേക്ക് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ ദോഹ കോർണിഷിലെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കോർണിഷിനൊപ്പം ലോകകപ്പിനോടനുബന്ധിച്ച് മത്സരങ്ങളുടെ തത്സമയ പ്രദർശനങ്ങളും കലാപരിപാടികളും സംഗീതക്കച്ചേരികളും നടക്കുന്ന സൂഖ് വാഖിഫ്, അൽ ബിദ്ദ പാർക്ക് എന്നിവിടങ്ങളിലെ ഒരുക്കങ്ങളും തകൃതിയാണ്. തത്സമയ മത്സരങ്ങൾ പ്രദർശിപ്പിക്കുന്ന വലിയ ടെലിവിഷൻ സ്ക്രീനുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ …
സ്വന്തം ലേഖകൻ: നിയമവിരുദ്ധ വിദേശ തൊഴിലാളികളെ കണ്ടെത്തുന്നതിന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) പരിശോധന കർശനമാക്കി. നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ് (എൻ.പി.ആർ.എ), കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് പരിശോധന. കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച ഏതാനുംപേരെ …
സ്വന്തം ലേഖകൻ: റോഡുകളിലെ രൂക്ഷമായ ഗതാഗതത്തിരക്ക് പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെകുറിച്ച് അധികൃതർ വിലയിരുത്തിവരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വിവിധ നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവക്കൊപ്പം മറ്റു സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും തീരുമാനം. സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം മാറ്റുന്നതടക്കമുള്ള നിർദേശങ്ങൾ സിവിൽ സർവിസ് കമീഷന് മുമ്പാകെ എത്തിയിട്ടുണ്ട്. ഇവ പഠിച്ചുകൊണ്ടിരിക്കുകയും മീറ്റിങ്ങുകൾ നടന്നുവരുകയുമാണ്. അതേസമയം, ഈ വിഷയവുമായി ബന്ധപ്പെട്ട് മികച്ച നിർദേശങ്ങൾ സമർപ്പിക്കുന്നതിന് …
സ്വന്തം ലേഖകൻ: വിഴിഞ്ഞം സമരത്തെ തടര്‍ന്നുള്ള തുറമുഖ നിര്‍മാണ പ്രതിസന്ധിയില്‍ അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഈ മാസം 13-ന് തുറമുഖ മന്ത്രിയുടെ ഓഫിസിലാണ് ചര്‍ച്ച. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാംരഭിക്കുന്നതുള്‍പ്പെടെ സമരം കാരണമുണ്ടായ 78.5 കോടി രൂപയുടെ നഷ്ടം വഹിക്കണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം ചര്‍ച്ചചെയ്യും. വിഴിഞ്ഞം സമരം മൂലമുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ …
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് തിരിച്ചടിയായി കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ സൗദി അറേബ്യ. രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ കൂടി സ്വദേശിവത്കരണം നടപ്പാക്കും. ഈ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ജോലി നഷ്ടപ്പെടും. ഡിസംബര്‍ 17 മുതല്‍ കൂടുതല്‍ മേഖലകളില്‍ കൂടി സ്വദേശിവത്കരണം നടപ്പാക്കുമെന്ന് മനുഷ്യ വിഭവശേഷി സാമൂഹിക മന്ത്രാലയം അറിയിച്ചു. വിവിധ ഘട്ടങ്ങളിലായാണ് വിദേശികള്‍ക്ക് പകരം …
സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പിന് വിസിൽ മുഴങ്ങാൻ ഇനി 44 ദിവസം മാത്രം ബാക്കി നിൽക്കെ മൂന്നാമത്തെ ഔദ്യോഗിക ഗാനവും റിലീസ് ചെയ്തു. ‘ലൈറ്റ് ദ് സ്‌കൈ’ എന്ന ഗാനത്തിൽ ബോളിവുഡിന്റെ നോറ ഫതേഹി, എമിറാത്തി ഗായിക ബൽഖീസ്, ഇറാഖി ആർട്ടിസ്റ്റ് റഹ്‌മ റെയാദ്, മൊറോക്കൻ ഗായിക മനാൽ ബെൻച്‌ലിക്ക, ഗ്രാമി പുരസ്‌കാര ജേതാവും …
സ്വന്തം ലേഖകൻ: രാജ്യത്ത് ഇ- ക്രൈമുകൾ കുടുന്നതായി റിപ്പോർട്ടുകള്‍. പണം കബളിപ്പിച്ച് കൈക്കലാക്കാനും ആളുകളെ വഞ്ചിക്കാനും പല രൂപത്തിലാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ തട്ടിപ്പുകാർ പിടിമുറുക്കുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് തട്ടിപ്പുകളിൽ അധികവും ഇരകളാകുന്നത്. ഓൺലൈൻ വഴിയുള്ള സാമ്പത്തിക നിക്ഷേപങ്ങൾ, ഓൺലൈൻ വ്യാപാരങ്ങൾ, മറ്റ് പണമിടപാടുകൾ തുടങ്ങിയവ നടത്തുമ്പോൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു …
സ്വന്തം ലേഖകൻ: രാജ്യത്ത് ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാനും രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കാനും ആരോഗ്യ മന്ത്രാലയം തീരുമാനം. ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാസൗകര്യം നൽകാനും പുതിയ ക്ലിനിക്കുകൾ തുറക്കുന്നതോടെ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രികളിലും ക്ലിനിക്കുകളിലും അനുഭവപ്പെടുന്ന തിരക്ക് കുറക്കുകയാണ് പ്രധാന ലക്ഷ്യം. നിലവിൽ പലയിടങ്ങളിലും രോഗികളുടെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ജനറൽ മെഡിസിൻ, …
സ്വന്തം ലേഖകൻ: കോവിഡ് കാലത്തിനു മുന്‍പ്, പ്രതിവര്‍ഷം ഏകദേശം 56 ദശലക്ഷം സന്ദർശകരെ വരവേറ്റിരുന്ന ഇടമായിരുന്നു ഹോങ്കോങ്ങ്. രണ്ടു വര്‍ഷത്തിലേറെ നീണ്ട കഠിനമായ യാത്രാ നിയന്ത്രണങ്ങൾക്ക് ശേഷം സഞ്ചാരികളെ തിരികെയെത്തിക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ചൈനയിലെ പ്രത്യേക ഭരണമേഖലയായ ഹോങ്കോങ്ങ് ഇപ്പോള്‍. ഇതിന്‍റെ ഭാഗമായി നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ ആവശ്യകത ഈയിടെ ഉപേക്ഷിച്ചിരുന്നു. ഇപ്പോഴിതാ, സഞ്ചാരികള്‍ക്ക് …
സ്വന്തം ലേഖകൻ: ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് തന്നെ പ്രധാനമന്ത്രിയായി കുവൈത്തിൽ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു. കുവൈത്ത് അമീറിന്റെ പുത്രനാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ജൂലൈയിൽ പിരിച്ചുവിട്ടതിനു ശേഷമാണു സെപ്റ്റംബർ 29നു പുതിയ തിരഞ്ഞെടുപ്പ് നടന്നത്. 5 മണ്ഡലങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 50 എംപിമാരിൽ ഒരാളെയെങ്കിലും മന്ത്രിയാക്കണമെന്നാണു നിയമം. …