സ്വന്തം ലേഖകൻ: സൗദിയിൽനിന്ന് കൊണ്ടുവരുന്നതിനിടെ മൃതദേഹങ്ങൾ തമ്മിൽ മാറിയതിനെ തുടർന്ന് വാരാണസിയിൽ എത്തിച്ച വള്ളികുന്നം സ്വദേശി ഷാജി രാജന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് സംസ്കരിക്കും. ആദ്യമെത്തിച്ച മൃതദേഹം സംസ്കരിച്ചതിന്റെ സഞ്ചയനം നടത്താനിരുന്ന ദിവസത്തിലാണ് യഥാർഥ മൃതദേഹം കൊണ്ടുവരുന്നത്. സൗദിയിൽ നിന്ന് മൃതദേഹം നാട്ടിൽ എത്തിച്ചപ്പോൾ വാരാണസിയിൽ നിന്ന് 14 കിലോമീറ്റർ അകലെ ദീൻ ദയാൽ ഉപാധ്യായ …
സ്വന്തം ലേഖകൻ: വടക്കഞ്ചേരിയിൽ ഒൻപതു പേരുടെ ജീവൻ നഷ്ടമായ അപകടവുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോജോ പത്രോസ് എന്ന ജോമോനെതിരെ നരഹത്യാക്കുറ്റം ചുമത്തി. അപകടത്തിനു പിന്നാലെ ഒളിവിൽ പോയ എറണാകുളം ഇലഞ്ഞി അന്ത്യാൽ പൂക്കോട്ടിൽ ജോമോനെ തിരുവനന്തപുരത്തേക്ക് കടക്കുന്നതിനിടെ ചവറയിൽ വച്ച് പൊലീസ് പിടികൂടിയിരുന്നു. ടൂര്‍ ഓപ്പറേറ്റര്‍ എന്ന വ്യാജേനയാണ് ജോമോൻ അപകടസ്ഥലത്ത് നിന്നു …
സ്വന്തം ലേഖകൻ: സമാധാന നൊബേല്‍ സമ്മാനം ബെലാറുസ് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അലിസ് ബിയാലിയാട്‌സ്‌കിക്കും രണ്ട് സംഘടനകള്‍ക്കും. മനുഷ്യാവകാശ സംഘടനകളായ മെമ്മോറിയല്‍ (റഷ്യ), യുസെന്റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (യുക്രൈന്‍) എന്നീ സംഘടനകളാണ് ഇത്തവണത്തെ നൊബേല്‍ സമ്മാനം പങ്കിട്ടത്. മനുഷ്യാവകാശ സംരക്ഷണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇവരെ സമ്മാനത്തിനര്‍ഹമാക്കിയത്. ബെലാറുസിലെ ജനാധിപത്യ മുന്നേറ്റങ്ങളിലെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു അലിസ് …
സ്വന്തം ലേഖകൻ: പ്രിന്റിങ് പേപ്പര്‍ തീര്‍ന്നു. എറണാകുളം ആര്‍.ടി. ഓഫീസില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് (ഐ.ഡി.പി.) വിതരണം നിലച്ചു. ഓഫീസില്‍ നിലവിലുണ്ടായിരുന്ന പേപ്പര്‍ സ്റ്റോക്ക് തീര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണം. എറണാകുളം ആര്‍.ടി. ഓഫീസില്‍ ഉള്‍പ്പെടെ 500-ഓളം ഐ.ഡി.പി. അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസുകളിലേക്കുള്ള സ്റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യേണ്ടത് സി.ഡിറ്റാണ്. എന്നാല്‍, ഇവിടെനിന്ന് കൃത്യമായി …
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഒമാനിൽ വീസ മെഡിക്കൽ നടപടികൾ ലളിതമാക്കി അധികൃതർ. ഇതിന്‍റെ ഭാഗമായി സ്വകാര്യ ആരോഗ്യസ്ഥാപനങ്ങൾ ഈടാക്കിയിരുന്ന പരിശോധന ഫീസ് ഒഴിവാക്കി ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി ബിൻ ഹിലാൽ അൽ സബ്തി ഉത്തരവിട്ടു. പുതിയ ഭേദഗതികൾ അനുസരിച്ച്, പരിശോധനക്കുള്ള അപേക്ഷ സനദ് ഓഫിസുകൾ വഴി 30 റിയാൽ അടച്ച് …
സ്വന്തം ലേഖകൻ: ബഹ്റൈനിൽ ഫ്ലെക്‌സി വർക്ക് പെർമിറ്റുകൾക്ക് പകരം പുതിയ തൊഴിൽ വിപണി പരിഷ്‌കരണങ്ങൾ നടപ്പിലാക്കും. പരിഷ്കരണം പ്രവാസി തൊഴിലാളികൾക്കുള്ള സംരക്ഷണം വർധിപ്പിക്കുകയും ജോലിക്കായി രജിസ്റ്റർ ചെയ്യുന്നതിനോ തൊഴിൽ മാറ്റുന്നതിനോ ഉള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്യും. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ൽഖലീഫയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബഹ്‌റൈനിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി …
സ്വന്തം ലേഖകൻ: ഡിജിറ്റൽ പരസ്യങ്ങൾ നിയന്ത്രിക്കാൻ മാർഗനിർദേശം പുറപ്പെടുവിച്ച് കുവൈത്ത് സര്‍ക്കാര്‍ . ഇൻഫർമേഷൻ ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ബിൻ നാജിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന ഇലക്‌ട്രോണിക് അഡ്വർടൈസിംഗ് റെഗുലേറ്ററി കമ്മിറ്റി യോഗമാണ് ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഓൺലൈൻ പരസ്യങ്ങൾ ഉപഭോക്താക്കള്‍ക്കിടയില്‍ സാമ്പത്തികവും സാമൂഹ്യവുമായി പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇലക്‌ട്രോണിക് പരസ്യം നിയന്ത്രിക്കുന്നതിനുള്ള …
സ്വന്തം ലേഖകൻ: വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വാഹനമെന്ന് വിവരം. മോട്ടോര്‍ വാഹന വകുപ്പിന്റെ (എംവിഡി) രേഖകള്‍ ഇക്കാര്യം വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അസുര എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിനെതിരെ നിലവില്‍ അഞ്ച് കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോട്ടയം ആര്‍ടിഒയുടെ കീഴിലാണ് ബസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബസില്‍ വിവിധ നിറത്തിലുള്ള ലൈറ്റുകള്‍, എയര്‍ ഹോണ്‍ …
സ്വന്തം ലേഖകൻ: വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആർടി.സി. ബസിന് പിറകിൽ ഇടിച്ചുമറിഞ്ഞ് ഒൻപതുപേർ മരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച നാലുപേരും ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചവരിൽ നാലുപേരും സ്വകാര്യ ആശുപത്രിയിലെത്തിച്ച ഒരാളും മരിച്ചു. അൻപതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. മരിച്ചവരിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം വള്ളിയോട് …
സ്വന്തം ലേഖകൻ: ഹയ്യാ കാര്‍ഡ് അംഗീകരിക്കപ്പെടാന്‍ പുതിയ രീതി അവതരിപ്പിച്ച് ഖത്തര്‍ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. ഖത്തര്‍ ലോകകപ്പ് മല്‍സരങ്ങള്‍ കാണാന്‍ ടിക്കറ്റെടുത്തവര്‍ക്കാണ് ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയ്യാ കാര്‍ഡ് നല്‍കുന്നത്. നിലവില്‍ ഹോട്ടലിലോ, ഫാന്‍ വില്ലേജിലോ മറ്റ് ഔദ്യോഗിക താമസ കേന്ദ്രങ്ങളിലോ താമസം ബുക്ക് ചെയ്തവര്‍ക്ക് …