1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മുഖ്യമന്ത്രി പിണറായിയും മന്ത്രിമാരും യൂറോപ്പിലേക്ക്‌; നിക്ഷേപ സമാഹരണവും പഠനവും ലക്ഷ്യം
മുഖ്യമന്ത്രി പിണറായിയും മന്ത്രിമാരും യൂറോപ്പിലേക്ക്‌; നിക്ഷേപ സമാഹരണവും പഠനവും ലക്ഷ്യം
സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കുമാണ് സന്ദര്‍ശനം. ബ്രിട്ടന്‍, നോര്‍വെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാകും സന്ദര്‍ശനം. വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കായി അവിടുത്തെ സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത …
ന്യൂ വേവ് സിനിമകളുടെ തലതൊട്ടപ്പൻ, വിഖ്യാത ഫ്രഞ്ച് സംവിധായകൻ ​​ഗൊദാർദ്‌ അന്തരിച്ചു
ന്യൂ വേവ് സിനിമകളുടെ തലതൊട്ടപ്പൻ, വിഖ്യാത ഫ്രഞ്ച് സംവിധായകൻ ​​ഗൊദാർദ്‌ അന്തരിച്ചു
സ്വന്തം ലേഖകൻ: ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായ ​ഗൊദാർദ് (91) അന്തരിച്ചു. 1950-കളിലും 60-കളിലും സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ചലച്ചിത്രകാരനായിരുന്നു ​ഗൊദാർദ്. രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരില്‍ പ്രമുഖനായാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. ‘പൊളിറ്റിക്കല്‍ സിനിമ’യുടെ ശക്തനായ പ്രയോക്താവ്. ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലും ​ഗൊദാർദ് ശക്തമായ സാന്നിധ്യമായി. തിരക്കഥാ രചനയിലൂടെ സിനിമയിലേക്ക് കടന്നു …
തെരുവിൽ നായ്ക്കളും മനുഷ്യരും നേർക്കുനേർ! കൊല്ലണമെന്നും അരുതെന്നും രണ്ടുപക്ഷം
തെരുവിൽ നായ്ക്കളും മനുഷ്യരും നേർക്കുനേർ! കൊല്ലണമെന്നും അരുതെന്നും രണ്ടുപക്ഷം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തെരുനായ ആക്രമണം രൂക്ഷമാകുന്നതിനിടെ തെരുവു നായ്ക്കളെ ഉപദ്രവിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മൃഗസ്നേഹികളുടെ സംഘടനയായ ‘പീപ്പിൾ ഫോർ ആനിമൽസ്’ (പിഎഫ്എ). തെരുവുനായ്ക്കളെ ആരെങ്കിലും ഉപദ്രവിച്ചാൽ അവരുടെ വിവരങ്ങൾ തങ്ങൾക്ക് അയച്ചു നൽകണമെന്നും അത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് പിഎഫ്എ മുന്നറിയിപ്പ് നൽകുന്നത്. “തെരുവു നായ്ക്കളെ ആരെങ്കിലും ഉപദ്രവിക്കുകയോ കൊല്ലുന്നതോ ശ്രദ്ധയിൽ …
ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയർ ഇന്ത്യ
ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയർ ഇന്ത്യ
സ്വന്തം ലേഖകൻ: ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള നിരവധി സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ. കണ്ണൂര്‍, കൊച്ചി കോഴിക്കോട്, എന്നിവിടങ്ങിളിലേക്കുള്ള സർവീസുകൾ ആണ് എയർ ഇന്ത്യ നിർത്തലാക്കിയിരിക്കുന്നത്. കൂടാതെ തിരുവനന്തപുരത്ത് നിന്ന് മസ്‍കത്തിലേക്കുള്ള സര്‍വീസിന്റെ സമയം മാറ്റി പുനഃക്രമീകരിച്ചുമുണ്ട്. കേരളത്തിൽ നിന്നുള്ള വിമാനങ്ങൾ മാത്രമല്ല മംഗലാപുരത്ത് നിന്നുള്ള ഒരു സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് മസ്‍കത്തിലേക്കുള്ള വിമാന …
സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയി; ഖത്തറിൽ മലയാളിയായ നാലു വയസുകാരിയ്ക്ക് ദാരുണാന്ത്യം
സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയി; ഖത്തറിൽ മലയാളിയായ നാലു വയസുകാരിയ്ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ: സ്ക്കൂൾ ബസിലിരുന്ന് ഉറങ്ങിയ നാലു വയസുകാരി മരിച്ചു. പിറന്നാൾ ദിനത്തിൽ ആയിരുന്നു നാലു വയസുകാരിയായ ബാലിക മരിച്ചത്. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസയാണ് മരിച്ചത്. ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി1 വിദ്യാർഥിനിയാണ് മിൻസ. രാവിലെ സ്ക്കൂൾ ബസിൽ കയറി കുട്ടി പോയി. സ്ക്കൂളിൽ …
ഫുട്ബോൾ പ്രേമികളുടെ ലോകകപ്പ് യാത്രകൾ ഇനി എളുപ്പം; ലുസൈൽ ബസ് സ്റ്റേഷൻ തയാർ
ഫുട്ബോൾ പ്രേമികളുടെ ലോകകപ്പ് യാത്രകൾ ഇനി എളുപ്പം; ലുസൈൽ ബസ് സ്റ്റേഷൻ തയാർ
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിൽ കാണികൾക്കു സുഗമയാത്ര ഉറപ്പാക്കാൻ ലുസൈൽ ബസ് സ്റ്റേഷൻ റെഡി. ഗതാഗത മന്ത്രാലയത്തിന്റെ പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ ഭാഗമായുള്ള 8 സ്‌റ്റേഷനുകളിൽ ഒന്നാണിത്. ഫിഫ ലോകകപ്പിൽ കാണികൾക്കുള്ള യാത്ര എളുപ്പമാക്കാൻ സ്റ്റേഷന്റെ പ്രവർത്തനം വലിയ പിന്തുണ നൽകും. ലുസൈൽ മെട്രോ സ്റ്റേഷനോട് ചേർന്ന് അൽഖോർ കോസ്റ്റൽ റോഡിന് സമീപത്താണിത്. സമീപത്തെ …
ഗതാഗതക്കുരുക്ക്: ശസ്ത്രക്രിയ വൈകാതിരിക്കാന്‍ ബെംഗുളുരു ഡോക്ടര്‍ കാര്‍ ഉപേക്ഷിച്ച് ഓടിയത് 3 കിലോമീറ്റര്‍
ഗതാഗതക്കുരുക്ക്: ശസ്ത്രക്രിയ വൈകാതിരിക്കാന്‍ ബെംഗുളുരു ഡോക്ടര്‍ കാര്‍ ഉപേക്ഷിച്ച് ഓടിയത് 3 കിലോമീറ്റര്‍
സ്വന്തം ലേഖകൻ: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ഡോക്ടർ രോഗിയുടെ ശസ്ത്രക്രിയ വൈകാതിരിക്കാൻ ഓടിയത് മൂന്നു കിലോമീറ്റർ. മണിപ്പാൽ ആശുപത്രിയിലെ ഡോ. ഗോവിന്ദ് നന്ദകുമാറാണ് വഴിയിൽ കാർ ഉപേക്ഷിച്ച് ഓടിയത്. ആശുപത്രിയിൽ കൃത്യസമയത്തെത്തി പിത്താശയ ശസ്ത്രക്രിയ വിജയകരമാക്കാനും ഡോക്ടർക്ക് കഴിഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ സംഭവം ഇപ്പോളാണ് ഓൺലൈൻ മാധ്യമങ്ങൾവഴി പുറത്തറിയുന്നത്. ആശുപത്രിയിലെത്താൻ മൂന്നു കിലോമീറ്റർ ബാക്കിയുള്ളപ്പോഴാണ് കാർ ഗതാഗതക്കുരുക്കിൽപ്പെട്ടത്. …
കേരള നിയമസഭയുടെ 24 മത്തെ സ്പീക്കറായി എ എൻ ഷംസീറിനെ തെരഞ്ഞെടുത്തു
കേരള നിയമസഭയുടെ 24 മത്തെ സ്പീക്കറായി എ എൻ ഷംസീറിനെ തെരഞ്ഞെടുത്തു
സ്വന്തം ലേഖകൻ: കേരള നിയമസഭയുടെ 24-ാമത് സ്‌പീക്കർ ആയി എൽഡിഎഫിലെ എ എൻ ഷംസീറിനെ തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാർഥിയായ അൻവർ സാദത്തിനെതിരെ 40 ന് 96 വോട്ടുനേടിയാണ് ഷംസീർ വിജയിച്ചത്.മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ ഒരുമിച്ച് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും …
സൗദി ഇന്ത്യയുടെ പ്രധാന സാമ്പത്തിക പങ്കാളിയെന്ന് മന്ത്രി ജയ്ശങ്കർ; കൂടുതൽ സഹകരണത്തിന് ആഹ്വാനം
സൗദി ഇന്ത്യയുടെ പ്രധാന സാമ്പത്തിക പങ്കാളിയെന്ന് മന്ത്രി ജയ്ശങ്കർ; കൂടുതൽ സഹകരണത്തിന് ആഹ്വാനം
സ്വന്തം ലേഖകൻ: ഊർജരംഗത്തു നിർണായക ശക്തിയായ സൗദി അറേബ്യയ്ക്ക് ആഗോള സമ്പദ്‌വ്യവസ്ഥയിൽ പ്രധാന പങ്കുണ്ടെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ. ത്രിദിന സന്ദർശനത്തിനായി സൗദിയിലെത്തിയതായിരുന്നു മന്ത്രി. ഇന്ത്യയുടെ പ്രധാന സാമ്പത്തിക പങ്കാളിയാണു സൗദി അറേബ്യ. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4286 കോടി ഡോളറിന്റെ വ്യാപാരമാണു നടന്നത്. നിക്ഷേപ രംഗത്തും വൻ വർധനയുണ്ട്. 315 കോടി …
ഖത്തര്‍ എയര്‍വേയ്‌സ് വിവിധ തസ്തികകളിലേക്ക് ഇന്ത്യയില്‍ നിന്ന് വൻ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു
ഖത്തര്‍ എയര്‍വേയ്‌സ് വിവിധ തസ്തികകളിലേക്ക് ഇന്ത്യയില്‍ നിന്ന് വൻ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു
സ്വന്തം ലേഖകൻ: ഖത്തര്‍ എയര്‍വേയ്‌സ് വിവിധ തസ്തികകളിലേക്ക് ആളുകളെ റിക്രൂട്ട്‌മെന്റ് ചെയ്യാൻ ഒരുങ്ങുന്നു. ഇന്ത്യയിൽ നിന്നുള്ള ആളുകളെയാണ് റിക്രൂട്ട്‌മെന്റ് ചെയ്യാൻ ഖത്തർ എയര്‍വേയ്‌സ് തീരുമാനിച്ചിരിക്കുന്നത്. പ്രമുഖ വിമാന കമ്പനിയായ ഖത്തർ എയര്‍വേയ്‌സ് ഇത്തരത്തിലൊരു തീരുമാനം എടുത്തത് നിരവധി ഉദ്യോഗാർഥികൾക്ക് വലിയ അനുഗ്രഹമായിരിക്കുകയാണ്. ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ഖത്തര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി, ഖത്തര്‍ …