1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയിൽ നിന്ന് തുടങ്ങിയ കോഹിനൂറിൻ്റെ ചരിത്ര യാത്ര ഇനി കാമില പാര്‍ക്കറിലേക്കോ?
ഇന്ത്യയിൽ നിന്ന് തുടങ്ങിയ കോഹിനൂറിൻ്റെ ചരിത്ര യാത്ര ഇനി കാമില പാര്‍ക്കറിലേക്കോ?
സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടന്റെ അടുത്ത രാജാവായി മാറുകയാണ് മൂത്തമകന്‍ ചാള്‍സ്. ഇതോടെ അദ്ദേഹത്തിന്റെ ഭാര്യ കാമില പാര്‍ക്കര്‍ രാജപത്‌നിയാകും. കാമിലയ്ക്ക് ക്വീന്‍ കണ്‍സോര്‍ട്ട് (രാജപത്‌നി) പദവി ലഭിക്കുമെന്ന് എലിസബത്ത് രാജ്ഞി ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ചാള്‍സ് രാജാവായി മാറുന്നതോടെ പ്രശസ്തമായ കോഹിനൂര്‍ ആരുടെ കൈകളില്‍ എത്തിച്ചേരുമെന്നത് സംബന്ധിച്ച വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. …
കോളോണിയൽ ചിഹ്നങ്ങൾ മായ്ക്കുന്നത് തുടർന്ന് ഇന്ത്യ; രാജ്പഥ് ഇനി കര്‍തവ്യപഥ്; തുറന്നുകൊടുത്ത് മോദി
കോളോണിയൽ ചിഹ്നങ്ങൾ മായ്ക്കുന്നത് തുടർന്ന് ഇന്ത്യ; രാജ്പഥ് ഇനി കര്‍തവ്യപഥ്; തുറന്നുകൊടുത്ത് മോദി
സ്വന്തം ലേഖകൻ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ഇന്ത്യാഗേറ്റില്‍ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായ കര്‍തവ്യപഥിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. 28 അടി ഉയരവും 280 മെട്രിക് ടണ്‍ ഭാരവുമുള്ളതാണ് നേതാജിയുടെ പ്രതിമ. ഇത് നിര്‍മിക്കുന്നതിനായി ശില്‍പികളുടെ 26,000 മണിക്കൂര്‍ അധ്വാനം വേണ്ടിവന്നുവെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിന് …
മലയാളി മാധ്യമപ്രവർത്തകന്‍ സിദ്ധീഖ് കാപ്പന് ജാമ്യം: യുപി സർക്കാറിന് സുപ്രീം കോടതിയുടെ വിമർശനം
മലയാളി മാധ്യമപ്രവർത്തകന്‍ സിദ്ധീഖ് കാപ്പന് ജാമ്യം: യുപി സർക്കാറിന് സുപ്രീം കോടതിയുടെ വിമർശനം
സ്വന്തം ലേഖകൻ: ഉത്തർപ്രദേശ് സർക്കാർ യു എ പി എ കുറ്റം ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമ പ്രവർത്തകന്‍ സിദ്ധീഖ് കാപ്പന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് സിദ്ധീഖ് കാപ്പന്റെ ജാമ്യ ഹർജി പരിഗണിച്ചിരുന്നത്. നേരത്തെ രണ്ട് കോടതികള്‍ കാപ്പന്റെ ജാമ്യഹർജി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ജാമ്യഹർജിയുമായി …
വീസക്കച്ചവടവും മനുഷ്യക്കടത്തും വ്യാപകം; റിക്രൂട്ടിങ് നിയമം അഴിച്ചുപണിയാൻ കുവൈത്ത്
വീസക്കച്ചവടവും മനുഷ്യക്കടത്തും വ്യാപകം; റിക്രൂട്ടിങ് നിയമം അഴിച്ചുപണിയാൻ കുവൈത്ത്
സ്വന്തം ലേഖകൻ: വീസക്കച്ചവടം, മനുഷ്യക്കടത്ത് എന്നിവയ്ക്കെതിരെ നടപടി ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വീസക്കച്ചവടം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി. കുറ്റക്കാർക്ക് തടവും പിഴയും ഉൾപ്പെടെ ശിക്ഷ കടുപ്പിക്കും. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ (പിഎഎം) സഹകരണത്തോടെ പരിശോധനാ, ബോധവൽക്കരണ ക്യാംപെയ്ൻ നടത്താനും പദ്ധതിയുണ്ട്. സ്ഥാപനങ്ങളുടെ ജനസംഖ്യാനുപാതം നോക്കിയാണ് പുതിയ വീസ അനുവദിക്കുക. വീസ അപേക്ഷ ലഭിച്ചാൽ …
കുവൈത്തില്‍ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ തൊഴിലാളിയുടെ വിരലടയാളം നിർബന്ധം
കുവൈത്തില്‍ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ തൊഴിലാളിയുടെ വിരലടയാളം നിർബന്ധം
സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പുതിയ നിയമ പരിഷ്‌ക്കരണവുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍. കുവൈത്തില്‍ തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ അവരുടെ വിരലടയാളം നിര്‍ബന്ധമാക്കുന്നതാണ് പുതിയ നിയമ ഭേദഗതി. മാന്‍പവര്‍ അതോറിറ്റിയുടെ പുതിയ തീരുമാനം അനുസരിച്ച് തൊഴില്‍ കരാര്‍ റദ്ദാക്കുന്ന വേളയില്‍ തൊഴിലാളി …
ലക്ഷമണ്‍ നരസിംഹന്‍, സ്റ്റാര്‍ബക്‌സിന്റെ തലപ്പത്തെത്തിയ ഇന്ത്യക്കാരൻ! വാര്‍ഷിക ശമ്പളം 140 കോടി!
ലക്ഷമണ്‍ നരസിംഹന്‍, സ്റ്റാര്‍ബക്‌സിന്റെ തലപ്പത്തെത്തിയ ഇന്ത്യക്കാരൻ! വാര്‍ഷിക ശമ്പളം 140 കോടി!
സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ സ്റ്റാര്‍ബക്‌സിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി ഇന്ത്യക്കാരന്‍ ലക്ഷ്മണ്‍ നരസിംഹന്‍ അടുത്തിടെയാണ് നിയമിതനായത്. മികച്ച ശമ്പളത്തിനാണ് ലക്ഷ്മണ്‍ നരസിംഹനെ സ്റ്റാര്‍ബക്‌സ് സിഇഒ ആയി നിയമിച്ചതെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കമ്പനി ഏല്‍പ്പിച്ചിട്ടുള്ള ലക്ഷ്യം അദ്ദേഹം നിറവേറ്റുകയാണെങ്കില്‍ 140 കോടി രൂപ വാര്‍ഷിക ശമ്പളമായി നല്‍കുമെന്നാണ് വാഗ്ദാനം …
സൈറസ് മിസ്ട്രിയുടെ മരണം: വില്ലനായത് പാലം? ബെന്‍സ് കാറിന്റെ ചിപ്പ് ജര്‍മനിയിലേക്ക് അയക്കും
സൈറസ് മിസ്ട്രിയുടെ മരണം: വില്ലനായത് പാലം? ബെന്‍സ് കാറിന്റെ ചിപ്പ് ജര്‍മനിയിലേക്ക് അയക്കും
സ്വന്തം ലേഖകൻ: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയത് അപകടം നടന്ന പാലത്തിന്റെ തെറ്റായ രീതിയിലുള്ള നിർമ്മാണമാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍. ഏഴംഗ ഫൊറൻസിക് ടീം ആണ് സൈറസ് മിസ്ത്രിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അപകടത്തിൽ മരിച്ച രണ്ടുപേരും സീറ്റ്ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു. അതേസമയം അപകടം നടക്കുന്ന സമയത്ത് കാറിന്റെ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നും …
ബെംഗുളുരുവിൽ 150% അധിക മഴ; അപ്പാർട്ടുമെന്റുകളും വീടുകളും ചെളിക്കുളം! ഐടി നഗരത്തെ മുക്കി പേമാരി
ബെംഗുളുരുവിൽ 150% അധിക മഴ; അപ്പാർട്ടുമെന്റുകളും വീടുകളും ചെളിക്കുളം! ഐടി നഗരത്തെ മുക്കി പേമാരി
സ്വന്തം ലേഖകൻ: നഗരത്തിൽ പലയിടങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും മഴ തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ നഗരവാസികളും ഐടി കമ്പനികളും ആശങ്കയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ റോഡുകൾ പുഴയായതിനെ തുടർന്ന് ട്രാക്ടർ മാർഗമാണ് ആളുകൾ സഞ്ചരിച്ചിരുന്നത്. ഐടി ഉദ്യോഗസ്ഥർ ട്രാക്ടറിൽ ജോലിക്കുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കർണാടക ഐടി മന്ത്രി സി.എൻ. അശ്വത്‌നാരായണൻ കമ്പനിപ്രതിനിധികളുമായി ചർച്ച നടത്തും. ഇൻഫോസിസ്, …
സൗദിയിൽ മണിക്കൂറുകള്‍ക്കു ള്ളിൽ ടൂറിസം വീസ; ഫീസ് 300 റിയാൽ; എഴ് നിബന്ധനകൾ പാലിക്കണം
സൗദിയിൽ മണിക്കൂറുകള്‍ക്കു ള്ളിൽ ടൂറിസം വീസ; ഫീസ് 300 റിയാൽ; എഴ് നിബന്ധനകൾ പാലിക്കണം
സ്വന്തം ലേഖകൻ: സൗദി ടൂറിസം വീസയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് വിദേശകാര്യമന്ത്രാലയം. വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇമെയില്‍ വഴി റജിസ്റ്റര്‍ ചെയ്ത് ആവശ്യപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ നല്‍കിയാല്‍ മണിക്കൂറുകള്‍ക്കകം വീസ ലഭിക്കും. 300 റിയാൽ ഫീസും ഇൻഷുറൻസ് പോളിസി നിരക്കും നൽകിയാണ് ഗൾഫിലെ വിദേശികൾക്ക് ടൂറിസ്റ്റ് വീസ നേടാനാകുക. വീസയിൽ എത്തുന്നവർക്ക് ഉംറ …
സൗദി വ്യവസായരംഗത്തെ പ്രധാന ജോലികളിൽ സ്വദേശിവത്കരണം പൂർത്തിയായി
സൗദി വ്യവസായരംഗത്തെ പ്രധാന ജോലികളിൽ സ്വദേശിവത്കരണം പൂർത്തിയായി
സ്വന്തം ലേഖകൻ: പ്രാദേശിക വ്യവസായത്തിൽ ചില പ്രധാന ജോലികളിൽ സ്വദേശിവത്കരണം സമ്പൂർണമാക്കിയെന്ന് സൗദി ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി സ്വാലിഹ് അൽജാസർ പറഞ്ഞു. റിയാദിൽ നടന്ന വ്യവസായിക ഫോറത്തിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ ജോലികളെല്ലാം സ്ത്രീകൾക്കും ലഭ്യമാണ്. തൊഴിൽ രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വലിയതോതിൽ വികസിച്ചിട്ടുണ്ട്. അടുത്തിടെ ധാരാളം ജോലികളിൽ അവരെ കാണാം. …